നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മകൻ

അച്ഛനേക്കാൾ ഉയരുവാനാകുമോ ?
അമ്മയേക്കാൾ വളരുവാനാകുമോ ?
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മകൻ 
````````
മകൻ അച്ഛനേക്കാൾ ഉയരം വച്ചല്ലോ...
നാട്ടുകാരുടെ വാക്കുകേട്ട്,
അഹങ്കാരത്തിന്റെ ആകാശത്തിലേക്ക്,
ഞാൻ ഒന്നുയർന്നു.
അത്ഭുതം എന്നു പറയട്ടെ
അളന്നിട്ടും അളന്നിട്ടും
അച്ഛനായിരുന്നു ഉയരക്കൂടുതൽ.
എല്ലായ്പ്പോഴും.
നാട്ടുകാർ പിന്നെയും പറഞ്ഞു
മകൻ അച്ഛനേക്കാൾ ഉയരം വച്ചല്ലോ...
അത്ഭുതകരമായ ആ സമസ്യയുടെ
ഉത്തരം വൈകിയെങ്കിലും
ഞാൻ കണ്ടെത്തി;
ഞാനും ഒരച്ഛനായപ്പോൾ
എത്രയടി ഉയരം വെച്ചാലും
ജന്മം തന്ന പിതാവിനേക്കാൾ
ഔന്നത്യം നേടാൻ ആർക്കും സാധിക്കില്ലെന്ന്..
മകൾ
´´´´´´´
മകൾ അമ്മയേക്കാൾ തടി വെച്ചല്ലോ...
നാട്ടുകാരുടെ ചോദ്യത്തിന്
ഞാൻ സ്വയം ഉത്തരം കണ്ടെത്തി ;
അമ്മ കഴിക്കുന്നതിന്റെ
ഇരട്ടി ചോറ് ഞാനുണ്ണുന്നുണ്ടല്ലോ...
അത്ഭുതം എന്നു പറയട്ടെ,
തുലാസിന്റെ തട്ടുകളിൽ,
അമ്മയുടെ ഭാരം
എന്റേതിനേക്കാൾ അനേകം അനേകം
മടങ്ങായിരുന്നു;
എല്ലായ്പോഴും.
നാട്ടുകാർ പിന്നെയും പറഞ്ഞു,
മകൾ അമ്മയേക്കാൾ തടി വെച്ചല്ലോ...
അത്ഭുതകരമായ ആ സമസ്യയുടെ
ഉത്തരം വൈകിയെങ്കിലും
ഞാൻ കണ്ടെത്തി;
ഞാനും ഒരമ്മയായപ്പോൾ;
അമ്മയുടെ ത്യാഗത്തിന്റെ തൂക്കത്തിനു
പകരമായി,മറു തട്ടിൽ വെക്കുവാൻ
ഭൂമി പോലും തികയുകയില്ലെന്ന്...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Sai Sankar
സായ് ശങ്കർ, മുതുവറ
°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot