Slider

ഇവിടുത്തെ കാറ്റാണ് കാറ്റ്

0
രാവിലെ തന്നെ ഒരു പിടക്കോഴിയുടെ അലർച്ച കേട്ടാണു ഞാൻ ഉണർന്നത് ...അപ്പുറത്തെ വീട്ടിലെ ശിവൻ ചേട്ടന്റെ പിടക്കോഴിയെ ഏതോ ഒരു ചാവാലി പട്ടിയിട്ടു ഓടിക്കുന്നു ...
ശിവൻ ചേട്ടൻ പുറകെ ഒരു കോലുമായി ഓടുന്നുണ്ട് ...
കോഴി ഓടി അങ്ങനെ ഞങ്ങടെ പറമ്പിൽ കേറി ...പട്ടിയും പിറകെ ഉണ്ട് ..
പിടിയെടാ മോനെ അവനെ ...
എന്നെ കണ്ട ശിവൻ ചേട്ടൻ അലറി ...ശിവൻ ചേട്ടന്റെ ഒച്ച എന്നിലെ കർത്തവ്യ ബോധത്തെ ഉണർത്തി ....
ഞാൻ മുറ്റത്തു കിടന്ന ഒരു ഓടിൻ കഷ്ണമെടുത്തു പട്ടിയെ ലക്ഷ്യമാക്കി ഒരു കീച്ചു കീച്ചി ...
പട്ടി കുനിഞ്ഞിട്ടാണോ കാറ്റു പിടിച്ചിട്ടാണോ എന്നറിയില്ല ഓടിൻ കഷ്ണം നേരെ പാഞ്ഞു പോയത് പഞ്ചായത് പ്രിസിഡന്റ് കൃഷ്ണൻ ചേട്ടന്റെ വീട്ടിലേക്കാണ് ....വെടിയുണ്ട കണക്കെ ചെന്ന ഓടു കഷ്ണം കൃഷ്ണേട്ടന്റെ അംബാസിഡറിന്റെ ചില്ലു തകർത്തു ....അപ്പുറത്തു പല്ലു തേച്ചോണ്ടിരുന്ന കൃഷ്ണേട്ടൻ ഓടി കാറിന്റെ അടുത്തു വന്നതും ഞാൻ ഓടി അകത്തു കയറി ...അകത്തു കയറിയ ഞാൻ ഒളികണ്ണിട്ടു ജനൽ വഴി പുറത്തേക്കു നോക്കിയപ്പോൾ
കൃഷ്ണേട്ടൻ ഫോണെടുത്തു എന്തൊക്കെയോ ആംഗ്യത്തിൽ പറയുന്നു കണ്ടു ....
ഈശ്വര പോലീസിനെയാണോ ഞാൻ ഞെട്ടി ....എന്തിനും മടിയില്ലാത്ത ആളാ പോരാത്തതിന് പഞ്ചായത്തു പ്രസിഡന്റും ....എന്റെ നെഞ്ചോന്നു പാളി പൂത്ത കാശുണ്ട് അയാളുടെ കയ്യിൽ വേണ്ടി വന്നാൽ ഓടിൻ കഷ്ണമെടുത്തു ഒരു ഫിംഗർ പ്രിന്റ് ടെസ്റ്റു വരെ നടത്തിക്കളയും .... അങ്ങനെയായാൽ എന്റെ കഥ തീർന്നു ...ഒരു നിമിഷത്തേക്ക് പോലീസും ജയിലും എന്റെ മുന്നിലേക്ക്‌ ഓടി വന്നു ...ഒരഞ്ചു മിനുട്ടു ആലോചനയിൽ മുഴുകിയപ്പോൾ പുറത്തു നിന്നൊരു ശബ്ദം ...
ഡാ മോനെ ....
പുറത്തു വന്നപ്പോൾ ശിവേട്ടൻ
വിളറി വിയർത്തു നിൽക്കുന്നു
എന്താ ശിവേട്ടാ കോഴിയെ കിട്ടിയോ ....
ഇല്ല മോനെ .പിന്നെടാ എനിക്കൊരു അബദ്ധം പറ്റി ...
ഏന്തേട്ട ...
പട്ടി നമ്മുടെ കൃഷ്ണേട്ടന്റെ പറമ്പിൽ കയറിയപ്പോ ഞാനൊരു കൊട്ട തേങ്ങയെടുത്തു ഒരു ചാമ്പു ചാമ്പിടാ അത് പക്ഷെ ഉന്നം തെറ്റി അയാളുടെ കാറിന്റെ ചില്ലു തകർത്തെടാ മോനെ ...
ങേ അപ്പൊ അതു ഓടല്ലേർന്നു ..
എന്തെടാ ..
അല്ല പട്ടി ഓടല്ലേർന്നുന്നു ...
പട്ടി അതിന്റെ പാട്ടിനു പോയെടാ ...
ഡാ പിന്നെ നി ഇതാരോടും പറഞ്ഞേക്കല്ലേ ...അല്ലേൽ തന്നെ ഞാൻ പാർട്ടി വേറെയാ ....
ചേട്ടൻ ധൈര്യമായിട്ടു പോ ചേട്ടാ ഇതു ഞാൻ ആരോടും പറയില്ല ...
ശിവേട്ടൻ പോയി കഴിഞ്ഞതും ഞാൻ കൃഷ്ണേട്ടന്റെ വീട്ടിലേക്കു നോക്കി അയാൾ മുറ്റത്തു തന്നെ പ്രതിമ കണക്കെ നിൽക്കുന്നു ...
പോലീസിനെ നോക്കി നിൽക്കുകയ്യായിരിക്കും ...
ഇങ്ങനെ നിൽക്കുമ്പോൾ തെങ്ങു കയറ്റക്കാരൻ വറീതേട്ടൻ വെട്ടുകത്തിയുമായി കൃഷ്ണേട്ടന്റെ വീട്ടിലേക്കു കയറി പോകുന്നത് കണ്ടു ...
കൃഷ്ണേട്ടൻ അയാളോട് എന്തൊക്കെയൊ സംസാരിക്കുന്നുണ്ട് ...
ഈ വറീതേട്ടൻ ഒരു കേഡിയ ഇനി വല്ല കൊട്ടെഷൻ ആണാവോ ...സംസാരം കഴിഞ്ഞപ്പോൾ വറീത് ചേട്ടൻ കുടിയിലേക്കു കടന്നു തെങ്ങു കേറാൻ തുടങ്ങി ...
ചുരുക്കം പറഞ്ഞാൽ കൃഷ്ണേട്ടൻ ഫോണിലൂടെ വിളിച്ചത് പോലീസിനെ ആയിരുന്നില്ല ...
എന്നാലും ഈ ഓടെവിടെ പോയിന്നു എനിക്കൊരു പിടിം കിറ്റുന്നില്ല എന്നു ഓർത്തു നിൽക്കുമ്പോൾ നമ്മുടെ പട്ടി കൃഷ്ണേട്ടന്റെ കോഴിയെ ഇട്ടോടിക്കുന്നു ...ഇതു കണ്ട കൃഷ്ണേട്ടൻ ഒരു കല്ലെടുത്തു പട്ടിയെ ലക്ഷ്യമാക്കി എറിഞ്ഞു ...കൃഷ്ണേട്ടൻ എറിഞ്ഞ കല്ല് നേരെ പോയത് ശിവേട്ടന്റെ വീട്ടിലേക്കാ പക്ഷെ ഒച്ച കേട്ടത് തെങ്ങിന്റെ മോളിന്നു ....
ഈ സമയം റേഡിയോയിൽ നിന്നും ഒരു പാട്ടു കേൾക്കുന്നുണ്ടാർന്നു ....
"ഇവിടുത്തെ കാറ്റാണ് കാറ്റ് "...
Aneesh. pt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo