Slider

മരണത്തിന്റെ ഗർഭം - സജി വർഗീസ്

0
മരണത്തിന്റെ ഗർഭം - സജി വർഗീസ്
***********************
നേരാണോയെന്നറിയില്ല,
മരണം ചിലർക്കാഘോഷമാണത്രെ;
ഒരു വിനോദയാത്ര മരണവീട്ടിലേക്ക്,
മരണം ചിലരെയൊരുമിപ്പിക്കും,
വിഭിന്നധ്രുവങ്ങളിലിരിക്കുന്നവർക്ക്,
വാടകവണ്ടിയിലെസീറ്റിലൊരുമിച്ചൊരു യാത്ര,
യാത്രക്കാർ പലവിധം
വേഷങ്ങൾ പലവിധം;
മരണവീടുമിന്നുകല്യാണവീടുപോലെ,
ഓഫീസുകളിലുള്ളവർ കൂട്ടമായെത്തി
അടക്കംപറച്ചിലുകളുമായ് ഗ്രൂപ്പുകൾ,
വെള്ളപുതപ്പിച്ച ശരീരം കാണുമ്പോഴുള്ള ചിന്തകൾ!
എനിക്കിതു സംഭവിച്ചില്ലല്ലോയെന്നാശ്വാസം!
മരണവീട്ടിലെത്തുന്നവർ തങ്ങൾക്ക് മരണമില്ലെന്ന മൂഢവിശ്വാസത്തിലലിഞ്ഞു ചേരുന്നു;
മരണത്തിന്റെ ഗന്ധമവന്റെ നാസാരന്ധ്രങ്ങളറിഞ്ഞു കഴിഞ്ഞിരുന്നു,
പ്രതിരോധക്കോട്ടകൾപൊളിച്ച് കൊലയാളികളെത്തിക്കൊത്തിപ്പിളർക്കുമ്പോൾ കരഞ്ഞില്ല;
മരണം വിധിക്കുന്നവരും മരണമറിയുന്നവരുമുണ്ടെന്നു സാരം.
ചിലർ മരിച്ചവന്റെയാശ്രിതരെ സഹതാപക്കണ്ണുകളാൽ നോക്കുന്നു
എല്ലാ ദൃഷ്ടികളിലുമാശ്വാസമാണു നിഴലിക്കുന്നത്,
കിടപ്പറയിലെ മരണമെപ്പോഴും,
രതിവേഗങ്ങളെ തടഞ്ഞു നിർത്തുന്ന താൻ പാതിയുടെ വാക്കുകളുടെ മൂർച്ച കൊണ്ടായിരിക്കാം.
മരണം സർവ്വചരാചരങ്ങൾക്കുമുണ്ട്
അകത്തു കയറിയാൽ പുറത്തേക്കുള്ള വാതിലുകളടച്ചാത്മാവിനെ പിഴുതെടുത്തതിനുശേഷം,
ദേഹിയെ മരണത്തിന്റെ കിടപ്പറയിലെക്കിളിവാതിലിലൂടെ പുറത്തേക്കെറിയുന്ന നേരം,
കൊടുങ്കാറ്റിന്റെ വേഗതയിലതു തടയുമ്പോൾ മരണം നിലവിളിക്കുന്നു,
അടുത്തശ്രമത്തിനവസരം കാത്തിരിക്കുന്നു.
ചിലർ സ്വയംമരണത്തെ വരിക്കുന്നു,
ഹേ! പ്രകൃതി,നീയെത്ര മനോഹരി!
സ്രഷ്ടാവേയെന്തിനു വിധിച്ചു നീ മരണം,
നന്മതിന്മകളെ തിരിച്ചറിഞ്ഞത് മനുജന്റെ കുറ്റമാണോ?
സ്ത്രീയേ, നീയോ,മനുഷ്യകുലത്തിന്റെ ഉല്പത്തിയും നാശവും?
ഏദൻതോട്ടത്തിലെ ഫലം കഴിച്ചനേരം
നീ നിൻ നാണം മറച്ചപ്പോൾ തുടങ്ങിയീ യുന്മാദലഹരികൾ;
രതിവേഴ്ചകൾ ദുഷിച്ച ചെയ്തികളൊക്കെയും നിൻ പ്രവർത്തി ഫലമോ ?
മരണത്തിന്റെ ചാരത്തിൽനിന്നും ഗർഭപാത്രങ്ങളുണ്ടായി,
മരണത്തിൽനിന്നുടലെടുക്കുന്നു ജനനം.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo