Slider

വിശ്വാസം, അതല്ലേ....?

0
വിശ്വാസം, അതല്ലേ....?
ചെറിയ കഥ
മരിക്കുന്നതുവരെ അമ്മയെകൊണ്ട് ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. എന്തു പറഞ്ഞാലും അമ്മ വിശ്വസിക്കും. ഓണത്തിനു വരാം, വിഷുവിന് എന്തായാലും വരാം, കൃസ്തുമസ് ഇക്കൊല്ലം അമ്മയുടെ ഒപ്പമാണ്. എന്തെഴുതിയാലും അമ്മ വിശ്വസിച്ചു. 'അവന്‍ വരാതിരിക്കില്ല. ലീവ് കിട്ടീട്ട്ണ്ടാവുല്യ ,പാവം ''
അങ്ങനെ വിശ്വസിച്ചു വിശ്വസിച്ച് ഒടുവില്‍ അമ്മ ശ്വാസം മാത്രമായി.
ശ്വാസത്തിനു ശ്വാസത്തിന് അവന്‍ വന്നോ വന്നോന്ന് ചോദിച്ചു ചോദിച്ച്
ശ്വാസം നേര്‍ത്തുനേര്‍ത്തില്ലാതായി.
വിശ്വാസം നേര്‍ത്തുനേര്‍ത്തില്ലാതായി.
മരിച്ചതിനു ശേഷവും അമ്മയെക്കൊണ്ട് ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. വെള്ള പുതപ്പിച്ചപ്പോഴും വെെദ്യുതിയടുപ്പിലേയ്ക്ക് തള്ളികയറ്റിയപ്പോഴും അമ്മ വേണ്ടെന്നു പറഞ്ഞില്ല. ആറടി മണ്ണും സഞ്ചയനവും വേണമെന്ന് അമ്മ വാശിപിടിച്ചില്ല.
ഒടുവില്‍ തിരുനെല്ലിയിലെ പാപനാശിനിയില്‍ പാപങ്ങളും ഓര്‍മ്മയും കഴുകിക്കളഞ്ഞ് വയനാട്ടിലെ അടിപൊളി വിനോദത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ ശ്വാസം നേരെ വീണു.
''വിശ്വാസം, അതല്ലെ, എല്ലാം !'' സിനിമാനടന്റെ ചിരിക്കുന്ന മുഖം ആശ്വാസമേകി.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo