നോവൽ 🌓🦇രണ്ടാം യാമം💐🕷
അദ്ധ്യായം 9
പ്രകാശ് തനിച്ചാണു ഡ്രൈവിങ്ങ് ചെയ്തിരുന്നത് .ഇരു വശങ്ങളിലും തണൽ മരങ്ങളാൽ മനോഹരമായ റോഡ് എന്തോ അന്നു വിജനമായിരുന്നു .ഇടയിലെപ്പഴെങ്കിലും ഒന്നോ രണ്ടോ വാഹനങ്ങൾ കണ്ടൊതൊഴിച്ചു.
ഇന്നെനി അപ്രതീക്ഷിതമായി ഹർത്താൽ വല്ലതും ഏതെങ്കിലും പാർട്ടിക്കാർ പ്രഖ്യാപിച്ചോ ?ആവാനും മതി കേരളമല്ലേ .അണികളുടെ ആവേശം കുറയുന്നെന്നു തോന്നിയാൽ എന്തെങ്കിലും കാരണം കണ്ടെത്തും നേതാക്കൾ ഒരു ഹർത്താലിന് .
എന്നൊക്കെ ചിന്തിച്ചു അയാൾ ഡ്രൈവ് ചെയ്യ്തു കൊണ്ടിരിക്കുമ്പോളാണു അയാൾ ആ കാഴ്ച ശ്രദ്ധിച്ചത് .കാറിന്റെ മിററിലൂടെ കണ്ട കാഴ്ച കുറച്ചു നേരം വീണ്ടും നിരീക്ഷിച്ചു .ശരിയാണു ആ വാവൽ തന്റെ കാറിനെയാണു ഫോളോ ചെയ്യുന്നതു .അതൊന്നറിയാൻ തന്നെ അയാൾ കാറാന്നു സൈഡു ചേർത്തൊതുക്കി
പുറത്തിറങ്ങി നോക്കി
പുറത്തിറങ്ങി നോക്കി
ഇല്ല ആ വാവൽ എവിടെ പോയന്നൂടി അറിയില്ല അപ്രത്യക്ഷമായിരിക്കുന്നു
അയാൾ കാറിൽ കിടന്ന മിനറൽ വാട്ടറെടുത്തു കുപ്പി തുറന്നു മുഖം കഴുകി അൽപ്പം വെള്ളം കുടിച്ചു .കുപ്പി ഉപേക്ഷിച്ച ശേഷം ഒരു സിഗരറ്റിനു തീ കൊടുത്തു .വലിച്ചു തള്ളിയ പുകയിൽ അയാളൊരു നിമിഷം ശ്രദ്ധിച്ചു
ചുരുണ്ടും നിവർന്നും പല ആകൃതിയിൽ എങ്ങോട്ടെന്നില്ലാതെ മറയുന്ന പുകച്ചുരുളുകൾ .മനുഷ്യനെ കാർന്നു തിന്നുന്ന മാറാ രോഗങ്ങളുടെ കാവൽക്കാർ .അന്തരീക്ഷത്തെയും മനസ്സിനേയും മലീമസപ്പെടുത്തി എങ്ങോട്ടോ മറയണ കാഴ്ചയിലും അവൻ മീരയെ ഒാർത്തു .,
അവൾക്കു വലിക്കണ കണ്ടാലെ പിടിക്കില്ലായിരുന്നു.ഒരു നാൾ തമാശിനൊന്നു വലിച്ചതും പെണ്ണു നാലു ദിനമാ മിണ്ടാണ്ടു നടന്നത് .അവളോടുള്ള വിദ്വേഷം കാരണം വേണ്ടങ്കിലും പുകച്ചു തള്ളിയ സിഗരിറ്റിനു കണക്കില്ല സ്വയം നോവിച്ചു അവളോടു പക തീർത്ത രാവുകൾ .ഇപ്പോൾ അവളെ തിരക്കി ഒരു യാത്ര.അവളിലെന്തൊക്കെയോ നേരുണ്ടന്ന തോന്നൽ പാതി വലിച്ച സിഗരറ്റ് ചിന്തകൾക്കു തീ തെളിഞ്ഞപ്പോൾ വേണ്ട എന്നു കരുതി ദൂരേക്കെറിഞ്ഞു
വീണ്ടും കാറിനുള്ളിൽ കയറിയ അയാൾ വണ്ടി സ്റ്റാർട്ടു ചെയ്തതും ഗ്ലാസിലൂടെ കണ്ടു .ആ വാവൽ വീണ്ടും തന്റെ കാറിനു പുറകേ....ഇത്ര നേരം വണ്ടി നിർത്തി നോക്കീട്ടും കണ്ടില്ല .ചിലപ്പോൾ തന്റെ തോന്നലാവും എന്നു കരുതി അയാൾ മുന്നോട്ടു വണ്ടിയോടിച്ചു.
തന്റെ ലക്ഷ്യ സ്ഥാനത്തോടു അടുത്തു കൊണ്ടിരിക്കയാണന്നയാൾ .പുറത്തേക്കു നോക്കിയതും അയാൾക്കതിശയം
"അതു മാധവനല്ലേ" അതെ അയാൾ തന്നെ ഇന്നലെ കണ്ട അതേ വേഷം തനിച്ചു നിന്നയാൾ ഇവിടെ എന്തു ചെയ്യുന്നു .
സമയം നേരമിരുട്ടി തുടങ്ങിയിരുന്നു.അയാൾ ഗ്ലാസിനു വെളിയിലേക്കു കൈയ്യിട്ടു വിളിച്ചു പറഞ്ഞു
ഹലോ.,,മാധവ് ..,,ഹലോ.,,
അയാൾ തിരിഞ്ഞു നോക്കി.വണ്ടി പതിയെ സൈഡിലൊതുക്കി അയാൾ മാധവനടുത്തേക്കു നടന്നു ചെന്നു
"അല്ലാ എന്തെടുക്കുകയാ.,ഇവിടെ"
മാധവന്റെ ചേദ്യം കേട്ടയാൾ തിരിഞ്ഞു നോക്കി
മാധവനിലെ കൗതുകം അയാളിലില്ലായിരുന്നു.
സാർ ഇതു വഴി വരും എന്നെനിക്കറിയുമായിരുന്നു"
വാട്ട് ഞാനീയാത്രയെക്കുറിച്ചാരോടും പറഞ്ഞിരുന്നില്ലല്ലോ.ഇയാൾ അരുണിനു ഫോൺ ചെയ്തിരുന്നോ....?പ്രകാശന്റെ ചോദ്യത്തിനു ചെറു പുഞ്ചിരിയോടയാൾ പറഞ്ഞു
ഇല്ല സാർ എന്റെ മനസ്സിൽ തോന്നി .പലപ്പോഴും അല്ല പലപ്പോഴന്നല്ല എന്റെ മനസ്സിൽ തോന്നണതെല്ലാം നടക്കാറുണ്ട് സാർ"
അപ്പോൾ നിങ്ങൾക്കു സിക്സ്ത് സെൻസ് ഉണ്ടന്നാണോ..,,?
അതൊന്നും അറിയില്ല സാർ എന്റെ അനുഭവം 'സാറീ വഴി വരുമെന്നു തോന്നി കാത്തിരുന്നു
അയാൾ ദൂരേക്കു കൈകൾ നീട്ടി പറഞ്ഞു
സാർ ആ.,,കാണുന്ന മാളിക കണ്ടോ.,,?അവിടാണു ഞാനിപ്പോൾ സാറിനു വിരോദമില്ലേൽ അവിടൊന്നു കയറിയിട്ടു പോകാം..."
ഒാ..അതിനെന്താ.,,,
അല്ല സാർ വണ്ടി ഒന്നും അവിടേക്കു ചെല്ലില്ല .നമുക്കൽപ്പം വർത്തമാനമാക്കെ പറഞ്ഞു നടന്നാലോ..,
ഒാ യെസ് അയാൾ ഒാടി പോയ് ഡോർ ലോക്കു ചെയ്തു മടങ്ങി വന്നു
മാധവ് എന്നാൽ നമുക്കങ്ങോട്ടു നടന്നാലോ?
അതിനെന്താ സാർ..വരൂ അവർ പതിയെ നടന്നു
അല്ല അവിടെ ആരൊക്കെയുണ്ട് .മാധവന്റെ ഭാര്യയും കുട്ടികളും ഒക്കെ.,,,?
അങ്ങനൊന്നില്ല സാർ അവടെ ഞാൻ തനിച്ചാ...അയാൾ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു
പിന്നെ താൻ പറഞ്ഞ കഥയിലെ മീര..!!!!!
അതെ സാർ സാർ ഉദ്ധേശിച്ച ആളു തന്നെ എന്റെ പെങ്ങൾ മീര..,അതു കൊണ്ടാണു സാർ മാത്രമേ ഈ കഥ സംവിധാനം ചെയ്യൂ എന്നു ഞാൻ പറഞ്ഞേ....നിങ്ങൾ തമ്മിലുള്ള സ്നേഹത്തിനു ഞാനൊരിക്കലും എതിരു നിന്നിട്ടില്ല .എങ്കിലും അവൾ എല്ലാം മറന്നേക്കു പിരിയാം എന്നു പറഞ്ഞപ്പോൾ എന്തിനാണതു പറഞ്ഞേന്നു ഒരു നിമിഷം മീരയുടെ പ്രകാശൻ ചിന്തിച്ചില്ല .അവൾ സാറിനത്രേം ...നിസാരമായിരുന്നോ...?
ഒരിക്കലുമില്ല മാധവ് അവളായിരുന്നു എനക്കെല്ലാം...മറ്റൊരുവന്റ കുഞ്ഞിനെ...,
സാറിനറിയാത്ത ഒത്തിരി കാര്യങ്ങളുണ്ട് സാർ..,മീരയുടെ സാറിനോടുള്ള സ്നേഹം ആത്മാർത്ഥം ആയിരുന്നു.സ്നേഹിക്കുന്ന പുരുഷനെ വഞ്ചിക്കാൻ അവൾക്കാകുമായിരുന്നില്ല അതാ പിരിയണമെന്നും മറക്കണമെന്നും കാണരുതെന്നും ഒക്കെ അവൾ പറഞ്ഞത് .,,
അകലെ നിന്നു നോക്കിയപ്പോൾ അറിഞ്ഞിരുന്നില്ല .ശരിക്കും ഒരു ഒറ്റയടി പാതയിലൂടെയാണു തങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നു പ്രകാശ് ഇപ്പോളാണു അറിഞ്ഞത് .അവൻ തന്റെ കാൽ ചുവടുകളിലേക്കു നോക്കി അൽപ്പം തെറ്റിയാൽ ആഴ മളക്കാനാവാത്ത കൊക്കയിലേക്കാവും വീഴുന്നതു ഇതൊന്നും കാര്യമാക്കാതെ മാധവൻ മുൻപേ നടന്നു പോകുന്നു.
അയാൾക്കുള്ളിൽ ഭയമായി...മാധവാ..,,അയാൾ ഉറക്കെ വിളിച്ചു..
എന്താ സാർ...
എനിക്കു ഭയമാകുന്നു "
എന്തു കണ്ടിട്ടു .സാർ തിരിഞ്ഞു നോക്കു ഇത്രയും ദൂരം സാർ വന്നതീ വഴിയിലൂടെയാ...ഒന്നും സംഭവക്കില്ല .സാർ താഴെ നോക്കാതെ വരണം
അയാൾ തിരിഞ്ഞു നോക്കി ശരിയാണു ഇത്രയധിക ദൂരം എങ്ങിനെ പിന്നിടാൻ സാധിച്ചു..അയാൾ ചിന്തിക്കുകയായിരുന്നു.
വരണം സാർ ഇനി അധിക ദൂരമില്ലല്ലോ..,വേണമെങ്കിൽ എന്റെ കൈയ്യിൽ പിടിച്ചോളു..,മാധവൻ പറഞ്ഞു.അതായാൾക്കൊരാശ്വാസമായാണു തോന്നിയത് .പ്രകാശ് അയാളുടെ കൈകളിൽ മുറുകെ പിടിച്ചു .ഒറ്റയടി പാത പിന്നിട്ടു ആ മാളികയുടെ മതിൽ കെട്ടിനുള്ളിൽ എത്തിയെന്നറിഞ്ഞപ്പോൾ അയാൾ ഒരു ദീർഘ നിശ്വാസം വിട്ടു
അവിടെ നിന്നു നോക്കിയപ്പോൾ വളരെ അടുത്തെന്നു തോന്നി പക്ഷെ...പ്രകാശ് പറഞ്ഞു മുഴുവിച്ചില്ല
അതങ്ങനാ സാറെ പലതും പലപ്പോഴും നമ്മുടെ അരികിലാണന്നം നമ്മുടെ കണ്ണെത്തുന്നിടത്താണന്നും തോന്നും പക്ഷെ അതൊക്കെയും നമ്മുടെ മായക്കാഴ്ചകളാണന്നു അറിയുമ്പോൾ വളരെ വൈകിയിരിക്കും
ഇയാളു കൊള്ളാമല്ലോ...സാഹിത്യം നാവിൽ നന്നായി വഴങ്ങുന്നല്ലോ.,,?
ഇതൊന്നും സാഹിത്യമല്ല സാറെ അനുഭവം .അനുഭവങ്ങളാണു സാഹിത്യമായി മാറുന്നതു
അതു പോട്ടെ ഈ മാളികയാകെ പൊട്ടി പൊളിഞ്ഞു കിടക്കണല്ലോ ?
ഇതൊക്കെ പണ്ടാരോ പണിതതാ...സാറു കരുതും പോലെ അതൊരു ഒറ്റയടി പാതയുമല്ല കാഴ്ചയിലങ്ങനെ തോന്നും .അവിടെ ഫുഡ് ബോൾ കളിച്ചാലും താഴെ വീഴില്ലാ അതാ..പഴയ ആളുകളുടെ പണി
ഇവിടെ താൻ തനിച്ചെങ്ങനെ..?
എന്തു ചെയ്യാൻ എവിടെങ്കിലും കിടന്നുറങ്ങിയല്ലേ പറ്റു.ഇതെന്റെ ഒന്നു മല്ല പക്ഷെ ഞാൻ ഉറങ്ങുന്നതിവിടെയാ...
അപ്പോൾ..,?
ആരുടേന്നറിയില്ല .ആരും തിരക്കി വന്നും കണ്ടില്ല .ഞാനെങ്ങനെ ഇവിടെത്തിയെന്നു ചോദിച്ചാൽ അതിനും ഉത്തരമില്ല
അവർ നടന്നു ആ മാളികക്കുള്ളിൽ കയറി .ആകെ അലോങ്കോലമായി കിടക്കുന്നു . പൊട്ടി പൊളിഞ്ഞ ഭിത്തികൾ അവടേയും ഇവിടേയും എലി മാന്തിയ പൊത്തുകൾ ഇടക്കിടക്കു ദ്രവിച്ച തടിയും മണ്ണും കൂട്ടിയിട്ടിരിക്കുന്നു.
ആകെ ഒരു സ്മശാന തരങ്കം അയാൾ വളരെ ശ്രദ്ധയോടെ മുന്നോട്ടു കാലുകൾ വെച്ചു .അപ്പോഴാണു അയാൾ കണ്ടതു ദ്രവിച്ച മണ്ണും തടികളും കൂട്ടിയിട്ട കൂമ്പാരത്തിനിടയിൽ ആരോ തലയുയർത്തി മുകളിലേക്കു വരാൻ ശ്രമിക്കും പോലെ അയാളുടെ കൈകൾ തന്നേ സഹായത്തിനു വിളിക്കയല്ലേ.,,
പ്രകാശ് ഒാടി അതിനടുത്തു ചെന്നു അവടാരെയും കാണുന്നില്ല .അതിനിടയിൽ കണ്ട വലിയപലകപാളി സകല ശക്തിയുമുപയോഗിച്ചയാൾ വലിച്ചയർത്തി അയാളല്ലേ ഈ കിടക്കുന്നത് .ഒന്നൂടെ പ്രകാശ് അയാളെ സൂക്ഷിച്ചു നോക്കി .ശരീരമാകെ അഴുകി ജീർണ്ണച്ചിരിക്കുന്നു .പോളീസ്റ്റർ ആയതിനാൽ വസ്ത്രങ്ങൾ ജീർണ്ണിച്ചിട്ടില്ല .ഈ വസ്ത്രം ഈ ശരീര വടിവ് താൻ എവിടെയോ കണ്ടു മറന്ന പോലെ ...
അയാൾ ഉച്ചത്തിൽ മാധവനെ വിളിച്ചു ..
മാധവാ..,മാധവാ.,,
എന്താ സാർ ..? അയാൾ പ്രകാശിനടുത്തെത്തി
ഇതു കണ്ടോ എവിടേയോ കണ്ടു മറന്ന പോലെ അ വസ്ത്രവും
അയാൾ പ്രകാശൻ കാണിച്ച കുഴിയിലേക്കു നോക്കി
അല്ല മാധവാ..ഈ വസ്ത്രം ...ഇതു നന്റേതു പോലെയല്ലേ..,അതേ പൊക്കം
പ്രകാശ് തല ഉയർത്തി അയാളുടെ മുഖത്തേക്കു നോക്കി !!!!!
അയാൾ അയാൾ എവിടെ പോയി .ഈ മരിച്ചു ജീർണ്ണിച്ച ശരീരം ഇതായാളുടെ തന്നെയല്ലെ.,,അതേ...,അപ്പോൾ ഇത്ര നേരം തന്നോടു സംസാരിച്ചത് ,ഇന്നലെ ഒാഫീസിൽ വന്നു കഥ പറഞ്ഞത് ...,!!!!!!!!!!
അയാൾക്കു തന്റെ തല പൊട്ടി പൊളിയുന്ന പോലെ തോന്നി.തലയിൽ കൈകളമർത്തി ഉച്ചത്തിലയാൾ അലറി.,,ആ...,,,,
പെട്ടന്നാണയാളെ ഭയം കീഴടക്കിയത് .അയാളെഴുന്നേറ്റു ഒാടി...തട്ടിയും മറിഞ്ഞും വീണും അയാൾ എങ്ങിനെ കാറിനടുത്തെത്തി...ഒന്നും അയാൾക്കു മനസ്സിലാകുന്നില്ല...തനിക്കു ഭ്രാന്തു പിടച്ചോ ഇതൊക്കെ ഭ്രമയായിരുന്നോ..
മുന്നിൽ മാളികയോ ഒറ്റയടി പാതയോ ഒന്നും കാണാനല്ല .ശരീരം നല്ല വണ്ണം വിയർക്കുന്നുണ്ടു ഏസി വർക്കു ചെയ്തിട്ടൂടി.അയാൾ അണക്കുന്നുണ്ട് .
ഏയ് ഭ്രമയായിരിക്കാൻ വഴിയില്ല .കൈകളിൽ ആ വൃത്തി കെട്ട ജീർണ്ണിച്ച മണ്ണ് .അയാൾ അതു കഴുകുവാൻ വെള്ള ക്കുപ്പി നോക്കി .ഒാ അതു കളഞ്ഞിരുന്നല്ലോ .ഉടുത്തിരുന്ന മുണ്ടിൽ കൈ ചെറുതായന്നു തുടച്ചു
പെട്ടന്നാണു വണ്ടി മുന്നോട്ടോടി കൊണ്ടിരിക്കണത് അയാൾ അറിഞ്ഞത് ,അപ്പോൾ താൻ ഉറങ്ങി പോയിരുന്നോ..,
അയാൾ കൈകളിലേക്കു നോക്കി .കൈകളിൽ മണ്ണു പുരണ്ടിട്ടുണ്ട്
ദാ അകലെ അയാൾ ചെറുതായിട്ടു കണ്ടു .
മാധവൻ അവനല്ലേ.,,ആ നിൽക്കുന്നതു...അതോ ഇതും ഭ്രമയായിരിക്കുമോ...
അയാളുടെ മനസ്സിൽ നൂറു നൂറു ചോദ്യങ്ങളും ഭയങ്ങളുമായി മാധവനരികിൽ അയാൾ വണ്ടി നിർത്തി.ഇറങ്ങുന്നതിനിടയിലും അയാൾ കൈയ്യിലേക്കു നോക്കി
അതേ മണ്ണ് കൈകളിൽ ഇപ്പോഴും നേരേതന്നറിയാതെ കുഴയുന്ന മനസ്സേടെ അയാൾ വിളിച്ചു മാധവാ.,,,,
തന്റെ മുന്നിൽ കണ്ട മാധവൻ ആണോ എന്നറിയാൻ ആകാമ്ഷയാലും ഭയത്താലും അയാൾ ഒന്നൂടി വിളിച്ചു
മാധവാ..,,,,""
അയാൾ തിരിഞ്ഞു നോക്കി
തുടരും
Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക