Slider

നോവൽ 🦋🦋നിധി🦅🦅 ഭാഗം 11

1
നോവൽ 🦋🦋നിധി🦅🦅
ഭാഗം 11
അവർ ലൊക്കോഷൻ ലഭിച്ചതനുസരിച്ചു വാളയാറിൽ അയാൾ പറഞ്ഞ അതേ വീടിനു മുൻപിലെത്തി
"ഞാൻ ചെന്നു വിളിക്കാം നായരു വീടിന്റെ പിൻ വശത്തൂടി അവൻ രക്ഷ പെടാതിരിക്കാൻ നോക്കിക്കോ പീറ്റർ ഈ മതിലിനോടു ചേർന്നു നിന്നോ ഏതെങ്കിലും കാരണവശാൽ അവൻ വഴുതി രക്ഷ പെട്ടാൽ നമുക്കു പിന്നേയും പണി കൂടും " മനോജു സാർ പറഞ്ഞു നിർത്തി
അവർ മനോജിന്റെ നിർദ്ധേശ പ്രകാരം തൽ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.
സാധാരണ ഏതൊരാളും വീടിന്റെ വാതിലിൽ മുട്ടി വിളിക്കും പോലെ അയാൾ വാതിലിൽ മുട്ടി വിളിച്ചു
നീണ്ടു മെലിഞ്ഞു കാണാൻ വല്ല്യകുഴപ്പമില്ലാത്ത ഒരു സ്ത്രീ വാതിൽ തുറന്നു.അവർ മനോജ് സാറിനെ അടിമുടി ഒന്നു നോക്കി
ആരാ.,,,എന്തു വേണം..?
അവനെ ഒന്നു പുറത്തേക്കു വിളി...
ആരാണ് ...?
നിന്റെ ചോദ്യങ്ങൾക്കൊക്കെ പിന്നെ ഉത്തരം പറയാം .ആദ്യം അവനെ വിളി
.ഒാ...അപ്പോൾ നിങ്ങളാവും അയാളെ ഈ പരുവമാക്കിയെ .എന്തിനു ബാക്കി വെച്ചേ കൊല്ലാൻ മേലായിരുന്നോ .എന്നിട്ടെന്നേ കൂടി കൊല്ല് ദാ കൊണ്ടു വരാം എന്നും പറഞ്ഞു കരഞ്ഞു കൊണ്ടു ദേഷ്യവും സങ്കടവും ഉള്ളിലൊളിക്കാനാവാതെ അവർ അകത്തേക്കു പോയ്
അലങ്കോലമായ മുടി കൈകളാൽ വാരി വലിച്ചു കെട്ടിയുള്ള പോക്ക് .മനോജു സാറിൽ വല്ലാത്തൊരു ആശയക്കുഴപ്പ മുണ്ടാക്കി .കുറച്ചു കഴിഞ്ഞപ്പോൾ ഒരു വീൽ ചെയർ തള്ളി അവർ വന്നു
ദാ ഇരിക്കുന്നു കൊന്നു തിന്ന് "
അവരുടെ വാക്കുകളിൽ അവരെന്തൊക്കെയോ ഒളിക്കുന്നുണ്ടായിരുന്നു.
ചന്ദ്രന്റെ മുഖഭാവത്തിൽ പ്രത്യേകിച്ചു ഒരു വികാരവും മനോജിനു ഉണ്ടായതായി തോന്നിയില്ല
അയാൾ ചോദിച്ചു
ആരാ മുൻപെങ്ങും കണ്ടിട്ടില്ലല്ലോ....എന്തു വേണം .?അവൾ പറയുന്നതു കാര്യമാക്കണ്ട വെറും പൊട്ടിയ .ഒരു സാധു...ആരോടെന്തു പറയണമെന്നറിയില്ല ..അവളുടെ സങ്കടം കൊണ്ടാണേ ..നിങ്ങളിരിക്കു
അയാളുടെ വാക്കുകൾ കേട്ടതും ആ പ്രത്യേക അവസ്ഥയിൽ നിന്നും മനോജ് സാർ ഉയർന്നു
ഞാൻ ക്രൈയിം ബ്രാജ് എസ് പി മനോജ് "ഐഡി കാട്ടിക്കൊണ്ടന്ദേഹം പറഞ്ഞു
ഒരു വലിയ കേസുമായി ബദ്ധപ്പെട്ടു ഞങ്ങൾ നിങ്ങളെ അന്യേഷിക്കുകയായിരുന്നു ഇവർ ആരാ..,?
സാർ പറഞ്ഞു വരുന്നതെനിക്കു മനസ്സിലായി .ഞാൻ ഒളിവിൽ പോയതൊന്നും അല്ല സാർ ..കാലുകൾ കാട്ടിക്കൊണ്ടയാൾ തുടർന്നു ..,ഈ അവസ്ഥയിൽ ഞാൻ എവിടെ പോകാനാ സാർ രണ്ടു കാലുകളും നഷ്ടപ്പെട്ട ഞാൻ ഇവരുടെ സഹായത്താലാ ഇപ്പോൾ ജീവിക്കുന്നതു തന്നെ...പാവമാ സാറെ അവൾ
ആരാ...ഇവർ .നീ വിവാഹം കഴിച്ചിട്ടില്ലല്ലോ...അതും ഇവരൊരു ക്രിസ്ത്യാനിയാണന്നാ... ഇവിടെങ്ങളിൽ നിന്നും ഞങ്ങൾക്കു കിട്ടിയ ഇൻഫർമേഷൻ
ശരിയാ.,സാർ. അങ്ങനെ പറഞ്ഞാൽ ഇവർ എനിക്കാരുമല്ല .പക്ഷെ എല്ലാംമാണുതാനും .ഞാൻ ഒന്നിൽ നിന്നും ഒളിച്ചോടുന്നവനല്ല സാർ,,,
അപ്പോഴേക്കും നായരും പീറ്ററും അവരുടെ അടുത്തേക്കു വന്നിരുന്നു
ഇയാളുടെ കാലിനെന്തു പറ്റിയതാ...ശരിക്കും ദേവുവിന്റെ മരണത്തേ പറ്റി ഇയാൾക്കു പറയൻ എന്തെങ്കിലും കാണാതിരിക്കില്ലല്ലോ?
പറയാം സാർ എനിക്കറിയാവുന്നതെല്ലാം പറയാം സാർ..മനോജിന്റെ ചോദ്യത്തിനു ചന്ദ്രൻ മറുപടി പറഞ്ഞു
അച്ഛന്റേയും അമ്മയുടേയും പെട്ടന്നുണ്ടായ ആക്സിഡന്റു മരണത്തേതുടർന്നു ഞങ്ങൾ രണ്ടു പേർ തനിച്ചു ഒരു വീട്ടിൽ.നേരത്തേ ചേച്ചിക്കുറപ്പിച്ച കല്ല്യാണം ഉഴപ്പി പോകുമോ എന്ന ഭയത്തിലായിരുന്നു ഞാൻ .ശരിക്കും ഞങ്ങളുടെ വീടുറങ്ങിയിരുന്നു .പരസ്പരം സംസാരം കൂടി കുറഞ്ഞ നാളുകൾ
അവർ ഒഴിഞ്ഞു മാറും എന്നു കരുതിയെങ്കിലും ഹരിയേട്ടൻ ചേച്ചിയെ ഉറപ്പിച്ച അതേ തീയതിയിൽ രജിസ്റ്റർ ഒാഫീസിൽ വെച്ചു വിവാഹം കഴിക്കാം എന്നു വന്നു പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
അദ്ധേഹം പറഞ്ഞ പ്രകാരം അതേ ദിവസം ചേച്ചിയെ കൂട്ടികൊണ്ടു പോയിരുന്നു.അന്നു ചേച്ചിയുടെ മുഖത്തെന്തോ വലിയൊരു ദു;ഖം ഒളിപ്പിക്കാൻ പാടുപെടുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു
എന്നെ തനിച്ചാക്കി വീടു വിട്ടു പോകുന്ന ദു;ഖമാണന്നാണു ഞാനന്നു കരുതിയിരുന്നത് .വിവാഹം കഴിഞ്ഞു ഒരു മാസം തികയും മുന്നേ അവർ തമ്മിൽ സ്വരചേർച്ചയില്ലാതായി .എപ്പോഴും വഴക്കിനു മദ്ധ്യസ്ഥത വഹിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു
അവർക്കൊരു കുഞ്ഞു ജനിച്ചു കഴിഞ്ഞും അതിന്റെ പേരിൽ അവർ തമ്മിൽ അടിയിടാൻ തുടങ്ങിയ നാളുകൾ .എനിക്കു ചേച്ചിയെ സപ്പോർട്ടു ചെയ്യുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു.
അങ്ങനെ ഒരു ദിവസം പതിവു പോലെ അവരുടെ വഴക്ക് ഒത്തു തീർക്കാൻ അവിടെ ചെന്ന ഞാൻ ശരിക്കും അവരുടെ വഴക്കിനുള്ള മൂലകാരണം അറിയുന്നത്
അതു കേട്ടു ഞാൻ ശരിക്കും ഞെട്ടി
അതു പറയുമ്പോൾ ചന്ദ്രന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
എന്താണത് പറയൂ...?
അപ്പോഴേക്കും മുൻപു കണ്ട സ്ത്രീ ഡ്രേയിൽ നാലു പേർക്കും ചായയുമായി വന്നു.
സാർ ചായ കുടിക്ക് .,ആളറിയാതെ ..,ഞാൻ ..
അതു കുഴപ്പമില്ല " ആളറിയാതെയല്ലേ .എന്നു അവരാടായി മനോജു സാർ പറഞ്ഞു
അവർ ചായകൾ എടുത്തു ചുണ്ടോടു ചേർത്തു
സാർ ഇവളുടെ കാര്യവും അതു പോല തന്നെ കഷ്ടം പിടിച്ചതാ...
ചന്ദ്രൻ ഇവരെക്കുറിച്ചു പിന്നീടു പറയാം'അന്നു ശരിക്കും അവിടെന്താണുണ്ടായത് .അതും ഈ കൊലയുമായി എന്തെങ്കിലും ബന്ധം..?
ഉണ്ടുസാർ അവൻ അവൻ തന്നെയാവും ഇതിനു പിന്നിലും""!!!!!
അയാളുടെ ഉള്ളിൽ എന്തെന്നില്ലാത്ത കോപം ആ വാക്കുകളിൽ മനോജ് സാർ തിരിച്ചറിഞ്ഞരുന്നു
തുടരും

Biju
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo