നോവൽ രണ്ടാം യാമം
അദ്ധ്യായം 6
ഡാ..,.മാർട്ടിനെ ഈ മാല കൊള്ളാം അല്ലേ..
ആ...അതിവിടെ വെച്ചേരേ രാത്രിയിൽ മാത്രം പുറത്തിറങ്ങണ നിനക്കെന്തിനടി..മാല
അതെന്താ പ്രേതങ്ങൾ മാലയിട്ടാൽ പറ്റൂലെ"
നിന്നു കൊഞ്ചാതെ പെണ്ണേ..നമ്മുടെ പ്ലാൻ തുടർന്നും ഇതു പോലെ വിജയിക്കുകയാണങ്കിൽ .തിരികെ പോകുമ്പോൾ നമ്മളുടെ നില സമൂഹത്തിലെ ഉന്നതരുടെ കൂടെ ആയിരിക്കും
അതൊക്കെ കൊള്ളാം ഇന്നെന്താ പ്ലാൻ..
ഞാനൊന്നു പുറത്തിറങ്ങാം ആളുകളുടെ പ്രതികരണം അറിയണമല്ലോ..പോലീസ് വല്ലതും ഇടപെടുകയാണങ്കിൽ ഉടനെ മറ്റൊരു ഒാപ്പറേഷൻ നടക്കില്ല.ഒന്നു തണുക്കുന്നിടം വരെ കാത്തിരിക്കേണ്ടി വരും
അപ്പോൾ ഫുഡ്ഡടിയോ...അതിനൊക്കെ ഉള്ള വഴി ഞാൻ കണ്ടു വെച്ചിട്ടുണ്ട്
അതു നന്നായി
എന്നാൽ ഞാനും ഈ നാടൊക്കെ ചുറ്റി നടന്നു കണ്ടിട്ടു വരാം രേഷ്മ പറഞ്ഞു
അതു വേണോ.,കള്ളൻ ജോയിയുടെ സംശയം
വേണ്ട അതു ശരിയാവില്ല "മാർട്ടിൻ ഉത്തരവിട്ടു കഴിഞ്ഞു
എന്നാൽ ഞാനിറങ്ങുകയാ..ആരും ഇങ്ങോട്ടു വരില്ല എങ്കിലും എല്ലാരും ഒന്നു കരുതിയിരുന്നോണം
അതും പറഞ്ഞു മാർട്ടിൻ .ആളൊഴിഞ്ഞ സമയം നോക്കി ഭഗവതിക്കാവിൽ നിന്നും പുറത്തേക്കിറങ്ങി
************************************
കൊച്ചേട്ടനെങ്ങോട്ടാ വാലിനു തീപിടിച്ച പോലെ പെട്ടികടക്കാരൻ കണാരന്റെ ചോദ്യം
അതു കേട്ടു ഷാപ്പുടമ കൊച്ചേട്ടൻ ബ്രയിക്കു പിടിച്ച പാണ്ടിലോറി കണക്കു നിന്നു .നല്ല തടിയുള്ളതിനാൽ വേഗത്തിലുള്ള നടപ്പിനാൽ ശരീരം കുഴഞ്ഞതായി കൊച്ചേട്ടനു തോന്നി.
എന്നാലൊരു ചായ കുടിക്കാം രണ്ടു കുശലവും പറയാം എന്നു കരുതി കണാരന്റെ കടയിൽ കയറി
കണാരാ ഒരു ചായതാടാ.."
.കൊച്ചേട്ടനെങ്ങോട്ടാ വലിച്ചു വിട്ടു പോകണേ..ചായ ഊറ്റുന്നതിനിടയിൽ കണാരൻ ചോദിച്ചു
അപ്പോൾ നീയൊന്നുമറിഞ്ഞില്ലേ?
എന്തോന്നറിഞ്ഞില്ലന്നാ!
എട മാളിയിക്കലെ കുട്ടപ്പായിയുടെ വീട്ടിൽ പ്രേതം വന്നന്നു.
എന്നിട്ട് ?
എന്നിട്ടെന്താ അവനവിടില്ലായിരുന്നേ.,വീട്ടിലുള്ളവരൊക്കെ ഭയന്നു.വീടാകെ നാശമാക്കിയതു മാത്രമല്ല പൊന്നും പണവുമൊക്കെ കാണാതായന്ന് "
അതേതപ്പാ പൊന്നും പണവും കൊതിക്കണ പ്രേതം.എനി വല്ല കള്ളൻ മാരുമാണോ..,
""അതാവാൻ വഴിയില്ല,ഇതേ..അനുഭവം രാത്രിയിൽ അവനും റോഡിൽ വെച്ചുണ്ടായന്ന് !
"ചിലർ പറയണു അതു മീരയാണന്നും ഭട്ടതിരി രക്ഷയെഴുതി തെക്കേ മനയിൽ ഇട്ടതു കൊണ്ടുള്ള കലിയാണത്രേ.,"
എന്തായാലും അവന്റെ കാര്യം കഷ്ടമാ..ഏതോ കുറേ പ്രോപ്പർറ്റി വിറ്റ കുറേ കാശൊക്കെ ഉണ്ടായിരുന്നു
ബാങ്കിലിടാൻ വെച്ചിരുന്നതാ അതും ഭാര്യയുടേയും മക്കളുടേയും സ്വർണ്ണമെല്ലാം പോയന്നു പറയണു""
എന്തായാലും അവനൊന്നു രക്ഷപെട്ടു വരികയായിരുന്നു...അല്ല കൊച്ചേട്ടനതിനു അങ്ങോട്ടു പോകയാണോ..?
അല്ലട ഊവേ...കൈയ്യോടെ വീട്ടിലുള്ള പൊന്നൊക്കെ ബാങ്കു ലോക്കറിൽ വെക്കാംന്നു കരുതി.അതും കഴിഞ്ഞു വരുന്ന വഴിയാണേ..
ആ.,,അതു കൊള്ളാം ജീവൻ പോയാലും പൊന്നു ഭദ്രമായി ' കണാരൻ കളിയാക്കുന്ന രീതിയിൽ പറഞ്ഞു
ഒന്നു മില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കണതാടാ ഊവേ..
അതാ.,,പഞ്ചായത്തു റോഡു മുഴുവൻ ശവങ്ങൾ .ഇല്ലാത്തോണ്ടു തൂങ്ങിയവരാവും അല്ലേ.,?
നീ അങ്ങനങ്ങോട്ടു തള്ളണ്ട.ഈല്ലാതാകുമ്പോളറിയാം അതിന്റെ വിഷമം .കൊച്ചേട്ടന്റെ മറുപടിയിൽ കണാരനുർതൃപ്തിയായി.
ഷാപ്പിലാച്ചെക്കൻ എന്തെല്ലാം കാണിച്ചു കൂട്ടുമെന്നാർക്കറിയാം പുതിയ പയ്യനല്ലേ...ഒന്നു പൊരുത്തപ്പെട്ടു വരുന്നടം വരെ പെട്ടി ഏൽപ്പിച്ചു എങ്ങോട്ടങ്കിലം മാറിയാൽ ഉള്ളിലൊരു കത്തലാണേ.,
ചായ കുടിച്ച ഗ്ലാസ് തിരികെ ഏൽപ്പിച്ചു പണം നൽകി ഇറങ്ങുമ്പോർ അയാൾ പറഞ്ഞു
പോട്ടെടേ..പിന്നെ കാണാം "
എന്നാൽ അങ്ങനെയാകട്ടു കൊച്ചേട്ടാ..
*********************************
*********************************
ആരും കാണാതെ ഡ്രസിനുള്ളിൽ മറച്ചു വെച്ചിരുന്ന മൊബയിൽ വൈബ്രേറ്റു ചെയ്തതും ഹിമ ഫോണെടുത്തു
""അല്ല സുദി.,നീ യെന്താ..വിചാരിച്ചിരിക്കണേ...അധിക ദിവസം ബാധകൂടിയതായി നടിച്ചു പിടിച്ചുനിൽക്കാനാകില്ല.
നിന്നോടൊത്തുള്ള ജീവിതം കൊതിച്ചാ., ഞാനീ പെടാപാടെല്ലാം പെടുന്നേ..
അച്ഛനറിഞ്ഞാൽ സമ്മതിക്കില്ലന്നറിയാം .അതു കൊണ്ടാ നീ പറഞ്ഞപ്പോൾ ഈ വേഷം കെട്ടിയത് .എന്നെ ഒരു ഭ്രാന്തിയാക്കല്ല് .
നിന്നോടൊത്തുള്ള ജീവിതം കൊതിച്ചാ., ഞാനീ പെടാപാടെല്ലാം പെടുന്നേ..
അച്ഛനറിഞ്ഞാൽ സമ്മതിക്കില്ലന്നറിയാം .അതു കൊണ്ടാ നീ പറഞ്ഞപ്പോൾ ഈ വേഷം കെട്ടിയത് .എന്നെ ഒരു ഭ്രാന്തിയാക്കല്ല് .
എന്തായാലും ഒരു തീരുമാനം ഉടനെ എടുക്കണം.അച്ഛൻ കൂട്ടി വന്ന സ്വാമി ഒറ്റ നോട്ടത്തിലേ കാര്യം കണ്ടു പിടിച്ചു .നമ്മുടെ ഇഷ്ടം അറിഞ്ഞ് അങ്ങേരു സഹായിച്ചില്ലായിരുന്നെങ്കിൽ ഇപ്പോളെല്ലാം തീർന്നേനേ.,""
എന്റെ ഹിമക്കുട്ടി നിനക്കറിയാമല്ലോ .നിന്റെ സുദി നിന്നേ അങ്ങനെ മറക്കുമോ..ഇന്നു രാത്രിയിൽ നമ്മൾ പ്ലാൻ ചെയ്ത പോലെ ഈ നാടു വിടുന്നു.അതിനു വേണ്ടതെല്ലാം ഞാൻ ചെയ്തു വെച്ചിട്ടുണ്ട് .രാത്രിയിൽ വിളിക്കുമ്പോൾ നീ ഇറങ്ങി വന്നാൽ മതി"
ശരി ശരി ആരോ വരുന്നു ഫോൺ വെക്ക് ,അവൾ ഫോൺ കട്ടു ചെയ്തു.
സുദി വിളിക്കാതിരുന്നപ്പോൾ ഉള്ളിലൊരാദിയായിരുന്നു.. കാരണം ദിവസവും വിളിച്ചോണ്ടിരുന്ന അവന്റെ വിളി മൂന്നു ദിവസമായി കാണാതിരുന്നപ്പോൾ.ഇപ്പോളവളുടെ മനസ്സൊന്നു ശാന്തമായി.എളുപ്പമൊന്നു രാത്രി ആയാൽ മതി എന്നായിരുന്നു അവൾക്ക്
************************************
സന്ധ്യ മയങ്ങി തുടങ്ങി.
ഹിമയുടെ മനസ്സിൽ ആദിയേറിയിരുന്നു.സമയം വളരെ പതിയെ ഇഴഞ്ഞു നീങ്ങുന്നതായവൾക്കു തോന്നി.സുദിയുടെ വിളിയും കാത്തിരുന്നവൾ ചെറുതായൊന്നു മയങ്ങി.
ഉറക്കത്തിൽ നിന്നും എന്തോ സ്വപ്നം കണ്ടു ഞെട്ടിയുളർന്ന ഹിമ ക്ലോക്കിലേക്കു നോക്കി.
അതിൽ സമയം പന്ത്രണ്ടടിക്കുന്നു.എന്തേ.,സുദി ഇനിയും വൈകുന്നു.
എല്ലാത്തിനും ഈ വീട്ടിൽ തനിക്കു സപ്പോർട്ടായി നിൽക്കണത് അമ്മുമ്മയാ ..അവർ നേരത്തേ കൂട്ടി വാതിൽ പൂട്ടു തുറന്നിട്ടിരുന്നു
ജനലഴിയിലൂടെ അവൾ വെളിയിലേക്കു നോക്കി.സുദി വരുന്നുണ്ടോ...
അതേ ഗയിറ്റിനു വെളിയിലെ പാലമരത്തിനോടു ചേർന്നാരോ...അവൾ ഒന്നൂടി ശ്രദ്ധിച്ചു നോക്കി..
അതേ..അതു സുദിയാണല്ലോ...അവനെന്താ എത്തിയിട്ടും വിളിക്കാഞ്ഞത്
അവൾ ജനലഴിയിലൂടെ കൈകളുയർത്തി അവൻ കാണത്തക്ക രീതിയിൽ വീശി..
അവനും കൈകൾ തിരിച്ചു വീശി .അവന്റെ ചുണ്ടിലെ നിഷ്കളങ്കമായ ചിരി നിലാവിൽ അവൾ ഇത്ര ദൂരെ നിന്നേ അറിഞ്ഞു.
അവൻ ഇറങ്ങി വരാൻ കൈകളാൽ കാണിച്ചു,അവൾ ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങി ഗയിറ്റിനെ ലക്ഷ്യമാക്കി പതുക്കെ നടന്നു
എവിടെ നിന്നോ വന്നൊരു കാറ്റിൽ പാലപ്പൂ മണം.അതാസ്വതിച്ചെങ്കിലും പാലപൂക്കണ കാലമല്ലല്ലോ ഇത് എന്നവൾ ആലോചിക്കാതിരുന്നില്ല
എന്തു കുന്തമെങ്കിലുമാകട്ടെ സുദി കൂടെയുള്ളപ്പോൾ താനെന്തു ഭയക്കാനാ അവളിലെ ചിന്തകൾ അവനോടുള്ള സ്നേഹത്തിൽ മുങ്ങി ഇല്ലാണ്ടായി
അല്ലമോളൂ ഇതെന്താ കൈയ്യിൽ..?
ഒാ അതോ എന്റെ കുറേ വസ്ത്രങ്ങളാ..മാറിയുടുക്കാൻ എന്തെങ്കിലും വേണ്ടേ..?
കള്ളി അതുമാത്രമല്ല വേറെന്തെക്കെയോ ഉണ്ട് ആ ബാഗിൽ നോക്കി അവൻ പറഞ്ഞു
ഒന്നുമില്ലന്നേ എന്നും പറഞ്ഞവന്റെ കൈയ്യിൽ പിടിക്കാനാഞ്ഞ ഹിമയിൽ നിന്നും സുദി അൽപ്പം ഒഴിഞ്ഞു മാറി നിന്നു.
അതേ..ഈ വീട്ടിലുള്ള ഒന്നും കൊണ്ടു വരല്ലന്നു ഞാൻ പറഞ്ഞതല്ലേ.,?
സുദി അതിനിതു ആഭരണങ്ങളോ സ്വർണ്ണമോ ഒന്നും അല്ലല്ലോ..,
എന്നെ ഇഷ്ടപ്പെടുന്നെങ്കിൽ ഇതൂടി ഇവിടെ ഉപേക്ഷിക്കണം ..സുദിയുടെ വാക്കുകളിൽ അൽപ്പം കാഠിന്യം അവളറിഞ്ഞു
എന്റെ സുദി പറഞ്ഞാൽ ഞാൻ കേൾക്കാതിരിക്കുമോ ദാ..,കളഞ്ഞു പോരെ..,എന്നും പറഞ്ഞു ബാഗു നിലത്തിട്ടവൾ അവനേ..കെട്ടിപ്പിടിച്ചു
അവളവനെ സ്നേഹത്താൽ കെട്ടിപ്പിടിച്ചപ്പോൾ അവന്റെ മുഖം തെളിഞ്ഞു .മനസ്സിലെ സന്തോഷം ഒരു ചെറു പുഞ്ചിരിയായി മുഖത്തു തെളിഞ്ഞിരുന്നു.
പട്ടികൾ കൂട്ടമായി ഒാലിയിടാൻ തുടങ്ങി .എവിടെ നിന്നോ ഒരു കരിം പൂച്ച അവളുടെ മുന്നിൽ പ്രത്യക്ഷമായി. അതവളെ നോക്കി.,മ്യൂവൂ.,,എന്നു ഒരു വിചിത്ര സ്വരത്തിൽ കരയുന്നു
അതു കണ്ട ഹിമയിൽ ഭയമാഞ്ഞടിച്ചു
സുദി എനിക്കെന്തോ..ഭയം തോന്നുന്നു..ദേ..ഇവിടൊരു പൂച്ച.പട്ടികളുടെ ഒാലിയിടലും എന്തോ ..ഒരു വല്ലായിമ"
പൂച്ചയെ കണ്ടെന്തിനു കൊച്ചേ ഭയക്കണം അതു വന്നകാര്യം കഴിഞ്ഞതു പൊയ്ക്കോളും.,വല്ല എലിയേയും കണ്ടു പുറകേ വന്നതാവും .
പിന്നെ പട്ടികൾ ഞാനങ്ങോട്ടു വന്നതും രണ്ടു മൂന്നണ്ണത്തിനു നല്ല ഏറു കൊടിത്തിട്ടാ .,കൊരച്ചി പട്ടികളാ വഴി നടക്കാൻ സമ്മതിക്കണ്ടേ..
എന്നാൽ സുദി വാ..നമുക്കു വേഗം പോകാം..
അവനവളെ കെട്ടി പിടിച്ചിരുന്ന കൈകൾ അൽപ്പം മുറുക്കി പിടിച്ചതായി അവൾക്കു തോന്നി.
ഇത്ര ധൃതിയായോ കുട്ടൂസേ.,.അൽപ്പ നേരം കൂടി ഇങ്ങനെ നിൽക്കാമടോ...
അവളുടെ ചെവിയിൽ മന്ത്രം പോലവൻ പറഞ്ഞു
അതും പറഞ്ഞവൻ ഒരു ചെറു ചിരി ചിരിച്ചു.അവന്റെ കണ്ണുകളിൽ ഒരു കനലെരിയുകയായിരുന്നു
തുടരും
Biju V
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക