നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ന്യൂജൻ ആദവുംഹവ്വയും.

ന്യൂജൻ ആദവുംഹവ്വയും.
****†********************"**
സർപ്പത്തിൻ വാക്കുകൾകേട്ട്
അത്യാഗ്രഹത്താലാണവൾ,
ദൈവത്തെപ്പോലെയാകുവാൻ
വിലക്കപ്പെട്ടകനി പറിച്ചുതിന്നവനെയുംതീറ്റിച്ചത്;
അപ്പോൾ നഗ്നരാണെന്ന് അവരറിഞ്ഞതുകൊണ്ടാണ്,
അത്തിയിലകൾ കൂട്ടിത്തുന്നിയര ക്കച്ചയുണ്ടാക്കിയത്,
നഗ്നരായതിനാൽ സ്രഷ്ടാവിൽ നിന്നൊളിച്ചു;
നഗ്നതയറിയാത്ത പുരുഷനെ, നഗ്നതയെന്തെന്ന് പഠിപ്പിച്ചത് സ്ത്രീ,
സ്ത്രീയുടെവാക്കുകേട്ട പുരുഷനോ ശാപമേറ്റവൻ;
അത്തിയിലകൾ കൊണ്ട് നിന്റെ നഗ്നതയാരും കാണാതിരിക്കുവാനാണവൻമറച്ചത്,
ഹേ, ന്യൂജൻ ആദമേ നിന്റെ പാതിയുടെ മുലക്കുന്ന് പുറംലോകത്തെ നീ കാണിക്കുന്നതെന്തിന്?
ന്യൂജൻഹവ്വയേ,നിന്നിലെ കാമസർപ്പം നിന്റെ അരക്കെട്ടിനെ ചുറ്റിപ്പിരിഞ്ഞ് ഫണം വിടർത്തിയാടിയോ?
ആദം നിന്നിലെ സർപ്പത്തെ മയക്കി കിടത്തിയില്ലേ?
നഗ്നതയെന്തെന്ന് തിരിച്ചറിയുവാൻ
നീ പഠിപ്പിച്ച പുരുഷനെയെന്തിനു
നിന്റെ നഗ്നത കാട്ടുവാൻ മുലക്കച്ചയും അടിവസ്ത്രവുമഴിക്കുന്നു.
സജി വർഗീസ്
Copyright protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot