Slider

നോവൽ രണ്ടാം യാമം അദ്ധ്യായം 4

0
നോവൽ രണ്ടാം യാമം
അദ്ധ്യായം 4
ഡാ മാർട്ടിനെ ഇവടെവിടെയാ നമ്മൾ താമസിക്കണത് ..
ലീനയുടെ ചോദ്യം കേട്ടു മാർട്ടിനൊന്നു ചിരിച്ചു
അതേ നീ നല്ലതായ് പാടുമല്ലോ..ഒരു യക്ഷിഗാനം പാടടി...
എടാ...മൊട്ടേ..നീ വിഷയം മാറ്റണ്ട .അപ്പോൾ പെരുവഴിയിൽ കിടന്നു വേണോ നമ്മുടെ അഭ്യാസം മുഴുവൻ
അറക്കുന്നതിനുമുൻപ് പിടക്കാതടി പെണ്ണേ..,നമുക്കു തൽക്കാലം ദാ..ആ. കാണുന്ന കടയിൽ കയറി ഒാരോ ചായ കുടിക്കാം എന്താ...
എടാ..ഞങ്ങളു രണ്ടു പെണ്ണുങ്ങളുള്ളതാ.,അതു മറക്കണ്ട
എല്ലാം കൊണ്ടും സേഫായൊരിടം ഞാൻ കണ്ടു വെച്ചിട്ടുണ്ട് നീ വാ.,,
അവരാ കടയിലെത്തി .കള്ളൻ ജോയി ആദ്യമേ വിളിച്ചു പറഞ്ഞു
ഊയ് ...ചേട്ടോ... ഇയാളെന്താ പൊട്ടനാണോ ചെവികേൾക്കില്ലേ..കണ്ട ഭാവം കൂടിയില്ല
അവരെ ശ്രദ്ധിക്കാതെ ജോലികളിൽ മുഴുകിയിരുന്ന പെട്ടി കടക്കാരൻ കണാരേട്ടൻ അവരെ ഒന്നു രൂക്ഷമായി നോക്കി
അല്ല നിങ്ങളെവിടുന്നാ ഇത്രരാവിലെ.,എവിടെ ആരെ കാണാൻ പോകുകയാ.,ഇവിടൊന്നും കണ്ടിട്ടില്ലല്ലോ
താനെന്താ ഇനി ഐഡന്റി കാർഡു കാട്ടിയാലേ ചായ തരത്തുള്ളോ.,ദേഷ്യം വന്ന മാർട്ടിൻ ചോദിച്ചു
അല്ല മോനേ..നീ എല്ലാരോടും ഇങ്ങനാ..സംസാരിക്ക.ഇവിടെ നിനക്കൊക്കെ തരാൻ ചായേം ഇല്ല ഒരുണ്ടേം ഇല്ല
എട കെളവാ.,,അവൻ ദേഷ്യത്താൽ കൈയ്യുയർത്തി
എട മോനേ ഇതൊന്നും കണ്ടാൽ പേടിക്കണ ആളല്ല കണാരൻ .നീ ഞരമ്പേലോടുമ്പോൾ ഈ കണാരൻ വരമ്പേലോടി തെളിഞ്ഞതാ.,ഒന്നു പോടാപ്പാ.,,
അവരടെ സംസാരം അൽപ്പം ഉച്ചത്തിലാകുന്നതു കണ്ടു ലീന ഇടപെട്ടു..
അയ്യോ ചേട്ടാ പോട്ടെ ..അവനങ്ങനാ പെട്ടന്നു ദേഷ്യം വരും.ചേട്ടനിത്രേം അറിവും പ്രായമൊക്കെ ഉള്ളതല്ലേ.,ഒന്നു ക്ഷമീരു ചേട്ടാ...
ആ... കൊച്ചു പറഞ്ഞോണ്ടു ഞാൻ ക്ഷമിക്കാം
അപ്പോൾ ചായതരാമല്ലോ..,
മാർട്ടിന്റെ മുഖത്തേക്കു നോക്കി അയാൾ പുച്ഛഭാവത്തിൽ ചായ ഊറ്റി..
അവർചായ ആസ്വതിച്ചു കുടിയും കഴിഞ്ഞു .മഹേഷാണു ചോദിച്ചതു
എത്രയായി ചേട്ടാ.,,
അമ്പതു രൂപ..
അമ്പതു രൂപയോ അഞ്ചു ചായക്കോ.,
എന്താ വിലയറിഞ്ഞു കുടിച്ചാൽ പോരായിരന്നോ..
എടോ കിളവാ..ഇത്രനേരം ഞാനൊന്നും മിണ്ടാതിരുന്നു എന്റെ സ്വഭാവം മാറ്റല്ലു കേട്ടോ..,
പോട്ടട മഹേഷേ.,,ചേട്ടനാ ദേഷ്യത്തിൽ പറഞ്ഞതല്ലേ..
ഇതൊന്നും നോക്കാതിരുന്നു ചായകുടിക്കണ മാർട്ടിനെ കണാരൻ ഒന്നു സൂക്ഷിച്ചു നോക്കി
എന്താ ചേട്ടാ.,ഇത് എത്രയായി പറയന്നേ.,രേഷ്മയുടെ ഒലിപ്പിച്ചുള്ള ചോദ്യത്തിൽ കണാരനൊന്നാറി
മുപ്പതു രൂപ മോളെ.,
അവർ പണം കൊടുത്തതു വാങ്ങി പെട്ടിയിലിടുമ്പളാണ് .പാച്ചുവും ശാന്തയും കൂടി ധൃതിയിൽ പോകണതു കണാരൻ കണ്ടതു
അല്ലാ..നിങ്ങളു ഫാമിലിയായി എവിടെ പോകയാ.,,
എന്റെ ആശാനെ ഇന്നലെ കിടന്നുറങ്ങീല ആ സ്വാമിയെ ഒന്നു കണ്ടിട്ടു വരാം
അതെന്താ പാച്ചു സ്വാമി ഉറക്ക ഗുളിക കച്ചോടം തുടങ്ങിയോ..,
എന്റെ കണാരേട്ടാ നിങ്ങളു കളിയാക്കില്ലങ്കിലൊരു കാര്യം ഞാൻ പറയാം
നീ പറയടാ.,,
അതേ..,യക്ഷിയൊക്കെയുണ്ട് കേട്ടോ..
അല്ല പാച്ചു നിനക്കെന്തു പറ്റി .ഇതു പറയുമ്പോൾ ഞങ്ങളെ ഊളീരുന്ന നീ.,,
കണ്ടാ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കുമെന്നല്ലേ ഏട്ടാ കണക്കിനു കിട്ടി .ഇന്നലെ വിളിച്ചോണ്ടിറക്കി കൊണ്ടു പോയ് ..അതോടെ വിശ്വാസമായി...ശാന്തയാണതു പറഞ്ഞതു
നേരോ ശാന്തേ.,,
അതേന്നേ ...
അപ്പോളെനി ഇരുട്ടും മുന്നേ കടയടക്കുന്നതാ നല്ലത് .ഭഗവതിക്കാവ് വിട്ടവൾ ഇരതേടി പറത്തേക്കിറങ്ങി തുടങ്ങി അല്ലേ
ഈശ്വരാ..,കാവിലമ്മയെ പിണക്കി വിട്ടപ്പഴേ പ്രശ്നങ്ങൾ തുടങ്ങി.,
അല്ല ചേട്ടാ.,ആരാ കാവിലമ്മ.
അത് ഞങ്ങളുടെ പരദൈവം ഭഗവതിക്കാവിലെ ദേവി.
ദേവപ്രശ്നത്തിൽ കണ്ടതാണേ..കാവു തീണ്ടി .
പ്രാശ്ചിത്തം ചെയ്തു ശുദ്ധികലശം നടത്തി വീണ്ടും കുടിയിരുത്തണം
ഇല്ലാച്ചാൽ ഇവിടുന്നു പോകുമെന്ന് .
ആരോ ഒരു ദുർ മന്ത്രവാദി ഭഗവതിയെ കൊണ്ടു പോകാൻ ശ്രമിക്കണു.
അയാളീ ഗ്രാമം തകർക്കുമെന്നും അന്ന് അതാരും വിശ്വസിച്ചില്ല.
അനർത്ഥങ്ങളുടെ പെരുമഴതുടങ്ങിയിട്ടല്ലേ ഉള്ളു .
ഇനിയെന്തൊക്കെ കാണണം
ഭഗവതിയേ..,,അയാൾ കൈമുകളിലേക്കുയർത്തി പ്രാർത്ഥിച്ചു
കണാരേട്ടാ ഞങ്ങളു പോയിട്ടു വരാം പാച്ചു പറഞ്ഞു.
അതേ ചേട്ടാ ഞങ്ങളും പോട്ടെ..ലീനയാണു പറഞ്ഞത്
****************************
അല്ല മാർട്ടിനെ നീ പറഞ്ഞില്ലേ സേഫായസ്ഥലം അതെവിടാ.,,
ഇപ്പോൾ അവർ പറഞ്ഞു കേട്ടാ ദാ.,.ആ കാണുന്ന ഭഗവതിക്കാവ് .
ഭഗവതിക്കാവിലേക്കു വിരൽ ചൂണ്ടി മാർട്ടിൻ പറഞ്ഞു
വാടകവേണ്ട ഭയംകൊണ്ടാരും അങ്ങോട്ടടുക്കില്ല .
നാളുകളായി പൂട്ടി കിടക്കുന്ന ഒരു ക്ഷേത്രം
ക്ഷേത്രമോ ആകാണുന്ന ഒരു കാടല്ലേ,,,മഹേഷിന്റെ സംശയം അവൻ ചോദിച്ചു
മഹി അതിനുള്ളിലൊരു അമ്പലവും ഉണ്ട് .
നമ്മുടെ ജോലിക്കനുയോജ്യമായ സ്ഥലം അല്ലേ.,രേഷ്മയുടെ കമന്റു.
അതേ..,ആളുകളൊഴിയുമ്പോൾ നമ്മളതിനുള്ളിൽ പോകും
അതുവരെ നാട്ടുകാരെയും അവരുടെ രീതികളും പലവഴിക്കു പിരിഞ്ഞു നമ്മൾ പഠിക്കണു .
ഏറ്റവും അനുയോജ്യമായ സ്ഥലം അവരവർ കണ്ടതു വെച്ചു അവതരിപ്പിക്കുക
അതിൽ നമുക്കു നല്ലതെന്നു തോന്നണ വീട്ടിലുള്ളവരായിരിക്കും നമ്മുടെ ഇന്നത്തെ ഇര
എടാ.,കഴിക്കാനും ബാത്തു റൂമൊക്കെ ..
വീണിടം സ്വർഗ്ഗരാജ്യമാക്കുന്ന നമുക്കുള്ളതല്ലേ.,മുത്തേ ഈ ഗ്രാമം മുഴുവൻ
പിന്നെന്തിനു കക്കൂസും .അടുക്കളയും .
അപ്പോൾ ഒാക്കെ നമ്മൾ ഇവിടെ ഇപ്പോൾ പിരിയുന്നു.
ഇരുളുമ്പോൾ എല്ലാവരും ഭഗവതിക്കാവിൽ ഒന്നിച്ചു കാണും ഒാക്കെയല്ലേ,,
ഒാക്കെ ഡാ..,എന്നും പറഞ്ഞവർ പിരിഞ്ഞു
************************************
അല്ല സ്വാമി രാത്രിയിൽ കയറി വന്നു .ഈ ഇരുപ്പു തുടങ്ങിയതാണല്ലോ.,ഒന്നും പറയുന്നുമില്ല .എന്തു പറ്റി
രാമ കൈമളുടെ ചോദ്യം കേട്ടയാൾ ധ്യാനത്തിൽ നിന്നും ഉണർന്നു
ഇല്ല അവൾ തക്കം പാത്തിരിക്കയാണു.
നമുക്കൊരു സ്വപ്ന ദർശനമുണ്ടായി .
അതാ.,രാത്രിയിൽ തന്നെ വന്നതു .
വീടിനു ചുറ്റും രക്ഷയുള്ളോണ്ടു അത്ര വേഗം അവൾക്കിതിനുള്ളിൽ ഒന്നും തന്നെ ചെയ്യാനാവില്ല
.രക്ഷഭേധിച്ചോ എന്നൊരു ഭയത്താലാ ഞാനെത്തിയെ.പക്ഷെ കുഴപ്പം ഒന്നും തന്നെയില്ല.
പക്ഷെ നേരം ഇരുട്ടിയതിനു ശേഷം ഈ മതിൽ കെട്ടിനു വെളിയിൽ ഈ കുംടുംബത്തിലാരും എന്തു തന്നെ ആയാലും പുറത്തിറങ്ങിക്കൂടാ..
അങ്ങനെ ഇറങ്ങിയാൽ..,,
ഇല്ല സ്വാമി ആരും ഇരുട്ടി കഴിഞ്ഞു പുറത്തിറങ്ങില്ല.
എന്നേ രക്ഷിക്കണം സ്വാമി അറിയാതെ കളിയാക്കിയതൊന്നും മനസ്സിൽ വെക്കരുതു
അങ്ങോട്ടോടി വന്ന പാച്ചു മന്ത്രവാദിയുടെ കാലിൽ വീണു പൊട്ടി കരഞ്ഞു
പാച്ചു എഴുന്നേൽക്ക്
അങ്ങക്കെന്റെ പേരറിയാമോ
ദിവസവും ഞാൻ കാണുന്ന പാച്ചുവിനെ എനിക്കറിയാം.,
എന്തു പറ്റി തനിക്ക് .
അന്ധവിശ്വാസമെന്നോ ഭ്രാന്താശുപത്രി
പോകണം എന്നെക്കെപറഞ്ഞിട്ടിപ്പോൾ .,
സ്വാമി മാപ്പാക്കണം
ഉം...നാം ക്ഷമിച്ചിരിക്കുന്നു.ഒരു രക്ഷ തരാം അതു കൈയ്യിൽ കെട്ടിക്കോളു ..ആപത്തു വരില്ല.
പക്ഷെ ഈ രക്ഷയുള്ളടുത്തോളം കാലം മാത്രം
പാച്ചു വളരെ ഭക്തിയോടെ രക്ഷവാങ്ങി കെട്ടി
എന്നാൽ സ്വാമി ..ഞങ്ങളിറങ്ങട്ടെ.,
നാം നിങ്ങളുടെ കൂടെ ഉണ്ട്. കൈമളേ..ഞാനിറങ്ങുന്നു..
അതും പറഞ്ഞവർ അവിടുന്നു യാത്രയായി
***********************************
നേരം മയങ്ങി തുടങ്ങി .ഇരുളിന്റെ മറവിൽ അവർ ഭഗവതിക്കാവിലെത്തി
ഡാ...ഇന്നൊരു ദിവസം റെസ്റ്റെഡുത്തു നാളെ പരുപാടി തുടങ്ങിയാലോ.നല്ലയാത്രാ ക്ഷീണവും
അതേ..മഹേഷ് ഏറ്റു പിടിച്ചു
ശരിയെല്ലാർക്കും ഇഷ്ടമങ്ങനാണങ്കിൽ അങ്ങനെ .
കാടു പിടിച്ച .കളിത്തട്ടുകൾ വൃത്തിയാക്കി അവർ ഒാരോ കളിത്തട്ടും അവരുടെ കിടപ്പു മുറികളാക്കി
.ഭക്ഷണം പാകം ചെയ്തു ഒന്നിച്ചിരുന്നു കഴിച്ചു .ശേഷം കിടന്നുറങ്ങി
രാത്രിയുടെ രണ്ടാം യാമത്തിൽ ലീന ഉണർന്നത് .കിണറ്റിൽ നിന്നുംആരോ വെള്ളം കോരണ ശബ്ദം കേട്ടാണ്
ഇവരെല്ലാരും കളത്തട്ടിൽ തന്നെ ഉണ്ടല്ലോ .ഭയം കൊണ്ടാരും ഇവിടെ വരില്ലന്നു പറഞ്ഞിട്ടു ഇതിപ്പോൾ ആരാ..
എന്നു ചിന്തിച്ചവൾ ടോർച്ചു കൈയ്യിലെടുത്തെങ്കിലും
അതിനാവിശ്യമില്ലന്നവൾക്കു തോന്നി.അത്രയേറെ നിലാവ്
അവൾ പതുക്കെ കിണറ്റിൻ കരയേ ലക്ഷ്യമാക്കി നടന്നു.അവൾ അവിടാരെയും കണ്ടില്ല.
നല്ല ഇലഞ്ഞി പൂത്ത മണം കാവല്ലേ.,ധാരാളം കാണും
ശബ്ദം കേട്ടതു തനിക്കു തോന്നിയതായിരിക്കും
അവൾ കണ്ണടച്ചു .കൈകൾ രണ്ടും ഇരു വശത്തേക്കുയർത്തി
കാറ്റിൽ പറക്കണ ഇലഞ്ഞിപൂമണം ആവോളം ആസ്വാധിച്ചു .
അവൾ കണ്ണുകൾ തുറന്നത്
വളർന്നു നിൽക്കുന്ന കൊടിയനീളമുള്ള പനയുടെ തുഞ്ചത്തേക്കായിരുന്നു .
അപ്പഴാണവൾ കണ്ടത് ഇരുട്ടിലും തെളിഞ്ഞു കാണുന്ന രണ്ടു കണ്ണുകൾ അവളേ നോക്കിയരിക്കണു .
പെട്ടന്നു കണ്ട കാഴ്ചയിലവൊളൊന്നു ഞെട്ടി
എങ്കിലും.പെട്ടന്നു തന്നെ ആ കൊമ്പത്തേക്കവൾ ടോർച്ചടിച്ചു
ഹായ് നല്ല ഭംഗിയുള്ള വെള്ളി മൂങ്ങ
മറ്റുള്ളവരേയും വിളിച്ചു കാട്ടാം എന്നു കരുതി തിരിഞ്ഞതും .
ആരോ തന്റെ പിന്നിൽ നിൽക്കും പോലെ..അവളൊന്നു ഞെട്ടി..
കൊടിയ നീളത്തിൽ പോത്തിൻ കാലുമായി നീണ്ടമുടിയും വികൃതമായെരു സത്വം
എന്റെമ്മേ., അവളാഞ്ഞു വിളിച്ചു പോയി...
അവൾ വീണ്ടും തിരിഞ്ഞു നോക്കി ആരെയും കാൺമാനില്ല.തനിക്കു തോന്നിയതാവും .
ദിവസോം ആളുകളെ ഭയപ്പെടുത്തി ജീവിക്കണ താൻ തന്നെ സ്വയം ഞെട്ടിയതിൽ അവൾക്കപകർഷതാ ബോധം മുണ്ടായി
സ്വയം തലയിൽ രണ്ടു കൊട്ടു കൊട്ടി തിരിഞ്ഞു നടന്നു
ആരോ തന്റെ പിന്നാലെ വരും പോലൊരു ശബ്ദം അവൾ പെട്ടന്നു തിരിഞ്ഞു നോക്കി ആരുമില്ല
തനിക്കെന്തു പറ്റി ഇങ്ങനെ ഭയപ്പെടുന്നതു തന്നെയാദ്യം
അല്ല നീ എവിടെ പോയതാ ലീനേ..ആ ശബ്ദം കേട്ടതും അവൾ വീണ്ടും ഞെട്ടി അപ്രതീക്ഷിതമായി
മാർട്ടിന്റെ ചോദ്യം കേട്ടതു
എന്തോ ഒരു ശബ്ദം കേട്ടിരുന്നു മാർട്ടിൻ പറഞ്ഞു
ഒാ..അതോ നിനക്കൊക്കെ ബോധമുണ്ടോന്നു ചെക്കു ചെയ്തതാടാ...
മൊട്ടേ പോ പോ
മാർട്ടിന്റെ പുറകിൽ കൈകളാൽ മെല്ലെ തള്ളി നടന്നു കൊണ്ടവൾ പറഞ്ഞു
*************************************
ഭട്ടതിരിയുടെ മനസ്സിൽ മീരയെ കുറിച്ചറിയാനുള്ള വ്യഗ്രതയേറിയിരുന്നു.
കുളിച്ചു കുറിതൊട്ടു വിളക്കു തെളിച്ചു ആവണി പലകയിലിരുന്നു.അയാൾ താംബൂലത്തിൽ മഷിയെഴുതി
ആരാണു മീര അവളുടെ ലക്ഷ്യം എന്താണു.അതറിയാനായി കുലദേവതേയും പരദേവതേയും മനസ്സിൽ ധ്യാനിച്ചു .അയാൾ താംബൂലത്തിലേക്കു നോക്കി
വശ്യതയാർന്ന അവളുടെ മുഖം അയാൾ താംബൂലത്തിൽ കണ്ടു
തുടരും

Biju 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo