Slider

അച്ഛന്‍

0
[ഒരു കുഞ്ഞു കഥ]
എന്റെ പ്രവാസി സുഹൃത്തുക്കൾക്കായി..
അച്ഛന്‍
രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം അയാള്‍ നാട്ടിലേക്ക് പോകാന്‍ നിൽക്കുമ്പോഴാണ് ഭാര്യ അയാളോട് ആ ആഗ്രഹം പറയുന്നത് ..
ചേട്ടന്‍ വരുമ്പോള്‍ എനിക്കൊരു സ്വർണ്ണ മാല വാങ്ങിച്ചൊണ്ട് വരണം ,
പിന്നെ ചേട്ടന്റെ അച്ഛനും അമ്മയ്ക്കും എന്താ വേണ്ടതെന്ന് ചേട്ടന്‍ തന്നെ ചോദിക്ക്,
അയാള്‍ ആദ്യം അമ്മയോടാണ് ആഗ്രഹം ചോദിച്ചത്..
അമ്മേ ഞാന്‍ വരുമ്പോള്‍ അമ്മയ്ക്ക് എന്താണ് വാങ്ങി വരേണ്ടത്..?
ഒന്നും വേണ്ട ..മോൻ വേഗം ഒന്ന് വന്നാല്‍ മതി , അമ്മയ്ക്ക് മോനെ ഒന്നു കണ്ടാല്‍ മതി.
പിന്നെ അയാളുടെ ചോദ്യം തന്റെ അച്ഛനോടായിരുന്നു..
അച്ഛാ ഞാന്‍ വരുമ്പോള്‍ അച്ഛന് എന്താണ് കൊണ്ടു തരേണ്ടത്..?
സന്തോഷത്തിന്റെ ഇടറിയ സ്വരത്തില്‍ ആ അച്ഛന്‍ മകനോട് പറഞ്ഞു ..
നീ ഇപ്പോള്‍ ഈ ചോദിച്ചത് തന്നെയാണ് ഞങ്ങള്‍ക്ക് കിട്ടിയ വിലപിടിപ്പുള്ള സമ്മാനം,
എങ്കിലും അച്ഛന്‍ ഒന്നു പറയട്ടെ മോനോട്..
'നീ നടന്നു തുടങ്ങിയപ്പോൾ വീഴാതിരിക്കാൻ അമ്മ കൈയ്യ് നീട്ടി തന്നതിന് ശേഷമാണ് ..
നീ ജീവിക്കാന്‍ തുടങ്ങിയപ്പോൾ നിന്റെ ഭാര്യ നിനക്ക് കഴുത്ത് നീട്ടി തന്നത് "
അച്ഛന്റെ ആ വാക്കുകള്‍ അയാളെ ഏറെ നൊമ്പരപ്പെടുത്തി..ഏറെ ചിന്തിപ്പിച്ചു,
അയാള്‍ നാട്ടിലെത്തി ഭാര്യയെ കാണും മുമ്പേ ഓടിയത് അമ്മയുടെ അടുക്കലേക്കായിരുന്നു,
അച്ഛന്‍ നോക്കി നിൽക്കേ ഒരു സ്വർണ്ണ വളയെടുത്ത് അയാള്‍ അമ്മയുടെ കൈയില്‍ ഇട്ട് കൊടുത്തു ,
നിറഞ്ഞൊഴുകിയ അമ്മയുടെ കണ്ണീര് തുടച്ചു കൊണ്ട് അയാള്‍ അച്ഛനെ ഒന്നു നോക്കി ..
"അപ്പോഴും സന്തോഷത്തിന്റെ ഇടറിയ സ്വരത്തില്‍ ആ അച്ഛന്‍ പുഞ്ചിരിക്കുകയായിരുന്നു""
അൻഷാദ് ഓച്ചിറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo