സ്ത്രീജന്മങ്ങൾ.....
....................
ഓർമ്മ വച്ച കാലം മുതൽ കണ്ണീരണിഞ്ഞ മുഖത്തോടു കൂടിയെ എൻ്റെ അമ്മയെ ഞാൻ കണ്ടിരുന്നുള്ളു...ഒരു ഒറ്റമുറി വീട്ടിൽ നാലു മക്കളെയും ചേർത്ത് പിടിച്ച് കരയുന്ന എൻ്റെ അമ്മ,മറ്റ് രണ്ടു മക്കളുണ്ടായിട്ടും, മരണത്തെ മുന്നിൽ കണ്ട് ആശുപത്രി കിടക്കയിൽ കിടക്കുന്ന എന്നെ ചേർത്ത് പിടിച്ചു എനിക്ക് വേണ്ടി ദൈവത്തോട് യാചിക്കുന്ന എൻ്റെ അമ്മ,ഒരുദിവസം സ്ക്കൂൾ വിട്ടു വരുന്ന മക്കൾക്ക് പട്ടിണി മാറ്റാൻ ഒന്നുമില്ലെന്നറിഞ്ഞ്,ആ സമയത്ത് അതു വഴി വന്ന ദൈവദൂതനെ പോലെയുള്ള പാത്ര വില്പനക്കാരന് ,ആകെയുണ്ടായിരുന്ന അലുമിനിയം കലം വിറ്റ് ആ പണം കൊണ്ട് അരി വാങ്ങി ഭക്ഷണമുണ്ടാക്കി മക്കളെ പോറ്റിയ എൻ്റെ അമ്മ...വയലിലെ പണിയും കഴിഞ്ഞു വരാൻ താമസിച്ചു പോയതിനാൽ അച്ഛൻ വീട്ടിൽ കയറ്റാത്തതിനാൽ കൂടെയുള്ള പത്തുവയസ്സുകാരൻ മകനെ ഉടുത്ത ലുങ്കി പുതപ്പിച്ച് നേരം വെളുക്കുവോളം വരാന്തയുടെ താഴെ ഉറങ്ങാതെ കാവലിരുന്നവൾ എൻ്റെ അമ്മ.....ആ അമ്മയെ ഇന്ന് കരയിക്കാതിരിക്കാൻ ഒരു മകനെന്ന കടമ നിർവഹിക്കുന്നു എന്നു മാത്രം.. ആ അമ്മ പകർന്നു തന്ന അമ്മിഞ്ഞപാലിനും സ്നേഹത്തിനും കരുതലിനും സാന്ത്വനത്തിനും പകരം നല്ക്കാൻ എനിക്കീ ജന്മം പോരാ...അതൊരു കടമായി,എത്ര വീട്ടിയാലും തീരാത്ത കടമായി,അങ്ങനെ തന്നെ നില്ക്കട്ടെ...ആ സ്നേഹം എനിക്കിനിയും ആവോളം ആസ്വദിക്കണം...

എനിക്ക് എൻ്റെ ചേച്ചി ആരായിരുന്നു?ചേച്ചിയെ ഞാൻ എന്തു വിളിക്കണം?അമ്മയെന്നോ അതോ? മറ്റ് രണ്ടു സഹോദരങ്ങളെക്കാളും എന്നോട് ചേച്ചിക്ക് ഇഷ്ടകൂടുതലായിരുന്നു..അമ്മയെകാൾ എന്നെ വളർത്തി വലുതാക്കിയ എൻ്റെ ചേച്ചി..കുരുത്തക്കേടുകൾ കാട്ടിയാൽ അടി തരാനും എന്നെ ശാസിക്കാനും ചേച്ചി ഒരിക്കലും മടി കാണിച്ചില്ല..ഇന്നും മറ്റാര് പറയുന്നതിനെക്കാളും ഞാൻ അനുസരിക്കുക ചേച്ചി പറയുമ്പോഴാണ്..പലപ്പോഴും തോന്നിയിട്ടുണ്ട് ചേച്ചിക്ക് ആരെയും സ്നേഹിക്കാൻ അറിയില്ലെന്ന്..വീട്ടിലെ മൂത്ത കുട്ടിയായത് കൊണ്ടുള്ള ഉത്തരവാദിത്വം കൂടിയത് കൊണ്ട് തൻ്റെ സഹോദരങ്ങൾക്ക് ഞാനൊരു മാതൃകയാവണമെന്ന് കരുതിയത് കൊണ്ട് എന്നും മുഖത്തൊരു കൃത്രിമ ഗൗരവം കൊണ്ടു നടന്നവൾ എൻ്റെ ചേച്ചി..ഇനിയൊരു ജന്മമുണ്ടെങ്കിൽ ആ ചേച്ചിയുടെ കുഞ്ഞനുജനായി തന്നെ ജനിക്കണം..
എന്നെ ഞാനാക്കി മാറ്റിയ എൻ്റെ അദ്ധ്യപകർ..അറിവിന്റെ ആദ്യാക്ഷരം കുറിച്ച് തന്ന അംഗനവാടിയിലെ ശാന്തേച്ചി, ആദ്യമായി അക്ഷരങ്ങളെ കൈകൂട്ടി പിടിച്ചു എഴുതാൻ പഠിപ്പിച്ച പങ്കജാക്ഷി ടീച്ചർ, ഞാൻ ഏറെ ബഹുമാനിക്കുന്ന സാവിത്രി ടീച്ചർ, വിക്കനായ വിദ്യാർത്ഥിയെ താൻ തല്ലിയതിന് പരിഹാരമായി സ്റ്റാഫ് റൂമിൽ കൊണ്ടു പോയി മറ്റ് അദ്ധ്യപകരുടെ മുന്നിൽ വച്ച് തലയിൽ തടവി 'അറിയില്ലായിരുന്നു കുട്ടി...നന്നായി വരുമെന്ന്' പറഞ്ഞ് അനുഗ്രഹിച്ച് വിട്ട കുഞ്ഞിരാധ ടീച്ചർ,പത്താം ക്ലാസ്സിൽ കോപ്പിയടി ആരോപിച്ചു പിടിച്ച നാൻസി ടീച്ചർ, എൻ്റെ മനസ്സിൽ കോപ്പിയടി എന്ന ദുഷ്ചിന്ത ഉണ്ടായതിന് എന്നെ ചെറുതായി ശിക്ഷിച്ച രുഗ്മിണി ടീച്ചർ...ആ പഴയ സ്ക്കൂൾ കുട്ടിയാവാൻ ഒരിക്കൽ കൂടി മോഹം..
എനിക്ക് ഒരു കൂട്ടുവേണമെന്ന് തോന്നിയപ്പോൾ ഞാൻ കണ്ടെത്തിയ എൻ്റെ പെണ്ണ്..എൻ്റെ വാശിയും പൊട്ടത്തരങ്ങളും സഹിച്ച് എൻ്റെ ദുഃഖത്തിലും സന്തോഷത്തിലും പങ്കെടുത്ത് എൻ്റെ സങ്കടങ്ങൾ അവളുടേത് കൂടിയാണെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുന്ന എൻ്റെ നേർപാതി..എൻ്റെ രക്ഷിതാക്കൾ ഇന്നവളുടെ കൈയിൽ സുരക്ഷിതരാണ്...ജീവിതകാലം മുഴുവൻ അവൾ എൻ്റെ കൂടെ എൻ്റെ അരികത്ത് തന്നെ ഉണ്ടാകണം..അതുമാത്രമാണ് എൻ്റെ ആഗ്രഹവും
കുട്ടികാലത്ത് എനിക്ക് തല്ലാനും വഴക്കു പറയാനുമുള്ള വെറുമൊരു വസ്തുവായിരുന്നു എനിക്കെൻ്റെ അനിയത്തി..അവൾ അടുത്തുണ്ടാകുമ്പോൾ എനിക്കെന്തോ അസ്വസ്ഥതയായിരുന്നു...എന്നാൽ അവൾ സംഗീതം പഠിക്കാനായി പാലക്കാട്ടേക്ക് പോയപ്പോഴാണ്.. അവൾ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു എന്നറിഞ്ഞത്..അവൾ പോയ രാത്രി ഞാൻ ഉറങ്ങിയില്ല..അവളെ കാണാനായി പാലാക്കാട്ടെക്ക് സ്ഥിരം യാത്ര ചെയ്യേണ്ടി വന്നു എനിക്ക്... ഇന്ന് എൻ്റെ സ്നേഹം അറിയുന്ന എന്നെ ഏറെ സ്നേഹിക്കുന്ന എൻ്റെ അനിയത്തി കുട്ടി..ഒരിക്കൽ കൂടി അവളുടെ കുഞ്ഞേട്ടനായി ജനിച്ച് കുട്ടികാലത്ത് അവളോട് കാണിച്ച ദ്രോഹങ്ങൾക്ക് അവളെ മതി വരുവോളം സ്നേഹിക്കണം..
വിശന്നുവലഞ്ഞ ഒരുനാൾ ഒരു നേരത്തെ ഭക്ഷണം തന്ന സ്നേഹമുള്ള,മനസ്സിൻ്റെ താളം തെറ്റിപ്പോയ,പേരറിയാത്ത ആ രണ്ടു അമ്മമാർ..അവർക്ക് പകരം കൊടുക്കാൻ എൻ്റെ കൈയിൽ ഒന്നുമില്ല... ഒരിക്കൽ കൂടി ആ സ്ഥലമൊന്ന് ഓർമ്മയിൽ പരതി അവിടംവരെ പോകണമെന്നുണ്ട്..അവരുടെ കൈയിൽ നിന്ന് ആ കാച്ചിലിൻ്റെയും മുളക് ചമ്മന്തിയുടെയും രുചി അറിയണമെന്നുണ്ട്...
എന്നെ ഇതുവരെ നേരിട്ട് കാണാത്ത ഒരുപാട് പെൺ സൗഹൃദങ്ങൾ...എന്നെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഏട്ടാ എന്ന് വിളിക്കുന്ന എൻ്റെ അനിയത്തി കുട്ടി,എന്നെ കുഞ്ഞേട്ട എന്നു വിളിക്കാൻ മാത്രം ബന്ധമുള്ള ഞാൻ നേരിട്ടു കാണാത്ത എൻ്റെ എഴുത്തിനെ ഇഷ്ടപ്പെടുകയും തെറ്റു കണ്ടാൽ ചീത്ത പറയുകയും ചെയ്യുന്ന എൻ്റെ മറ്റൊരു അനിയത്തി കുട്ടി...ഇൻബോക്സിൽ വന്ന് എന്നെ ഉപദേശിക്കുകയും എൻ്റെ കഥകൾ ഇഷ്ടപ്പെടുകയും ചെയ്യുന്ന കൂട്ടുകാരി,എന്നെ ട്രോളുന്ന അനിയത്തി കുട്ടി..എല്ലാവരെയും നേരിട്ട് കാണണം...
ഇനിയും പറയാൻ ഒരുപാട് പേരുകൾ..ഒരുപാട് സൗഹൃദങ്ങൾ,ഒരുപാട് സ്നേഹങ്ങൾ..സ്ത്രീജന്മങ്ങൾ
ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക