നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

'പെൺ ദിനം

''പെൺ ദിനം,
======
ഏഴാം വാർഡിലെ കുടുംമ്പ ശ്രീ മീറ്റിംങ്ങിൽ വനിതാ മെംമ്പർ പ്രസംഗം തുടങ്ങി കഴിഞ്ഞു,
ഞാൻ ബൈക്ക് നിർത്തിയതേ ,ബൈക്കിന്റെ
പുറകിലിരുന്ന ഭാര്യ ഇറങ്ങി ഒരോട്ടം മീറ്റിംങ്ങ് ഹാളിലേക്ക്,
''ലേഡീസാന്റ് ജെന്റിൽ ലേഡീസ്,''
''ലേഡീസാന്റ് ജെന്റിൽ മാൻ '' ,എന്ന വാചകം മനപ്പൂർവ്വം യൂസ് ചെയ്യാതെ ആണിനെ അവഗണിച്ച് മെംമ്പർ , പ്രസംഗം തുടരുകയാണ്,
,വനിതാ ദിനത്തിലെ ഈ കുടുംമ്പ ശ്രീ മീറ്റിംങ്ങിന് വലിയ പ്രാധാന്യമാണുളളത്,
ഇന്ന് നമ്മുടെ ദിനമാണ്, നമ്മുടെ മാത്രം പെൺദിനം ,
ശരിയാ !, ഞാനോർത്തു,
ഈ ദിനത്തെ പറ്റി ഇന്നെന്റെ ഭാര്യയെ ഓർമ്മിപ്പിച്ചത് ഈ ഞാനെന്ന ,പുരുഷനാണ്,
മെംമ്പർ തുടരുന്നു,
പ്രിയപ്പെട്ടവരെ,
ഈ ദിനത്തിലും നമ്മൾ പെണ്ണുങ്ങൾക്ക് എന്ത് സ്വാതന്ത്ര മാണ് ഈ പുരുഷന്മാർ തരുന്നത്,
നമ്മുടെ സ്വന്തം പ്രൊഫൈൽ പിക്ചർ ഫെയ്സ് ബുക്കിലപ്പിടീം ലോഡു ചെയ്യാൻ,
ക്ഷമിക്കണം , അപ്പ്ലോഡു ചെയ്യാൻ ലവന്മാരുടെ അനുവാദം വേണ്ടേ,
ആരാണ് ഈ പുരുഷന്മാർ,?
അവർക്കും നമുക്കും ഇടയിൽ ആർക്കാണ് കൂടുതൽ പ്രത്യേകത ?
സംശയമില്ല ,
ഈ നമുക്ക് തന്നെ,
ആണിനേയും, പെണ്ണിനേയും പ്രസവിക്കുന്നത് പെണ്ണല്ലേ?
അങ്ങനെയുളള പെണ്ണിനെ ആൺ വർഗ്ഗം ബഹുമാനിക്കുന്നുണ്ടോ,?
ഞാൻ ആണുങ്ങളോട് ചോദിക്കുകയാണ്,
നിങ്ങൾക്കറിയ്യോ, തൊട്ടയൽപക്കമായ തമിഴ് നാട്ടിൽ പെണ്ണുങ്ങളെ അഭിസംമ്പോധന ചെയ്യുന്നത്
അമ്മ ''എന്ന് വിളിച്ചാണ്,
അവിടുത്തെ വനിതാ മന്ത്രിയായ ജയലളിത '', അമ്മ എന്നും തലൈവി എന്നുമാണ് അറിയപ്പെട്ടിരുന്നത്,
ഇവിടെയാണെങ്കിലോ,
എന്താ കഥ,?
നാട്ടിലെ ഏതെങ്കിലും ഒരു പ്രശസ്തയായ വനിതയെ അമ്മ എന്നു വിളിച്ചിട്ടുണ്ടോ, ? ഈ ആണുങ്ങൾ ?
മെംമ്പറേ, ==
സദസ്സിൽ നിന്നുളള വിളി കേട്ട് മെംമ്പർ അവിടേക്ക് ശ്രദ്ധിച്ചു,
മെംമ്പറേ , മെംമ്പർ അങ്ങനെ പറയരുത്, അത് ശരിയല്ല, നമ്മുടെ പഞ്ചായത്തിൽ തന്നെ
പ്രശസ്തയായ ഒരു പെണ്ണിനെ അമ്മ എന്നു വിളിച്ചിട്ടുണ്ട്,?
ആരേ, ? ആര് വിളിച്ചു, ? അത്ഭുതത്തോടെ മെംമ്പർ ചോദിച്ചു,
''പീഡന കേസിൽ പ്രായപ്പൂർത്തിയാകാതെ പ്രസവിച്ച അഞ്ചാം വാർഡിലെ ഒരു പെണ്ണിന്റെ
കുഞ്ഞ് '' അവളെ ''അമ്മേ'' എന്നാ ഇന്നും ആ കുഞ്ഞ് വിളിക്കുന്നത്,
സദസ്സൊന്നു കൂടീ ഇളകി,
മെംമ്പർ വീണ്ടും തുടർന്നു,
പ്രിയപ്പെട്ടവരെ,
ഞാൻ പറഞ്ഞു വന്നത് ,
നമ്മുടെ നാട്ടിൽ
പെണ്ണുങ്ങൾ '' ചരക്കു ''കളാണ്, ''പീസു '' കളാണ്,
ചരക്കുകളെന്നു പറയാൻ നമ്മളെന്താ ''കുരുമുളകോ, ഏലയ്ക്കായോ, റമ്പറോ, കാപ്പിക്കുരുവോ മറ്റോ ആണോ, ?
പീസെന്നു വിളിക്കാൻ നമ്മളെന്താ കഷണങ്ങളോ,
അതെ, കഷണങ്ങളാണ്,
മുന്നിലിരുന്ന ഏലിക്കുട്ടീടെ ഭർത്താവ് പൊന്നപ്പൻ ചാടി പറഞ്ഞു,
ചില സ്ത്രീകൾ ചിരിച്ചു
മൈക്കിന്റെ മൂന്നിൽ നിന്ന് തല ചെരിച്ച് മെംമ്പർ മുന്നിലേക്കു നോക്കി
പൊന്നപ്പനോട് ചോദിച്ചു,
''ഹേയ് മിസ്റ്റർ എന്തിന്റെ കഷണങ്ങളാണ് ഞങ്ങൾ,
മെംമ്പറേ, എന്റെ ഭാര്യ ഏലിക്കുട്ടി,
''എന്റെ കരളിന്റെ കഷണമാണ്, !!
പെണ്ണുങ്ങൾ ചിരിച്ചു,
ശൊ, ഇതിയാന്റെ ഒരു കാര്യം, ഏലിക്കുട്ടി കുനിഞ്ഞിരുന്നു അഡാർ നാണം നാണിച്ചു,
മെംമ്പർ തുടർന്നു,
അതുകൊണ്ടു ഞാൻ പറഞ്ഞു വരുന്നത് ,
ഇവിടെ ഉണരേണ്ടത്
ഹിന്ദുവല്ല,
മുസ്ലീമല്ല,
ക്രിസ്ത്യാനിയല്ല,
നമ്മളാണ്, നമ്മൾ പെണ്ണുങ്ങളാണ് ഉണരേണ്ടത്,
തീർച്ചയായും രാവിലെ , ''ഉണർന്നില്ലേൽ, തലേക്കൂടി പച്ചവെളളം കോരി ഒഴിക്കും,
മൊയ്തീൻക്കുട്ടീടെ വർത്തമാനം കേട്ട് സദസ്സൊന്ന് ചിരിച്ചു,
പ്രിയപ്പെട്ടവരെ ,
അതുകൊണ്ടു ഞാൻ പറഞ്ഞു വരുന്നത്,
പുരുഷന്റെ ഏകാധിപത്യം അവസാനിപ്പിക്കണം, പുരുഷനേ പോലെ പെണ്ണും ഒന്നാണ്, പെണ്ണിനെ ക്കാളും ഒരു പിടി മുന്നിലാണെന്നുളള വിചാരം പുരുഷനുണ്ട്,
അത് ശരിയല്ലേ മെംമ്പറേ , പുരുഷനൊരു പിടി മുന്നിലുണ്ടല്ലോ, !!
ടൈലർ സുഗുണന്റെ കമന്റ് കേട്ട് മൊയ്തീൻ ക്കുട്ടി ചിരിച്ചോണ്ടു പറഞ്ഞു,
''ജ്ജന്റെ മുത്താണ് സുഗു, ''
മിണ്ടാട്ടം മുട്ടിയ മെംമ്പറുടെ അടുത്തേക്ക് സെക്രട്ടറി ലീലാമ്മ ഒരു കുറിപ്പുമായി ചെന്നു,
കുറിപ്പു കണ്ട മെംമ്പർ
സന്തോഷത്തോടെ മൈക്കിൽ കൈപിടിച്ചു പറഞ്ഞു,
പ്രിയപ്പെട്ടവരെ , ഞാൻ നിർത്തുകയാണ്
ഈ വനിതാ ദിനത്തിൽ എല്ലാ സഹോദരിമാർക്കും നന്മ നിറഞ്ഞ ആശംസകൾ നേരുന്നു,
സദസ്സിൽ കൈയ്യടി,
ധ്യതിയിൽ പുറത്തേക്കിറങ്ങി യ മെംമ്പറോട് ,ആരോ ചോദിച്ചു,
മെംമ്പറേ, മംമ്പറെന്താ പ്രസംഗം പെട്ടന്ന് നിർത്തിയത്,?
മെമ്പർ ചിരിച്ചു കൊണ്ടു പറഞ്ഞു,
എന്റെ മകൾ പ്രസവിച്ചു,
ആൺക്കുഞ്ഞാ, ഒരാൺകുഞ്ഞിനു വേണ്ടി അഞ്ചു വർഷമായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു,
മെംമ്പർ ധ്യതിയിൽ കാറിലേക്ക് കയറി,
===========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot