Slider

നോവൽ 🌓🦇രണ്ടാം യാമം💐🕷 അദ്ധ്യായം 1 ഭാഗം 2

0
നോവൽ 🌓🦇രണ്ടാം യാമം💐🕷
അദ്ധ്യായം 1 ഭാഗം 2
തെക്കേ മനയിലെത്തിയ പാച്ചു സൈക്കിൾ മതിലിനോടു ചാരി വെച്ചു .വെളിയിൽ നിന്നേ കാണാം അവിടെ നിറച്ചും ആളുകൾ തിങ്ങിക്കൂടിയിരിക്കുന്നു.എന്തായാലും ഇവിടെന്താ നടക്കുന്നതു എന്നു കാണണം എന്നു കരുതി അയാൾ മതിൽ കെട്ടിനുള്ളിൽ കടന്നു.
ആഹാ...ഇയാളെ തനിക്കു നല്ല പരിചയമുണ്ടല്ലോ,,ഇയാൾ മന്ത്രവാദിയാണോ,പക്ഷെ ഈ വേഷത്തിലല്ലല്ലോ താനീയാളെ കണ്ടിട്ടുള്ളത് .ചിലപ്പോൾ ഒരാളെ പോലെ ഏഴു പേർ കാണുമെന്നല്ലേ തനിക്കു തോന്നിയതാവും.കാഷായ വേഷവും രുദ്രാക്ഷമാലകളും നീട്ടി വളർത്തിയ മുടിയും ഒക്കെക്കൂടി ആളൊരു ഭയങ്കരനാണന്നു കാഴ്ചയിൽ തോന്നും .ശരിക്കും ഈ മന്ത്രവാദമൊക്കെ ഉള്ളതാണോ ആവോ .എന്തായാലും കണ്ടു കളയാമെന്നു അയാൾ മനസ്സിലുറപ്പിച്ചു
ആളു ഭയങ്കരനാ അല്ലേ..,അടുത്തു നിന്ന ആളോടു പാച്ചു ചോദിച്ചു
അതു പറയാനുണ്ടോ..ചുട്ട കോഴിയെ പറപ്പിക്കണ ആളാ..
ഉള്ളതാണോ?
കൊള്ളാം കഴിഞ്ഞ ദിവസം ശാരദേടെ വീട്ടിലെ ആട്ടിൻ കുട്ടിയെ കണ്ടതില്ല .അവളുടെ ഭാഗ്യത്തിനിദ്ധേഹം ആ സമയം അവിടെ വന്നു .കണ്ണടച്ചു ഏതോ മന്ത്രം ചൊല്ലി .എന്റെ പൊന്നോ .ആട്ടിൻ കുട്ടി എവിടേന്നു ധ്യാന ദൃഷ്ടിയിൽ കണ്ടു പിടിച്ചു പറഞ്ഞു കളഞ്ഞില്ലേ
തന്നേ..
അതുമാത്രമോ പൂച്ചത്തലയിൽ കൂടോത്രം ചെയ്തിരിക്കണ സ്ഥലം കണ്ടെത്തി അവിടം കുഴിക്കാൻ പറഞ്ഞു.കുഴിച്ചു നോക്കി അങ്ങേരു പറഞ്ഞതത്രയും ശരി .എന്തൊക്കെയോ പരിഹാരം ചെയ്തില്ലങ്കിൽ ആ കുംടുംബത്തിലെ എല്ലാരും അകാലമൃത്യ വരിക്കുമെന്ന് . പരിഹാര പൂജകളൊക്കെ ചെയ്യുന്നുണ്ട് ,അവിടുന്നല്ലേ രാമകൈമൾ ഇദ്ധേഹത്തേ ഇവിടേക്കു വിളിച്ചോണ്ടു വന്നേ..നോക്കിക്കോ.,ബാധയൊക്കെ പുള്ളിയെ കണ്ടാൽ എപ്പോൾ മാറിയെന്നു ചോദിച്ചാൽ മതി
മന്ത്രവാദി എന്തൊക്കെയോ ധ്യാനിച്ചു .മുന്നിലേക്കു പടർന്ന മുടിതുമ്പുകൾ ഇടം കയ്യാൽ പിന്നിലേക്കൊതുക്കി വലം കൈ ആകാശത്തിൽ വീശി.കൈ നിറയെ ഭസ്മം അതായാൾ വീടിനു നേരെ ഊതി പറത്തി.കണ്ടു നിന്നവർ കൈയ്യടിച്ചു .അവരെ അദ്ധേഹം രൂക്ഷമായൊന്നു നോക്കി .പെട്ടന്നു തന്നെ എല്ലാവരും നിശബ്ദരായി
എവിടെയാണു കുട്ടി
മുറിക്കുള്ളിൽ അടച്ചിരിക്കുകയാ.,,വരു സ്വാമി കാട്ടിതരാം.,
രാമകൈമൾ വഴി കാട്ടി അദ്ധേഹത്തേ അടച്ചിട്ട റൂമിലേക്കാനയിച്ചു
വാതിൽ തുറക്കു .ഞാൻ അകത്തു കയറി കഴിഞ്ഞു എന്തു ശബ്ദം കേട്ടാലും ആരും അങ്ങോട്ടു വരുകയോ..ഒളിഞ്ഞു നോക്കുകയോ ചെയ്യരുത് .ബാധ അതി ശക്തി ശാലിയാണു .ചിലപ്പോൾ എന്റെ ജീവൻ വരെ നഷ്ടമായേക്കാം..ആരും പതറരുത് പ്രാർത്ഥിച്ചു കൊണ്ടു വെളിയിൽ നിൽക്ക് ഞാൻ മടങ്ങി വരും വരെ.,,
എല്ലാത്തിനും ശരി അതു പോലെ ചെയ്യാം എന്ന അർത്ഥത്തിൽ രാമ കൈമൾ തലയാട്ടി.,
അല്ല സ്വാമി .സ്വാമി തിരിച്ചു വന്നില്ലേൽ എന്തു ചെയ്യണം
മൂലയിൽ വെറ്റില ചവച്ചു കൊണ്ടിരുന്ന മുത്തശ്ശി വിളിച്ചു ചോദിച്ചു.
അമ്മാമ്മയൊന്നു മിണ്ടാതിരുക്കുന്നുണ്ടോ.,
ആ ..ഞാൻ ചോദിച്ചതാ കുറ്റം ..ഇതവളാ..മീര അവളീ കുടുംബം തകർക്കാതെ പോകുമെന്നു തോന്നണുണ്ടോ നിനക്ക് .അത്രക്കുണ്ടേ ആ കുട്ടിയോടു കാട്ടി കൂട്ടീരിക്കണത് ..അതും നിറവയറും വെച്ചവൾ ജീവനൊടുക്കുമ്പോൾ പറഞ്ഞിരുന്നു ,ഈ തറവാടു നശിപ്പിക്കാൻ അവൾ വരുമെന്നു .കണ്ടില്ലേ .അവളുടെ പക സ്വന്തം മകളെ കൊണ്ടാ.,അച്ഛനെ കൊല്ലിപ്പിക്കാൻ അവൾ വന്നതു.
രാമ കൈമൾ കൈയ്യിൽ കെട്ടിയിരുന്ന രക്ഷയിലൊന്നു തലോടി.മൂന്നു ദിവസം മുന്നേ.,പോർക്കലി ക്ഷേത്രത്തിലെ തിരുമേനി ജപിച്ചു കൊടുത്തതാ..ആപത്തുകൾ ഒന്നും ഇതേ തുടർന്നുണ്ടാവാതിരിക്കാൻ
മന്ത്രവാദി അകത്തു കയറി വാതിൽ അടച്ചു
കൂടി നിന്നവരത്രയും അക്ഷമരായി കാത്തു നിന്നു.
ഉള്ളിലെന്താ നടക്കുന്നതെന്നു ആകാംക്ഷയുണ്ടെങ്കിലും ഭയം കൊണ്ടാരും മുറിയുടെ അടുത്തൂടി നിന്നില്ല.
സമയം ഇഴഞ്ഞു നീങ്ങുന്നതായി തോന്നി കൈമൾക്കു.അകത്തൊരൊച്ചയും കേൾക്കുന്നില്ലല്ലോ..എന്തായിരിക്കും അകത്തു നടക്കണത് .
വേണ്ട ഇനി വാതിൽ പഴുതിലൂടെ നോക്കി അനർത്ഥങ്ങൾ വിളിച്ചു വരുത്തണ്ട അയാൾ മനസ്സിലുറപ്പിച്ചു
അല്ല ഇതാരാ ആ മുത്തശ്ശി പറയണ മീര .പാച്ചു അടുത്തു നിന്ന സ്ത്രീയോടു ചോദിച്ചു
അതിവിടെ പണിയെടുത്തിരുന്ന ഒരു കുട്ടിയാണേ.,,വല്ലാത്ത അനീതിയല്ലേ ആ കുട്ടിയോടിവിടുള്ളവർ ചെയ്തു കൂട്ടിയതു .അവളത്ര പെട്ടന്നടങ്ങുമെന്നെനിക്കു തോന്നുന്നില്ല
അവർ പറഞ്ഞു മുഴുവിക്കും മുന്നേ..മന്ത്രവാദി കതകു തുറന്നു പുറത്തിറങ്ങി വന്നു
എന്തായി സ്വാമി..,
ആളു ചില്ലറക്കാരിയല്ല .പെട്ടന്നൊഴിയുന്ന ലക്ഷണമില്ല.ഒന്നു രണ്ടു പൂജകൾ അത്യാവശ്യമായി ഇവിടെ നടത്തണം
അതിനെന്താ സ്വാമി പറയും പോലെ രാമകൈമൾ വിനീതനായി പറഞ്ഞു
എന്നാൽ നാം ഇറങ്ങുന്നു .എന്നു പറഞ്ഞയാൾ അവിടെ നിന്നും ഇറങ്ങി വീടിന്റെ നാലു മൂലയിലും കൈയ്യിൽ കരുതിയിരുന്ന തകിട് എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി സ്വന്തം കൈയ്യാൽ മണ്ണുമാറ്റി അതിൽ മൂടി.
തൽക്കാലം ഒരൽപ്പം ശാന്തിയുണ്ടാവും.അസമയത്തു ആരും ഈ വീടു വിട്ടു പുറത്തിറങ്ങണ്ട ഞാൻ പറയും വരെ .കൈമളിനെ നോക്കി അയാൾ പറഞ്ഞു
ഒാ ലക്ഷ്മണ രേഘ വരച്ചു പുറത്തിറങ്ങിയാൽ യക്ഷിപിടിക്കും കളിയാക്കി പാച്ചു വിളിച്ചു പറഞ്ഞതു കേട്ട മന്ത്രവാദി അയാളെ ഒന്നു നോക്കി ചിരിച്ചു
ഇയാളെന്തിനാപ്പാ..എന്നെ നോക്കി ചിരിക്കണേ.,ഈ കാലത്തും പൊട്ടത്തരങ്ങൾ പറഞ്ഞാൽ വിശ്വസിക്കാൻ കുറേയാളുകൾ കഷ്ടം
ഒന്നു നിൽക്കു നാം കാണുന്നു നിനക്കു ചുറ്റും മരണം വട്ടമിട്ടു പറക്കണു .മാന്ത്രികൻ പാച്ചുവിനോടായി വിളിച്ചു പറഞ്ഞു
ഒന്നു പോടാ ഭ്രാന്താ.,,ആ കൊച്ചിനെ ഭ്രാന്താശുപത്രിയിൽ കാണിക്കും മുന്നേ ഇയാളെ കൊണ്ടു പോയി സെല്ലിലടക്കണം .ഒന്നു വഴിമാറിക്കേ മനുഷ്യരെ .ഇവിടെ നിന്നാൽ എനിക്കുഭ്രാന്തു പിടിക്കും.ഉള്ള സമയത്തിനു കള്ളു ചെത്തി ഷാപ്പിൽ കൊടുക്കട്ടെ .എന്റെ വയിറ്റി പിഴപ്പതാണേ..ഇതു പോലെ മനുഷ്യരെ പറ്റിച്ചു ജീവിക്കാനൊന്നും നമുക്കറിയി..,ല്ലേ.., എന്നും പറഞ്ഞയാൾ അവിടെ നിന്നും നടന്നകലുന്നതും നോക്കി മഹാ മാന്ത്രികൻ നിന്നു
ഈ ശ്വരാ....എന്തെക്കെ കാണണ്ടി വരുമോ ..എന്നും പറഞ്ഞയാൾ ആകാശത്തിലേക്കു നോക്കി കൈകൾ തലക്കു പിന്നിൽ കെട്ടി കണ്ണടച്ചെന്തോ ആലോചിച്ചു
**************************************
പതിവു പോലെ ഷാപ്പിലെ പണിയൊതുക്കി ആവോളം കള്ളുമടിച്ചു തന്റെ സൈക്കിളിൽ പാട്ടും പാടി പാച്ചു വീട്ടിലേക്കു യാത്ര തിരിച്ചു .
വിജനമായ റോഡിന്റെ ഇരുവശങ്ങളിലുമുള്ള തണൽ മരങ്ങളിൽ നിന്നുള്ള കാറ്റിൽ പാലപ്പൂവിന്റെ ഗന്ധം.ആ...കൊള്ളാം യക്ഷി വരുന്നു .പാലപ്പൂമണം വന്നു .എന്തു പറ്റിയോ ഈ യക്ഷികളൊന്നും പഴയ പോലെ ചിലങ്ക കെട്ടാറില്ലേ..അവൻ സ്വയം പിറുപിറുത്തു.
അൽപ്പ ദൂരം പിന്നിട്ടു കാറ്റിനു ശക്തി കൂടിയതായി അവനു തോന്നി ,ചൂവീടുകൾ കരയണു പട്ടികൾ ഒാലിയിടുന്നു.പെട്ടെന്നെരു ചാറ്റൽ മഴ .എന്റെ ഈശ്വരപിള്ളേ..,അടിച്ചതിന്റെ കെട്ടു വിടുമല്ലോ എന്നാലുള്ള ഉറക്കം കൂടി പോയി കിട്ടും .അവൻ നോക്കിയപ്പോൾ അന്നു വരെ ശ്രദ്ധിക്കാത്ത ഒരു പൊളിഞ്ഞ വീട് .റോഡിൽ നിന്നും അൽപ്പം അകലെ കാടുപിടിച്ചു കിടക്കണ മുറ്റം സത്യത്തിലൊരു പ്രേതാലയം പോലെ .അടുത്തെങ്ങും മറ്റൊരു വീടില്ല താനും എന്നാലും താൻ ജനിച്ചു വളർന്ന സ്ഥിരം യാത്ര ചെയ്യുന്ന ഈ വഴിയരികിൽ ഇങ്ങനൊരു വീടു ആദ്യം കാണുകയാ.,,ഒരു പക്ഷെ .കണ്ടിട്ടുണ്ടാവും ആവിശ്യമില്ലാത്തതിനാൽശ്രദ്ധിക്കാഞ്ഞതാവും ആൾ താമസമൊന്നുമില്ലന്നു കണ്ടാൽ അറിയാം, അവിടെ തന്റെ ചങ്ങാതി ശ്യാം മിന്റെ വീടുണ്ടായിരുന്നു പക്ഷെ അതൊക്കെ പൊളിച്ചു കളഞ്ഞിട്ടു വർഷങ്ങായില്ലേ ,ഇപ്പോൾ അവരെവിടെന്നൂടി അറിയില്ല ,വെറുതേ ആലോചിച്ചു സമയം കളയണ്ടന്നവൻ കരുതി.ഒാടി അവിടെ കയറി നിൽക്കാം അടിച്ച കെട്ടെങ്കിലും പോകാതിരിക്കട്ടെ .സർവ്വ ശക്തിയുമെടുത്തവൻ ഒാടി .പക്ഷെ കുറേ നേരം ഒാടിയപ്പോളാണവൻ അറിയുന്നതു താൻ ഒാടും തോറും ആ പഴയ കെട്ടിടം അകന്നകന്നു പോകുന്നു
ഈശ്വരപിള്ളേ മഴ ചതിക്കുമോ എനി തനിക്കു തോന്നുന്നതാണോ അങ്ങനൊരു വീടവിടെ ഉണ്ടന്നു.ഇന്നൽപ്പം കൂടുതൽ അടിച്ചു അതിന്റേതാവും എന്നു മനസ്സിൽ ചിന്തിച്ചതും .കാറ്റുമില്ല മഴയുമില്ല ,അവൻ തിരിഞ്ഞു സൈക്കിൾ നോക്കി .സൈക്കിൾ കാണാനില്ല .
ഛെ...കരണ്ടും പോയി നാശം .അയാൾ വിഷമിച്ചു തറയിലേക്കിരുന്നു .മ്യോവൂ.,,,,ഒരു കട്ട കരിം പൂച്ചയാണന്നു തോന്നുന്നു തനിക്കരികിൽ കണ്ണുകളിൽ നീലകളറല്ല തീ ജ്വലിക്കുന്നതായി അവനു തോന്നി പോ..പോ..പൂച്ചേ...ഹാ..നശിച്ച പൂച്ച രണ്ടു ദിവസമായി അവൻ തറയിൽ തപ്പി കല്ലുകൾ വല്ലതും കട്ടുമോന്നു .എന്താ..കൈ വെള്ളത്തിൽ മുങ്ങും പോലെ അപ്പാൾ മഴ പെയ്തിരുന്നോ ..പക്ഷെ ഒരു തുള്ളി വെള്ളം തന്റെ ദേഹത്തു വീണില്ലല്ലോ..അപ്പോഴും അവനെ നോക്കിതന്നെ ആ കരിം പൂച്ച അവിടെ തന്നെ നിൽക്കുന്നു .
പോക്കറ്റിൽ കൈയ്യിട്ടു പാച്ചു തീപ്പട്ടിയെടുത്തുരച്ചു .അയ്യോ കൈയ്യിൽ നിറച്ചു രക്തം .ഉള്ളന്നു വിറച്ചു. അല്ല എനി വല്ല വണ്ടിയും ഇടിച്ചു വല്ല പട്ടികളും ചത്തു കിടപ്പുണ്ടോ നാശം പിടിക്കാൻ അതിന്റെ രക്തത്തിൽ തന്നെ കൊണ്ടു കൈയ്യിട്ടു .അയാൾ കൈകൾ മണത്തു നോക്കി ഹാ..കെട്ടമണം എന്തോ ചത്തു ചീഞ്ഞ ഗന്ധം പോലെ .അപ്പോൾ രക്തമല്ലേ...അവൻ വീണ്ടും തീപ്പട്ടി ഉരച്ചു .തറയിലെങ്ങും രക്തമില്ല .അപ്പോൾ കൈയ്യിൽ പറ്റിയിരിക്കണത് .മ്യോവൂ.,,,നശിച്ച പൂച്ച കാലു മടക്കി ഒരടി കൊടുത്തു പാച്ചു..
അയ്യോ..,എന്റമ്മേ.,,ശബ്ദം കേട്ടാണു പാച്ചു ഞെട്ടിയുണർന്നതു .
എന്തോന്നാ മനുഷ്യ കെടത്തിയുറക്കില്ലേ...ചവിട്ടിയെന്റെ നടുവെടിച്ചു .അവരെഴുന്നേറ്റു ഏന്തി ഏന്തി നടന്നു മാറി കിടന്നു.
മൂക്കറ്റം കുടിച്ചൊരു ബോധകൂടിയില്ല നിങ്ങളെന്തിനാ മനുഷ്യ എന്നെ കൊല്ലണേ..
അപ്പോൾ ആ..പൂച്ച..
പൂച്ചയോ.,,
പേടിയൊന്നുമില്ലന്നു വീരവാദം പറയും കുറേ നേരമായ് സഹിക്കുന്നു പിച്ചും പേയും പറയാതെ കിടന്നുറങ്ങു .ഇല്ലേൽ ഞനെങ്കിലും കിടന്നുറങ്ങട്ടെ...എന്നും പറഞ്ഞവർ തലവഴി പുതച്ച തുണി വലിച്ചു മൂടി കിടന്നുറങ്ങി.
അപ്പോൾ താനെപ്പോൾ ഇവിടെ വന്നു. കണ്ടതു സ്വപ്നമാണോ..അയാൾ ചുവരിൽ കെട്ടി തൂക്കിയിരുന്ന ക്ലോക്കിലേക്കു നോക്കി .സമയം പന്ത്രണ്ടു മണി,അപ്പോൾ തനിക്കെന്തു പറ്റി എങ്ങനെ നേരത്തേ വീട്ടിലെത്തി .അയാൾ അങ്ങനെ ഒാരോന്നും ആലോചിച്ചു കിടന്നു .
************************************
ഉറക്കം നഷ്ടപ്പെട്ട അയാൾ എഴുന്നേറ്റു അൽപ്പം വെള്ളം കുടിക്കാം എന്നു കരുതി .ഗ്ലാസിലേക്കു വെള്ളം പകരുന്നതിനിടയിൽ അയാൾ ആരുടേയോ കാൽ പെരുമാറ്റം കേട്ട പോലൊരു തോന്നൽ ചെവികൾ കൂർപ്പിച്ചു ചിലങ്കയുടെ ശബ്ദമാണോ കേട്ടത് വ്യക്തമല്ല ആ..,തോന്നിയതായിരിക്കും ...വിളക്കാണേൽ എവിടാണോ കരണ്ടു ചാർജടക്കാഞ്ഞോണ്ടു അവരു ഫീസൂരി പോയന്നു തോന്നു .ഉണർന്നപ്പോൾ മുതൽ അയാൾ ഇരുട്ടിലായിരുന്നു.
പറ്റുന്ന രീതിയിൽ തപ്പിപ്പിടിച്ചു ഗ്ലാസിലൊഴിക്കുന്നതിനിടയിൽ അയാൾ കേട്ടു വീണ്ടും ആ കരിം പൂച്ചയുടെ ശബ്ദം പോലൊന്നു .ഹോ നാശം.,ഇവിടെയുമെത്തിയൊ..നിന്നെ ഇന്നു ഞാൻ എന്നും പറഞ്ഞയാൾ ചാടിയെഴുന്നേൽക്കാൻ നോക്കുമ്പോൾ പിന്നിലാരോ നിൽക്കന്നു . അയാൾ കണ്ണൊന്നു തിരുമ്മി നോക്കി.ഇല്ല മക്കളും ഭാര്യയും കിടന്നടുത്തു തന്നെയുണ്ട് .പിന്നാരാ തനിക്കു പിന്നിൽ .നിമിഷ നേരം കൊണ്ടവൻ സ്വാമി പറഞ്ഞതും സ്വപ്നം കണ്ടെതും എല്ലാം മനസ്സിലോടി മറയണതു അറിഞ്ഞു ,ദൈവമേ.,പരീക്ഷിക്കയാണോ.,,അവന്റെ നെഞ്ചിടുപ്പു കൂടി.,കൂടി വന്നു .അവനുറക്കെ ഭാര്യയെ വിളിച്ചു എടി...ശാന്തേ..,,ദൈവമേ ഒച്ച വെളിയിൽ വരുന്നില്ല .വീണ്ടും വിളിച്ചു നോക്കി.,,ആരും കേൾക്കുന്നില്ല .,
തന്റെ ജീവിതം യക്ഷി പിടിച്ചു തീരുമോ..അവൻ ഇടം കണ്ണാൽ നോക്കി ആ സത്വം അതു തന്നോടു അടുത്തു വരുന്നു .അവന്റെ ശരീരമാകെ വിറയാർന്നു ...അമ്മേ ദേവി.,,കാക്കണേ....കാറ്റിലൊരു വല്ലാത്ത ഗന്ധം എന്തോ ഒന്നു ചീഞ്ഞു നാറും പോലെ
പറഞ്ഞു കേട്ടിട്ടുണ്ടു യക്ഷി കളുടെ കാലു നിലത്തു തൊടില്ലന്നു .ധൈര്യം സംഭരിച്ചവൻ ആ സത്വത്തിന്റെ കാലിലേക്കു നോക്കി കാലുകൾ കാണുന്നില്ല നിലത്താകെ ഒരു വെള്ള വെട്ടം മാത്രം .പെട്ടന്നു തന്നെ അവൻ മുഖം വെട്ടിത്തിരിച്ചു .കണ്ണു കളടച്ചു .തന്റെ മരണം മുഖാമുഖം നിൽക്കണതു കാണാൻ ഭയപ്പെട്ടു .എങ്കിലും മരണത്തിനു കീഴടങ്ങാൻ അവന്റെ മനസ്സിനെ അവൻ തയ്യാർ ചെയ്യാൻ ശ്രമിച്ചു .അതേ തന്റെ തോളിലതു കൈ പിടിച്ചു കഴിഞ്ഞു .
തണുത്ത കാറ്റുജനാലയിലൂടെ ആഞ്ഞടിച്ചു .യക്ഷികളുടെ കൈ ഇത്ര മൃദുലമോ...അവൻ കൈകൾ കൊണ്ടു പിടിച്ചാൽ അവരെ തൊടാനാവില്ലന്നു കേട്ടിട്ടുണ്ട് .തന്റെ തോളിലിരിക്കുന്ന കൈയ്യിലൊന്നു രണ്ടും കൽപ്പിച്ചു പിടിച്ചു നോക്കാൻ അയാൾ തീരുമാനിച്ചു .പതുക്കെ കൈകൾ ഉയർത്തി .ശരീരത്തിലൂറിവരുന്ന വിറയൽ തടഞ്ഞു നിർത്താൻ അവൻ നന്നേ പാടുപെട്ടു .ഒരു തണുപ്പു ശരീരമാകേ നിറയും പോലെ അവൻ കൈകളിൽ ശക്തി പകർന്നു .എങ്ങനേയും ഒന്നു തൊട്ടു നോക്കുക തന്നെ
*************************************
എടാ.... ചങ്കേ പതുക്കെ നടക്കടാ...ലീന മാർട്ടിന്റെ തോളിൽ പിടിച്ചു കൊണ്ടു പറഞ്ഞു.
മാർട്ടിൻ കാണാൻ സുന്ദരൻ കാവി മുണ്ടും വെള്ള ജുബായും കഴിത്തിലൊരു കുരിശും വലിയൊരു കണ്ണാടിയും ഒറ്റക്കാഥിൽ കമ്മലും ഇട്ടു മുടി നീട്ടി വളർത്തിയ ഫ്രീക്കൻ ഒന്നാന്തരം കളരി പയറ്റുകാരൻ പാട്ടുകാരിയായ ലീന അവന്റെ പുതിയ ലൈവ്വറാ .,
എട ഗഡി എനിയെത്ര ദൂരമുണ്ട് നീ പറഞ്ഞ ആ വില്ലേജിലേക്കു .നാശം പിടിക്കാൻ വണ്ടിക്കു കേടാകാൻ കണ്ട നേരം.അതു മാർട്ടിനോടു പറഞ്ഞതു മഹേഷ് ഒന്നാന്തരം നാടക നടൻ അവന്റെ കൂട്ടുകാരൻ കള്ളൻ ജോയിയും. അപ്രതീക്ഷിതമായി കൂട്ടത്തിൽ കൂടിയ രേഷ്മയും അവരുടെ ലക്ഷ്യം തന്നെ വേളൂർ ഗ്രാമമാണ് .നമ്മുടെ കഥ നടക്കുന്ന ആ വേളൂർ ഗ്രാമം .രാത്രിയുടെ മറവിൽ അവർ അവിടെ വരുന്നതിൽ അവർക്കു വ്യക്തമായ ഉദ്ധേശങ്ങളും അതിനു വേണ്ട രൂപ രേഖകളും ഉണ്ട് .
ഒന്നു നടക്കടാ.,,വേളൂരിലെത്താൻ ഇനിയൊരു പത്തു മിനുറ്റൂടി നടന്നാൽ മതി .,,
എന്റെ പൊന്നു മാർട്ടിനെ നിന്റെ സ്റ്റാമിനയൊന്നും ഞങ്ങൾക്കില്ല.അൽപ്പം ഇരുന്നിട്ടു പോവാം രേഷ്മ പറഞ്ഞു.
എന്നാലിരി അധികം സമയം കളയരുതു .പെരു വഴിയിൽ അവർ വട്ടത്തിൽ കുത്തിയിരുന്നു.
എടി ആ ബാഗിലുള്ള വെള്ള കുപ്പിയിങ്ങുതാ.,,
ആദ്യം ഞാൻ കുടിച്ചിട്ടു തരാം കേട്ടോടാ.,മൊട്ടേ..ലീന സ്നോഹം കൂടുമ്പോൾ അങ്ങനാ ആരെയാണേലും മൊട്ടേന്നേ വിളിക്കൂ..
അവർ അറിഞ്ഞിരുന്നില്ല .പെരുവഴിയിലെ അവരുടെ സംഭാക്ഷണങ്ങളും വിശ്രമവും ഇരുട്ടിന്റെ മറവിൽ .രണ്ടു കണ്ണുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു
തുടരും

Biju 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo