നിന്നെയും തേടി
****************
****************
ഭാഗം :- 3
ടെമ്പോ എവിടെയോ ചെന്നു നിന്നു.. ആളുകളുടെ ബഹളം കേട്ടാണ് കാവേരി ഉണർന്നത്.. നേരം വെളുത്തു വരുന്നു.. അവൾ അവിടിരുന്നു തന്നെ ചെറിയ വിടവ് വഴി ഒളിഞ്ഞു നോക്കി.. ഡ്രൈവറും കൂടെ ഒരാളും സംസാരിക്കുന്നു.. ആ സ്ഥലം ഒരു ചന്ത പോലെ തോന്നിച്ചു.. ഡ്രൈവറും മറ്റെയാളും അടുത്തുള്ള ചായക്കടയിലേക്ക് പോയ തക്കത്തിന് അവൾ ടെംബോയിൽ നിന്നും പണിപ്പെട്ടിറങ്ങി...
ആരും അറിയാതെ ഒരു വിധം ഇറങ്ങി അവൾ ഒരു കടയിൽ ചെന്നു.. പൈസ എണ്ണിക്കൊണ്ട് കൗണ്ടറിലിരുന്ന പ്രായമായ ആൾ അവളെക്കണ്ടുടനെ കയ്യിലിരുന്ന കാശ് മേശവലിപ്പിലിട്ടു. അവൾ അത് ശ്രദ്ധിക്കാത്ത മട്ടിൽ ചോദിച്ചു..
‘സാറേ.. ഇതു മലപ്പുറം അല്ലേ...’
‘മലപ്പുറമോ.... ഹാ.. ഹാ.. ഹാ.. ഹാ.. നീയേതു പാതാളത്തീന്നാ.. എടി പെണ്ണേ... ഇത് തിരുവന്തോരമാ..’
‘ങേ... തിരുവന്തോരമോ...’
‘ഇവിടുന്നിനി കുറെ ദൂരം കാണും ഡ്രൈവർ ചായ കുടിക്കാനിറങ്ങിയതാകും..’
അവൾ മനസ്സിലോർത്തു...
അവൾ വേഗം അവൾ വന്ന ടെമ്പോയുടെ അടുത്തേക്കോടി.. ഭാഗ്യം ടെമ്പോ അവിടെത്തന്നെയുണ്ട്.. പക്ഷെ അതിലെ ലോഡ് ഇറക്കുകയായിരുന്നു അപ്പോൾ.. ചിലപ്പോ ഇവിടുത്തെ ലോഡ് എടുത്തിട്ടാകും മലപ്പുറത്തേക്കു പോകുക.. അവൾ ആലോചിച്ചു.. പക്ഷെ വണ്ടിക്കാർ പോകുന്ന ലക്ഷണം ഒന്നുമില്ല.. അവൾ ആകെ വിഷമത്തിലായി.. നല്ല വിശപ്പ്.. കയ്യിൽ ഒറ്റ പൈസയുമില്ല.. അവൾ അവിടെക്കണ്ട പൈപ്പിൽ നിന്നും വെള്ളം കുടിച്ചു.. നേരം സന്ധ്യയോടടുക്കുന്നു... കഥകളൊക്കെ പൂട്ടുന്നു.. പച്ചക്കറികൾ പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി വെക്കുന്നു.. അപ്പോഴേക്കും ടെംബോയിലെ ആളുകൾ വണ്ടി അവിടെനിന്നും എങ്ങോട്ടോ പോയിരുന്നു..
മറ്റൊരു വഴിയുമില്ലാതെ അവൾ ഒരു കടത്തിണ്ണയിൽ അഭയം പ്രാപിച്ചു.. നേരം ഇരുട്ടി തുടങ്ങി.. അവൾക്ക് പേടിയായിതുടങ്ങി.. എങ്ങും ചീവീടിന്റെ ശബ്ദം.. തെരുവ് വിളക്കുകൾ തെളിഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ റോഡിൽ കൂടി പോകുന്ന വാഹനങ്ങളൊഴികെ മറ്റു മനുഷ്യരെ ഒന്നും കണ്ടില്ല.. ആകെ ക്ഷീണം കാരണം അവൾ ആ കടത്തിണ്ണയിൽ കിടന്നു.. അറിയാതെ ഒന്നു മയങ്ങി..
ശരീരത്തിൽ എന്തോ ഇഴയുന്നതുപോലെ തോന്നിയാണ് അവൾ കണ്ണുതുറന്നത്. ഒരാൾ അവളുടെ അടുത്തുണ്ടായിരുന്നു.. അയാളുടെ കൈ അവളുടെ ശരീരത്തിൽ പരതിനടക്കുന്നു... അവൾ വലിയ വായിൽ വിളിച്ചു കൂകി... അയാൾ അവളുടെ വാ പൊത്തിപിടിച്ചു.. അവൾ അയാളുടെ കയ്യിൽ ശക്തിയായി കടിച്ചു.. അയാൾ ഒന്നു പതറിയ നിമിഷത്തിൽ അവൾ ഓടി.. അയാൾ പുറകെയും... ഓടി അവൾ തുറന്നു കിടന്ന ഗേറ്റുള്ള വീടിന്റെ മുറ്റത്തു കയറി.. അവിടുത്തെ കൂട്ടിൽ കിടന്ന നായ കുരയ്ക്കാൻ തുടങ്ങി... അവൾ നായക്കൂടിനു പിന്നിൽ ഒളിച്ചു... അയാൾ മതിലിനു വെളിയിൽ നിന്നു...
നായ കുരയ്ക്കുന്ന ശബ്ദം കേട്ടിട്ട് വീട്ടുകാർ ഇറങ്ങി വന്നു.. ഒരാൾ നായ്‌ക്കൂടിനടുത്തേക്ക് വന്നു.. പുറകിലേക്ക്‌നോക്കിയാണ് നായ കുരയ്ക്കുന്നതെന്നു കണ്ട അയാൾ പോയി പുറകിൽ നോക്കി.. അവിടെയിരുന്നു കാവേരിയെ കയ്യോടെ പിടികൂടി.. അവളുടെ കവിളിൽ ആഞ്ഞടിച്ചു..
‘എടി കള്ളി... നിനക്ക് ഈ വീട്ടിൽ തന്നെ കക്കാൻ കേറണം അല്ലെ... നിന്നെയൊക്കെ ഈ വീടിന്റെ പരിസരത്തു കേറ്റാതിരിക്കാനാ ഞാൻ പൈസ കൊടുത്തു പട്ടിയെ വാങ്ങിച്ചിരിക്കുന്നത്.. എടി അമ്മിണി...’
കൂട്ടത്തില്നിന്നും ഒരു സ്ത്രീ മുന്നിലേക്ക് നീങ്ങി
‘നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. സന്ധ്യയാകുമ്പോ ഗേറ്റ് അടക്കണമെന്നു..’
പരുങ്ങിനിന്ന അവർക്കും കിട്ടി അടി..
പരുങ്ങിനിന്ന അവർക്കും കിട്ടി അടി..
‘സാറേ.. ഞാൻ മോഷ്ടിക്കാൻ വന്നതല്ല.. ഒരാൾ എന്നെ ഉപദ്രവിക്കാൻ വന്നപ്പോൾ ഓടിക്കേറിയതാ..’
‘മിണ്ടരുത്.. നിനക്കൊക്കെ കാണും എപ്പോഴും ഓരോ ന്യായങ്ങൾ.. ഇറങ്ങിക്കോ..’
അവൾ പേടിച്ച് അവിടുന്നിറങ്ങി... എങ്ങോട്ടെന്നില്ലാതെ നടക്കാൻ തുടങ്ങി.. പെട്ടെന്നാണ് കാൽപ്പെരുമാറ്റം കേട്ടത്.. അത് അയാളായിരുന്നു.. അവൾ വീണ്ടും ഓടാൻ തുടങ്ങി.. ഓടി ഓടി അവൾ ചെന്നു വീണത് ഒരു കാറിന്റെ മുന്നിൽ.. ആ കാറിലിടിച്ച് അവൾ ഊർന്നു താഴേക്കു വീണു..
(തുടരും)
ദീപാ ഷാജൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക