നോവൽ
🦋
🦋നിധി
🦅
🦅




ഭാഗം 10
സർ എന്താ അത്യാവശ്യമായി എന്റെ സഹായം വേണമെന്നു പറഞ്ഞത് ..?
മനോജ് സാർ അയാളുടെ തോളിൽ കൈയ്യിട്ടു...
അതു നമ്മുടെ ദേവു എന്ന കുട്ടിയുടെ കൊലപാതകവുമായി ബദ്ധപ്പെട്ടുള്ളതാ...അതും ഒഫീഷലല്ലാതെ ഒരു അന്യേഷണം മറ്റാരും അറിയണ്ട പ്രത്യേകിച്ചും മീഡിയ...
സാർ പറഞ്ഞു വരുന്നത് .?
ആ കുംടുംബത്തിലാരും കുറച്ചു നാളുകളായി അയൽ പക്കത്തുകാരുമായി നല്ല സഹകരണം അല്ലായിരുന്നെന്നു കേട്ടു.
അതേ സാർ അതു ഞാൻ നൽകിയ റിപ്പോർട്ടിലും പറഞ്ഞിരുന്നല്ലോ..?
പക്ഷെ അതിനുള്ള കാരണം എന്താണന്നു വ്യക്തമല്ലല്ലോ...?മനോജ് പറഞ്ഞു നിർത്തി
സാർ ഉദ്ധേശിക്കുന്നത് .,
ഇയാൾ നേരിട്ടന്യേഷിക്കണമെന്നല്ല .നിങ്ങൾക്കറിയാവുന്ന ആരെയെങ്കിലും വെച്ചു അതിന്റെ കാരണം അന്യേഷിച്ചിട്ടുകണ്ടെത്തണം.ഞങ്ങൾ ആ ചന്ദ്രനു പുറകയാ..
ശരി സാർ അതിനു വല്ല്യ പ്രാധാന്യം തോന്നാത്തതിനാലാണു കൂടുതലായി അന്യേഷിക്കാഞ്ഞതു.അതും കുട്ടിയുടെ മരണവുമായി...
കുട്ടിയുടെ മരണം മാത്രമല്ല .അവളുടെ അച്ഛന്റെ മരണത്തിലും സന്ദേഹമില്ലാതെയില്ല.പിന്നെ ആ ചന്ദ്രന്റെ തിരോധാനം ..മനോജ് സാർ പറഞ്ഞു നിർത്തി
സാർ അയാളുടെ ഫോട്ടോ വെച്ചു ഒരു ലുക്കവുട്ട് നോട്ടീസ് ഇറക്കിയാലോ..?
അയാൾ രക്ഷപെടാനുള്ള സാഹചര്യം ലഭിക്കാതിരിക്കാനാണു അതു തൽക്കാലം വേണ്ടന്നു വെച്ചതു ഇനിയിപ്പോൾ അതാണു നല്ലത് .ഹെഡ് കോർട്ടേഴ്സിൽ ഇൻഫർമേഷൻ നൽകിയിട്ടുണ്ട് ഇന്നു തന്നെ അതിനുള്ള നടപടികൾ ഉണ്ടാകും .മനോജ് സാർ പറഞ്ഞു നിർത്തി
ശരി പ്രകാശ് ഞങ്ങളിറങ്ങുന്നു
അതും പറഞ്ഞു നായരും മനോജ് സാറും അവിടുന്നിറങ്ങി.ആ സമയം ലക്ഷ്മിയും കൊച്ചു മണവാളനും ആട്ടോയിൽ കയറുന്നുണ്ടായിരുന്നു .അവൾ വളരെ സന്തോഷവതിയായും പയ്യന്റെ മുഖം വാടി കരിഞ്ഞ പൂവു പോലെയും ഇരുക്കുന്നതു കണ്ടു നായർ പറഞ്ഞു
അല്ല സാറെ അവന്റെ മുഖം കണ്ടാലറിയാം രക്ഷപെടാൻ തട്ടി വിട്ടതു കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടണ പോലെയായതാണു
അതെന്തെങ്കിലും ആവട്ടെ അവന്റെ വിധിയതാവും മനോജു സാർപറഞ്ഞു
അതു ശരിയാ സാറെ ..ഇവളവനേം കൊണ്ടേ പോകു...
പോലീസ് വാൻ മതിലിനു പുറത്തേക്കോടി മറയുമ്പോളും നായർ നവദമ്പതികളെ നോക്കി ചിരിച്ചു കൊണ്ടു ഇരിക്കയായിരുന്നു
*********************************
******************************************
ഡാ ചെക്ക നീ എന്തിനാ മുഖം വീർപ്പിച്ചിരിക്കുന്നത് .നീ തന്നെ അല്ലേ..പറഞ്ഞത് എന്നെ ഭയങ്കര ഇഷ്ടമാണന്ന് ലക്ഷ്മി അവന്റെ അണ്ടി പോയ അണ്ണാനെ പോലുള്ള ഇരുപ്പു കണ്ടപ്പോൾ ചോദിച്ചു
ഇഷ്ടമാന്നു പറഞ്ഞാൽ കെട്ടണ മെന്നാണോ...?
അപ്പോൾ ഗാന്ധിയും ധനുഷും ഒക്കെ മൂത്ത പെണ്ണുങ്ങളെയാ...കെട്ടിയതെന്നു പറഞ്ഞതോ..?
ആണുങ്ങൾ ചില സമയം പലതും പറയും അത് .,,
ഒാ...ആണുങ്ങൾക്കു പറയാം ചെയ്യാം.,,ഞങ്ങൾ പെണ്ണുങ്ങൾ എല്ലാം കേട്ടോണം എന്നാലോ ഞങ്ങളെന്തെങ്കിലും..ലക്ഷ്മി അതു മുഴുവൻ പറയുന്നതിൻ മുൻപ് അവനെഴുന്നേറ്റു കതകു തുറന്നു വെളിയിലേക്കിറങ്ങി..
എടാ നേരമിരുട്ടി നല്ല തണുപ്പും നീ അകത്തു കേറി വാ..,ഞാനെനി ഒന്നും പറയില്ല .നീ..,പറയുന്നതു കേട്ടോളാം..,,,
അവനവളെ ഒന്നു നോക്കി ഹോ..,,ഏതു നേരത്താണോ ഇങ്ങനൊരു ബുദ്ധി തലയിലുദിച്ചത് .ഇറങ്ങിയാലും എങ്ങോട്ടു പോകാനാ വീട്ടിലുള്ളവർ അടിച്ചതിന്റെ അകത്തു കേറ്റില്ല .എന്നൊക്കെ മനസ്സിൽ ചിന്തിച്ചു. ഒന്നും മിണ്ടാതെ പുരക്കുള്ളിലേക്കു തിരികെ കയറി
ലക്ഷ്മി വാതിലടച്ചു കുറ്റിയിട്ടു
**************
കുറച്ചു ദിവസങ്ങൾക്കു ശേഷം രാജീവു സാർ എന്തൊക്കെയൊയോ തന്റെ ടേബിളിലെ കംബ്യൂട്ടറിൽ സർച്ചു ചെയ്തേണ്ടിരിക്കുമ്പോളാണു ആ കോൾ വന്നതു .
ഹലോ...ആരാണ്
സാർ അതു പിന്നെ...
മടിക്കാതെ നിങ്ങൾ കാര്യം പറയൂ..
സാർ ഇവനെ ശ്രദ്ധിക്കുക കണ്ടാൽ അറിയിക്കുക എന്നും പറഞ്ഞൊരു നോട്ടീസ് രാവിലെ കണ്ടു .അയാളാണോ എന്നറിയില്ല .കാഴ്ചയിൽ അയാളെ പോലെതന്നുള്ള ഒരാളെ വാളയം ചെക്പോസ്റ്റിനടുത്തുള്ള ഒരു വീട്ടിൽ കണ്ടു...
അതെന്താ ഇയാളവുടുള്ള ആളല്ലേ.,.?
അല്ല സാർ ..,ഞാൻ ഞങ്ങളുടെ കമ്പനിയുടെ പുസ്തകം വിൽക്കാനായി ആ പ്രദേശത്തു പോയത് ...
താങ്കളാ ഏരിയെ കുറിച്ചു വിശദ വിവരങ്ങൾ പറയൂ...
സർ വാട്സപ്പ് നമ്പർ തരികയാണങ്കിൽ ഞാൻ ലൊക്കേഷൻ ഷെയർ ചെയ്യാം..,സാർ
ആ,,,അതുമതി 5836754294 താനീ വാട്സപ്പിലേക്കു അയച്ചോളു പറ്റു മെങ്കിൽ ആ ഏരിയയിലെ കുറച്ചു ഫോട്ടോസും
ശരി സാർ ഞാനുടനെ അയച്ചക്കാം..,എന്നും പറഞ്ഞയാൾ ഫോൺ വെച്ചു.അൽപ്പം കഴിഞ്ഞപ്പോൾ മനോജ് സാറിന്റെ മൊബയിലിൽ മെസേജ് ബീപ്പ് കേട്ടു.
അയാൾ ടേബിളിലിരുന്ന ബെല്ലിൽ കൈകൾ അമർത്തി .പീറ്റർ ഒാടി വന്നു സലൂട്ടടിച്ചു .
സാർ.,,
ആ..ചന്ദ്രനെ കുറിച്ചൊരിൻഫർമേഷൻ കിട്ടിയുട്ടുണ്ട് .നായരോടും റെഡിയാവാൻ പറ .നമുക്ക് വാളയാർ വരെ പോകണം .പോലീസ് വണ്ടി വേണ്ട ഒരു ടാക്സി വിളിച്ചോളു
ശരി സാർ എന്നും പറഞ്ഞു സലൂട്ടടിച്ചയാൾ പുറത്തിറങ്ങി. തന്റെ റിവോൾവർ ഫുൾ ലോഡാണന്നു ഉറപ്പു വരുത്തി അയാൾ പുറത്തേക്കിറങ്ങി
അവർ മൂന്നു പേരും സിവിൽ ഡ്രസ്സിൽ കുറച്ചു നേരത്തിനു ശേഷം വന്ന ടാക്സിയിൽ കയറി വാളയാറിലേക്കു യാത്രതിരിച്ചു.
******************************************
തുടരും
തുടരും
Biju
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക