നോവൽ
🌓
🦇രണ്ടാം യാമം
💐
🕷




അദ്ധ്യായം 10
അയാൾ തിരിഞ്ഞു നോക്കി
പ്രകാശിന്റെ ഉള്ളിൽ ഭയം മാറിയിരുന്നില്ല .അയാൾ തന്റെ കൈകളിലേക്കു നോക്കി .ആ മണ്ണ് ഇപ്പോഴും കൈകളിൽ തന്നെ.നേരത്തെ കണ്ട മാധവനെ പോലെ ഇതും....,അയാളുടെ ചിന്തകൾ കാടുകയറുകയായിരുന്നു
ആ...പ്രകാശ് സാറൊ..എന്താ സാർ ഈ വഴി..എവിടെങ്കിലും പോകും വഴിയാണോ..
ആ...അതേ...
എങ്കിലും സാർ എന്നെ കണ്ടു വണ്ടി നിർത്തി വന്നത് വളരെ സന്തോഷം തരുന്ന കാര്യം തന്നെ അയാൾ സ്വാഭാവികമായി പറയണ കണ്ടപ്പോൾ പ്രകാശിനൊരു ആശ്വാസമായി
എന്താ സാർ മുഖമൊക്കെ വല്ലാതിരിക്കുന്നേ..?
പ്രകാശ് വീണ്ടും കൈകളിലേക്കു നോക്കി
സാർ കുറച്ചു നേരമായി കൈയ്യിൽ നോക്കുന്നു എന്തെങ്കിലും പറ്റിയോ കൈകൾക്കു
അവൻ കൈകൾ നീട്ടികാട്ടി
ഞാൻ നോക്കിയിട്ടു ഒരു കുഴപ്പവുമില്ലല്ലോ..?
അപ്പോൾ എന്റെ കൈയ്യിലെ അഴുക്കു നീ കാണുന്നില്ലേ..?
സാറു സാഹിത്യ പരമായി പറയുകയാ അല്ലേ...എന്റെ കഥ കേൾക്കാത്തതിലുള്ള വിഷമം .അതു കുഴപ്പമില്ല സാർ സാർ വന്നല്ലോ.,നമുക്കു വീട്ടിലേക്കു പോകാം ..സാറിനെ കാണുമ്പോൾ അമ്മക്കും സന്തോഷമാകും
അപ്പോൾ മാധവന്റെ പെങ്ങൾ മീര..?
സാറിനെന്തു പറ്റി മീര എന്റെ കഥയിലെ നായികയല്ലേ..?അമ്മ മാത്രമേയുള്ളു .അച്ഛൻ മരിച്ചിട്ടു ഒരാണ്ടാവുന്നു
അപ്പോൾ താൻ അന്യേഷിക്കുന്ന മാധവനല്ല ഇയാൾ പക്ഷെ ആ കഥയിലെ മീരയും മറ്റു കഥാ പാത്രങ്ങളും ഇയാൾക്കെങ്ങനെ..,ഒരു പക്ഷെ അപ്രതീക്ഷിതമായി സാമ്യം വന്നതാവാനും മതി എന്തായാലും ഇയാളുടെ കൂടെ പോയി നേരെന്തന്നു അറിയുക തന്നെ ചെയ്യാം ഇങ്ങനെ ഒാരോ ചിന്തകളായിരുന്നു പ്രകാശിന്റെ മനസ്സിൽ
അവരൊരു പുഴയുടെ കരയിലൂടാണു നടക്കുന്നതെന്നു പോലും വളരെ നേരം കഴിഞ്ഞാണു പ്രകാശ് അറിയുന്നതു തന്നെ .മാധവൻ എന്തൊക്കെയോ പറഞ്ഞു മുന്നേ നടക്കുന്നുണ്ട് .അവനെന്താ പറഞ്ഞതെന്നു കൂടി അവൻ കേട്ടതില്ല
അവർ നടന്നു ഒരു ഒാടിട്ട ചെറിയ കെട്ടിടത്തിനു മുൻപിലെത്തി .തിണ്ണയിൽ കിടന്ന കസേര വലിച്ചിട്ടു കൊടുത്തു മാധവൻ പറഞ്ഞു സാറിരിക്കൂ ഞാൻ അമ്മയെ വിളിക്കാം..,
പ്രകാശ് ആ കസേരയലിരുന്നു ചുറ്റും കണ്ണോടിച്ചു .വളരെ വൃത്തിയുള്ള ചുറ്റുപാട് .മനോഹരമായി കൊന്ന പത്തലാൽ കെട്ടിയ വേലി അതിനിരു വശവും തെങ്ങുകൾ വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴ .ഏതു സമയവും ശാന്തമായി തലോടിയകലുന്ന കാറ്റ് .പുഴയുടെ ചിലു ചിലാ ശബ്ദം അല്ലാതു മറ്റൊരു ശബ്ദം തന്നെ അപൂർവ്വം .ആരും എഴുതി പോകണ അന്തരീക്ഷം
സാർ ഇതാണെന്റെ അമ്മ .അമ്മയുടെ ആഗ്രഹമാ ഞാനൊരു എഴുത്തു കാരനാവണമെന്ന് .
അമ്മയുടെ കൈയ്യും പിടിച്ചെത്തിയ മാധവൻ പറഞ്ഞു
നേരം ഇരുട്ടിയില്ലേ സാർ ഇന്നെനി ഇവിടെ തങ്ങി നാളെ രാവിലെ കഥയും കേട്ടിട്ടു പോയാൽ പോരെ ..,സാറിനു വിരോധമില്ലേൽ ഒരു ദിവസം ഞങ്ങളോടൊത്തീ വീട്ടിൽ ....
അവന്റെ സ്നേഹ പൂർവ്വമായ വാക്കുകൾ നിരസിക്കാൻ അയാൾക്കു തോന്നിയില്ല
അയാൾ അങ്ങനെയാവട്ടെ എന്നു തലയാട്ടി.
മാധവന്റേയും അമ്മയുടേയും മുഖത്തു സന്തോഷം കളിയാടി.അമ്മ പ്രകാശിനു തങ്ങുവാനുള്ള റൂം കാട്ടി കൊടുത്തു .വളരെ സുന്തരമായി അലങ്കരിച്ച ഒരു കൊച്ചു മുറി.ആഹാരവും കഴിച്ചു പ്രസാദ് ഉറങ്ങാൻ കിടന്നു അടുത്തുള്ള റൂമുകളിൽ മാധവനും അമ്മയും
ലൈറ്റോഫ് ചെയ്ത അയാൾ കഴിഞ്ഞ കാര്യങ്ങളാലോചിച്ചു പതിയെ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു
*************************************
ഉറക്കത്തിലയാൾ അറിഞ്ഞു ആരോ തന്റെ കാൽ വിരലുകളിൽ ഞോണ്ടി വിളിക്കും പോലെ
ഉറക്കത്തിലയാൾ അറിഞ്ഞു ആരോ തന്റെ കാൽ വിരലുകളിൽ ഞോണ്ടി വിളിക്കും പോലെ
അയാൾ മെല്ലെ കണ്ണുകൾ തുറന്നു .പതിയെ മൂടി പുതച്ചിരുന്ന പുതപ്പുമാറ്റി
ഇരുണ്ട വെളിച്ചത്തിൽ അയാൾ കണ്ടു
ഇരുണ്ട വെളിച്ചത്തിൽ അയാൾ കണ്ടു
നീണ്ടു മെലിഞ്ഞ കറുത്ത ആറു വിരലുകൾ വീത മുള്ള രണ്ടു കൈകൾ .പെട്ടന്നയാൾ തന്റെ കണ്ണുകൾ തിരുമ്മി തന്റെ കാൽക്കൽ കട്ടിലിൻ പിടിയിൽ രണ്ടു കൈകൾ അതിൽ രണ്ടിലും കറുത്തു നീണ്ടു മെലിഞ്ഞ ആറുവിരലുകൾ
അയാളൊന്നു ഞെട്ടി
വിറക്കുന്ന സ്വരമോടെ അയാൾ പതിയെ ചോദിച്ചു
ആരാ...ആരാത് ..?
ഉത്തരമില്ല ആകൈകൾ നീണ്ടു തന്റെ കാലുകളുടെ അടുത്തേക്കു വരുന്നുവോ..!!!
ആരാ...ആരാത് ..?
ഉത്തരമില്ല ആകൈകൾ നീണ്ടു തന്റെ കാലുകളുടെ അടുത്തേക്കു വരുന്നുവോ..!!!
അയാൾ പെട്ടന്നു കാലുകൾ മടക്കി .പെട്ടന്നു കട്ടിലിന്റെ കീഴെ നോക്കാൻ തോന്നി
അയാൾ കുനിഞ്ഞു അതിൻ താഴേക്കു ഭയമോടെ നോക്കി .ആരുമില്ല
അയാൾ കുനിഞ്ഞു അതിൻ താഴേക്കു ഭയമോടെ നോക്കി .ആരുമില്ല
തനിക്കെന്തു പറ്റി ഒാരോരോ തോന്നലുകളെ
അയാൾ ആ നേരമാണതു ശ്രദ്ധിച്ചത്
കറങ്ങിക്കൊണ്ടിരുന്ന ഫാൻ നിലച്ചിരിക്കുന്നു
ആകെ ഒരു ചൂട് ..
എന്തോ ഒന്നു തന്റെ ശരീരത്തിൽ മൃദുലമായ അല്ല പഞ്ഞി പോലെന്തോ ഒന്നു മുട്ടുന്നതായി തോന്നി
അയാൾ തല ഉയർത്തി നോക്കി
അയാൾ തല ഉയർത്തി നോക്കി
ഫാനിന്റെ മുകളിൽ നിന്നും നീണ്ടു വളർന്ന അല്ല വളർന്നു നിലത്തേക്കു വരുന്നു പാറിയ മുടിത്തുമ്പുകൾ ചാടിയെഴുന്നേറ്റു അയാൾ കട്ടിലിൽ നിന്നിറങ്ങി ഭയമോടെ ഭിത്തിയിൽ ചാരി നിന്നു
ഇപ്പോൾ ഒരു വിചിത്രമായ രൂപം അയാൾക്കു കാണാം
എന്താത് !!!!!
മനസ്സാകെ ഭയചകിതനായ അയാൾ അപ്പോഴാണു അതോർത്തതു തന്റെ തലക്കു തൊട്ടു മുകളിലെ ലൈറ്റിന്റെ സ്വിച്ച്
എന്താത് !!!!!
മനസ്സാകെ ഭയചകിതനായ അയാൾ അപ്പോഴാണു അതോർത്തതു തന്റെ തലക്കു തൊട്ടു മുകളിലെ ലൈറ്റിന്റെ സ്വിച്ച്
കൈകളുയർത്തി അയാൾ അതോൺ ചെയ്തു
മുറിയിൽ പ്രകാശം പരന്നു ആ രൂപമെവിടെ
അതെവിടെ പോയ് മറഞ്ഞു
ഇതു വെറുംതോന്നലാകാൻ വഴിയില്ല
മുറിയിൽ പ്രകാശം പരന്നു ആ രൂപമെവിടെ
അതെവിടെ പോയ് മറഞ്ഞു
ഇതു വെറുംതോന്നലാകാൻ വഴിയില്ല
തന്നെ പിൻ തുടരുന്ന എന്തോ ഒന്നു.എന്തിനാണു ഇതു പിൻ തുടരുന്നത്
ചിന്തയിലാഴ്ന്നിരിക്കുമ്പോളാണ് പുറത്തു കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം ആയാൾ കേട്ടത് ആരുടേയോ കാലടികളാൽ കരിയിലകൾ ഞെരിഞ്ഞമരുന്ന പോലെ
അയാൾ വേഗം ടേബിൾ ഡ്രേ വലിച്ചു തുറന്നു .അതിൽ നിന്നും ടോർച്ചെടുത്തു .കഴിഞ്ഞ ദിവസം വാച്ചൂരി വെക്കുന്നതിനിടയിൽ അതയാൾ ശ്രദ്ധിച്ചിരുന്നു
അതുമായി അയാൾ കതകു തുറന്നു
തന്റെ തോന്നലുകൾ ശരി വെക്കും പോലെ ആരോ ഒരാൾ മൂടി പുതച്ചു നടന്നകലുന്നു
ഹലോ..,ആരാ.,,
അയാൾ കേട്ട ഭാവം തന്നെയില്ലാതെ മുന്നോട്ടു നടന്നകലുന്നു
അതാരാവും അതറിയാൻ അയാളുടെ മനസ്സ് വെമ്പി .പ്രകാശ് അയാളുടെ പുറകേ നടന്നു
ഒരു വടിയോ എന്തോ ഒന്നു വീശികൊണ്ടാണു അയാൾ നടക്കുന്നത് കാറ്റിൽ അതിന്റെ .ആ വടിയുടെ വീശലിൽ പിസിൽ ശബ്ദം പോലെ കാതുകളിൽ തുളച്ചു കയറും പോലെ ഒരു അസഹനീയത
എങ്കിലും അയാൾ പുറകേ അനുഗമച്ചു
വിജനമായ ഭൂമിയിലൂടെ അനവധി ദൂരം പിന്നിട്ടവർ ഒരു പുതിയ ഗ്രാമത്തിലെത്തിയെന്നു തോന്നുന്നു .എല്ലായിടത്തും എന്തെന്നില്ലാത്ത പ്രകാശം
അയാൾ അയാളെവിടെ ..ഇപ്പോൾ അയാളെ കാണുന്നില്ല
അവന്റെ കണ്ണുകൾ അവിടെല്ലാം അയാളെ പരതി
ആരായിരിക്കുമത് ...!!!!
കുട്ടികൾ കൂട്ടം കൂടി നിന്നു കളിക്കുന്നു .അവരുടെ അമ്മമാർ ചിലർ പുഴയിൽ കുളിക്കുന്നു മറ്റു ചിലർ അലക്കുന്നു അവരെന്തൊക്കെയോ പറയുന്നുണ്ട് .ചിലർ പൊട്ടി ചിരിക്കണതു കേൾക്കാം എന്തോ അവർ പറയന്നതൊന്നും വ്യക്തമാകുന്നില്ല
അയാൾ ചെവി കൈകളാൽ ചെരിച്ചു പിടിച്ചു ശ്രദ്ധയോടെ അവർ പറയുന്നതെന്തെന്നറിയാൻ ശ്രമിച്ചു .ചെവി കൂർപ്പിച്ചു ശ്രമിച്ചിട്ടും ഒന്നും കേൾക്കാനാവുന്നില്ല
അപ്പോളാണു അയാളുടെ ശ്രദ്ധ കുട്ടികളിലേക്കു തിരിഞ്ഞത്
അപ്പോളാണു അയാളുടെ ശ്രദ്ധ കുട്ടികളിലേക്കു തിരിഞ്ഞത്
അവർ അവിടെ കുട്ടീം കോലും കളിക്കുകയായിരുന്നു
അതിലൊരു പയ്യൻ അടിച്ച കുറ്റി തെറിച്ചു വീണതു അടുത്തുള്ള പൊന്ത കാട്ടിൽ
കുട്ടികൾ ചേർന്നു പറയുന്നു
അടിച്ചു വിട്ടവർ പോയ് കുറ്റിയെടുക്കണം
ആ പയ്യനെന്തോ ഒരു അലസത പോലെ ഒരു മടിയനാണന്നു തോന്നുന്നു
എല്ലാരുടേയും നിർബദ്ധം കൂടിയപ്പോൾ മനസ്സില്ലാ മനസ്സോടെ അവനാ പൊന്ത കാട്ടിലേക്കു കയറി പോയ്
എല്ലാരുടേയും നിർബദ്ധം കൂടിയപ്പോൾ മനസ്സില്ലാ മനസ്സോടെ അവനാ പൊന്ത കാട്ടിലേക്കു കയറി പോയ്
അതും നോക്കി പ്രകാശിങ്ങനെ നിൽക്കുമ്പോൾ അതാ ആ പയ്യൻ ഭയമോടെ അലറി വളിച്ചു കൊണ്ടോടി വരുന്നു
മറ്റുള്ളവർ ചുറ്റും കൂടി
എന്താ എന്തു പറ്റി ...? അവന്റെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു .കണ്ണുകളിൽ നിന്നും കുടു കുടാ കണ്ണീർ വമിക്കുന്നു.അവന്റെ ഉച്ച ഇടറിയിരുന്നു
അതിലൊരു പയ്യൻ ...എന്താ എന്തു പറ്റി ..?മടിയൻ കഴിയത്തില്ല അതിനു പുതിയ നമ്പരെറക്കുവാ.,,
ചുറ്റും കൂടി നിന്ന കുട്ടികൾ കളയാക്കി പൊട്ടിച്ചിരിച്ചു
അവൻ കരഞ്ഞോണ്ടു അങ്ങോട്ടു കൈ ചൂണ്ടി "അവിടെ അവിടെ..,,!!!!
അവിടെന്താടാ..,ചാളെ.,,,
അവന്റെ മുഖം കുനിഞ്ഞിരുന്നു
അതെന്താണന്നറിയാൻ വേഗം പ്രകാശ് പൊന്തക്കാടിനുള്ളിലേക്കു കയറി
അവനെന്തായിരിക്കും അവിടെ കണ്ടത് ..,,അതാ ദൂരെ മാറി അവനടിച്ചു വിട്ട കുറ്റി .അതെടുക്കാനായി പ്രകാശ് അങ്ങോട്ടു നടന്നു
തന്റെ പുറകിൽ ഒരു ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി
എന്തോ ഒന്നു പൂഴി മണ്ണിനടിയിലൂടെ തന്റെയടുത്തേക്കു വരും പോലെ പൂഴി മണ്ണു ചുറ്റിക്കറങ്ങി കാറ്റിൽ പുതയും പോലെ അവൻ ഭയപ്പെട്ടു പുറകിലേക്കു മാറി പെട്ടന്നാണു രാത്രിയിൽ കണ്ട കൈ വിരലുകൾ തന്റെ കാലിൽ പിടുത്തമിടും പോലെ
അവൻ കാലുകളിലേക്കു നോക്കി അതെ അതു തന്നെ താഴേക്കു പിടിച്ചു വലിക്കും പോലെ .കാലുകൾ കുടഞ്ഞു .അലറി വിളിച്ചവൻ പൊന്തക്കാടിനു പുറത്തേക്കോടി
അന്നേരം അവിടെ വലിയ ആൾക്കൂട്ടം അവർ താൻ അലറി വിളിച്ചതൊന്നും അറിഞ്ഞിട്ടില്ല എന്നവൻ തിരിച്ചറിഞ്ഞു ആരും തന്നെ കാണുന്നൂടിയില്ല
അവർകൂട്ടമോടെ കാടിനുള്ളിലേക്കു പോകുന്നു .ആ കുട്ടിയങ്ങോട്ടും നോക്കി തനിച്ചിരിപ്പുണ്ടായിരുന്നു
അവരുടെ പുറകേ അവൻ പിൻ തുടർന്നു .
ആരും തന്നെ കാണുന്നുമില്ല താൻ ഒച്ച വെച്ചതൂടി കേൾക്കുന്നുമില്ല.ഇനി തനിക്കെന്തെങ്കിലും സംഭവിച്ചോ താൻ മരിച്ചോ ...
ആരും തന്നെ കാണുന്നുമില്ല താൻ ഒച്ച വെച്ചതൂടി കേൾക്കുന്നുമില്ല.ഇനി തനിക്കെന്തെങ്കിലും സംഭവിച്ചോ താൻ മരിച്ചോ ...
എന്നൊക്കെയുള്ള ചിന്ത അവനെ കീഴടക്കിയെങ്കിലും
അമ്മമാരുടേയും നാട്ടുകാരുടേയും ശബ്ദം അവന്റെ മനസ്സിനെ അങ്ങോട്ടു തിരിച്ചു
അവർ അവിടെ മണ്ണു മാറ്റുന്നു
അവൻ അതും നോക്കി നിന്നു.തനിക്കുണ്ടായ അനുഭവം ആകും ആ കുട്ടിക്കുമുണ്ടായത് അതിനാലാവും പലരും തൂമ്പയുമായി വന്നു കിളക്കുന്നത്
എന്റെ മോൻ പറഞ്ഞതു നേരാ..നോക്ക് .അതിലൊരു സ്ത്രീ വിളിച്ചു പറഞ്ഞു
പ്രകാശ് അവരുടെ ഇടയിലൂടെ നടന്നു ചെന്ന് കുഴിച്ച കുഴിയിലേക്കു നോക്കി
പാതി ജീർണ്ണിച്ചു അസ്തികൂടം കാണപ്പെട്ട ഒരു ശവശരീരം
വല്ലാത്ത ദു;ർ ഗന്ധം അവൻ മൂക്കുകൾ പൊത്തി പിടിച്ചു
വല്ലാത്ത ദു;ർ ഗന്ധം അവൻ മൂക്കുകൾ പൊത്തി പിടിച്ചു
അല്ല നമ്മളാരും ഇവിടെ ആരെയും അടക്കാറില്ലല്ലോ..?അപ്പോൾ ഈ ശവമിവിടെ എങ്ങനെ വന്നു ,അതിന്റെ ഗതി കിട്ടാത്ത ആത്മാവാകും ശല്യം ചെയ്യണത് മറ്റൊരു സ്ത്രീ..,,
അയാൾ ആ ശരീരത്തിലേക്കൊന്നൂടി നോക്കി എന്തോ.,,ഒരു പരിചയമുള്ള ആളെ പോലെ ...
അയാൾ ആ ശരീരത്തിലേക്കൊന്നൂടി നോക്കി എന്തോ.,,ഒരു പരിചയമുള്ള ആളെ പോലെ ...
അപ്പോഴാണു അങ്ങോട്ടു ആരോ വിളിച്ചു വരുത്തിയ പോലെ ഒരു മന്ത്രവാദി കടന്നു വന്നത് .
ഞാൻ ഈ വസ്തുവിൽ ആരും കയറരുതെന്നു വിലക്കിയിരുന്നല്ലോ.,ആരാ ഹിമ്മതി കാണിച്ചത് ,ഇനി എന്തെല്ലാം വരുമെന്നു കണ്ടറിയാം അനുഭവിച്ചോ.,,എന്നും പറഞ്ഞയാൾ അവിടെ നിന്നും ദേഷ്യത്തിലിറങ്ങി പോയ്
ആ മുഖം ..,ആ മന്ത്രവാദിയുടെ മുഖം .അത് ഭട്ടതിരിയല്ലേ..,?
"ഹലോ.,,സാർ നേരം വെളുത്തു എഴുന്നേക്കു"
ആ വിളികേട്ടയാൾ ഞെട്ടിയുണർന്നു .അപ്പോൾ കണ്ടതെല്ലാം സ്വപ്നമായിരുന്നോ..?
സ്വപ്നവും യാഥാർത്ഥ്യവും തിരിച്ചറിയാനാവാതെ പ്രകാശിന്റെ മനസ്സ് കുഴങ്ങിയിരുന്നു
സാർ ചായ കുടി..ഒരു ഗ്ലാസ് ചായ നീട്ടികൊണ്ടു മാധവന്റെ അമ്മയാണു പറഞ്ഞത്
അവനെന്റിയെ മാധവൻ ?
അവൻ രാവിലെ സാറിനോടു കഥ പറയണമെന്നും പറഞ്ഞു കുളിച്ചു തൊഴാൻ അമ്പലം വരെ പോയി .അവൻ നല്ല ഈശ്വര വിശ്വസിയാണേ...സാറെങ്ങനാ.,ഈശ്വര വിശ്വാസമൊക്കെ ഉള്ള കൂട്ടത്തിലാണോ..?
പ്രകാശ് ഉത്തരമൊരു ചിരിയിലൊതുക്കി
ആ വന്നല്ലോ .,,അവൻ വന്നു സാറെ നിങ്ങൾ കഥയൊക്കെ പറഞ്ഞിരി ഞാൻ ഊണു കാലാക്കാം സാറുണ്ടിട്ടേ പോകാവൂ
അതിനെന്താ അമ്മേ.,എന്തായാലും മാധവന്റെ കഥ കേട്ടിട്ടുള്ള പോക്കെ ഇനിയുള്ളു
മാധവൻ ചിരിച്ചു കൊണ്ടു കയറി വന്നു
എന്താ മാധവാ.,അപ്പോളിനി കഥ പറഞ്ഞു തുടങ്ങാവല്ലോ..?
അതിനെന്താ സാറെ ദേ..,വരുവാണേ..എന്നും പറഞ്ഞവൻ അടുക്കളയിൽ അമ്മയുടെ അടുത്തേക്കു പോയി
ചായ കുടിച്ച ഗ്ലാസ് കട്ടിലിനു കീഴിലേക്കു നീക്കി വെച്ചു പ്രകാശ് മാധവന്റെ വരവിനായി കാത്തിരുന്നു
തുടരും
Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക