Slider

നിറം മാറുന്ന കുപ്പായങ്ങൾ

0
നിറം മാറുന്ന കുപ്പായങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°
എല്ലാ തരം കളികളും എനിക്കിഷ്ടമായിരുന്നു.
ഓരോ കളിക്കും അനുയോജ്യമായ 
പല തരം കുപ്പായങ്ങൾ,
ഞാൻ തുന്നിച്ചു.
കളിക്കാരന്റെ കുപ്പായം,
റഫറിയുടെ കുപ്പായം,
പരിശീലകന്റെ കുപ്പായം,
നായകന്റെ കുപ്പായം..,
വാർത്താ ലേഖകന്റെ കുപ്പായം.
പക്ഷെ,
പല നിറങ്ങളിൽ ഉള്ള
ഒരുപാട് കുപ്പായങ്ങളിൽ
ഒന്നും എനിക്കു പാകമായിരുന്നില്ല.
അവസാനം
ഞാൻ കാണിയുടെ
കുപ്പായം അണിഞ്ഞു.
അതെനിക്ക് നല്ല ചേർച്ചയായിരുന്നു.
ഇപ്പോൾ
വെയിലു കൊള്ളാതെ,
വിയർക്കാതെ
ഗാലറിയിൽ ഇരുന്നു ഗോളടിക്കാനും,
ഗോഷ്ടികൾ കാണിക്കാനും,
ആർത്തു വിളിക്കാനും
എനിക്ക് പരമ സുഖം.
°°°°°°°°°°°°°°°°°°°°°°°°°°°°
Sai Sankar
സായ് ശങ്കർ, മുതുവറ...
°°°°°°°°°°°°°°°°°°°°°°°°°°°
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo