Slider

നോവൽ രണ്ടാം യാമം അദ്ധ്യായം 3

0

നോവൽ രണ്ടാം യാമം
അദ്ധ്യായം 3
മഹാ മാന്ത്രികൻ ചേനാറ്റൂർ ഭട്ടതിരിയോടാ അവളുടെ കളി ഹും .മനസ്സിൽ പറഞ്ഞു കൊണ്ടയാൾ രുദ്രാക്ഷമാലയും കാവി വസ്ത്രവുമൊക്കെ അഴിച്ചു വെച്ചു .
തെക്കേ മനയിലുണ്ടായ കാര്യങ്ങൾ അയവിറക്കുകയായിരുന്നു അയാൾ.പ്രണയമാണു പോലും അവൾക്ക് ആരോടെന്നു ചോദിച്ചില്ല .
കാരണം താൻ സ്നേഹിച്ച .ജീവനു തുല്യം സ്നേഹിച്ച തന്റേതെന്നു മാത്രം കരുതിയ ഭാനു തന്റെ മനസ്സിലെ സ്നേഹം മനസ്സിലാക്കാതെ ക്ഷമിക്കണം എന്നേ ഒരു സഹോദരിയായി കാണണം എന്നു പറഞ്ഞു വീട്ടുകാർ കാട്ടിയ പുരുഷനു കഴുത്തു നീട്ടി കൊടുത്തപോലല്ലല്ലോ?.
സ്നേഹിച്ച പുരുഷനു വേണ്ടി തകർത്തഭിനയിക്കുന്നവൾ അവളെ കൈവിടാൻ മനസ്സു വന്നില്ല .തന്റെ സത്യമായ മാന്ത്രികം അവളുടെ സ്നേഹത്തിനായി അവരുടെ വിജയത്തിനായി ഉപകാരമാകുമെങ്കിൽ താനും അൽപ്പം സഹായിക്കുന്നതിലെന്താണു തെറ്റ് .പരദേവതകൾ കാക്കാതിരിക്കില്ല .അയാൾ മനസ്സിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
അയാൾ അലമാരിയിൽ ഒളിച്ചു വെച്ചിരിക്കുന്ന വിദേശമദ്യം അൽപ്പം ഗ്ലാസിൽ ഊറ്റി .എന്നും കള്ളു ക്ഷാപ്പിലെ കള്ള് കുടിയാ പതിവ് . ഇതു സരോജം അവളുടെ കെട്ടിയോൻ മടങ്ങി പോയപ്പോൾ ആർക്കോ വിലക്കു കൊടുക്കാനേൽപ്പിച്ചതു രഹസ്യമായി അയാൾക്കു കൊടുത്തതാ.. .നഷ്ടസ്വപ്നങ്ങളെ താലോലിക്കുന്ന വിവശ കാമുകന്റെ ആത്മ നിർവൃതി.
ഗ്ലാസിലൂറ്റില മദ്യം തലക്കു പിടിക്കാൻ നല്ല എരിയുള്ള വറുത്ത മീൻ കഷ്ണങ്ങൾ സരോജം കൊണ്ടു വെച്ചിട്ടുണ്ടായിരുന്നു.സരോജത്തിനാണേൽ വല്ല്യകാര്യമാ തന്നെ അവൾ ചതിക്കില്ല എന്തെന്നാൽ അവൾക്കു തന്നോടു പ്രണയമല്ല ,ഭർത്താവിന്റെ കുറവുകൾ പരിഹരിക്കണ രഹസ്യ കാമുകനാണു താൻ.ആരുമറിയാതെ അവൾ തനിക്കായി എന്തെങ്കിലുമൊക്കെ സ്പെഷ്യൽ ഉണ്ടാക്കി കൊണ്ടടച്ചു വെക്കും രണ്ടണ്ണം വീശിയാൽ സ്വാമി ഉഷാറാണന്നാ അവളുടെ പക്ഷം .അവളുടെ വീട്ടിലെ ഷെഡ്ഡിലെ വാടകക്കാരനായിരുന്നു അയാൾ
ഭട്ടതിരി തലക്കൽപ്പം കിക്കായപ്പോൾ ടിവി വെച്ചു .മാനസ മൈനേ വരൂ... ചെമ്മീനിലെ തന്റെ പ്രിയ വിരഹ ഗാനം അതും കേട്ടു ഒാർമ്മകൾ അയവിറക്കി സുഖ സുന്ദരസ്വപ്നത്തിലായാൾ മയങ്ങി തുടങ്ങിയിരുന്നു.
പെട്ടന്നാണയാൾ ഞെട്ടിയുണർന്നത് .പരദേവതകളെ സ്വപ്നമോ... .അതോ നടക്കാൻ പോകുന്ന കാര്യങ്ങളുടെ സ്വപ്ന ദർശനമോ .അവൾ മീര.,,ആ പേരു അയാളുടെ മനസ്സിലിടിമുഴക്കമായി പ്രതിധ്വനിച്ചു കൊണ്ടിരുന്നു.
ശരിക്കും മീരക്കെന്താണുണ്ടായത് .അവൾക്കാ കുടുംബത്തോടെന്താണിത്ര പക.
അയാൾ വേഗം തന്നെ തന്റെ രുദ്രാക്ഷമാലയും കാവി വസ്ത്രവും ധരിച്ചു .പൂജാമുറിയിൽ പോയി താളിയോലകളിൽ എന്തൊക്കെയോ അക്ഷമനായി തിരഞ്ഞു.
ഹാ..,ഇതു തന്നെ
അയാൾ വാതിലടച്ചു വേഗം പുറത്തേക്കിറങ്ങി
അല്ല നല്ലയാളാ..വന്നു കേറും മുന്നേ പോകുകയാണോ.സരോജത്തിന്റെ ശ്രിംങ്കാരം കലർന്ന ചോദ്യം കേട്ടയാൾ അവളെ നോക്കി
അഴിച്ചിട്ട മുടിയിൽ മുല്ലപൂവിൻ അഴക് .കവിളിലെ നുണക്കുഴി .റോസാപ്പൂവിന്റെ കളറും .ആരു കണ്ടാലും കണ്ണെടിക്കില്ല വശ്യമായ ആ മാദക ഭംഗി . അവളുടെ മാടി കുത്തിയ കൈലിക്കഴകെന്നപോൽ വിരിഞ്ഞ പൂവിതൾ പോലെ കൊതിപ്പിക്കും പുക്കിൾ ചുഴിയിൽ കാമാർത്തയായ വിയർപ്പിൻ തുള്ളികൾ ഒാടി വന്നു ചുംബിച്ചു കൊതി തീരാതെ വീണ്ടും എവിടെയോ എന്തൊക്കെയോ തേടുന്നു.അധരങ്ങളിലെ വശ്യതയും വിങ്ങി പൊട്ടി തെറിക്കാൻ നിൽക്കണ അവളുടെ വശ്യമായ മാറിടത്തിൽ നിന്നും വളരെയേറെ പ്രയത്നപ്പെട്ടയാൾ കണ്ണെടുത്തു .
അത്യാവശ്യമായി ഒരിടം വരെ പോണം ഞാൻ വരാം എന്നും പറഞ്ഞയാൾ നടന്നകലുന്നതും നോക്കി അവൾ വാതിൽ പടിയിൽ കൈയ്യും കൊടുത്തിരുന്നു അൽപ്പം നേരം . പിന്നീടു ഉറങ്ങാനായി വീട്ടിലേക്കു മടങ്ങി
***********************************
പാച്ചു ഒന്നൂടി ഇടം കണ്ണാൽ ആ രൂപത്തെ തുറിച്ചു നോക്കി
പാച്ചു.....
ഒരു സ്ത്രീയുടെ ശബ്ദമല്ലേ അതു..അയാൾ കണ്ണുകൾ തിരുമ്മി .ഒന്നൂടെ വിറയാർന്ന മനസ്സോടെ നോക്കി..പുതപ്പിനാൽ പുതച്ച ആ രൂപം കുനിഞ്ഞു തന്റെ തൊട്ടരികിലായി നൽക്കുന്നു .
വീണ്ടും ആ വിളി കേട്ടു
പാച്ചൂ...,,
ആ മുഖത്തേക്കവൻ ഒരു നിമിഷം സൂക്ഷ്മമായി നോക്കി...
ഞെട്ടി വിറച്ചവൻ ...മുഖമാകെ വികൃതമായിരിക്കുന്നു..തന്റെ തോളിലിരുന്ന കൈകളിലൂടെ മാംസം ജീർണ്ണിച്ച ദ്രാവകം പോലെന്തോ ഒന്നു ഒലിച്ചിറങ്ങി ഷർട്ടാകെ നാശമായിരിക്കണു.നീണ്ട വിരലുകളിലെ നഖങ്ങൾ ശരീരത്തിലൂടെ കുത്തിയിറങ്ങുന്നുണ്ടോ...കാറ്റിന്റെ ഭീകരത ഇത്ര വലുതോ ജനൽ പാളികൾ വാശിയോടെ അടിപിടിയുണ്ടാക്കുന്നുവോ.,,താൻ ഇവിടെ മരിക്കാൻ പോകുമ്പോഴും ഇവറ്റകൾ അറിയുന്നില്ലല്ലോ ദൈവമേ..,,
പട്ടികളുടെ ഒാലിയിടൽ അവന്റെ ചെവികളെ തുളച്ചിറങ്ങുന്നതായി അവനു തോന്നി.അവൻ നോക്കിയതും ആ..പൂച്ച തനിക്കരികിൽ തന്നെ നോക്കി .അതു പിന്നീടു വാതിലിനെ ലക്ഷ്യം വെച്ചു നടന്നു.ഇപ്പോൾ ആ.,രൂപമില്ലാ.,,ആരോ ആവാഹിക്കും പോലെ അയാൾ പോലും അറിയാതെ എഴുന്നേറ്റു അതിനു പിന്നാലെ നടന്നു വാതിലിനെ ലക്ഷ്യം വെച്ചു
വാതിൽ തുറക്കണ ശബ്ദം കേട്ടാണു ശാന്തയുണർന്നത് .അവൾ നോക്കിയപ്പോൾ പാച്ചു മുറ്റത്തേക്കിറങ്ങുന്നു.
ഒള്ള കള്ളല്ലാം മാട്ടി വന്നു .മനുഷ്യനെ ഉറക്കാതിരിക്കാൻ പതിനാറു പ്രാവശ്യമല്ലേ പെടുപ്പ് നാശം.,,അവൾ മനസ്സിൽ പറഞ്ഞു.
വല്ലയിടത്തും തട്ടി മറിഞ്ഞു വല്ലതും വീണാലോ..കിടന്നിട്ടവൾക്കു കിടപ്പുറച്ചില്ല.അവൾ പതുക്കെ മൂടി പുതച്ച പുതപ്പു എടുത്തുമാറ്റി എഴുന്നേറ്റു .ഉറക്ക ക്ഷീണത്താലൊരു കോട്ടുവായും ഇട്ടു പുറത്തിറങ്ങിയ അവൾ ഞെട്ടി
ഹാ.,,ഈ മനുഷ്യൻ ഷർട്ടു പോലുമിടാതെ ഇതെവിടെ നടുപാതിരായ്ക്കു പോകുകയാ.,,
നിങ്ങൾ ഷർട്ടു പോലുമിടാതെ എവിടെ പോകുകയാ..മനുഷ്യനെ ഈ നേരത്ത് ..,
അവൾ വിളിച്ചു ചോദിച്ചതൊന്നും കേൾക്കാതെ അയാൾ നടന്നു നീങ്ങുന്നതു കണ്ട ശാന്ത അയാൾക്കു പുറകേ ഒാടി...
അയാളുടെ കൈകളിൽ പിടിച്ചു വലിച്ചു അവൾ ചോദിച്ചു നിങ്ങളെവിടെ പോകുകയാണന്ന്
എന്തോ ..ഒന്ന് മിന്നായം പോലെ അയാളുടെ മുന്നിൽ നടന്നകലുന്നതു കണ്ട ശാന്ത ഭയന്നു വിളിച്ചു ...ദേവ്യേ.,.,,
പെട്ടന്നൊരു ഞടുക്കത്തോടെ അയാൾ ഉറക്കത്തിൽ നിന്നും ഉണരും പോലെ അവളോടു ചോദിച്ചു
അല്ല നമ്മളെന്താ..ഇവിടെ..
ങേ..,,നിങ്ങളെവിടെ..പോകാൻ പോയതാ...
ഞാനോ..,എവിടെ പോകാൻ..,
അവൾ അയാളുടെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു പുരയിലേക്കോടി..
എന്താടി..,
ഒന്നു മിണ്ടാണ്ടു നിൽക്കണുണ്ടോ
അടുക്കളയിൽ പരതിയ അവൾ ഉണക്കമുളകും ഉപ്പും കുരുമുളകും എടുത്തോണ്ടു വന്നു എല്ലാരുടേയും മുഖത്തിനു ചുറ്റും ഉഴിഞ്ഞു തൂ കൂട്ടി അതിലേക്കിട്ടു
ഒാടിച്ചെന്നു മുഖം കഴുകി ശേഷം ദൈവങ്ങളുടെ ഫോട്ടോ ഭിത്തിയിൽ ചാരിയിരുന്നതിനു കീഴെ വെച്ചിരുന്ന നിലവിളക്കിൽ തിരിതെളിച്ചു
എന്റെ കാവിലമ്മേ..അരുതായികകളൊന്നും വരാതെ കാത്തോളണേ..,അവളുടെ പ്രാർത്ഥന ഉച്ചത്തിൽ തന്നെ ആയിരുന്നു.
ശരിക്കും ഇവൾക്കു വട്ടായോ..പാച്ചുവിന്റെ മനസ്സിൽ അങ്ങനാ തോന്നിയത് .നടു പാതിരാക്കു നിലവിളക്കു തെളിക്കണു .നടന്നതൊന്നും തന്നെ അവനോർമ്മ ഉണ്ടായിരുന്നില്ല.അടുപ്പിൽ എരിഞ്ഞമരുന്ന മുളകിന്റെ ക്ഷാരമണത്താൽ കുട്ടികളും ചുമച്ചോണ്ടുണർന്നു.
നിനക്കെന്തെടി വട്ടായോ.നട്ടപാതിരായ്ക്കു മുളകെടുത്തടുപ്പിലിട്ടു ...അയാൾക്കു ദേഷ്യമാണു വന്നത്
എന്റെ മനുഷ്യ ദൃഷ്ടി ദോഷം പോകാനാ,.ഞാനുണർന്നില്ലേൽ കാണാമായിരുന്നു..ആരാ..നിങ്ങളെ വിളിച്ചോണ്ടു പോയത് ..
ആ..ചോദ്യം കേട്ടതും നടന്ന സംഭവങ്ങൾ പടിപടിയായി അവനിൽ ഉണർന്നു..
ഭയത്താൽ അവൻ വിയർത്തു...
ഈശ്വരാ.,.അപ്പോൾ ഇതു സ്വപ്നമല്ലായിരുന്നില്ലേ.,,
എന്താ.,,പിച്ചും പേയും പറയണത് .കുട്ടികളെ ആശ്വസിപ്പിച്ചോണ്ടിരുന്ന ശാന്ത ചോദിച്ചു
അതേ.. നമുക്കാ സ്വാമിയെ കാണണം നീ വാ..,
ഈ പാതിരാത്രിയിലോ..
അടുക്കളയിൽ പോയി ഇരിമ്പിനാൽ ഉണ്ടാക്കിയ വാക്കത്തിയും പിച്ചാത്തിയും എടുത്തു കൊണ്ടു വന്നു തലയിണക്കടിയിൽ വെച്ചവൾ പറഞ്ഞു
ഇരുമ്പു തൊട്ടാൽ ദുഷ്ട ശക്തികളേക്കില്ലന്നു .നിങ്ങളിവിടെ വന്നു കിടക്ക് നേരം വെളുക്കട്ടെ നമുക്ക് പോകാമെന്നേ,.,
അയാൾ വന്നു അവളോടു ചേർന്നു കിടന്നു
***********************************
കതകിൽ മുട്ടണ ശബ്ദം കേട്ടാണു രാമ കൈമൾ ഉണർന്നതു .ആരാണോ എന്തോ.,,ഇനിയവൾക്കു ബാധ മൂർച്ചിച്ചോ..ഏയ് ഇതവളെ അടച്ച മുറിയിൽ നിന്നല്ല ,അയാൾ ശബ്ദം കേൾക്കണ ഹാളിലെ കതകിനെ ലക്ഷ്യമാക്കി നടന്നു..
അല്ല സ്വാമി എന്താ..ഈ പാതിരാക്ക്
രാമ കൈമളെ ഒാരത്തേക്കു പിടിച്ചു മാറ്റി അയാൾ ലക്ഷ്മിയുടെ മുറിയെ ലക്ഷ്യമാക്കി നടന്നു ഒന്നും പറയാതെ..,
എന്താ.,സ്വാമി..,ഒന്നും മനസ്സിലാകാതെ രാമ കൈമൾ ഉച്ഛത്തിൽ ചോദിച്ചു.ആ ശബ്ദത്തിൽ ആ വീടു മുഴുവനുണർന്നിരുന്നു.ഇതൊന്നും കാര്യമാക്കാതെ സ്വാമി നേരെ അവളുടെ മുറിയുടെ സമീപത്തേക്കു നടന്നു
തുടരും

Biju 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo