നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ🌓🦇രണ്ടാം യാമം💐🕷 അദ്ധ്യായം 8

നോവൽ🌓🦇രണ്ടാം യാമം💐🕷
അദ്ധ്യായം 8
പേരുകേട്ട സിനിമാ സംവിധായകനും നിർമ്മാതാവുമായ പ്രകാശ് തന്റെ ടേബിളിൽ ഇരുന്ന ഗ്ലാസിലുള്ള വെള്ളം എടുത്തു കുടിച്ചു.
മുടികളിൽ നരബാധിച്ചു തുടങ്ങിയെങ്കിലും കാണാൻ സുന്ദരൻ .മുഖത്തിരുന്ന ഗ്ലാസ് ഊരി തുടച്ച ശേഷം വീണ്ടും മുഖത്തു വെച്ചെഴുന്നേറ്റു.
അല്ല സാർ ഞാൻ കഥമുഴുവനും പറഞ്ഞില്ല.."
പറഞ്ഞടുത്തോളം മതി...ഒരു യക്ഷിയും അതിനെ പിടിക്കാൻ ഒരു മന്ത്രവാദിയും.പിന്നെകുറേ കണ്ണുരുട്ടൽ സ്വപ്നം ഇതൊക്കെ പണ്ടേ പഴകിയ യക്ഷി കഥകളല്ലേ..മിസ്റ്റർ..,?
മാധവ് ..അയാൾ സ്വന്തം പേരോർമ്മപ്പെടുത്തി
ആ..മിസ്റ്റർ മാധവ് .പഴയ വീഞ്ഞു പുതിയ കുപ്പിയിൽ നിറച്ചാലും ഒരു പുതുമയൊക്കെ വേണ്ടേ...അതുമല്ല തൊണ്ണൂറു കാലയളവിൽ കേരളത്തിന്റെ അങ്ങോളമിങ്ങോളം പോത്തും കാലും പ്രേതത്തിന്റേയും വേഷം കെട്ടി ഭയപ്പെടുത്തി അവിടുള്ള ആളുകളെ പുറത്തിറങ്ങാത്ത പരുവത്തിലാക്കി കൊള്ളയടിച്ച പല സംഘങ്ങളെ പോലീസ് പിടിച്ച കഥയൊക്കെ ഇവിടെല്ലാർക്കും അറിയാം"
സാർ അതു പിന്നെ...?
താൻ പറയാൻ വരുന്നതെന്താണന്നെനിക്കറിയാം ..ക്രൈയിം ത്രില്ലറും ഹൊറർ മൂവികളും എത്ര പറഞ്ഞാലും ആളുകൾ ഇന്നും ഇഷ്ടപ്പെടുന്നു അതൊക്കെ ശരി തന്നെ..പക്ഷെ എന്തെങ്കിലും ഒരു പുതുമയുള്ള ചിത്രം ഇറക്കണമെന്നാ എന്റെ ആഗ്രഹം...അങ്ങനൊന്നു തരപ്പെടുവാണങ്കിൽ വാ..നമുക്കു നോക്കാം....
മുകുന്തൻ എഴുതിയ കഥ തന്റെ തോൾ സഞ്ചിയിലിട്ടു.
"സാർ ഒന്നൂടി ആലോചിക്കു ഈ കഥ ഉറപ്പായും സാറിന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവാകും"
അതും പറഞ്ഞയാൾ എഴുന്നേറ്റു
സാർ.,,എപ്പോഴെങ്കിലും സാറിനീ കഥ പൂർണ്ണമായി കേൾക്കണ്ടപ്പോൾ എന്നെ വിളിക്കാൻ മറക്കരുത് .കാരണം ഈ കഥ സിനിമയാകുവാണങ്കിൽ സാർ മാത്രമായിരിക്കും അതിന്റെ സംവിധായകൻ ..ഇറങ്ങട്ടെ സാർ
അയാൾ പുറത്തേക്കിറങ്ങിയതും ഒാഫീസിന്റെ വാതിൽ തുറന്ന് അദ്ധേഹത്തിന്റെ സഹായി അങ്ങോട്ടു കടന്നു വന്നു.,
സാർ അടുത്തയാളേ വിളിക്കട്ടെ..?
ഇന്നിനി വേണ്ട..എല്ലാരെയും മടക്കി വിട്ടേരേ,,.
അതു കേട്ടതും അയാൾ പുറത്തേക്കിറങ്ങി പോയി.
പെട്ടന്നാണു പ്രകാശിന്റെ മനസ്സ് ആകെ അസ്വസ്ഥമായത് .അയാൾ സഹായിയെ വിളിക്കുന്നതിനായി മേശപ്പുറത്തിരുന്ന ബെല്ലിൽ കൈകൾ അമർത്തി
എന്താ സാർ വിളിച്ചേ..?
അയാൾ.,,അയാൾ പോയോ..,ഒന്നു വിളിച്ചേ...
പ്രകാശിന്റെ വാക്കുകളിൽ എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത പ്രകടമായിരുന്നു
സാർ.. കഥ പറഞ്ഞിരുന്ന ആളാണേൽ ഇവിടുന്നിറങ്ങിയതും ആട്ടോ വിളിച്ചു പോയ് ...എന്തു പറ്റി സാറിന്റെ മുഖത്തൊരു മാറ്റം .എന്താ..സാർ എന്തെങ്കിലും കുഴപ്പം അയാൾ കാട്ടിയോ...?
ഒന്നുമില്ല ..അയാളുടെ എന്തെങ്കിലും ഡീറ്റേഴ്സ്
ഇല്ല സാർ ഒന്നും വാങ്ങി വെച്ചില്ല.അനവധി പേർ വന്നു വെറുതേ ഒാരോന്നും പറഞ്ഞു മടങ്ങുന്നതല്ലേ..
ആ...താൻ പെയ്ക്കോ...
അയാൾ പുറത്തേക്കിറങ്ങി പോയ് .കഥ പറയാൻ കാത്തു നിന്നവരെ മടക്കി അയച്ചു
*********************************
പ്രകാശ് ആകെ അസ്വസ്ഥനായിരുന്നു.അയാൾ പറഞ്ഞ കഥയിലെ പേരുകൾ അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കെണ്ടിരുന്നു.
മീര...,രാമ കൈമൾ പിന്നെ മാർട്ടിൻ സുദി എവിടെയോ എപ്പോഴോ..താൻ മറന്ന പേരുകൾ..
പെട്ടന്നയാൾ ഒാർത്തെടുത്തു ..അതേ..മീര തന്റെ എല്ലാം എന്നു താൻ കരുതിയ മീര .
""എന്നെ ഇനി പ്രകാശ് ഒരിക്കലും കാണാൻ വരരുത് ""എന്നവൾ പറഞ്ഞതെന്തിനാണന്നോ
..എന്തു കൊണ്ടാണന്നോ കൂടി പറയാതെ അവൾ തിരിഞ്ഞു നടക്കുമ്പോൾ ഈ ലോകത്തെ മുഴുവൻ സ്ത്രീകളെയും വെറുത്തതാ.,താൻ .
ഒരു കാരണവും ഇല്ലാതെ തന്നെ തനിച്ചാക്കി അവൾ മടങ്ങുമ്പോൾ എന്തു പറ്റി എന്നൂടി ചോദിക്കാൻ തോന്നിയില്ല അന്നു തനിക്കു . കാരണം അവളങ്ങനായിരുന്നില്ല
അവളുടെ ഒാർമ്മകൾ കഥയിലൂടെ വീണ്ടും തനിക്കേകിയ അവളുടെ ആങ്ങള ആ മാധവന്റെ മുഖം..തനിക്കിത്ര നേരം മുന്നിലിരിന്നിട്ടും മനസ്സിലായില്ലല്ലോ...എന്തിനായിരിക്കും അയാൾ തന്നെ അവളെക്കുറിച്ചോർപ്പിച്ചത്
എന്തോ ഒന്ന് അവൻ തന്നോടു പറയാതെ പറയുകയായിരുന്നെന്നു അയാൾക്കു തോന്നി..അതെന്തെന്ന ചിന്തയിൽ അയാൾ മനമുരുകുകയായിരുന്നു.
താനറിയാതെ എന്തോ ഒന്ന് അന്നു സംഭവിച്ചെന്നു അന്നേ ഊഹിച്ചിരുന്നു .
പിന്നീടവൾ ആത്മഹത്യ ചെയ്തെന്നും മരിച്ച സമയത്തു ഗർഭിണി ആയിരുന്നെന്നും അറിയാൻ സാധിച്ചു.
തന്നെ ചതിച്ചു മറ്റൊരുവനു ശരീരവും മനസ്സും കൊടുത്തവൾ .അവൻ പറ്റിച്ചു കടന്നു കാണും.അതു നന്നായി അവൾക്കതു തന്നെ വേണം എന്നു അന്നു തോന്നി .വളരെയേറെ ഒരു മരണം കേട്ടുസന്തോഷിച്ച നിമിഷം
ഒരു തരം വൈരാഗ്യമായിമാറിയിരുന്നു മനസ്സിൽ അവളോട്
ഇനി താനറിയാതെ അവളുടെ ജീവിതത്തിലെന്തെങ്കിലും....!!!!!ഒരു പക്ഷെ അതു പറയാനാവുമോ അയാൾ ആ.,കഥയുമായി വന്നത് """
അയാടെ കഥയിലെ കഥാ പാത്രങ്ങളെല്ലാം തനിക്കറിയുമായിരുന്നവർ പക്ഷെ അതൊന്നും ആ നിമിഷങ്ങളിൽ ചിന്തിച്ചൂടിയില്ല
അയാൾ മുന്നിലിരുന്ന ഗ്ലാസിലേക്കു അലമാരയിൽ നിന്നെടുത്ത ബക്കാടിയിൽ ഒന്നൊന്നൊര പെഗ്ഗ് ഊറ്റി ഐസ് ക്യൂബ് ബോക്സിൽ നിന്നെടുത്തിട്ടു .
അതു കുടിച്ചായാൾ കസേരയിലേക്കു ചാരിയിരുന്നു.അൽപ്പ നേരം കഴിഞ്ഞു
തന്നെ ആരോ ജനാലയിലൂടെ എത്തി നോക്കുന്ന പോലെ..,
ബക്കാഡി തലക്കു പിടിച്ചു തുടങ്ങിയിരുന്നു.തല പതുക്കെ ഉയർത്തി അയാൾ ജനാലയിലേക്കു നോക്കി..
ആരാ...എന്തു വേണം.,അയാൾ കുഴയുന്ന നാവോടെ ചോദിച്ചു.അപ്പോൾ ക്ലോക്കിൽ സമയം പന്ത്രണ്ടടിച്ചു.
ഒാ..,ഇത്ര സമയം ഉറക്കത്തിലായിരുന്നോ.,,രാത്രി ആയതൂടി അയാൾ അറിഞ്ഞിരുന്നില്ല,
ജനാലയിലൂടെ അയാൾ കണ്ടു പുറത്ത് വതിവില്ലാതെ കാലം തെറ്റി ആർത്തു പെയ്യുന്ന മഴ .കാറ്റിന്റെ ശക്തിയിൽ ചെടികൾ കുമ്പിട്ടു നിൽക്കുന്നു.അതെന്തെന്നില്ലാത്തെരു കൗതുകം അയാളിൽ ഉണർത്തി
പതിയെ എഴുന്നേറ്റയാൾ വാതിൽ തുറന്നു...മഴയുടെ ചാറ്റൽ തുള്ളികൾ അയാളുടെ മുഖത്തു കാറ്റിൽ പറന്നു വീണു .
പോക്കറ്റിൽ നിന്നെടുത്ത ടൈവ്വലിനാൽ മുഖം തുടച്ചു പുറത്തേക്കു നോക്കിയ അയാൾ കണ്ടതു ആരോ ഒരു സ്ത്രീ.,മഴയിൽ തനിച്ചു നടന്നകലുന്നതാണു.,
നല്ല ഇടിയുംകൊള്ളിയാനും
അയാൾ അതൊന്നും കാര്യമാക്കാതെ തനിയെ നടന്നകലുന്ന സ്ത്രീയെ വിളിച്ചു പറഞ്ഞു
ഏയ് എന്താ.,ഈ കാട്ടണത് .,ഹലോ ആരാ.,, ?
അവൾ അയാളെ തിരിഞ്ഞു നോക്കി...
മീരാ!!!!!!!
തനിക്കിതെന്തു പറ്റി .അവളെക്കുറിച്ചോർത്തു കിടന്നതിനാലാവും..മറ്റേതങ്കിലം പെൺകുട്ടിയാവും എന്നാലും ഈ ഇടിയിലും മഴയിലും ഇവൾക്കെന്താ..വട്ടാണോ.,മനസ്സിലോർത്തു
അയാൾ അവളെ ഒന്നൂടി കണ്ണുകൾ തുടച്ചു നോക്കി
അതേ അവൾ മീര!!!!!
ഹലോ സാർ എന്താ...ആരെയാ വിളിക്കണത് ..?
അയാളുടെ സഹായി അരുൺ ആയിരുന്നത് .
അയാൾ അവൾക്കു നേരെ വിരൽ ചൂണ്ടി.അയാളോടായി പറഞ്ഞു
അവൾ മീര അവളെയാ..വിളിച്ചത്
നല്ല കാര്യമായ് സാറു വാ..,ഇന്നൽപ്പം കൂടുതൽ അടിച്ചല്ലേ.,അല്ല സാർ അയാൾ പറഞ്ഞ കഥയിലെ പ്രേതമല്ലേ.,മീര .സാറതും ഒാർത്തു ഇരിന്നിട്ടാ വാ അകത്തു പോയ് കിടന്നുറങ്ങ് .
വീഴാൻ പോയ പ്രകാശിനെ ചെറുതായ് താങ്ങിക്കൊണ്ടയാൾ പറഞ്ഞു
നല്ല കോലമാ...കുറേ നാളായി ഇങ്ങനൊരു പതിവില്ലാതിരിക്കയായിരുന്നല്ലോ..സാറിനെന്തു പറ്റി..?
പ്രകാശ് അയാളുടെ മുഖത്തേക്കു ദയനീയമായി നോക്കി.
പതിയെ നടന്നു പ്രകാശിനെ അയാൾ ബഡ്ഡിൽ കൊണ്ടിരുത്തി
സാർ ഞാൻ വാതിൽ പൂട്ടണോ.,
അതൊന്നും വേണ്ട താൻ പോയ് കിടന്നുറങ്ങിക്കോ.,,
എന്നാൽ സാർ കിടന്നോ ഞാൻ ലൈറ്റോഫ് ചെയ്തക്കാം.
എന്നും പറഞ്ഞയൾ ലൈറ്റോഫ് ചെയ്തു പുറത്തേക്കു പോയി
********************************
പ്രകാശ് തന്റെ കിടക്കയിലേക്കു ചാഞ്ഞു.അൽപ്പ നേരം കഴിഞ്ഞപ്പോൾ അവനതു കേട്ടു
ആരോ കരയും പോലെ..അല്ല ഏതോ ഒരു സ്ത്രീ ഏങ്ങി കരയന്നു ആ ശബ്ദം എവിടെ നിന്ന്
അവൻ ചാടിയെഴുന്നേറ്റു.,,
ഇല്ല ആ ശബ്ദം കേൾക്കണില്ല .തനിക്കു തോന്നിയതാവും
വീണ്ടും അയാൾ ബെഡ്ഡിലേക്കു തല ചായ്ച്ചു.അൽപ്പ നേരം കഴിഞ്ഞു
അതേ..കരച്ചിൽ ആരായിരിക്കും .അവൻ കണ്ണുകൾ തുറന്നു .ജനലഴികളിലേക്കു നോക്കി
അതേ നേരത്തേ കണ്ട അതേ രൂപം പുറത്തു തൂണിൽ ചാരി തനിക്കഭി മുഖമായി നിന്നു കരയുന്നു
എന്തിനാണവൾ കരയുന്നേ.,
അയാൾ എഴുന്നേറ്റു വാതിൽ തുറന്നു .അവൾക്കരികിലേക്കു നടന്നു
*********************************
അരുൺ രാവിലെ കോഫിയുമായി പ്രകാശിനെ വിളിക്കാനെത്തിയപ്പോളാണു അയാൾ കാണുന്നതു .പുറത്തുതൂണിൻ ചുവട്ടിൽ മയങ്ങി കിടക്കുന്ന പ്രകാശിനെ
അയാൾ ഒാടി ചെന്നയാളെ വിളിച്ചുണർത്തി
അല്ല സാറു നല്ല പരുപാടിയാ കാണിച്ചേ..ഞാൻ ഇന്നലയേ പറഞ്ഞതല്ലേ വാതിലു പൂട്ടി പോകാമെന്നു.ഇവിടൊക്കെ കിടന്നുറങ്ങി വല്ലോരും കണ്ടാൽ നാണക്കേടല്ലേ..അല്ല വല്ല മൂത്രം ഒഴിക്കാനും ഇറങ്ങിയതാണേൽ അകത്ത് ബാത്തുറൂം ഇല്ലായിരുന്നോ..?
ഒന്നും തിരികെ പറയാതെ അയാൾ കൊണ്ടു വന്ന കോഫി പ്രകാശ് വാങ്ങി കുടിച്ചു..
അതേ കുറച്ചു ദിവസം ഞാനിവിടെ കാണില്ല .ആർക്കും അപ്പോയിമെന്റു കൊടുക്കണ്ട.. പ്രകാശ് പറഞ്ഞു നിർത്തി
അല്ല..സാറെവിടെ പോകുകയാ..,
അതൊക്കെ സമയം പോലെ പറയാം ഇയാളു പോകാൻ വേണ്ട കാര്യങ്ങൾ തയാറാക്ക്
ശരിയെന്നു തലയാട്ടി അയാൾ അകത്തേക്കു പോയി
പ്രകാശ് എന്തൊക്കെയോ കാര്യമായി ആലോചിക്കുകയായിരുന്നു
തുടരും

Biju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot