നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിന്നെയും തേടി **************** ഭാഗം :- 5


ഭാഗം :- 5
ചേച്ചി കയറുന്നതിനു മുൻപ് ടെംബോ അനങ്ങിത്തുടങ്ങി... സെൽവന് ഉറക്കെ കരയാൻ തന്നെ പേടി തോന്നി.. കരച്ചില് കേട്ട് അവരെങ്ങാനും തിരിച്ചുവന്നാലോ..
‘ദൈവമേ എന്റെ ചേച്ചിയെ കാത്തോളണേ... ആ ദുഷ്ടന്മാരുടെ മുന്നിൽ ചേച്ചിയെ ഇട്ടുകൊടുക്കരുതേ... എനിക്ക് വീണ്ടും ചേച്ചിയേം അച്ഛനേം അമ്മേം കാണാൻ പറ്റണേ.. ‘
വണ്ടി വിട്ടുപോയാലും അടുത്ത സ്ഥലത്തു വണ്ടി നിർത്തുമ്പോ ഇറങ്ങാം എന്നുള്ള ധാരണയിൽ സെൽവൻ അവിടെ അനങ്ങാതെ കിടന്നു.. പക്ഷെ പനിയുടെ ക്ഷീണം കാരണം അവൻ ഉറക്കത്തിലേക്ക് വഴുതി വീണു..
ആരുടെയൊക്കെയോ ബഹളം കേട്ടാണ് അവൻ ഉണർന്നത്.. കണ്ണു തുറന്നപ്പോൾ രണ്ടു പേർ അവൻറെ അടുത്ത് നിൽപ്പുണ്ടായിരുന്നു.. അതിലൊരാൾ അവനോട് ചോദിച്ചു
‘എടാ ചെറുക്കാ.. നീയെപ്പോഴാടാ എന്റെ വണ്ടിയിൽ വലിഞ്ഞു കയറിയത്.. അവന്റെ നോട്ടം കണ്ടില്ലേ ഉണ്ടക്കണ്ണും മിഴിച്ചു..’
അപ്പൊ മറ്റെയാൾ പറഞ്ഞു..
‘സാമണ്ണാ.. എനിക്ക് മനസ്സിലായി ഇവനെ.. ആ തെരുവ് സർക്കസ്‌കാരുടെ കൂടെയുള്ള ചെറുക്കനാ.. ഇവനെങ്ങനെ നമ്മടെ വണ്ടിയിൽ കയറിപ്പറ്റി..എടാ ചെറുക്കാ സത്യം പറഞ്ഞോ എന്തു കള്ളത്തരം കാണിക്കാനാ വണ്ടിയിൽ കയറിയെ..’
‘അത്.... ചേട്ടന്മാരെ... ഞാൻ...’
അവന്റെ ശരീരം കിടുകിടാ വിറക്കാൻ തുടങ്ങി.. വിറച്ചുവിറച്ച് അവൻ ബോധംകെട്ടു താഴെ വീണു..
‘അയ്യോ... എന്റെ അണ്ണാ.. പണിയായല്ലോ.. വാ നമുക്ക് ഇവനെ ഇവിടെ ഇറക്കി കിടത്തിയിട്ട് സ്ഥലം കാലിയാക്കാം..’
അവർ രണ്ടുപേരും കൂടി അവനെ വണ്ടിയിൽ നിന്ന് ഇറക്കിക്കിടത്തി.. അവനെ എടുത്തപ്പോൾ അവരുടെ കൈകൾ പൊള്ളി.. തിരിച്ചു പോകാനൊരുങ്ങുമ്പോൾ സാം വെറുതെ തിരിഞ്ഞു നോക്കി.. സെൽവൻ ബോധമില്ലാതെ വിറക്കുന്നുണ്ടായിരുന്നു.. അവന് ആ കൊച്ചു ശരീരം അവിടെ ഇട്ടിട്ടു പോകാൻ തോന്നിയില്ല.. അവൻ കയ്യിൽ സൂക്ഷിച്ചിരുന്ന പനിയുടെ ഗുളിക രണ്ടായി ഒടിച്ചു എന്നിട്ട് സെൽവനെ വായിൽ വെള്ളം കൂട്ടി ഒഴിച്ചുകൊടുത്തു.. എന്നിട്ട് സാം സെൽവനെ എടുത്ത് വണ്ടിയിൽ കിടത്തി..
‘സാമണ്ണാ... വെറുതെ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിട...’
സാം അവനെ കനൽ പാറുന്ന ഒരുനോട്ടം നോക്കി..
‘ബാബുവേ..’
‘അല്ല.. ഞാൻ ഒന്നും പറഞ്ഞില്ല.. തിരിച്ചു പോകുമ്പോ അവനെ അവന്റെ താവളത്തിൽ കൊണ്ടുകൊടുത്താൽ നമുക്കെന്തു നഷ്ട്ടം വരാനാ.. അല്ലെ.. പാവം അബദ്ധത്തിൽ കയറിപ്പോയതാകും....’
അവൻ വിവർണ്ണമായ മുഖത്തോടുകൂടി പറഞ്ഞു.. അതുകണ്ടപ്പോൾ സാമിന് ചിരി വന്നു..
ഇടക്ക് സെൽവന്റെ പനി കുറഞ്ഞു.. അവർ അവനു ആഹാരം വാങ്ങിക്കൊടുത്തു.. അവൻ വണ്ടിയിൽ കയാറാനുണ്ടായ സാഹചര്യം പറഞ്ഞു കൊടുത്തു..
മലപ്പുറത്ത് എത്തി പെട്ടെന്നു ലോഡ് ഇറക്കി.. പോരാൻ തുടങ്ങിയ സാമിന്റെ അടുത്ത് കടയിലെ ബീരാനിക്ക ചോദിച്ചു..
‘അല്ല സാംകുട്ടി.. ഇന്നെന്താ ഇത്ര വേഗം പോകുന്നേ.. അല്ലെങ്കില് രണ്ടു ദിവസം കഴിഞ്ഞല്ലേ നീ പോക്കൊള്ളു.. അല്ലടാ.. ആരാ വണ്ടീല് പുതിയൊരു മോറ്.. അന്റെ മോനാ..’
‘അല്ല ബീരാനിക്ക.. പെണ്ണുകെട്ടാത്ത എനിക്കെവിടുന്നാ മോൻ.. പിന്നെ ഇവന്റെ കാര്യം... അതൊരു വലിയ കഥയാ.. ഇപ്പോ സമയമില്ല... പിന്നെപ്പറയാം അടുത്ത വരവിന്.. ശരി ബീരാനിക്ക.. പോയിട്ട് വരാം..’
അവർ തിരിച്ചു പോയി.. ഗ്രാമത്തിൽ ചെന്നു.. സെൽവനെ പുറത്തിറക്കാതെ സാം അവന്റെ ടെന്റിന് മുന്നിലെത്തി.. അവിടെ ടെന്റിന്റെ സ്ഥാനത്തു കുറെ ചാരം മാത്രം കാണാൻ കഴിഞ്ഞു.. പിന്നെ അവൻ അടുത്തുള്ള കടകളിൽ ഒക്കെ അന്വേഷിച്ചപ്പോളാണ് സംഭവം അറിഞ്ഞത്.. അവന്റെ ചേച്ചിയെപ്പറ്റി ആർക്കും ഒന്നും അറിയില്ലായിരുന്നു..
സെൽവനെപ്പറഞ്ഞു സമാധാനിപ്പിക്കാൻ സാമും ബാബുവും കുറെ പാടുപെട്ടു.. അടുത്ത ലോഡ് എടുക്കുന്ന സമയം വരെ അവർ അവനെ അവർ താമസിക്കുന്ന ലോഡ്ജിൽ കൂടെ താമസിപ്പിച്ചു..
‘അണ്ണാ.. എന്താ ഇനിം നമ്മൾ ഇവനെക്കൊണ്ട്‌ ചെയ്യുക..’
‘മലപ്പുറത്ത് കന്യാസ്ത്രീ അമ്മമാർ നടത്തുന്ന ഒരു അനാഥാലയം ഉണ്ട്.. ഈ സാമിനെ വളർത്തിയ അനാഥാലയം.. അവിടെ നമുക്കിവനെ വിശ്വാസത്തോടെ ഏല്പിക്കാം.. സ്നേഹിക്കാൻ മാത്രമറിയാവുന്ന കുറെ അമ്മമാരും അവർ വളർത്തുന്ന കുറെ പാവം കുഞ്ഞുങ്ങളുമുള്ള സ്ഥലം.. ഡിഗ്രി കഴിഞ്ഞു ജോലി കിട്ടതായപ്പോ വണ്ടിയോടിക്കാൻ ഇറങ്ങിയതാ ഞാൻ.. എന്നെ ഇത്രേം അവര് പഠിപ്പിച്ചിട്ട് ഞാൻ ഒന്നുമായില്ലാന്ന് അറിയുമ്പോ അവര് വിഷമിക്കും.. അതുകൊണ്ട് ഞാൻ ആ വഴിക്കു പോയിട്ട് കുറേക്കാലമായി... ഇവനെ അവിടെകൊണ്ടു വിടും ഞാൻ.. നല്ല ഒരു മനുഷ്യനായി ഇവനും വളരട്ടെ.. അല്ലേടാ..’
രണ്ടു ദിവസത്തിനു ശേഷം ലോഡുമായി അവർ മലപ്പുറത്തേക്കു പുറപ്പെട്ടു..
(തുടരും)
ദീപാ ഷാജൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot