ശ്രീരാഗമായ്...
-- -- - - - - - - - - - -
ഏറെ വർഷങ്ങൾക്ക് ശേഷം,മുത്തച്ഛന്റെ തറവാട്ടിലേക്കൊരു യാത്ര. അമ്മയുടെ നിർബന്ധം. ഓർമ്മകൾ മാഞ്ഞു തുടങ്ങിയ ആ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ചില രൂപങ്ങൾ ഉണ്ട്. യാത്രയിലെല്ലാം അമ്മ കാറിന്റെ സീറ്റിലോട്ട് ചാരി, കണ്ണുമടച്ചിരിക്കുകയായിരുന്നു. ഇടക്ക് ആ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ, കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളിലേക്ക് അമ്മയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഞാനമ്മയുടെ കയ്യുകൾ എന്റെ കയ്യിലേക്കെടുത്ത് വെച്ച് മെല്ലെ തലോടിക്കൊണ്ടിരുന്നു. കയ്യെല്ലാം തണുത്തിരിക്കുന്നു.
" അമ്മേ, ന്താ ക്ഷീണം തോന്നുന്നുണ്ടോ?
കാറു നിർത്തി അല്പനേരം പുറത്ത് നിൽക്കണോ."?
കാറു നിർത്തി അല്പനേരം പുറത്ത് നിൽക്കണോ."?
"നമ്മളെത്തിയോ മോളേ..."? പുറത്തേക്ക് നോക്കി, ആകാംക്ഷയോടെ അമ്മ ചോദിച്ചു.
" ഇല്ലമ്മേ.., അമ്മ കിടന്നോളൂ, ഞാൻ വിളിക്കാം".
വീണ്ടും അമ്മ ചാരിക്കിടന്നു.
വീണ്ടും അമ്മ ചാരിക്കിടന്നു.
* * * * * * * *
മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, അമ്മ ശരിക്കൊന്ന് സംസാരിച്ചിട്ട്...!
ഇടക്ക് പറയും,"മോളെ, നമുക്ക് പോണ്ടെ.. അച്ഛന്റെ വീട്ടില് ..! ശ്രീരാഗത്തിലും പോണം.."
മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, അമ്മ ശരിക്കൊന്ന് സംസാരിച്ചിട്ട്...!
ഇടക്ക് പറയും,"മോളെ, നമുക്ക് പോണ്ടെ.. അച്ഛന്റെ വീട്ടില് ..! ശ്രീരാഗത്തിലും പോണം.."
ഏറെക്കുറേ അമ്മയെക്കുറിച്ചെനിക്കറിയാം. മുത്തച്ഛന്റെ വീട്ടിലേയും ശ്രീരാഗത്തിലേയും അമ്മയുടെ താമസവും അവിടുത്തെ നല്ല നാളുകളെക്കുറിച്ചും അമ്മ പണ്ട് പറയാറുണ്ടായിരുന്നു.
* * * * * * * * *
ഒന്നു രണ്ടു വട്ടം മാത്രമേ മുത്തച്ഛന്റെ തറവാട്ടിൽ പോയിട്ടുള്ളൂ.., അതും കുട്ടിക്കാലത്ത്.
ഒന്നു രണ്ടു വട്ടം മാത്രമേ മുത്തച്ഛന്റെ തറവാട്ടിൽ പോയിട്ടുള്ളൂ.., അതും കുട്ടിക്കാലത്ത്.
മൂന്നു മണിക്കൂർ നേരമുള്ള യാത്ര.., എല്ലാവർക്കും ക്ഷീണമായി.., കാലത്ത് നേരത്തെ തിരിച്ചതാണ്. കുട്ടികൾ രണ്ടുപേരും മുൻ സീറ്റിലിരുന്ന് ഉറങ്ങിപ്പോയി.
എത്താറായി. പുതിയ പാലം കടന്നു കഴിഞ്ഞാൽ മുത്തച്ഛന്റെ നാട്ടിലേക്കുള്ള വഴിയായി.
പണ്ടൊക്കെ, അമ്മയുടെ കുട്ടിക്കാലത്ത്, പുതിയ പാലം വരേയെ ബസ്സുകൾ പോകുമായിരുന്നുള്ളൂ. പിന്നെ അവിടുന്ന് കടത്ത് കടക്കണം. ഇന്നിപ്പോൾ പുതിയ പാലം വന്നപ്പോൾ യാത്രാ സൗകര്യം കൂടി.
റോഡിന്റെ രണ്ടു വശത്തും കായൽ. കായലിൽ അങ്ങിങ്ങായി കൊച്ചു വള്ളങ്ങൾ കാണാം, മീൻപിടുത്തക്കാരാണ്. തണുത്ത കാറ്റടിക്കുമ്പോൾ കായലിൽ നിന്നുമുയരുന്ന രൂക്ഷഗന്ധം.
ഇതെല്ലാം അറിഞ്ഞിട്ടാണാവോ, അമ്മ തലയുയർത്തി പുറത്തോട്ട് നോക്കിയിരുന്നു. ആ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ഞാൻ കണ്ടു.
റോഡിന്റെ രണ്ടു വശത്തും വലുതും ചെറുതുമായ വീടുകൾ. ഓലമെടഞ്ഞ് മറച്ചുകെട്ടിയ അതിർത്തികൾ.
ചില വീടുകളിൽ ചകിരി തല്ലുന്നതും മറ്റു ചിലയിടത്ത് കയർ പിരിക്കുന്നതും കാണാൻ കഴിഞ്ഞു.
ചില വീടുകളിൽ ചകിരി തല്ലുന്നതും മറ്റു ചിലയിടത്ത് കയർ പിരിക്കുന്നതും കാണാൻ കഴിഞ്ഞു.
അവസാനം ഞങ്ങളെത്തി.., ആ ദേവീക്ഷേത്രത്തിനു മുന്നിൽ!
ക്ഷേത്രത്തിൽ നിന്നും ദേവീസ്തുതികൾ കേൾക്കാനുണ്ട്. പലരും കുളിച്ചു തൊഴുതു മടങ്ങുന്നുണ്ട്. ഭക്തി സാന്ദ്രമായ അന്തരീക്ഷം.
അവിടുന്ന് അഞ്ചാറു വീടകലമേയുള്ളൂ മുത്തച്ഛന്റെ വീട്ടിലേക്ക്.
"വണ്ടി നിർത്തൂ.., നമ്മളെത്തീലോ...!" അമ്മ പറഞ്ഞു.
തളർന്നിരുന്നിരുന്ന അമ്മ, കാറിൽ നിന്നും പുറത്തിറങ്ങി. ഏതോ പുണ്യഭൂമിയിൽ സ്പർശിച്ച പോലെ, അമ്മ കുമ്പിട്ട് ഭൂമി തൊട്ട് നിറുകയിൽ വെച്ചു. അമ്പലനടയിൽ നിന്ന് കൈകൂപ്പി.."ദേവീ... മഹാമായേ...!"
"അമ്മേ, അമ്പലത്തിൽ പിന്നെ വരാം, നമുക്ക് മുത്തച്ഛന്റെ വീട്ടിൽ പോകേണ്ടേ..? കാറിൽ കയറൂ", നിർബന്ധിച്ച് കാറിൽക്കയറ്റി.
മുത്തച്ഛന്റെ വീട്ടിൽ എത്തിയപ്പോൾ ആരൊക്കേയോ വന്ന് അമ്മയുടെ കൈ ചേർത്തു പിടിച്ചു.," ഈച്ചരീ, ശ്രീ, ഈച്ചി..( അങ്ങനെ പല പേരും വിളിച്ചു കൊണ്ട്), എത്ര കാലായി കണ്ടിട്ട്...! ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ..."?
"ഉം...!"
"മോളേ.., ഇത് ദുർഗ്ഗ, ഇത് പപ്പിനി, ഇത് ശാരദ..", അങ്ങിനെ ഓരോരുത്തരേയും ഓർമ്മകളിൽ നിന്നും അമ്മ പൊടി തട്ടിയെടുത്തു.
"അച്ഛന്റോപ്പള് എവിടെ...? കിടപ്പായോ..?"
എന്ന് ചോദിച്ചു കൊണ്ട് അമ്മ ഒരു മുറിയിലേക്ക് കയറിച്ചെന്നു.
എന്ന് ചോദിച്ചു കൊണ്ട് അമ്മ ഒരു മുറിയിലേക്ക് കയറിച്ചെന്നു.
അവിടെ ഏറെയധികം പ്രായം തോന്നിക്കുന്ന, എല്ലും തൊലിയും മാത്രമായ ഒരു രൂപo! തലയെല്ലാം മൊട്ടയടിച്ച്, പല്ലെല്ലാം കൊഴിഞ്ഞ്, പാടപിടിച്ച കണ്ണുകളുള്ള ഒരു ദയനീയ രൂപം കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു.
അമ്മ അരികെ ചെന്ന് വിളിച്ചു..,
"അച്ഛന്റോപ്പളേ..."
അമ്മ അരികെ ചെന്ന് വിളിച്ചു..,
"അച്ഛന്റോപ്പളേ..."
ആ കണ്ണുകൾക്കൊരു തിളക്കം !
"ഓപ്പളേ.., ഇത് ഞാനാ.., ഈശ്വരി..".
ഹോം നേഴ്സ് വന്ന് അവരെ എണീപ്പിച്ച് ചാരിയിരുത്തി.
ഹോം നേഴ്സ് വന്ന് അവരെ എണീപ്പിച്ച് ചാരിയിരുത്തി.
"ഈശ്വരീ.., ന്റെ കുട്ടി വന്നോ..! എത്ര കാലായി നെന്നെ ഒന്ന് കണ്ടിട്ട്..! ക്ക് വയ്യാതായി..., ന്റെ കുട്ട്യേ.., ഭഗവാനെന്നങ്ങ് തിരിച്ച് വിളിക്കണൂല്യ".
അമ്മ അവരുടെ കൈകൾ തലോടിക്കൊണ്ടിരുന്നു. രണ്ടു പേരുടേയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഏറെ വർഷങ്ങൾക്കു ശേഷമുള്ള ആ കൂടിക്കാഴ്ച.., ഒന്നും പറയാനാകാതെ.., രണ്ടു പേരും മുഖത്തോടു മുഖം നോക്കിയിരുന്നു..
ഞങ്ങൾ വരുന്നുണ്ടെന്നറിഞ്ഞ് തറവാട്ടിലെ പരദേവതക്ക് പ്രത്യേക പൂജയുണ്ടായിരുന്നു. ഞങ്ങളവിടെ പോയ് തൊഴുതു.
ആ വീടും തൊടിയും ഞാനും കുട്ടികളും നോക്കിക്കണ്ടു. വീടിന്റെ പുറകുവശം കായൽ, തൊടിയിൽ വരി വരിയായി നിൽക്കുന്ന തെങ്ങുകൾ, കാച്ചു നിൽക്കുന്ന പലയിനം മാവുകൾ, പ്ലാവുകൾ, അധികം താഴ്ചയില്ലാതെ കുത്തിയിരിക്കുന്ന മൂന്ന് കുളങ്ങൾ..., ഒന്നു കുളിക്കാൻ, ഒന്ന് തൊടി നനയ്ക്കാൻ, മറ്റൊന്ന് പരദേവതയുടെ അമ്പലത്തിലേക്ക് വെള്ളമെടുക്കാൻ.
"ഈശ്വരീം കുട്ടികളും വരൂ... കാപ്പി കുടിക്കാൻ", ദുർഗ്ഗച്ചിറ്റ വന്ന് വിളിച്ചു.
ദേവീക്ഷേത്രം ഉച്ചപൂജ വരെ തുറന്നിരിക്കും. കാപ്പി കുടി കഴിഞ്ഞ്, അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങുമ്പോൾ എല്ലാവരുടെ മുഖത്തും ദു:ഖം തളം കെട്ടി നിന്നിരുന്നു.
ഇനി അമ്പലത്തിൽ പോകാം എന്ന് പറഞ്ഞപ്പോൾ അമ്മക്ക് സന്തോഷമായി.
ചുറ്റമ്പലത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു ഭക്തി മനസ്സിലേക്ക് ആവാഹിച്ചതു പോലെ തോന്നി.
അമ്പലത്തിന്റെ ഇടതുവശത്തുള്ള കൗണ്ടറിൽ നിന്നും പൂജക്കുള്ള സാധനങ്ങളെല്ലാം വാങ്ങി നടയിലേക്ക് തിരിഞ്ഞപ്പോൾ കൗണ്ടറിന്റെ ഉള്ളിൽ നിന്നും പ്രായമായ ഒരാൾ ചോദിച്ചു..,
"ഒന്നു നിൽക്കു.., അത് ഈശ്വരിയല്ലേ..?"
"ഒന്നു നിൽക്കു.., അത് ഈശ്വരിയല്ലേ..?"
"അതെ.., ഈശ്വരി തന്യാ, ഞാൻ മകൾ".
അദ്ദേഹം വേഗം പുറത്ത് വന്ന് അമ്മയോട് ചോദിച്ചു,
"ഈച്ചരീ.., ന്നെ ഓർമ്മയുണ്ടോ..? എല്ലാ മാസവും അശ്വതി നക്ഷത്രത്തിന് പുഷ്പാഞ്ജലി കഴിക്കാറുള്ളത് ഓർമ്മയുണ്ടോ?"
"ആരോ ബ്ടെ ഇന്നലെ പറയണകേട്ടു, താനും കുടുംബവും ഇങ്ങോട്ട് വരുന്നുണ്ടെന്ന്".

"ഷാരടി മാഷല്ലേ..? ഒന്നും മറന്നിട്ടില്ല മാഷേ. മാഷക്ക് സുഖാണോ"?
"ഉം..., സുഖം തന്നെ".
"ഈച്ചരി പോയി തൊഴുതു വരൂ... ദേവിയെ കണ്ടിട്ടെത്ര കാലായി"?
അമ്മ ആ നടക്കൽ ഏറെ നേരം തൊഴു കയ്യോടെ നിന്നു..., പ്രാർത്ഥിക്കുകയായിരുന്നോ, അതോ ഇക്കണ്ട വർഷങ്ങളിലെ പരിഭവങ്ങൾ പറയുകയായിരുന്നോ എന്നറിയില്ല. തൊണ്ടയിൽ കുടുങ്ങിയ സങ്കടങ്ങൾ കണ്ണുനീർ പുഴയായ് ഒഴുകിക്കൊണ്ടിരുന്നു. ഞാൻ കൂടെത്തന്നെ നിന്നു. എനിക്കല്പം ഭയമുണ്ടായിരുന്നു..., അമ്മ അവിടെയെങ്ങാനും തളർന്നുവീഴുമോ എന്ന്.
"അമ്മേ..., ഇനി നമുക്ക് പോകാ", ഞാൻ തൊട്ടുവിളിച്ചു.
" ഉം..., പോകാം, ക്ക് ശ്രീരാഗത്തിലും ഒന്നു കയറണം. അവിടിപ്പോ ആരൊക്കെയുണ്ടാകുമോ ആവോ..".
" ഉം..., പോകാം, ക്ക് ശ്രീരാഗത്തിലും ഒന്നു കയറണം. അവിടിപ്പോ ആരൊക്കെയുണ്ടാകുമോ ആവോ..".
"അവിടെല്ലാരുമുണ്ട്, ഞാനമ്മ വരുന്ന വിവരം പാർവ്വതിച്ചിറ്റയെ വിളിച്ചറിയിച്ചിരുന്നു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക