നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എൻ നിഴൽ

എൻ നിഴൽ
യാത്രപോകുമ്പോൾ നിൻമുഖം മങ്ങരുത്,
നിറഞ്ഞപുഞ്ചിരിയോടെയെൻ വിരലുകൾകോർത്തുപിടിച്ചെൻ കവിളിൽ മൃദുചുംബനം നൽകണം;
നിൻ നിഴലായ് ഞാനുണ്ടെന്നു കരുതണം,
രാത്രിയുറക്കത്തിലെൻ നിഴലിനെ ചേർത്തു കിടക്കണം,
നിൻശ്വാസത്തിലെൻ വിയർപ്പിൻ ഗന്ധമുണ്ടെന്നു കരുതണം,
നിന്റെ കണ്ണുകളിൽ മാത്രമാണെന്നെ ക്കാണുന്നത്;
എന്നെത്തേടി വരുന്നവരോട് നീ വന്ന് പോയെന്നു പറയണം,
ദൂരെ ദൂരേയ്ക്ക് യാത്രപോയെന്നു പറയണം,
സീമന്തരേഖയിലെ സിന്ദൂരക്കുറിയെന്നുംവേണം,
യാത്രപോയവൻ വരുമെന്നചിന്തയിൽ കഴുകൻമാർ വട്ടമിട്ടുപറക്കുകയില്ല;
താലിമാലപൊട്ടിക്കാതെ രാത്രിയിൽ പൊട്ടിക്കരയുമ്പോൾ
എൻ നിഴൽ നിന്നെ ചുംബനംകൊണ്ടു മൂടി കിടത്തും;
സൂര്യനസ്തമിച്ചുദിക്കുംപോലെ നിന്നിൽ മാത്രമെന്നുമുണ്ടാകും,
നിന്റെ കണ്ണുകളടയുമ്പോളെൻ നിഴലുമില്ലാതെയാകും.
സജി വർഗീസ്
Copyright protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot