Slider

മുഖങ്ങൾ, '' ( _ മിനിക്കഥ )

0
മുഖങ്ങൾ, '' ( _ മിനിക്കഥ )
==========
ഇന്നലത്തെ സായന്തനത്തിൽ ഞാൻ തനിച്ചായിരുന്നു,
മിണ്ടിപ്പറയാൻ ആരുമില്ലാത്ത ഒരു സായന്തനം,
ആ നിമിഷം,
അലസമായി ,
ദൂരേയ്ക്കു നോക്കി
ജീവിതത്തിന്റെ മൈൽക്കുറ്റിയിൽ കുത്തിയിരുന്ന് പുറകോട്ടൊന്ന് തിരിഞ്ഞു നോക്കി ഞാൻ,
കഷ്ടം,
പുറകിലുളളതൊന്നും കാണാൻ പറ്റാത്ത വിധം യൗവ്വനം നിറഞ്ഞു നില്ക്കുകയാണ് മുന്നിൽ ,
യൗവ്വനത്തെ നോക്കി ഞാൻ പറഞ്ഞു
,
''എക്സ്ക്യുസ് മീ സർ,
സുമുഖനായ യുവാവ് തിരിഞ്ഞു നോക്കി, പുഞ്ചിരി ച്ചു,
യൗവ്വനത്തിലെ തീഷ്ണമായ അനുഭവങ്ങളുടെ,
മസിൽപ്പവറുളള യുവാവിന്റെ മുഖം ധീരമായ മുഖം,!!
അവനെനിക്ക് വഴി മാറി തന്നു,
അവന്റെ പിറകിലേക്ക് ഞാൻ നോക്കി,
കൗമാരത്തിന്റെ സ്വപ്നങ്ങൾ തകൃതിയായി വിറ്റു നടന്ന ചുറുചുറുക്കുളള പൊടി മീശക്കാരന്റെ മുഖം,
''എക്സ്ക്യുസ് മീ സർ, ഞാൻ വിനയാന്വിതനായി,
അവനും വഴിമാറി തന്നു,
അവന്റെയും പിറകിലേക്ക് ഞാൻ നോക്കി,
ഒരു ചെറിയ മുഖം,
വളളിനിക്കറിട്ട് കൈകൾ സ്റ്റിയറിംങ്ങാക്കി, ചുണ്ടുകൾ കൂട്ടിപ്പിടിച്ച് '' ശബ്ദമുണ്ടാക്കി വീടിനു ചുറ്റും വ ണ്ടിയോടിച്ചു നടന്ന ഒരു കൊച്ചു പയ്യന്റെ കുസൃതി നിറഞ്ഞ മുഖം,
അവന്റെയും പുറകിൽ,=========
ഇനിയൊരു മുഖമുണ്ടോ?
ഞാൻ ആകാംക്ഷയോടെ നോക്കി,
അത്ഭുതം,
ഇനിയുമുണ്ടൊരു മുഖം,
ഗർഭാശയത്തിന്റെ മഹത്വം മിന്നിമറിയുന്ന അമ്മിഞ്ഞപ്പാലിന്റെ
മാധുര്യ തേനൊഴുകൂന്ന
നിഷ്ക്കളങ്കതയുടെ മോണക്കാട്ടി ,രണ്ടു കാലിൽ നിവർന്നു നില്ക്കാൻ പാടുപെടുന്ന കുഞ്ഞിളം പൈതലിന്റെ സുന്ദര മുഖം,
എല്ലാ മുഖങ്ങളും കണ്ടശേഷം,
ഞാൻ കണ്ണാടിയിലേക്കു നോക്കി,
നിഷ്ക്കളങ്കതയില്ലാത്ത,
കുസ്യതിയില്ലാത്ത,
സ്വപ്നങ്ങളില്ലാത്ത,
നിശ്ചയദാർഡ്യമില്ലാത്ത,
മൂന്നു മുഖങ്ങൾക്ക് ശേഷമുളള
ഒടുവിലത്തെ മുഖമാണ് ഇന്നെനിക്ക്,
എട്ടക്ഷര പാസ് വേഡിൽ മാത്രം
തുറക്കപ്പെടുന്ന ഒടുവിലത്തെ
കപട മുഖം,
മുഖപുസ്തകമെന്ന
കപട മുഖം, !!!
=======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo