''പെണ്ണിന്റെ ഹ്യദയം, ( കഥ )
========
========
''ഉറക്കം നടിച്ച് കിടക്കുകയായിരുന്നു ഞാൻ,
നേരിയ പുതപ്പിനുളളിലൂടെ മുറിയിലെ കാഴ്ചകൾ എനിക്കു കാണാമായിരുന്നു,
നേരിയ പുതപ്പിനുളളിലൂടെ മുറിയിലെ കാഴ്ചകൾ എനിക്കു കാണാമായിരുന്നു,
സുഹ്യത്തായ ഹനീഫ എഴുന്നേറ്റു ബാത്ത്റൂമിൽ പോയതും, വർക്കിംങ്ങ് ഡ്രസ്സ് ധരിച്ചെതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു,
ഹനീഫ ഡ്യൂട്ടിക്കിറങ്ങുകയാണ്,
പേഴ്സെടുത്ത് ഷർട്ടിന്റെ പോക്കറ്റിലും, പോക്കറ്റ് ചീപ്പെടുത്ത് പാൻറിന്റെ പുറകിലത്തെ പോക്കറ്റിലും തിരുകി,
പേഴ്സെടുത്ത് ഷർട്ടിന്റെ പോക്കറ്റിലും, പോക്കറ്റ് ചീപ്പെടുത്ത് പാൻറിന്റെ പുറകിലത്തെ പോക്കറ്റിലും തിരുകി,
കണ്ണാടിയിലേക്ക് മുഖമൊന്നു കൂടി ദർശിപ്പിച്ച് ഹനീഫ പുറത്തേക്കിറങ്ങി,
പുറത്ത് ഷൂവും, ചെരിപ്പും സൂക്ഷിക്കുന്ന സ്റ്റാൻഡിൽ നിന്ന് കറുത്ത ഹാഫ് ഷൂ എടുത്ത് നീല സോക്സണിഞ്ഞ കാലിലേക്കിട്ട് ,വാതിൽ മെല്ലെ ചാരി ഹനീഫ നടന്നകന്നു,
പുറത്ത് ഷൂവും, ചെരിപ്പും സൂക്ഷിക്കുന്ന സ്റ്റാൻഡിൽ നിന്ന് കറുത്ത ഹാഫ് ഷൂ എടുത്ത് നീല സോക്സണിഞ്ഞ കാലിലേക്കിട്ട് ,വാതിൽ മെല്ലെ ചാരി ഹനീഫ നടന്നകന്നു,
ഹനീഫയുടെ ഷൂവിന്റെ ശബ്ദം അകന്നകന്ന് പോയതും,
ഞാൻ ചാടി എണീറ്റു,
ലൈറ്റിട്ടു,
അരയിലെ ഉടുമുണ്ട് ഒന്നു കൂടി മുറുക്കിയുടുത്ത് ഞാൻ കതക് അകത്തു നിന്ന് കുറ്റിയിട്ടു,
ലൈറ്റിട്ടു,
അരയിലെ ഉടുമുണ്ട് ഒന്നു കൂടി മുറുക്കിയുടുത്ത് ഞാൻ കതക് അകത്തു നിന്ന് കുറ്റിയിട്ടു,
ഹനീഫയുടെ കട്ടിലിനടിിയിലിരിക്കുന്ന ബാഗിലേക്ക് നോക്കി,
കട്ടിലിനടിയിലെ ആ ബാഗ് വലിച്ചെടുത്ത് ബഡ്ഡിൽ വച്ചു,
സിബ്ബ് തുറന്നു,
നാട്ടിൽ നിന്ന് കൊണ്ടു വന്ന വസ്ത്രങ്ങൾക്കിടയിൽ നിന്ന് ആ കവർ വലിച്ചെടുത്തു ,
ആ കവറായിരുന്നു എന്റെ ലക്ഷ്യം,
ആ കവറായിരുന്നു എന്റെ ലക്ഷ്യം,
കവറിനുളളിലുണ്ടായിരുന്ന അവന്റെ ഭാര്യയുടെ ഫോട്ടോയും, മറ്റൊരു പേപ്പറിൽ കുറിച്ചിരുന്ന ഭാര്യയുടെ വിലാസവും കണ്ടു ,
വിലാസം ഞാൻ കുറിച്ചെടുത്തു ,
അവന്റെ ഭാര്യയുടെ ഫോട്ടേ എടുത്ത് മടിയിൽ വച്ചു,
ആ ഫോട്ടോയിലേക്ക് ഇമവെട്ടാതെ നോക്കിയിരുന്നു ഞാൻ,
എനിക്കു വിശ്വസിക്കാനാകുന്നില്ല,
എന്ത് ഭംഗിയാണ് ഹനീഫയുടെ ഭാര്യയെ കാണാൻ ,
ഈ പെൺക്കുട്ടി ക്ക് ഇഷ്ടപ്പെടാൻ മാത്രം എന്ത് പ്രത്യേകത യാണ് ഹനീഫയ്ക്കുളളത്,
അതൊരിയ്ക്കൽ ഹനീഫയുടെ നാവിൽ നിന്നു തന്നെ വീഴുകയും ചെയ്തല്ലോ,
''ഉയരമില്ലാത്തവരോട് സ്ത്രികൾക്ക് താല്പര്യമില്ലാ അല്ലേടാ, ?''
അന്ന്, ആ ചോദ്യത്തിൽ നിന്നാണ് ഹനീഫയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലാത്ത ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് എനിക്കു മനസിലായത്,
വിദ്യഭ്യാസം പത്തിലവസാനിപ്പിച്ച് ഹോട്ടലിലും, കല്ല്യാണ വീടുകളിലും പേരുകേട്ട പാചകക്കാരനായി നടന്നവസരത്തിലാണ് നിർദ്ധന കുടുംമ്പത്തിലെ സുന്ദരിയായ സൂഹറയെ ഹനീഫ വിവാഹം ചെയ്തത്,
വിവാഹം കഴിഞ്ഞു രണ്ടു മാസത്തിനു ശേഷം സുഹറയുടെ സ്വഭാവത്തിന് മാറ്റം തുടങ്ങി,
ഹനീഫയെ തീരെ ഇഷ്ടമല്ലാതായി സുഹറയ്ക്ക്,
സുഹറയെ ജീവനു തുല്ല്യം സ്നേഹിച്ച ഹനീഫ തകർന്നു പോയി,
നാട്ടിൽ നിന്നാൽ വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്നു ഭയപ്പെട്ടിരുന്ന അവസരത്തിലാണ് സൗദിയിലെ കാറ്ററിംങ്ങ് കമ്പനിയിൽ ജോലി ശരിയായത്,
രണ്ടു വർഷം മാറിനിന്നാൽ സുഹറയുടെ മനോഭാവത്തിനു മാറ്റം വരുമെന്നു ഹനീഫ കരുതി,
ഒരിയ്ക്കൽ ഹനീഫ പറയുകയുണ്ടായി,
''നിന്നെപ്പോലെ ഉയരമുണ്ടായിരുന്നെങ്കിൽ സുഹറ എന്നെ സ്നേഹിച്ചേനെ, !
അവളില്ലാത്ത ഈ ദുനിയാവിനെ പറ്റി ചിന്തിക്കുന്നതിലും ഭേദം മരണമാണ്, !
ഹനീഫ കരഞ്ഞുക്കൊണ്ടാണ് അവസാനത്തെ വാചകം പറഞ്ഞത്,
ഹനീഫ കരഞ്ഞുക്കൊണ്ടാണ് അവസാനത്തെ വാചകം പറഞ്ഞത്,
അവന്റെ ഉളളിലെ സ്നേഹത്തിന്റെ ഉയരം,
ഞാൻ തിരിച്ചറിഞ്ഞ നിമിഷം,
ഞാൻ തിരിച്ചറിഞ്ഞ നിമിഷം,
അന്ന്,
ഞാനവനെ സമാധാനിപ്പിച്ചു,!!
===
ഞാനവനെ സമാധാനിപ്പിച്ചു,!!
===
വാതിലിൽ തുടരെത്തുടരെയുളള മുട്ടു കേട്ട് ചിന്തയിൽ നിന്നു ഞാനുണർന്നു,
കൈയ്യിലുണ്ടായിരുന്ന ഫോട്ടോയും, വിലാസവും തലയിണക്കീഴിലേക്ക് ഒളിപ്പിച്ചു,
കൈയ്യിലുണ്ടായിരുന്ന ഫോട്ടോയും, വിലാസവും തലയിണക്കീഴിലേക്ക് ഒളിപ്പിച്ചു,
ബഡ്ഡിൽ നിന്ന് ബാഗെടുത്ത് കട്ടിലിനടിയിലേക്ക് പെട്ടന്നു വച്ചു, ഞാൻ വാതിൽ തുറന്നു,
ബംഗാളി പയ്യൻ .
സാലം അഹമ്മദാണ്,
സാലം അഹമ്മദാണ്,
ഹനീഫയുടെ ഒപ്പം രാവിലത്തെ ഷിഫ്റ്റിലുളള ക്ളീനിംങ്ങ് തൊഴിലാളി,
ചൂടൻ മട്ടൻ കറിയും, കുമ്പൂസും ,ചായയും,
എനിക്കുളള ബ്രേക്ക്ഫാസ്റ്റ്
ഹനീഫ കൊടുത്തു വിട്ടതാണ്,!
എനിക്കുളള ബ്രേക്ക്ഫാസ്റ്റ്
ഹനീഫ കൊടുത്തു വിട്ടതാണ്,!
അതു വാങ്ങി മേശപ്പുറത്തു വച്ചു ഞാൻ,
വാതിലടച്ചു,
വാതിലടച്ചു,
കട്ടിലിനടിയിലെ ബഗ് വീണ്ടും വലിച്ചെടുത്തു, തലയിണക്കീഴിലെ ഫോട്ടോ എടുത്ത് ബാഗിനുളളിൽ അതിരുന്ന സ്ഥലത്ത് വച്ചു സിബ്ബിട്ടു,
ബാഗ് കട്ടിലിനടിയിലേക്ക് ഭദ്രമായി നീക്കി വച്ചു,
ബാഗ് കട്ടിലിനടിയിലേക്ക് ഭദ്രമായി നീക്കി വച്ചു,
പ്രഭാതക്യത്യങ്ങളെല്ലാം കഴിഞ്ഞ് , ബ്രേക്ക് ഫാസ്റ്റും കഴിച്ച് ടെലിവിഷൻ ഓണാക്കി,
ടി വിക്കു മുന്നിലിരിക്കുമ്പോഴും മനസ് ഹനീഫയുടെ ഭാര്യയിലായിരുന്നു,
ആ മുഖം മനസ്സിലേക്ക് തളളിക്കയറി വരുകയാണ്,
ഞാനെന്തിനാണ് അന്യന്റെ ഭാര്യയെ പറ്റി ചിന്തിക്കുന്നതെന്ന് പലവട്ടം എന്നോടു തന്നെ ഞാൻ ചോദിച്ചു,
വ്യക്തമായ ഉത്തരമില്ലാതെ മനസ് എവിടെയൊക്കയോ ഒഴുകി നടന്നു,
എവിടെയാണ് മനസ് പതറിയത്,?
മനസിന്റെ ഏകാഗ്രതയും സന്തോഷവും നശിപ്പിക്കാൻ ആ പെൺക്കുട്ടി തന്റെ ആരാണ്, ?
മനസിന്റെ ഏകാഗ്രതയും സന്തോഷവും നശിപ്പിക്കാൻ ആ പെൺക്കുട്ടി തന്റെ ആരാണ്, ?
ഇല്ല ,എനിക്കറിയില്ല,
മനസ് കൈവിട്ടു പോകുകയാണ്,
മനസ് കൈവിട്ടു പോകുകയാണ്,
എന്റെ ഹ്യദയത്തിനെന്താണ് സംഭവിച്ചത്,?
തെറ്റാണോ ? ശരിയാണോ എന്നെനിക്കറിയില്ല,
തെറ്റാണോ ? ശരിയാണോ എന്നെനിക്കറിയില്ല,
നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്,
എന്റെ പ്രിയ സ്നേഹിതനറിയാതെ,
ഞാൻ ചെയ്ത തെറ്റ്,
എന്റെ പ്രിയ സ്നേഹിതനറിയാതെ,
ഞാൻ ചെയ്ത തെറ്റ്,
തെറ്റാണോ, ശരിയാണോ എന്ന് മനസാക്ഷിയോട് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരമില്ലാത്ത വികാരവസ്ഥയിലായിരുന്നു മനസ്,
'' മംഗല്ല്യം കഴിഞ്ഞ് മധുവിധുവിന്റെ മണം മാറും മുമ്പേ ഭർത്താവുമായി പിണങ്ങി കഴിയുന്ന
സുന്ദരിയായ പെൺക്കുട്ടി ,
സുന്ദരിയായ പെൺക്കുട്ടി ,
അവളുടെ ഹ്യദയത്തിലേക്ക് നടന്നു കയറുവാൻ കുറുക്കു വഴി തേടുകയായിരുന്നു ഞാൻ,
അതെ,
അവളുടെ
വിരസമായ ദിനങ്ങളെ എനിക്കു വേണം,
അവളുടെ
വിരസമായ ദിനങ്ങളെ എനിക്കു വേണം,
ഇനിയുളള അവളുടെ രാവുകളിലേക്ക് കടന്നു ചെല്ലണം,
അവളുടെ ഏകാന്തതയിലെ സ്വപ്ന നായകനാകണം,
അവളുടെ സ്വപ്നങ്ങളിലെ രാജകുമാരനാകണം,
അവളെ സ്വപ്നം കാണാൻ പഠിപ്പിക്കണം, ജീവിതത്തിന്റെ വിജനതയിലും വികാര സ്വപ്നങ്ങളെ താലോലിപ്പിക്കാൻ പഠിപ്പിക്കണം,
സ്നേഹത്തിന്റെ നീരുറവയിലേക്ക്,
പ്രണയത്തിന്റെ കുളിരിലേക്ക്,
അവൾ പകലാകണം,
എനിക്കു രാത്രിയാകണം,
എനിക്കു രാത്രിയാകണം,
പകലിനെ പ്രണയിക്കുന്ന
രാത്രിയെപ്പോലെ,
രാത്രിയെപ്പോലെ,
രാത്രിയെ പ്രണയിക്കുന്ന
പകലിനേയും പോലെ,
പകലിനേയും പോലെ,
അവളുടെ മനസ് കീഴടക്കണം,
എങ്ങനെ ?,
അവൾക്കെഴുതണം,
അക്ഷരങ്ങൾ കൊണ്ടുളള താലപ്പൊലിയിൽ,
ഈ ഹ്യദയത്തിലേക്കവളെ സ്വീകരിക്കാം,
അക്ഷരങ്ങൾ കൊണ്ടുളള താലപ്പൊലിയിൽ,
ഈ ഹ്യദയത്തിലേക്കവളെ സ്വീകരിക്കാം,
അതെ
ഞാൻ തീരുമാനിച്ചു കഴിഞ്ഞു,
ഞാൻ തീരുമാനിച്ചു കഴിഞ്ഞു,
എനിക്കെഴുതണം,
ഹനീഫ അറിയാതെ അവൾക്ക് കത്തയക്കണം,
ഞാൻ കലണ്ടറിലേക്ക് നോക്കി,
മാർച്ച് 15 2003.
====
അതെ,
മാർച്ച് 15 2003.
====
അതെ,
നീണ്ട പതിനഞ്ച് വർഷങ്ങൾ കടന്നു പോയിരിക്കുന്നു,
ഇന്ന് .
മാർച്ച് 15. 2018
ചെയ്തു പോയ വലിയൊരു തെറ്റിന്റെ ഏറ്റുപറച്ചിലിനു പറ്റിയ ദിവസം,
ഞാൻ പറയട്ടെ ,
മനസ് തണുക്കട്ടെ,
മനസ് തണുക്കട്ടെ,
അന്ന്,
ടെലിവിഷൻ ഓഫ് ചെയ്ത് ഞാനെഴുന്നേറ്റു ,
മേശയിൽ നിന്ന്
വരയിട്ട മഞ്ഞ പേപ്പറെടുത്തു,
വരയിട്ട മഞ്ഞ പേപ്പറെടുത്തു,
അന്യന്റെ ഭാര്യയുടെ മുഖം മനസിലേക്കെടുത്തു വച്ച്,
ഞാൻ പേപ്പറിൽ കുറിച്ചു,
ഞാൻ പേപ്പറിൽ കുറിച്ചു,
'പ്രിയപ്പെട്ടവളെ,
പെട്ടന്ന്,
എന്റെ മുഖമടച്ച് ഒരടി ,
മുന്നിൽ ഹനീഫ ,
ഞാൻ മുഖത്ത് തടവി,
ഇല്ല,
ഇല്ല,
എനിക്കു തോന്നിയതാണ്,
ഞാൻ എഴുത്ത് തുടർന്നു,
ഒരു പാടൊന്നും എഴുതിയില്ല
വിശേഷങ്ങൾ മാത്രം,
ഒരു പാടൊന്നും എഴുതിയില്ല
വിശേഷങ്ങൾ മാത്രം,
എങ്കിലും ,
ഉളളിന്റെയുളളിൽ വിങ്ങി നില്ക്കുന്ന സ്നേഹത്തിന്റെ തേങ്ങലുകൾ ആ കത്തിലുണ്ടായിരുന്നെന്ന് എനിക്കു തോന്നിയിരുന്നു,
ഉച്ചയ്ക്കു മുമ്പേ കത്ത് പോസ്റ്റു ചെയ്തു,
ഏറിയാൽ നാലു ദിവസം,
പിന്നീട്,
മറുപടി ക്കുളള ജിഞ്ജാസ നിറഞ്ഞ കാത്തിരിപ്പായി,
ഏറിയാൽ നാലു ദിവസം,
പിന്നീട്,
മറുപടി ക്കുളള ജിഞ്ജാസ നിറഞ്ഞ കാത്തിരിപ്പായി,
മറുപടി കത്ത് ഹനീഫയുടെ കൈവശം കിട്ടാതെ വളരെ ശ്രദ്ധിച്ചാണ് കാര്യങ്ങൾ നീക്കിയത്,
സന്തോഷത്തോടെ പറയട്ടെ,
പ്രതീക്ഷിച്ചതിലും വേഗത്തിൽ മറുപടി വന്നു,
അന്നു ഞാനുറങ്ങിയില്ല,
അന്നു ഞാനുറങ്ങിയില്ല,
ഒരുപാട് തവണ ആ കത്തു വായിച്ചു,
ആ സുന്ദരിയുടെ ഹ്യദയത്തിലേക്കുളള വഴി എളുപ്പമാണെന്ന് മനസ്സിലായി ,
താമസിയാതെ,
പ്രണയത്തിന്റെ കവാടം ഞങ്ങൾ തുറക്കുകയായിരുന്നു,
,
അക്ഷരങ്ങളിലൂടെ ഞാനറിഞ്ഞ പെണ്ണ്,
വരികളിലൂടെ അവൾ തന്നത് അവളുടെ ഹ്യദയമായിരുന്നു,
,
അക്ഷരങ്ങളിലൂടെ ഞാനറിഞ്ഞ പെണ്ണ്,
വരികളിലൂടെ അവൾ തന്നത് അവളുടെ ഹ്യദയമായിരുന്നു,
അതിനുളളിലെ
ഇഷ്ടങ്ങളും,
അനിഷ്ടങ്ങളും,
അനിഷ്ടങ്ങളും,
വികാരങ്ങളും,
വിചാരങ്ങളും
വിചാരങ്ങളും
സ്വപ്നങ്ങളും
ആഗ്രഹങ്ങളും,
ആഗ്രഹങ്ങളും,
അതിലെല്ലാം,
ഇന്നലെ പെയ്ത കണ്ണുനീരിന്റെ നനവുണ്ടായിരുന്നു,
ആ നനഞ്ഞ ഹ്യദയം ഞാൻ കൈയ്യിലെടുത്തു,
പെണ്ണിന്റെ ഹ്യദയത്തിൽ പെയ്യുന്ന കണ്ണുനീരിന്റെ നനവ് തുടച്ചുമാറ്റേണ്ടത് ആണല്ലേ, ആണെരുത്തനല്ലാതെ മറ്റാരാണ് ആ കണ്ണുനീർ തുടയ്ക്കുക,
അത് ,
ഭർത്താകാവാം,
സഹോദരനാകാം,
അച്ഛനാകാം,
കാമുകനാകാം,
സ്നേഹിതനാകാം,
സഹോദരനാകാം,
അച്ഛനാകാം,
കാമുകനാകാം,
സ്നേഹിതനാകാം,
ആ ഹ്യദയത്തെ അറിഞ്ഞവനാരായാലും
അവളെ വിട്ട് പോകുമോ,?
അവളെ വിട്ട് പോകുമോ,?
അതെ ,
ഞാനാ ഹ്യദയത്തെ അറിയുകയായിരുന്നു,
ഞാനാ ഹ്യദയത്തെ അറിയുകയായിരുന്നു,
കത്തുകൾ തുടരുകയായിരുന്നു,
അല്ല,
ഹ്യദയങ്ങൾ കൈമാറുകയായിരുന്നു എന്നു പറയുന്നതാണ് ശരി,
അവളുടെ മനസിന്റെ തന്ത്രികളിൽ
പ്രണയത്തിന്റെ തംമ്പുരുമീട്ടാൻ എന്റെ കത്തുകൾക്കായി,
പ്രണയത്തിന്റെ തംമ്പുരുമീട്ടാൻ എന്റെ കത്തുകൾക്കായി,
ഇഷ്ടപ്പെട്ട പുരുഷന്റെ സാമീപ്യമാണ് നിങ്ങളുടെ കത്തുകളിലൂടെ ഞാനനുഭവിക്കുന്ന മനസുഖമെന്ന് മറുപടി കത്തിൽ അവളെഴുതി,
ഒരിയ്ക്കലുഃ പിരിയാത്ത ബന്ധത്തിന്റ അഗാത തലങ്ങളിലേക്ക്,
ആഴങ്ങളിലേക്ക് ഞങ്ങൾ ചെന്നെത്തുകയായിരുന്നു,
ആഴങ്ങളിലേക്ക് ഞങ്ങൾ ചെന്നെത്തുകയായിരുന്നു,
എങ്കിലും ,
ഹനീഫയെ കാണുമ്പോൾ
എന്റെ മനസ് അസ്വസ്ഥതയാകും,
ഈ വഞ്ചനയ്ക്ക് മാപ്പ് തരുമോ ?
എന്റെ മനസ് അസ്വസ്ഥതയാകും,
ഈ വഞ്ചനയ്ക്ക് മാപ്പ് തരുമോ ?
ദിവസങ്ങൾ മരിച്ചു കൊണ്ടിരുന്നു,
മരിച്ച ദിവസങ്ങളെ ഭൂത കാലങ്ങളാക്കി
കലണ്ടറെന്ന ശ്മാശനത്തിലടക്കം ചെയ്തു ഞാൻ കാത്തിരുന്നു,
മരിച്ച ദിവസങ്ങളെ ഭൂത കാലങ്ങളാക്കി
കലണ്ടറെന്ന ശ്മാശനത്തിലടക്കം ചെയ്തു ഞാൻ കാത്തിരുന്നു,
സുഹറയെ കാണാൻ,
ആഗ്രഹം പോലെ കാര്യങ്ങൾ
സംഭവിച്ചു,
സംഭവിച്ചു,
കമ്പനി നഷ്ടത്തിലാണത്രേ, തൊഴിലാളികളെ പിരിച്ചു വിടുന്നു,
ഞാൻ അന്നു തന്നെ അവൾക്കെഴുതി,
ഞാൻ അന്നു തന്നെ അവൾക്കെഴുതി,
അവൾ കാത്തിരിക്കുകയായിരുന്നു അങ്ങനെ ഞങ്ങൾ ഒന്നിയ്ക്കാൻ പോകുന്നു,
എയർ പോർട്ടിൽ അവളെത്തുമെന്നു വാക്കു തന്നു,
അവൾക്കിഷ്ടമുളള ക്രീം കളർ ജീൻസും, കറുത്ത ഷർട്ടും ധരിച്ചോണ്ട് ചെല്ലണമെത്രേ,
അങ്ങനെ പത്ത് ദിവസം മുമ്പ് പാസ് പോർട്ടും ടിക്കറ്റും കൈയ്യിൽ തന്നു കമ്പനി,,
വരുന്ന ദിവസം അവളെ അറിയിച്ചു,
അങ്ങനെ ആ ദിവസം വന്നു,
ഞങ്ങൾ നാട്ടിലേക്ക് മടങ്ങുകയാണ്,
അങ്ങനെ ആ ദിവസം വന്നു,
ഞങ്ങൾ നാട്ടിലേക്ക് മടങ്ങുകയാണ്,
ഹനീഫ വളരെ പ്രതീക്ഷയിലായിരുന്നു,
സുഹറ അറിയാതെ അവളുടെ അടുത്തേക്ക് ചെല്ലണം,
സുഹറ അറിയാതെ അവളുടെ അടുത്തേക്ക് ചെല്ലണം,
വിമാനത്തിലിരുന്നപ്പോൾ തന്നെ കോൺടാക്ട് ചെയ്യുവാനുളള നംമ്പർ കുറിച്ച് തന്നിട്ട് ഹനീഫ പറഞ്ഞു,,
';സുഹറ നഷ്ടപ്പെട്ടാൽ ഈ ദുനിയാവിൽ ഞാനുണ്ടാവില്ലെടാ, !ു
ആ വാചകം എന്നെ നടുക്കിക്കളഞ്ഞു,
അവന്റെ കൈയ്യിൽ ഞാൻ മുറുകെ പിടിച്ചു,
വിമാനം താഴേക്ക് പറന്നിറങ്ങുകയാണ്,
എന്റെ നെഞ്ചിടിപ്പ് കൂടി,
എമിഗ്രേഷൻ ക്ളിയറൻസ് കഴിഞ്ഞു,
ഇനി,
പുറത്തേക്ക് ,
പുറത്തേക്ക് ,
ഹനീഫയെ മുന്നിലാക്കി ഞാൻ പിന്നാലെ പോകാൻ തീരുമാനിച്ചു ,
എന്നാൽ ,
റിയാൽ മാറ്റിയെടുക്കാൻ വേണ്ടി ഹനീഫ എക്സേഞ്ചിലേക്ക് കയറി,
റിയാൽ മാറ്റിയെടുക്കാൻ വേണ്ടി ഹനീഫ എക്സേഞ്ചിലേക്ക് കയറി,
മുഖത്ത് പരിഭ്രമം കണ്ടിട്ടാകണം ഒരു പോലീസുകാരൻ പുറത്തേക്കുളള വഴി കാണിച്ചു തന്നു, എനിക്ക് അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല
മെല്ലെ ട്രോളിയും ഉന്തി നാലഞ്ചടി മുന്നോട്ട് നടന്ന് ,വെറുതെ ഒന്ന് തിരിഞ്ഞു നോക്കി,
മെല്ലെ ട്രോളിയും ഉന്തി നാലഞ്ചടി മുന്നോട്ട് നടന്ന് ,വെറുതെ ഒന്ന് തിരിഞ്ഞു നോക്കി,
ഹനീഫ പുറകെ എത്തിക്കഴിഞ്ഞു,
എന്റെ ഹ്യദയമിടിപ്പ് വർദ്ധിച്ചു,
ഹനീഫ ചുറ്റും നോക്കുന്നുണ്ട്,
എന്റെ ഹ്യദയമിടിപ്പ് വർദ്ധിച്ചു,
ഹനീഫ ചുറ്റും നോക്കുന്നുണ്ട്,
ഞങ്ങൾ പുറത്തെത്തി,
ആകാംക്ഷഭരിതമായ നോട്ടത്തോടെ ഞാൻ ചുറ്റും നോക്കി,
ആകാംക്ഷഭരിതമായ നോട്ടത്തോടെ ഞാൻ ചുറ്റും നോക്കി,
പെട്ടന്ന് എന്റെ കണ്ണുകളുടക്കി,
കുറച്ചകലെ നിർത്തിയിട്ടിരിക്കുന്ന ഒരു കാറിന്റെ ഡോർ തുറന്ന് സുന്ദരിയായ യുവതി പുറത്തേക്കിറങ്ങി ചുറ്റും വീക്ഷിക്കുന്നു,
അതെ,
ആ മുഖം,
ആ സൗന്ദര്യം,
അത്
സുഹറ തന്നെ,
ആ മുഖം,
ആ സൗന്ദര്യം,
അത്
സുഹറ തന്നെ,
അവൾ ഞങ്ങളെ കണ്ടു,
ഞാൻ തിരിഞ്ഞു നോക്കി,
ഹനീഫ ഞെട്ടിത്തരിച്ച് നില്ക്കുന്നു ,
സുഹറയെ അവൻ കണ്ടു കഴിഞ്ഞു,
ഞാൻ തിരിഞ്ഞു നോക്കി,
ഹനീഫ ഞെട്ടിത്തരിച്ച് നില്ക്കുന്നു ,
സുഹറയെ അവൻ കണ്ടു കഴിഞ്ഞു,
പെട്ടന്ന് ,
കാറിന്റെ ഡോർ തുറന്ന് അവളുടെ ഉപ്പയും ഉമ്മയുമിറങ്ങി,
കാറിന്റെ ഡോർ തുറന്ന് അവളുടെ ഉപ്പയും ഉമ്മയുമിറങ്ങി,
കറുത്ത ഷർട്ടും ക്രീം കളർ പാന്റും ധരിച്ച വക്തിയെ കണ്ട്,
അവളുടെ മുഖം വികസിച്ചു,
പിന്നെ,
അവളൊരു കുതിപ്പായിരുന്നു,
അവളുടെ ഉമ്മ അവളെ പിടിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, ആ കൈ തട്ടിമാറ്റി ,
തന്റെ നായകനെ വാരിപ്പുണരാൻ വരുന്ന നായികയെ പോലെ അവളോടി വരുന്നു,
അവളുടെ മുഖം വികസിച്ചു,
പിന്നെ,
അവളൊരു കുതിപ്പായിരുന്നു,
അവളുടെ ഉമ്മ അവളെ പിടിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, ആ കൈ തട്ടിമാറ്റി ,
തന്റെ നായകനെ വാരിപ്പുണരാൻ വരുന്ന നായികയെ പോലെ അവളോടി വരുന്നു,
ഞാൻ സ്തംഭിച്ചു നിന്നു,
ഹനീഫ അന്തംവിട്ട് നില്ക്കുകയാണ്,
ഹനീഫ അന്തംവിട്ട് നില്ക്കുകയാണ്,
എന്റെ കാലുകൾ വിറച്ചു,
അവൾ അടുത്തെത്തി,
ഹനീഫയുടെ മിഴികൾ വികസിച്ചു, അധരങ്ങൾക്ക് ജീവൻ വച്ചു,
''പടച്ചോനെ ന്റെ സുഹറ, !ൂ
ഹനീഫയുടെ മിഴികൾ വികസിച്ചു, അധരങ്ങൾക്ക് ജീവൻ വച്ചു,
''പടച്ചോനെ ന്റെ സുഹറ, !ൂ
അവളുടെ തട്ടം കാറ്റിൽ പറന്നു,
ആളുകളിൽ ചിലർ നോക്കുന്നുണ്ട്,
ഞാൻ ട്രോളിയിൽ നിന്ന് കൈവിട്ടു,
കണ്ണുകളടച്ചു,
ഒരു നിമിഷം,
അവളെന്റെ മാറിലെക്ക് വീണില്ല,
ഞാൻ കണ്ണുകൾ തുറന്നൂ,
തിരിഞ്ഞു നോക്കി,
ആലിംഗനബന്ധരി ഹനീഫയും, സുഹറയും,
തന്റെ നെഞ്ചിനൊപ്പം പെക്കമുളള ഹനീഫയുടെ മുഖം നെഞ്ചിലൊതുക്കി അവൾ പൊട്ടിക്കരയുന്നു,
ഹനീഫയും കരയുകയാണ്,
ആളുകളിൽ ചിലർ നോക്കുന്നുണ്ട്,
ഞാൻ ട്രോളിയിൽ നിന്ന് കൈവിട്ടു,
കണ്ണുകളടച്ചു,
ഒരു നിമിഷം,
അവളെന്റെ മാറിലെക്ക് വീണില്ല,
ഞാൻ കണ്ണുകൾ തുറന്നൂ,
തിരിഞ്ഞു നോക്കി,
ആലിംഗനബന്ധരി ഹനീഫയും, സുഹറയും,
തന്റെ നെഞ്ചിനൊപ്പം പെക്കമുളള ഹനീഫയുടെ മുഖം നെഞ്ചിലൊതുക്കി അവൾ പൊട്ടിക്കരയുന്നു,
ഹനീഫയും കരയുകയാണ്,
ട്രൊളി സൈഡിലേക്കൊതുക്കി ഞാൻ കണ്ണുകൾ തുടച്ചു,
അവളുടെ ഉപ്പയും ഉമ്മയും ഓടി വന്നു,
അവരെ അടർത്തി മാറ്റി,,
ഹനീഫ യുടെ ട്രോളി തളളിക്കൊണ്ട് ഉപ്പ വണ്ടിക്കരികിലേക്ക് നടന്നു,
ഹനീഫ യുടെ ട്രോളി തളളിക്കൊണ്ട് ഉപ്പ വണ്ടിക്കരികിലേക്ക് നടന്നു,
സുഹറയുടെ കൈപ്പിടിച്ച് ഹനീഫ വന്നു,
എന്നെ പരിജയപ്പെടുത്തി,
എന്നെ പരിജയപ്പെടുത്തി,
';ഞാനെഴുതാറില്ലേ ഒരു സുഹ്യത്തിന്റെ കാരം ,ഷൗക്കത്ത് , അവനാ ഇവൻ,
ഞാൻ ചിരിച്ചു,
സുഹറയും,
സുഹറയും,
''നിങ്ങൾ കാറിലേക്ക് കയറിക്കോളു, ഞാനിപ്പം വരാം, '' ഹനീഫ അവരോടു പറഞ്ഞു,
അവർ കാറിനടുത്തേക്ക് നടന്നപ്പോൾ ഹനീഫ എന്റെ ഇരു കരങ്ങളും കവർന്നു കൊണ്ട് , തേങ്ങി തേങ്ങിക്കരഞ്ഞു,
';പറയെടാ, ഇതിനു പകരമായി ഞാനെന്താണ് തരേണ്ടത്, എന്റെ ജീവനും, ജീവിതവുമാണ് നീ തിരിച്ചു തന്നത് ,
';പറയെടാ, ഇതിനു പകരമായി ഞാനെന്താണ് തരേണ്ടത്, എന്റെ ജീവനും, ജീവിതവുമാണ് നീ തിരിച്ചു തന്നത് ,
ഫ്ളൈറ്റിൽ വച്ച് ഈ കത്തെഴുതിയ കഥ പറഞ്ഞില്ലായിരുന്നെങ്കിൽ ഈ ദുനിയാവിൽ ഞാനുണ്ടാവുമായിരുന്നില്ല,
സൗദിയിലിരുന്ന്,
നീ , ഞാനായി ,എന്റെ ഭാര്യക്കെഴുതുമ്പോഴും, ഞാൻ ചിന്തിച്ചത് മരണത്തെക്കുറിച്ചാണ്,!''ഇതെന്റെ പുനർ ജന്മമാണെടാ, പുനർജന്മം, !!
നീ , ഞാനായി ,എന്റെ ഭാര്യക്കെഴുതുമ്പോഴും, ഞാൻ ചിന്തിച്ചത് മരണത്തെക്കുറിച്ചാണ്,!''ഇതെന്റെ പുനർ ജന്മമാണെടാ, പുനർജന്മം, !!
ഹനീഫ കരയുകയായിരുന്നു
അവന്റെ തോളിൽ പിടിച്ചു കൊണ്ടു
ഞാൻ പറഞ്ഞു, ''ഹനീഫ ,
ഉയരമില്ലാത്തതോ, നിറമില്ലാത്തതോ, തടിയുളളതോ, അതൊന്നും, സ്നേഹത്തിന് വിലങ്ങു തടിയല്ലെടാ,
വിവാഹത്തിനു ശേഷം പരസ്പരം കൈമാറേണ്ടത് ഇരു ഹ്യദയങ്ങളാണ്,
ഞാൻ പറഞ്ഞു, ''ഹനീഫ ,
ഉയരമില്ലാത്തതോ, നിറമില്ലാത്തതോ, തടിയുളളതോ, അതൊന്നും, സ്നേഹത്തിന് വിലങ്ങു തടിയല്ലെടാ,
വിവാഹത്തിനു ശേഷം പരസ്പരം കൈമാറേണ്ടത് ഇരു ഹ്യദയങ്ങളാണ്,
ഞാൻ ബാഗ് തുറന്നു,
ഒരു പൊതിയെടൂത്തു,
ഒരു പൊതിയെടൂത്തു,
ദാ, ഇത് ഹ്യദയമാണ്,
സുഹറയുടെ ഹ്യദയം,
അക്ഷരങ്ങളിലൂടെ അവൾ നിനക്കയച്ച തുറന്ന ഹ്യദയം,
ഈ കത്തുകൾ നിനക്കുളളതാണ്,
നീ വായിക്കണം,
അറിയണം അവളുടെ ഹ്യദയത്തെ,
അവളുടെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, സ്വപ്നങ്ങളുമെല്ലാം ഈ കത്തുകളിലുണ്ട്, !ൂ
സുഹറയുടെ ഹ്യദയം,
അക്ഷരങ്ങളിലൂടെ അവൾ നിനക്കയച്ച തുറന്ന ഹ്യദയം,
ഈ കത്തുകൾ നിനക്കുളളതാണ്,
നീ വായിക്കണം,
അറിയണം അവളുടെ ഹ്യദയത്തെ,
അവളുടെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, സ്വപ്നങ്ങളുമെല്ലാം ഈ കത്തുകളിലുണ്ട്, !ൂ
ആ കത്തുകൾ അവൻ വാങ്ങി,
ദൂരെ കാറിന്റെ ഹോണടി,
അവൻ ഷേക്ക്ഹാൻഡ് തന്നു,
നടന്നു ,കാറിനരികിലേക്ക്,
അവൻ കൈവീശിക്കാണിച്ചു,
കാർ നീങ്ങി,
കാറിന്റെ സൈഡ് ഗ്ളാസിലൂടെ തലയിട്ട് തിരിഞ്ഞു നോക്കിയ ഹനീഫ യുടെ നേരെ
കൈ വീശി ഞാൻ നിന്നു,
അവൻ ഷേക്ക്ഹാൻഡ് തന്നു,
നടന്നു ,കാറിനരികിലേക്ക്,
അവൻ കൈവീശിക്കാണിച്ചു,
കാർ നീങ്ങി,
കാറിന്റെ സൈഡ് ഗ്ളാസിലൂടെ തലയിട്ട് തിരിഞ്ഞു നോക്കിയ ഹനീഫ യുടെ നേരെ
കൈ വീശി ഞാൻ നിന്നു,
===============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!!
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!!
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക