കോട്ടക്കൽ സെന്റ് തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും!...
അവസാന ഭാഗം 12/12
ഓട്ടോഗ്രാഫ്...
***************
***************
ഡിഗ്രി ഫൈനൽ ഇയർ കഴിയാൻ കുറച്ചു ദിവസം കൂടി ബാക്കിയിരിക്കെ എല്ലാവരും ടീച്ചേഴ്സിൽ നിന്നും കൂട്ടുകാരിൽ നിന്നും ഓട്ടോഗ്രാഫ് എഴുതി വാങ്ങിക്കാനുള്ള തത്രപ്പാടിൽ ഓഫീസ് റൂമിലും ക്ലാസ്സ് റൂമിലും തലങ്ങും വിലങ്ങും ഓടി നടന്നു.
അന്നത്തെ എന്റെ പ്രധാന ഹോബി കൂട്ടുകാരുടെ ഓട്ടോഗ്രാഫ് എഴുതാനുള്ള ഡയറിയിൽ അവരെ പറ്റിയുള്ള കാർട്ടൂൺ വരച്ചു കൊടുക്കുക എന്നതായിരുന്നു.
എല്ലാ ദിവസവും നേരം വൈകി മാത്രം ക്ലാസ്സിൽ എത്തുന്ന ജെറിയുടെ ഡയറിയിൽ ക്ലാസ്സിനു വെളിയിൽ ഒരു ബാഗും പുറത്തിട്ട് തേക്കാത്ത ഷർട്ടും ഒരു ലൂസ് പാന്ററും ഇട്ട് ചപ്രതല ചൊറിഞ്ഞു കൊണ്ട് നിൽക്കുന്ന കാർട്ടൂണ് - "മിസ്സ് ... ബസ് മിസ്സായി " എന്ന തലക്കെട്ടോടെ അവന്റെ ഡയറിയിൽ കുറിച്ചതോടെ
എന്റെ ഡെസ്ക്കിന്റെ പുറത്ത് മാർക്കിടാൻ വെച്ചിട്ടുള്ള ഡിക്‌ടേഷൻ ബുക്കുകൾ പോലെ ഡയറികളങ്ങനെ കുമിഞ്ഞു കൂടാൻ തുടങ്ങി...
എന്റെ ഡെസ്ക്കിന്റെ പുറത്ത് മാർക്കിടാൻ വെച്ചിട്ടുള്ള ഡിക്‌ടേഷൻ ബുക്കുകൾ പോലെ ഡയറികളങ്ങനെ കുമിഞ്ഞു കൂടാൻ തുടങ്ങി...
വില്ലത്തരങ്ങളും വിറ്റുകളും കുത്തി നിറച്ച ഡയറി എഴുത്തു കാരണം റിവിഷൻ ടെസ്റ്റുകളിലൊക്കെ എന്റെയും കൂട്ടുകാരുടെയും പേപ്പറിലേക്ക് കുട്ടപ്പന്റെ കുട്ടയിലെ പൊട്ടി ചിരിക്കുന്ന മുട്ടകൾ ആരും വിളിക്കാതെ തന്നെ വിരുന്നു വന്നു.
വർഷത്തിൽ പത്തുമാസം ഉഴപ്പിയിട്ട് ബാക്കി ആകെയുള്ള രണ്ടു മാസത്തെ സ്റ്റഡി ലീവിന് തല കുത്തി നിന്ന് പഠിക്കുക എന്ന പുരാതനമായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധാലുക്കളായിരുന്നു ഞങ്ങൾ.അതുകൊണ്ടു മാത്രം വീട്ടുകാർ ഞങ്ങളെ പച്ചക്ക് കത്തിക്കാൻ നിന്നില്ല !.
പ്രിൻസിപ്പളിനോടും, ടീച്ചേഴ്സിനോടും, കൂട്ടുകാരോടും, സർവ്വരോടും.... പിന്നെ ആ കോളേജിനോടും വിട പറഞ്ഞു പോകണമല്ലോ എന്നോർത്തപ്പോൾ ഹൃദയത്തിൽ എവിടെയൊക്കെയോ ഗദ്ഗദങ്ങളുടെ ചെറിയ ചെറിയ ബ്ലോക്കുകൾ പ്രത്യക്ഷപ്പെട്ടു ...
ഒരിക്കൽ ഞങ്ങളുടെ മാത്രം എന്ന് അഹങ്കരിച്ചിരുന്ന ആ കോളേജിനെ ഇനി വരും തലമുറയുടെ പേരിൽ തീർ എഴുതി കൊടുക്കണമല്ലോ എന്നോർത്തപ്പോൾ വിൽപത്രം എഴുതി വെക്കുന്ന കാരണവന്മാരുടെ പോലെ മനസ്സ് നിറയെ എന്തോ ഒരു നിസ്സംഗത..ഒരു ശൂന്യത!....
കൂട്ടുകാരെ കുറച്ചു കൂടി നന്നായി സ്നേഹിക്കാമായിരുന്നു...
ടീച്ചേഴ്സിനെ കുറച്ചു കൂടി നന്നായി ബഹുമാനിക്കാമായിരുന്നു.
പഠിപ്പിച്ചത്
കുറച്ചു കൂടി നന്നായി പഠിക്കാമായിരുന്നു....
എന്നൊക്കെയുള്ള തോന്നലുകൾ
തേങ്ങലുകളായി മാറി.
ടീച്ചേഴ്സിനെ കുറച്ചു കൂടി നന്നായി ബഹുമാനിക്കാമായിരുന്നു.
പഠിപ്പിച്ചത്
കുറച്ചു കൂടി നന്നായി പഠിക്കാമായിരുന്നു....
എന്നൊക്കെയുള്ള തോന്നലുകൾ
തേങ്ങലുകളായി മാറി.
"കുട്ടിക്ക് എന്നോട് വെല്ല വിരോധം ഉണ്ടോ?"
"ഇല്ല്യ.."
"പിന്നെന്താ എന്റെ വിഷയം പഠിക്കാത്തത്?"എന്നു ചോദിച്ച, എന്നെ ഹിന്ദി പഠിപ്പിക്കാൻ അടവുകൾ പലതും പയറ്റി ഭൂലോക തോൽവിയായി മാറിയ വിജയൻ മാഷിനെ ഞങ്ങൾ എങ്ങനെ മറക്കും!
മാർക്കറ്റിങ് തന്ത്രങ്ങൾ പഠിപ്പിക്കുമ്പോൾ "ഇത് അങ്ങിനെയല്ലല്ലോ ഇങ്ങിനെയല്ലേ മാഷേ" ന്നു ചോദിച്ചാൽ "ലിപി പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല "എന്നു തലകുലുക്കി സമ്മതിച്ചു തരുന്ന രാജേഷ് സാറിനെയും, അക്കൗണ്ടൻസി ക്ലാസ്സിൽ പ്രോബ്ലെംസ് ചെയ്യിപ്പിക്കുമ്പോൾ ഒരോരുത്തരുടെയും മുഖത്തെ എക്‌സ്പ്രെഷനിൽ നിന്നും അവരുടെ ആത്മഗതങ്ങൾ മനസ്സിലാക്കി പ്രോബ്ലംസ് സോൾവ് ചെയ്യാനുള്ള പുതിയ മെത്തേഡുകൾ പറഞ്ഞു തരുന്ന മധു സാറിനെയും മറക്കുന്നതെങ്ങനെ!.
ഇൻകം ടാക്സ് എടുക്കുന്ന ജോളി സാറിനെ ഠ വട്ടത്തിൽ ഇട്ട് ഒന്ന് ചുറ്റിക്കുന്നത് എല്ലാവരുടെയും ഒരു ഹോബി ആയിരുന്നു.
"ഡിഡക്‌ഷൻ" പഠിക്കാതെ ചെന്നതിന് എന്നെയും കൂട്ടരെയും ഒരു മാസം മുഴുവൻ പുറത്താക്കിയ ആളാ....എന്നിട്ടെന്തായി!!
ആദ്യത്തെ ദിവസം 500 തവണ എഴുതി കൊണ്ടു വന്നിട്ടേ ക്ലാസ്സിൽ കയറ്റുകയുള്ളുന്ന് വല്ല്യ വീരവാദം പറഞ്ഞു....
മാഷ് ക്ലാസ്സിൽ വരുന്നതിനു മുൻപേ സന്തോഷത്തോടെ ഓടി പോയി പുറത്തു നിൽക്കുന്നത് കൊണ്ട് പിന്നെയത് 250 ആയി....
പുറത്തു നിന്ന് മാഷിന്റെ ഇരട്ട പേര് വിളിച്ചപ്പോളത് 100 ആയി.... സിനിമാ കഥ പറയാൻ തുടങ്ങിയപ്പോളത് വെറും 10 ആയി ....
പിന്നെ വട്ടമിട്ടിരുന്ന് അത്തള പിത്തള തവളാച്ചി കളിച്ചപ്പോളത് 5 ലേക്ക് തരം താണു.... അവസാന വട്ട കോംപ്രമൈസിൽ ഒന്നും മിണ്ടാതെ ഞങ്ങളെ സീറോ ബാലൻസിൽ ക്ലാസിൽ കയറ്റിയിരുത്തി.
ദതാണ് ജോളി സർ!

"ഇൻകം ടാക്സ് ഈസ് വെരി ട്ടഫ് ...ബട്ട് ഈസി ടു സ്റ്റഡി" എന്ന ആപ്ത വാക്യം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.!..
ഞങ്ങൾ ഒത്തിരി കളിയാക്കിയിട്ടുള്ള മിസ്സാണ് രാജമണി മിസ്സ്. ബാബിലോൺ ഹോട്ടൽ എന്ന ഇംഗ്ലീഷ് നോവൽ വായിച്ച് അത്യാവശ്യം വണ്ണമുള്ള മിസ്സ് ഇടത്തു നിന്നും വലത്തോട്ടു തിരിയുമ്പോളേക്കും മിസ്സിന്റെ അരണവാൽ പോലത്തെ കാർകൂന്തലിൽ നിന്നും കുറെ കറുത്ത സ്ലൈഡുകൾ പ്ലാറ്റ് ഫോമിൽ ചട പടേന്ന് കൊഴിഞ്ഞു കൊഴിഞ്ഞു വീഴും....'ഇളങ്കാറ്റിൽ തേങ്ങാ കുലകൾ ആടി വീഴുന്ന പോലെ!' അതു കൊണ്ടു തന്നെ നോവലിനെക്കാൾ സ്ലൈഡ് വീഴുന്ന നോട്ടിഫിക്കേഷൻ സൗണ്ടിലായിരുന്നു ഞങ്ങളുടെ ക്ലാസ്സിന്റെ ശ്രദ്ധ മുഴുവൻ!! ക്ലാസ്സ് കഴിയുമ്പോഴേക്കും സ്ലൈഡുകൾ ഒരു പന്ത്രണ്ടു കൊട്ട നിറയെ ശേഖരിക്കാനുണ്ടാകും!
മാനേജ്മെന്റ് എടുത്തിരുന്ന ബിന്ദു മിസ്സായിരുന്നു എല്ലാവരുടെയും ലൈക്സ് വാങ്ങി കൂട്ടിയ താരം!. ലോ എടുത്തിരുന്ന മിസ്സിനോട് എല്ലാവരും പ്രാണ രക്ഷാർത്ഥം ഒരു കൈ അകലം പാലിച്ചു.
ഞാൻ ഡെസ്ക്കിൽ തല വെച്ചു കിടന്നുറങ്ങുക യാണെങ്കിൽ പോലും ക്ലാസ്സിൽ ആരെങ്കിലും ഒന്നു സംസാരിച്ചാൽ....
"ലിപി മിണ്ടാതിരി " എന്നു നിറഞ്ഞ ആത്മ വിശ്വാസത്തോടെ വിളിച്ചു കൂവുന്ന ഷീജ മിസ്സും, ഇംഗ്ലീഷ് ഡ്രാമ ഞങ്ങളെ കൊണ്ട് അഭിനയിപ്പിച്ചു പഠിപ്പിക്കുന്ന ലിസ്സി മിസ്സും, 'ഡിമാൻഡും പ്രൈസും' തമ്മിലുള്ള അവിഹിതബന്ധം പഠിപ്പിക്കുന്ന ഇക്കണോമിക്സ് മേരി മിസ്സും,"വി ക്യാൻ സീ", "ബട്ട് ആൾസോ" ഇല്ലാതെ ഒരു ഡെഫെനിഷൻ പോലും തികച്ചു പറയാത്ത ആനി മിസ്സും, കോളേജിലെ മിന്നും താരങ്ങൾ ആയിരുന്നു.

വർത്തമാനം പറയുന്ന കുട്ടികളെ ചോക്ക് കൊണ്ട് എറിഞ്ഞു വീഴ്ത്തി, പണിഷ്മെന്റായി "കുട്ടി ആ ചോക്കിങ്ങോട്ടു കൊണ്ടു വരാ...!!" എന്നും പറഞ്ഞ് കുട്ടികളെ പ്ലാറ്റ് ഫോം വരെ നടത്തിപ്പിക്കുന്ന മണി സാറും , ചെറിയ കാര്യങ്ങൾക്ക് പോലും " ഹോ ഹോ ഹോ "എന്നുറക്കെ ഷോൾഡർ കുലുക്കി ചിരിക്കുന്ന ജോണി സാറും, ഒരിക്കൽ പോലും ചിരിക്കാത്ത സത്യ നാരായണൻ സാറും, കവിത ചൊല്ലി ഹരം പിടിപ്പിച്ചിരുന്ന സുരേഷ് സാറും കുട്ടികളുടെ കണ്ണിലുണ്ണിയായ ജോസ് സാറും... ഒക്കെ ആ കോളേജിലെ മണിക്യങ്ങൾ ആയിരുന്നു.
ഇവരോടൊക്കെ വിട പറയുമ്പോൾ ഉണ്ടായിരുന്ന തുല്യ ദുഃഖം തന്നെയായിരുന്നു ഞങ്ങളുടെ പ്രാർത്ഥനകൾക്കുത്തരം തന്നിരുന്ന പള്ളിയങ്കണത്തോടും,ദാഹിക്കുമ്പോളൊക്കെ നല്ല തണുത്ത വെള്ളം വാരി കോരി തന്നിരുന്ന
കിണറിനോടും, അവിടുത്തെ ലൈബ്രറിയോടും കാന്റീനിനോടും, ഓഫീസിനോടും, അതിനകത്തെ ആന്റണി ചേട്ടനോടും ബിൻസേച്ചിയോടുമൊക്കെ യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഹൃദയത്തിൽ നിറഞ്ഞു നിന്നത്...
കിണറിനോടും, അവിടുത്തെ ലൈബ്രറിയോടും കാന്റീനിനോടും, ഓഫീസിനോടും, അതിനകത്തെ ആന്റണി ചേട്ടനോടും ബിൻസേച്ചിയോടുമൊക്കെ യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഹൃദയത്തിൽ നിറഞ്ഞു നിന്നത്...
എന്റെ പ്രാണ നാഥൻ ആദ്യമായി സമ്മാനിച്ച ആലുക്കാസിന്റെ ഡയറിയാണ് ഞാൻ ഓട്ടോ ഗ്രാഫിനായി അന്ന് തിരഞ്ഞെടുത്തിരുന്നത്.
"എന്നും ഒരു പണ തൂക്കം മുന്നിൽ " എന്ന ആലുക്കാസിന്റെ പരസ്യ വാചകത്തിനു താഴെ ഞങ്ങളുടെ പ്രിയപ്പെട്ട രവി സർ ഓട്ടോഗ്രാഫ് ആയി ഇങ്ങനെ കുറിച്ചു...
"ഒന്നല്ല..ഒരു പാട് പണത്തൂക്കം എന്നും മുന്നിലാകട്ടെ"!!
"ഒന്നല്ല..ഒരു പാട് പണത്തൂക്കം എന്നും മുന്നിലാകട്ടെ"!!
ഒരിക്കൽ ക്ലാസ്സിൽ ദൈവസ്നേഹത്തെക്കുറിച്ചെഴുതിയ ഒരു സെന്റൻസിന് ഫുൾസ്റ്റോപ്പിന് പകരം മൂന്നു കുത്തുകൾ ഇട്ടിരിക്കുന്ന കണ്ട് സർ ചോദിച്ചു.
"എന്തു കൊണ്ടാണ് ദൈവ സ്നേഹം കഴിഞ്ഞിട്ട് കുത്തുകൾ ഇട്ടിരിക്കുന്നത്!?"
"എന്തു കൊണ്ടാണ് ദൈവ സ്നേഹം കഴിഞ്ഞിട്ട് കുത്തുകൾ ഇട്ടിരിക്കുന്നത്!?"
ഞാൻ അന്നത്തെ പ്രസിദ്ധമായ ആ പാട്ട് ഒന്നു മൂളി...
"ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ...!!"
"അതെ... അതു തന്നെയാണ് അതിനുള്ള ശെരി ഉത്തരം!" സർ ആവേശത്തോടെ പറഞ്ഞു...
ഇന്ന് ഞാൻ മനസ്സിലാക്കുന്നു ദൈവ സ്നേഹം മാത്രം അല്ല... ഗുരുക്കന്മാരുടെ സ്നേഹവും വർണ്ണിക്കാൻ വാക്കുകൾ പോര...
എത്ര കളിയാക്കിയാലും, അപമാനിച്ചാലും, അനുസരണക്കേട് കാണിച്ചാലും നമ്മുടെ ഗുരുക്കന്മാർ നമ്മളെ സ്നേഹിക്കും.. അനുഗ്രഹിക്കും..നമുക്ക് വർണ്ണിക്കാൻ ആകാത്ത വിധം!.
ഒരു ഡയറി നിറയെ ഒരുപാട് പേരുടെ ഉപദേശങ്ങളും
ആശംസകളും അനുഗ്രഹങ്ങളുമായി അന്ന് ആ കോളേജിന്റെ പടി യിറങ്ങുമ്പോൾ ഞാൻ ഒന്ന്.. ഒന്നുകൂടി തിരിഞ്ഞു നോക്കി....
ആശംസകളും അനുഗ്രഹങ്ങളുമായി അന്ന് ആ കോളേജിന്റെ പടി യിറങ്ങുമ്പോൾ ഞാൻ ഒന്ന്.. ഒന്നുകൂടി തിരിഞ്ഞു നോക്കി....
തങ്ക ലിപികളിൽ ഹൃദയത്തിൽ കൊത്തി വെക്കാവുന്ന അഞ്ചു വർഷങ്ങൾ സമ്മാനിച്ച കോട്ടക്കൽ കോളേജ്....
ആ കോളേജ് നാളെ മുതൽ എനിക്ക് അന്യമാണ്.
ആ കോളേജ് നാളെ മുതൽ എനിക്ക് അന്യമാണ്.
എന്റെ കൂട്ടുകാരുടെ മണമില്ലാത്ത,ചിരിയില്ലാത്ത,വർത്തമാനങ്ങളില്ലാത്ത , അട്ടഹാസങ്ങളില്ലാത്ത , കുസൃതികളില്ലാത്ത, കുരുത്തക്കേടുകളില്ലാത്ത ആ കോളേജ് നാളെ...നാളെ മുതൽ എനിക്ക് ആത്മാവില്ലാത്ത ശരീരം പോലെ വെറുമൊരു ബിൽഡിങ് മാത്രമാണ്.!!
അതോർത്തപ്പോൾ നിറ കണ്ണുകളോടെ ഞാൻ ആ ഓട്ടോഗ്രാഫ് നെഞ്ചിൽ ചേർത്തു പിടിച്ച് സെന്റ് തെരേസായുടെ മടിത്തട്ടിൽ നിന്നും വിറക്കുന്ന കാലുകൾ മുൻപോട്ടു വെച്ച് ആ പടികൾ പതിയെ പതിയെ ഇറങ്ങി നടന്നു....
Lipi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക