പെണ്ണ് എന്ന സ്വത്വം
സ്വത്വനിര്‍മ്മിതിക്കായി പെണ്ണിന് ചരിത്രം ചാര്‍ത്തിക്കൊടുത്ത അടരുകള്‍ പലതാണ്. 'നരന്‍' എന്ന മേധാവിയുടെ സ്ത്രീലീംഗമാണ് നാരി. നരന്റെ സ്ത്രീലിംഗരൂപമായിട്ടുമാത്രമാണ് അവളുടെ അസ്തിത്വം.നരന്‍ ഇല്ലെങ്കില്‍ നാരിയില്ല. അതുകൊണ്ടുതന്നെ അവളുടെ അംഗീകരിക്കപ്പെട ഒരു പര്യായ പദം ആണ് അബല ((the weak ,weaker sex ). ചപല (the frail )എന്ന പര്യായവും പെണ്ണിനുകിട്ടിയ മറ്റൊരു തൂവലാണ്.
'Frailty. thy name is woman' എന്ന് ഷെയ്ക്സ്പിയറും
''ഹന്ത ചാപല്യമേ, നാരിതന്‍ മെയ് ചേര്‍ന്നാ -
ലെന്തെന്തു സൗഭാഗ്യം സാധിക്കാ നീ '' എന്നു വള്ളത്തോളും പറഞ്ഞത് അവളൂടെ ഈ ചാപല്യത്തെ ഘോഷിക്കാനാണ്.
ചപലയും അബലയും ആയതുകൊണ്ട് അവളെ അടക്കി രക്ഷിക്കേണ്ടത് പ്രപഞ്ചമേധാവിയായ പുരുഷന്റെ ചുമതലയാണ്. ശെെശവത്തില്‍ അമ്മയും കൗമാരത്തില്‍ അച്ഛനും യൗവ്വനകാലത്ത് ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും അവളെ രക്ഷിക്കണം.
ഒരു നിധി പോലെ രക്ഷിക്കണം. തറവാടിന്റെ മാനം അവളാണ്. കുലസ്‌ത്രീ നശിച്ചാല്‍ വര്‍ണസങ്കരമുണ്ടാവമെന്നും അതുമൂലം കുലത്തിന്റെ ശുദ്ധിനശിക്കുമെന്നും ഭഗവത്ഗീത ഭയപ്പെടുത്തുന്നു.പെണ്ണു പെറുന്നത് തന്തയ്ക്കാവണം. അവള്‍ക്ക് മക്കളുടെ തന്തയെ ചൂണ്ടിക്കാട്ടാനാവണം .കുടുംബത്തിന്റെ മാനം കെടുത്തണമെങ്കില്‍ അവളെപ്പറ്റി അപവാദങ്ങള്‍ പരത്തിയാല്‍ മതി.

അതുകൊണ്ട്, വര്‍ണ്ണ -വര്‍ഗശുദ്ധി ഉറപ്പാക്കാന്‍ അവളെ സ്വര്‍ണം പോലെ പൂട്ടിവെച്ച് രക്ഷിക്കണം .സ്വര്‍ണവും പെണ്ണും ഒരുപോലെയാണ്. വില്‍ക്കാം, പണയം വെയ്ക്കാം.
കുലത്തിന്റെ ഒരു പെരുപ്പിച്ച രൂപമാണ് ദേശവും രാജ്യവും. രാജ്യം കീഴടക്കുന്ന ശത്രുക്കള്‍ പൊന്നും പെണ്ണും കെെക്കലാക്കുന്നു. യുദ്ധം തന്നെ പലപ്പോഴും പെണ്ണിനു വേണ്ടിയാവുന്ന അവസ്ഥ പുരാണങ്ങളിലും ചരിത്രത്തിലും സിനിമകളിലും നാം കാണുന്നുണ്ടല്ലോ.
പെണ്ണിനെ ഇങ്ങനെ ഒരു നിധിയായി കാത്തുസൂക്ഷിക്കണമെങ്കില്‍ അവളുടെയുള്ളില്‍ ഉയിരെടുക്കാന്‍ സാദ്ധ്യതയുള്ള പ്രതിഷേധത്തിന്റെ തീയ്യ് തണുപ്പിക്കണം.'പൂമാനിനീമാരായാലോ അടക്കം വേണം', ' ലജ്ജാ, ശ്രീ, വാക്, ച നാരീണാം' , 'ലജ്ജയാ ശോഭിതെ നാരീ' 'മാറ്റുള്ളൊരു പെണ്ണ് ' എന്നിങ്ങനെ അവളെ അന്തര്‍ജനമാക്കാനുതകുന്ന ചൊല്ലുകളുടെ നിരന്തരമായ ആവര്‍ത്തനം
അവളുടെ മനസ്സിനെ ഏതെങ്കിലും ആണിന്റെ പെണ്ണായി തന്റെ സ്വത്വത്തെ പരിമിതിപ്പെടുത്താന്‍ സന്നദ്ധമാക്കുന്നു. പൂമുഖവാതില്‍ക്കല്‍ പുഞ്ചിരിതൂകേണ്ടവള്‍ എന്ന അവസ്ഥ ഒരു സംതൃപ്തിയായി അവള്‍ കൊണ്ടാടുന്നു.

ആഭരണങ്ങളും വസ്ത്രങ്ങളും പെണ്ണിന്റെ സ്വത്വത്തിന്റെ അടയാളങ്ങളാവുന്നതും ഈ നിര്‍മ്മിതിയുടെഭാഗമായിട്ടാണ്. കഴുത്തിലെ മിന്ന് ചാര്ത്ര്യത്തിന്റെയും വിധേയത്വത്തിന്റെയും അടയാളങ്ങളാണ്. ഭര്‍ത്താവു മരിക്കുന്നതോടെ മിന്ന് ചിതയില്‍ ഹോമിച്ച് വെള്ളവസ്ത്രക്കിലേയ്ക്ക് അവള്‍ ഒതുങ്ങണം.
പിന്നില്‍ നില്‍ക്കേണ്ടവള്‍, പിന്നില്‍ നടക്കേണ്ടവള്‍, കെട്ടുതാലി അഴിയുന്നത് പ്രാണന്‍ പോവുന്നതിനെക്കാള്‍ ഭയാനകമായത് എന്നീ ധാരണകള്‍ അവളുടെ ബുദ്ധിയുടെ കൂര്‍മ്മതയെ ഒരളവു വരെ അടിച്ചുപരത്തുന്നുണ്ട്. പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന സമൂഹനിര്‍മ്മിതി അങ്ങനെ അര്‍ത്ഥവത്തായ യാഥാര്‍ത്ഥ്യമായി മാറുന്നു.

Paduthol
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക