ഒരു കൊച്ചു ഉമിക്കരി കഥ
...............................................................
...............................................................
രാവിലെ പല്ലു തേക്കാനായി കോൾഗേറ്റ് തപ്പുമ്പോൾ കോൾഗേറ്റ് കാണാനില്ല '"
ഈശ്വര ഇതെവിടെ പോയി '?
ഇനി വല്ല കള്ളന്മാരും ഇന്നലെ രാത്രി ഇവിടെ കാക്കാൻ കേറിയപ്പോൾ ഒന്നും കിട്ടാത്തതിന്റെ പേരിൽ ഒരുപക്ഷെ കോൾഗേറ്റും കൂടി കൊണ്ടുപോയിരിക്കോ ....?
ആരോടൊന്ന ചോദിക്ക എന്ന് വിചാരിച്ചു നിക്കുമ്പോൾ, ദാണ്ടെ ഇരിക്കുന്നു പേസ്റ്റ് അലക്കു കല്ലിൻ.
ഓടി ചെന്നു പേസ്റ്റ് കയ്യിലെടുത്തു നോക്കിയപ്പോൾ പാണ്ടി ലോറി കയറിയ തവള കണക്കിരിക്കുന്നു ...
പോരാത്തതിന് കോൾഗേറ്റിന്റെ വയറും കീറിയിരിക്കുന്നു ...
ചെറുവിരൽ കൊണ്ടു കോൾഗേറ്റിന്റെ കീറിയ വിടവിലൂടെ കടത്തി നോക്കി ..
ചെറുവിരൽ കൊണ്ടു കോൾഗേറ്റിന്റെ കീറിയ വിടവിലൂടെ കടത്തി നോക്കി ..
ഇല്ല ഒരു തുള്ളി വെക്കാതെ ആകെക്കൂടി നാശമാക്കി വെച്ചിരിക്കുന്നു '"
ശേ '"
ആരെടാ ഒന്നുമറിയാത്ത ഈ പാവം 'കോൾഗേറ്റ് പെണ്ണിനെ ' രാവിലെ തന്നെ ഇങ്ങനെ പിച്ചി ചീന്തിയത്.
ആരെടാ ഒന്നുമറിയാത്ത ഈ പാവം 'കോൾഗേറ്റ് പെണ്ണിനെ ' രാവിലെ തന്നെ ഇങ്ങനെ പിച്ചി ചീന്തിയത്.
പീഡിപ്പിച്ചവരെ കാണാനുമില്ല '"
ഞാൻ അകത്തേക്കു നീട്ടി വിളിച്ചു.
അമ്മെ കോൾഗേറ്റ് മേടിച്ചില്ലേ '"
തേക്കെടാ നീ നന്നായിട്ട് തേക്ക്, '"
ങേ, '" അമ്മയുടെ മറുപടി കേട്ടാൽ ഞാൻ ഏതോ പെണ്ണിനെ തേച്ച പോലെ ആണല്ലോ '"
അമ്മയാണത്രെ അമ്മ'"
അമ്മേ പേസ്റ്റ് ഇല്ലയെന്നു ?
ഞാൻ ഇന്നലെ വൈകീട്ടു നിന്നോടു കടയിൽ പോയപ്പോൾ പറഞ്ഞതല്ലേ പേസ്റ്റ് തീർന്നിരിക്ക്യാ ഒരെണ്ണം വാങ്ങിക്കണമെന്നു.
ഞാനത് മറന്നു പോയി '"
മറന്നു പോയെങ്കിലേ വല്ല ഉമിക്കരിയുമിട്ടു തേക്കാൻ നോക്ക് .
എന്ത് ?
ഓർമ വെച്ച കാലം തൊട്ടേ ഞാൻ 'ഉമിക്കരി' കൊണ്ടു പല്ല് തേച്ചിട്ടില്ല,
ആ എന്നോടാ ആ കറുത്ത പൊടിയിട്ട് തേക്കാൻ.
ആ എന്നോടാ ആ കറുത്ത പൊടിയിട്ട് തേക്കാൻ.
ഉമിക്കരിയിട്ടു എന്റെ പട്ടി തേക്കും '"
നീ തേച്ചാലും തേച്ചില്ലേലും എനിക്കെന്താ.
അമ്മ ഒരു പുച്ഛമിട്ടു അകത്തേക്കു പോയി
കാര്യം 'ഉമിക്കരിയെ' ഞാൻ അപമാനിച്ചെങ്കിലും 'അമ്മ പോയ ഉടനെ ഉമിക്കരിയിട്ടു വച്ചിരുന്ന ഡപ്പിയിൽ നിന്നും കുറച്ചു വാരിയെടുത്തു ഉള്ളം കയ്യിലിട്ടു.
പണ്ട് ചെറുപ്പത്തിൽ വീട്ടിലെ പഴയ കാരണവന്മാർ ഈ കറുത്ത പൊടിയിട്ട്
'കര കരാന്നു ' തേക്കുന്നത് ഞാൻ ഓർക്കുന്നുണ്ട്.
'കര കരാന്നു ' തേക്കുന്നത് ഞാൻ ഓർക്കുന്നുണ്ട്.
ഉമി ക്കരി 'പല്ലിനു നല്ലത് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
പക്ഷെ ഈ പരിഷ്‌കൃത കാലത്ത്, പരിഷ്ക്കാരിയായ ഞാൻ ഇതിട്ടു തേക്കാന്നു വച്ചാൽ.
യ്യോ '"ഓർക്കാനേ വയ്യ
ഏതായാലും ഉള്ളം കയ്യിൽ വീണ ആ പതിനാറായിരം ഉമി ക്കരി '"കുഞ്ഞുങ്ങൾ എന്റെ ചൂണ്ടു വിരലിൽ അള്ളി പിടിച്ചു വായയിലേക്കു കേറാൻ വെമ്പൽ കൊണ്ടു.
ഉമിക്കരിയിട്ടു തേച്ചാൽ ഉമി പോകും ബട്ട് കരി അവിടെ തന്നെ ഉണ്ടാകും .
ഉമിക്കരിയെങ്കിൽ ഉമിക്കരി എന്നും പറഞ്ഞു ഞാൻ '"കര കര '"
എന്നു തേച്ചോണ്ടിരിക്കുമ്പോൾ ദാ വരുന്നു എന്റെ കൂടെ സ്കൂളിൽ പഠിച്ച രണ്ടു പെൺകുട്ടികൾ .
എന്നു തേച്ചോണ്ടിരിക്കുമ്പോൾ ദാ വരുന്നു എന്റെ കൂടെ സ്കൂളിൽ പഠിച്ച രണ്ടു പെൺകുട്ടികൾ .
ഈശ്വരാ ഇത്രയും പ്രായമായിട്ടും അവരെന്നെ ഈ ഉമിക്കരി സെറ്റപ്പിൽ കണ്ടാൽ പോയില്ലേ മാനം '?
അവരെ കണ്ടമാത്രയിൽ മുണ്ടും മടക്കി കുത്തി ഞാൻ അപ്പുറത്തേക്കോടി .
ചേച്ചി അനീഷെന്തേ. ?
അവരെന്തിനാ എന്നെ അന്നേഷിക്കുന്നേ .
ദേ അവൻ അപ്പുറത്തു ഉമിക്കരിയിട്ട് പല്ലു തേക്കുന്നണ്ട് .
നിങ്ങളെ കണ്ടിട്ട് മുങ്ങിയതാ .
ഛെ ഈ അമ്മേടെ ഒരു കാര്യം .നാറ്റിച്ചു.
ഹ ഹ '"
രണ്ടും കൂടി ഒറ്റ ഇളിയായിരുന്നു.
ഹും അവളുമാരുടെ ഇളി കേട്ടാൽ എന്തോ ഉമിക്കരി കാണാത്ത പോലെ.
ശവങ്ങൾ'
രണ്ടെണ്ണത്തിന്റെയും മോണയിൽ ലെൻസ് വച്ച് നോക്കിയാൽ ഇപ്പൊ കാണാം ഉമിക്കരിയുടെ കുത്തുകൾ .
അങ്ങനെ ഉമിക്കരി കൊണ്ട്
പല്ലു തേപ്പും കഴിഞ്ഞു ചായ കുടിക്കാൻ അകത്തേക്കു കയറിയപ്പോൾ ദാണ്ടെ ഇരിക്കുന്നു അച്ഛനും ചേട്ടനും.
പല്ലു തേപ്പും കഴിഞ്ഞു ചായ കുടിക്കാൻ അകത്തേക്കു കയറിയപ്പോൾ ദാണ്ടെ ഇരിക്കുന്നു അച്ഛനും ചേട്ടനും.
ഹും '"ബാക്കിയുള്ളോനെ ഉമിക്കരിയിലേക്കു തള്ളി വിട്ടതും പോരാത്തതിനു പാവം ആ "കോൾഗേറ്റ് പെണ്ണിനെ' പിച്ചി ചീന്തിയിട്ടു അന്തസായി വന്നു ചായ കുടിക്കുന്ന രണ്ടു മാന്യന്മാർ .
ഉം കഴിക്ക് കഴിക്ക് രണ്ടാളും ശരിക്കു കഴിക്ക്. നാളെയാവട്ടെ
ഉമിക്കരിയുടെ 'ടേസ്റ്റ് എന്തെന്ന് ഞാൻ ശരിക്കും മനസിലാക്കി തരുന്നുണ്ട്.
ഉമിക്കരിയുടെ 'ടേസ്റ്റ് എന്തെന്ന് ഞാൻ ശരിക്കും മനസിലാക്കി തരുന്നുണ്ട്.
കോൾഗേറ്റ് ദുഃഖമാണുണ്ണീ '"
ഉമിക്കരിയല്ലോ സുഖപ്രദം '"
ഉമിക്കരിയല്ലോ സുഖപ്രദം '"
Aneesh. pt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക