Slider

ഗായത്രി

0

ഗായത്രി
=========
കരിപുരണ്ട അടുപ്പിൻപാതകം കഴുകി വൃത്തിയാക്കി,ഇഴുകൽ വീണ,പച്ചപ്പായൽ ചവിട്ടുമെത്തയായ,അടുക്കളക്കിണറ്റിൻകരയും,കിണറിനോടും ക്ലാവ് പിടിച്ച ചെമ്പുകുടത്തിനോടും,വാതോരാതെ കിരുകിരെ ശബ്ദത്തിൽ പയ്യാരംചൊല്ലി മരക്കപ്പി.വെള്ളം വലിച്ചുകോരി തളർന്ന തൊട്ടിയും കയറും അടുത്തുള്ള തേക്കിൻകൊമ്പിൽ കമഴ്ത്തിക്കോർത്ത്,ആയത്തിൽ കുനിഞ്ഞ്,ചെമ്പുകുടം എളിയിൽ‍ വലിച്ചേറ്റുന്ന കൊച്ചുസുന്ദരി,ഗായത്രി...
മുട്ടൊപ്പം ഇറക്കമുള്ള പാവാടയുടെ വശങ്ങൾ നനച്ച്,കുടം തുളുമ്പിയ വെള്ളം,ബ്ലൗസിലൂടെ ദേഹം നനച്ച് താഴേയ്ക്ക്. ചെരിപ്പില്ലാത്ത വെള്ളിക്കൊലുസിട്ട പാദങ്ങൾ,തുമ്പപ്പൂവിനെ ഓർമ്മിപ്പിച്ചു...
മുത്തുകിലുങ്ങുന്നതുപോലുള്ള സംസാരവും ചിരിയും..ഒറ്റനോട്ടത്തിൽ ആരുടെയും ഹൃദയംകവരുന്ന പെരുമാറ്റം..
ഒരുകുടംവെള്ളം എളിയിലേറ്റിയിട്ടുള്ള ബദ്ധപ്പെട്ടുള്ള നടപ്പ് കാണുമ്പളേ ചിരി വന്നു...
ഗായത്രീ,,,അടുക്കളപ്പടിയിൽനിന്ന് വിളികേട്ടു..
വല്യചിറ്റയാണ്...
ആ...ഗായത്രിയുടെ വിളികേൾക്കലാണ്...ഇപ്പൊക്കേൾക്കാം ചിറ്റയുടെ വഴക്ക്...നിന്നോട് എത്ര പറയണം ഗായത്രീ,ആരെങ്കിലും വിളിച്ചാല് എന്തോന്ന് വിളികേൾക്കണംന്ന്,
ആ,ന്തോ...
അതൃപ്തിയോടെയുള്ള ആ വിളി കേൾക്കാൻ തന്നെ വല്ലാതെ രസംതോന്നി...
വെള്ളംകോരിക്കഴിഞ്ഞെങ്കില്,സന്ധ്യമുറ്റംതൂത്ത് ചാണക വെള്ളം ചുറ്റോടുചുറ്റും തളിയ്ക്ക്,വേഗന്നാവട്ടേ,
മൂവന്തിയാവും ഇപ്പോ,
ത്രിസന്ധ്യയ്ക്ക് ചൂലുംകൊണ്ട് മുറ്റത്തൂടെ നടന്നൂടാ,മൂദേവി കുടിയേറും കുടുംബത്ത്...
ഓ,ആള് വല്യ ഇഷ്ടല്ലാത്തമട്ടിൽ,ചൂലെടുത്ത്,അതിന്റെ മൂട് കൈവെള്ളയിൽ കുത്തിക്കുത്തി മുറുക്കി,പിറുപിറുത്ത്,മുറ്റമടിയ്ക്കുന്നത്നോക്കി,ഞാൻ ഇളംതിണ്ണയിൽ തൂണിലേയ്ക്ക് ചാരിയിരുന്നു..കാല് വയ്യാഞ്ഞിട്ടാണ്..അല്ലെങ്കിൽ അവളെയൊന്ന്‌ സഹായിച്ചുകൊടുക്കാമായിരുന്നു.
പാവം കുട്ടി..ഞാൻ ആത്മഗതം ചൊല്ലി...
ദാ വരുന്നൂ,അടുത്ത വഴക്ക്...
നിന്നോടല്ലേ പറഞ്ഞേക്കണെ,വൈകിട്ട് കിഴക്കുനിന്നുംപടിഞ്ഞാറേയ്ക്ക് മുറ്റമടിയ്ക്കരുതെന്ന്,പടിഞ്ഞാറുഭാഗത്തൂന്ന് കിഴക്കിലേയ്ക്ക് മുറ്റമടിയ്ക്ക്,രാവിലെ കിഴക്ക്ന്ന് പടിഞ്ഞാറേയ്ക്കും...
അതെന്തിനേ,കുഞ്ഞുചിറ്റേന്നുള്ള ചോദ്യത്തിന്,പതിയെപറഞ്ഞുകൊടുത്തു,ഉദിച്ചുണരുന്ന സൂര്യദേവൻ സർവ്വകുലജാതരുടെ,നന്മയ്ക്കും നിലനിൽപ്പിനമാണ് സ്വയം കത്തിജ്വലിയ്ക്കുന്നത്.നമ്മൾ ദിവസാരംഭം ആദരിച്ചുപൂജിയ്ക്കേണ്ട വിശിഷ്ടാതിഥി.അതോണ്ടാണ്, ഇങ്ങനെയും ചില അരുതുകൾ.
മാലിന്യം അടിച്ചുകൂട്ടണത് സൂര്യദേവന്റെ മുഖത്ത് അടിയ്ക്കണപോലെയാവും !
അതുപോലെ വൈകിട്ടും.വിശ്രമിയ്ക്കാൻപോകുന്ന അസ്തമയസൂര്യനേയും,സർവ്വചരാചരങ്ങളുടെയും,നന്മയ്ക്കായി നന്ദിയോടെ,ആദരവോടെ ശുഭരാത്രി നേരണം...
"അന്ധവിശ്വാസം".കൊണ്ടിരുന്നോള്.
ഒട്ടും ഇഷ്ടപ്പെടാതെ,ചവിട്ടിക്കുലുക്കി,കുനിഞ്ഞു,പിറുപിറുത്ത് മുറ്റംതൂക്കുന്നത് കണ്ടപ്പോള് ഞാനുറപ്പിച്ചു,വല്യചിറ്റയുടെ പഴഞ്ചൻ വിശ്വാസങ്ങളോടുള്ള പ്രതിഷേധമാണെന്ന്,ആളുടെ മുഖം ദേഷ്യത്തിൽ വല്ലാതെ ചുവന്നിട്ടുണ്ട്.
അസ്തമയസൂര്യൻ ചോപ്പ് രാകിയ സുന്ദരസന്ധ്യയിൽപൂത്ത മറ്റൊരു കിളുന്നുപൂവ്...
മുറ്റമടിച്ച് ചെറിയ ചരുവത്തിൽ ചാണകം കലക്കി തട്ടിത്തളിച്ച്,ചുറ്റോടുചുറ്റും നടക്കുന്ന അവളിലൂടെ ഞാനുംകുട്ടിയായി..
വെറുതേയോർത്തു..ഇതൊക്കെ തന്റെ ജോലിയായിരുന്നു...
അകത്ത് വല്യചിറ്റയുടെ വിളി വീണ്ടും കേട്ടു..
ഗായത്രി പോകുമ്പോ,ദാ ഈ ചരുവത്തിലെ ചോറൂടെ എടുത്തോണ്ട് പോണം..നാളെ ഞങ്ങളിവ്ടെ ഉണ്ടാവില്ല...അമ്പലപ്പുഴ ഉണ്ണിക്കണ്ണനെക്കണ്ടുതൊഴാൻ പോവാണ്,ഒരാഴ്ച കഴിഞ്ഞേ വരൂ...വല്യേട്ടന്റെ വീട്ടിലൊക്കെ പോയിട്ടേ വരൂ...
ആദിത്യൻ ഇവ്‌ടെയുണ്ടാവും...
നീ ഒന്നരാടംവന്ന്,ഇവ്ടൊക്കെ ഒന്നടിച്ചുതൂത്ത് ഇട്ടേക്കണം...
സന്ധ്യയാവാൻ നിക്കരുത്,ഇഴഞ്ഞുനടക്കണതൊക്കെ ഉള്ളതാ,നേരത്തേവന്ന് ചെയ്തിട്ട് പോണം.കേട്ടോ നീയ്...
ഇന്നാ ഇത്‌ വച്ചോള്...
ചുരുട്ടിപ്പിടിച്ച നോട്ട് അവളുടെ കൈവെള്ളയിൽ വച്ചുകൊടുക്കുന്നത്,ഞാൻ നോക്കിയിരുന്നു...
ഗായത്രി പോകുമ്പോൾ ചോറുചരുവം വയറ്റിൽചേർത്ത്,കണ്ണടച്ചുകാട്ടിചിരിച്ച്,നടയിറങ്ങിപ്പോവുന്ന ആ ഐശ്വര്യത്തെ ഞാനും കണ്ണിമപൂട്ടാതെ അവളകലെ മറയുന്നതുവരെ നോക്കിയിരുന്നു...
രണ്ടു ദിവസത്തിനുശേഷം...
ആദിത്യന്റെ എഴുത്തുമുറി സജീവം.
അവിവാഹിതനായ മുപ്പത്തിരണ്ടുകാരനായ സുമുഖനായ ചെറുപ്പക്കാരൻ...മുഖത്തുപതിച്ചിട്ടുള്ള കറുത്ത കട്ടിക്കണ്ണടയിലൂടെയുള്ള പുഞ്ചിരിനിറഞ്ഞ മുഖത്തിന്റെ കാഴ്ച്ചയിൽത്തന്നെ,സ്നേഹവും,ഗൗരവവും,പൗരുഷവും നിറഞ്ഞ മുഖഭാവം...
എങ്കിലും ആർക്കുംപെട്ടെന്ന് അടുപ്പം സ്ഥാപിയ്ക്കാനാവാത്ത സ്വഭാവം..
ലോകത്തുള്ള മറ്റ് മനുഷ്യരേക്കാൾ,താനെന്തോ വലിയ ആളാണ്,എന്ന സ്വയമവരോധനം,വിലയിരുത്തൽ..തന്റെ കുടുംബത്തിലുള്ളവരെയൊഴിച്ചാൽ,മറ്റ് സ്ത്രീകളെയൊക്കെ പുച്ഛത്തോടെ വീക്ഷിയ്ക്കുന്ന ഒരു പ്രത്യേക സ്വഭാവം,എങ്കിലും ആളുടെ ദൈവമനുഗ്രഹിച്ചുകൊടുത്ത കലാപരമായ കഴിവുകളാൽ ഒരുപാട് സ്ത്രീകളുടെ ആരാധനാപാത്രം...
അതിമധുരശബ്ദത്തിലെ ഗാനാലാപനം,നല്ലെഴുത്തുകൾ,നർത്തകൻ.
ആരാധകർ സ്ത്രീപുരുഷഭേദമന്യേ !
അതിന്റെ
ജാഡയും കുറച്ചൊന്നുമല്ലെന്ന് മാത്രം.
മുറി നിറഞ്ഞ കഥാപാത്രങ്ങളുമായുള്ള വാഗ്വാദങ്ങള്ക്കൊടുവിൽ,എഴുതിക്കൂട്ടിയ കടലാസുകഷണങ്ങൾ ദേഷ്യത്തിൽ കീറിയെറിഞ്ഞ്,മേശയിലെ മൺകൂജയിലെ തീരാറായ വെള്ളം ഒന്നാകെ വായിലേയ്ക്ക് കമഴ്ത്തി,സിഗരറ്റ് ചുണ്ടിൽചേർത്ത്,അസ്വസ്ഥനായി ആദി,മുകളിലെ തടിജനാലയിലൂടെ താഴേയ്ക്ക് നോക്കിനിന്നു...
മനസ്സൊന്നു സ്വസ്ഥമാകാനാണ്‌ താഴേയ്ക്ക് നോക്കിനിന്നത്...
അപ്പോൾ,മുറ്റമടിച്ചുനീങ്ങുന്ന ഗായത്രിയിലൂടെ കണ്ണുകൾ വട്ടമിട്ടത്,ഒരു മുൻതീരുമാനമായിരുന്നില്ല...ഇളംറോസ് നിറത്തിലെ പാവാടയും കറുത്തബ്ലൗസും അവൾക്ക് നന്നായിണങ്ങുന്നു..താനെഴുതുന്ന കഥയിലെ പെണ്കുട്ടിയുടേത്പോലുള്ള ചലനങ്ങൾ...തന്റെ കഥാപാത്രത്തെ അവളിലൊളിപ്പിച്ചിരിയ്ക്കുന്നതുപോലെ !
ജോലിയ്ക്കിടയിൽത്തന്നെ,പടർന്നുനിൽക്കുന്ന ചെത്തിക്കമ്പിനെ,പിടിച്ചുപൊക്കി,മുറ്റം കെട്ടിനിർത്തിയ ചെറുമതിലിനപ്പുറത്തേയ്ക്ക്,ഒതുക്കി നിർത്തുന്നുണ്ട്..എന്തൊക്കെയോ പറഞ്ഞോണ്ടോ,പാടിക്കൊണ്ടോ ഒക്കെയാണ് ആള് ഇതൊക്കെ ചെയ്യണേ,എന്താണെന്ന്‌ മനസ്സിലാവുന്നുമില്ല...ചെടിയ്ക്കിടയിൽ എന്തോ കണ്ടിട്ടാവും,ചൂല് താഴെയിട്ട് കുനിഞ്ഞ്,അതെന്താണെന്ന് പരിശോധിയ്ക്കുന്നത് കൗതുകത്തോടെ നോക്കിനിന്നു.എന്തായാലും അവള് പോയ്‌ക്കഴിഞ്ഞുനോക്കാം എന്ന തീരുമാനത്തിൽ ആദി തിരിഞ്ഞ് തന്റെ കസേരയിൽ വന്നിരുന്നു...
അവളുടെ അമ്മയാണ് ഏതാനും ആഴ്ചകൾ മുമ്പുവരെ ജോലിയ്ക്ക് വന്നിരുന്നത്.എന്തോ സുഖമില്ലെന്ന്പറഞ്ഞ്,വല്യചിറ്റ കാണാൻ പോയിരുന്നു...ഒപ്പം ഒരു സഹായത്തിന് വിളിച്ചതാവും ഇവളെ..എന്തോ ഒന്നുകൂടി അവളെന്തു ചെയ്യുന്നെന്ന്‌ നോക്കാൻ തോന്നി..ആള് മുറ്റത്തു തിടുക്കപ്പെട്ട്ചാണകവെള്ളംതളിയ്ക്കുകയാണ്‌..വല്യചിറ്റ ഇല്ലാഞ്ഞിട്ടും അവളുടെ ജോലിയൊക്കെ കിറുകൃത്യം...
തിരിച്ച് ഇളംതിണ്ണയിൽ ചരുവം കഴുകിക്കമഴ്ത്തി,പേരയിലെ താഴത്തെ കൊമ്പ് വളച്ചുചായ്ച്ച് പേരയ്ക്കപൊട്ടിച്ച്‌,അടുത്തുനിന്ന വട്ടയിലയിൽപ്പൊതിഞ്ഞ്,കൊച്ചുകുട്ടിയെപ്പോലെ നടകൾ ചാടിച്ചാടി ഇറങ്ങുന്നത്കണ്ട്,ആദി ചുണ്ടിൽപ്പൂത്ത ചിരിയോടെ കടലാസും പേനയുമെടുത്ത് ഉത്സാഹത്തോടെ എഴുതാനിരുന്നു...
അക്ഷരങ്ങളുടെ മാസ്മരികപ്രവാഹം. കാമുകീകാമുകന്മാരുടെ കറതീർന്ന പ്രണയത്തിന് പിച്ചിപ്പൂമണം പേറിയെത്തിയ ഇളംകാറ്റും,ഇണചേരുന്ന സർപ്പങ്ങളെപ്പേറിയ കൈതക്കാടും,കണ്ണുപൊത്തിക്കളിയ്ക്കുന്നതുപോലെ മരത്തിൽ അള്ളിപ്പിടിച്ച്,ഒളിച്ചുനോക്കുന്ന,അണ്ണാറക്കണ്ണനും,മരയോന്തും,ആവേശത്തോടെ,അമ്മിണിപ്പശുവിന്റെ അമ്മിഞ്ഞപ്പാൽ വലിച്ചുകുടിയ്ക്കുന്ന കുട്ടിക്കിടാവും ഒക്കെ കഥാപാത്രങ്ങളായി...ഒടുക്കം എഴുതിത്തീർത്ത്,വല്ലാത്ത സന്തോഷത്തിൽ ആ മേശമേൽത്തന്നെ തലവച്ചുകിടന്നു മയങ്ങി.
പിറ്റേദിവസം...
ഗായത്രി പതിവുതെറ്റിച്ചില്ല...വൈകുന്നേരത്തോടെയാളെത്തി..ഓരോന്നായി ജോലികളൊതുക്കുന്നു..ഇടയ്ക്ക് ഓടിച്ചെന്ന് ചെത്തിക്കൊമ്പുപരിശോധിയ്ക്കുന്നു.ചിത്രശലഭത്തിന്റെ കൂടാണ്.അതിനുള്ളിൽ ഉറങ്ങിയിരിയ്ക്കുന്ന ശലഭപ്പുഴു..തിളങ്ങുന്ന മനോഹരമായ ആവരണത്തിൽ..ആദി രാവിലെ മുറ്റം ചുറ്റിയപ്പോ ആ കൊക്കൂൺ കണ്ടിരുന്നു...അധികം അവളവിടെ ചുറ്റിനിന്നില്ല..ഓടിപ്പോയി പൈപ്പ് തുറന്ന് ഓരോ ചെടിച്ചുവടും ശ്രദ്ധയോടെ നനയ്ക്കുന്നു...ഇടയ്ക്ക് കൈവിട്ടുതെറിച്ച പൈപ്പ് അവളെ കുറച്ചു നനച്ചിട്ടുണ്ട്...
അവൾക്കടുത്തേയ്ക്ക് നടന്നടുക്കുമ്പോളോർത്തു..മുമ്പൊന്നും അവളോട് സംസാരിച്ചിട്ടില്ല...കണ്ടാലും വളരെ ഗൗരവത്തിൽ നടക്കുന്നതുകൊണ്ടാവും,എല്ലാവർക്കും ചെറിയ പേടികലർന്ന ബഹുമാനമാണ് പ്രകടമാക്കുക...പൈപ്പ് തിരിച്ചുകൊണ്ട് വയ്ക്കുവാനുള്ള തിടുക്കത്തിൽ തിരിഞ്ഞപ്പോൾ ഗായത്രിയുടെ കണ്ണുകൾ ആദിയിലുടക്കി..പെട്ടെന്ന് അവൾ ഭവ്യതയിൽ ചെറുതായൊന്ന് ചിരിച്ചെന്ന് വരുത്തി,പൈപ്പ് കൊണ്ടിട്ട് പോവാൻ തുടങ്ങിയപ്പോൾ ആദിയുടെ ഗാംഭീര്യമാർന്ന ശബ്ദം...
എടീ,നീയാ മുറികൂടിയൊന്ന് തൂത്തുവാരി,ആ കൂജയിൽ കുറച്ചു വെള്ളമെടുത്തു വച്ചിട്ട് പോ...അവിടെ നനയ്ക്കാനുള്ള തുണിയെടുത്തു മാറ്റണം.നാളെ അതൊന്നു അലക്കിപ്പിഴിഞ്ഞിട്ടേക്ക്‌,
അവൾ തലയാട്ടി,ഇഷ്ടായില്ലെന്ന് അവളുടെ മുഖത്ത് വായിച്ചെടുക്കാം..എങ്കിലും നിവൃത്തികേടിൽ അനുസരിയ്ക്കുന്നതുപോലെ,അവൾ വാതിൽപ്പടിയിൽ അൽപ്പനേരം ശങ്കിച്ചുനിന്നു...പിന്നെ തിരിഞ്ഞുനോക്കി..
ആദിത്യൻ മറ്റെവിടെയോ ശ്രദ്ധിച്ച്,മുറ്റത്തരികിലാണ്‌...അവൾ ആദിത്യന്റെ മുറി അടിച്ചുവൃത്തിയാക്കി,മൺകൂജയിൽ വെള്ളമെടുത്തുവച്ച് പോവാനിറങ്ങുന്ന നേരം..
ഇരുകൈകളും വാതിൽപ്പടിയിൽ ഉയർത്തിപ്പിടിച്ച് വഴിതടഞ്ഞ്,ആദിത്യൻ...ഗൗരവം അലങ്കാരമായ മുഖത്ത്,പുഞ്ചിരി..എന്തോ ആ സമയത്ത്,തിരിച്ച് ചിരി വരുത്താനാവാതെ ധൃതിയിൽ പടികടക്കാൻ വെമ്പിയ അവളെ അതിനു സമ്മതിയ്ക്കാതെ,അകത്തുകടന്ന അവൻ വാതിലടച്ച് മുകളിലെ ഓടാമ്പൽ വലിച്ചിടുമ്പോൾ ഗായത്രി,വാതില് തുറക്ക്,എനിയ്ക്കു പോവണമെന്നുപറഞ്ഞ് കരഞ്ഞുതുടങ്ങിയിരുന്നു...
തന്റെ കഥയിലെ കഥാപാത്രം ജീവൻ വച്ച്,കൈയ്യെത്തുന്ന ദൂരത്തിൽ,തൊട്ടടുത്ത് !!!
ആ കഥാപാത്രത്തിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നോ,ആദിയുടെ നിലതെറ്റിച്ചത്,അറിഞ്ഞൂടാ...
അവളുടെ പകച്ച കണ്ണുകളും,ഭയന്ന് കരച്ചിൽ തടസ്സപ്പെട്ട കണ്ഠവും,അടുക്കുന്തോറും കൂപ്പിത്തൊഴുന്ന കൈകളും,നിശ്ശബ്ദമായി കവിൾത്തടംനനച്ച് ഒഴുകിയിറങ്ങുന്ന മിഴിനീരും അവനിൽ തെല്ലും അലിവുണർത്തിയില്ല...അവനുമുന്നിൽ പ്രണയം രൂപകല്പ്പന ചെയ്ത അവന്റെ കഥാപാത്രംമാത്രമായി അവൾ മാറിക്കഴിഞ്ഞിരുന്നു... കഥാപാത്രത്തോടുള്ള എഴുത്തുകാരന്റെ ഭ്രാന്തമായ പ്രണയം...
ലഹരിവസ്തുക്കളുടെ അകമ്പടിയില്ലാതെ,,,ആശിച്ചതൊക്കെ നേടുന്ന കാമുകഭാവം...വരിഞ്ഞുമുറുക്കിയ കൈകളിൽപ്പിടഞ്ഞ് കുതറുന്ന പെൺമേനിയിൽ,അവളുടെ അനുവാദമില്ലാതെ അവൻ കവിതകളെഴുതി...ഋതുക്കൾ മാറിമറിഞ്ഞിട്ടും,മാറ്റമില്ലാതെ തുടരുന്ന പ്രണയത്തിന്റെയും,വിരഹത്തിന്റെയും,നേട്ടത്തിന്റേയുംനഷ്ടങ്ങളുടേയും,കഥകൾ,അവന്റെ ചുണ്ടുകളാൽ എഴുതിച്ചേർക്കുന്ന വരികളായി,അവളുടെ പെണ്മേനിയിൽ പരതിനടന്നു... തല്ലിക്കൊഴിയ്ക്കുന്ന പുഷ്പദളംപോലെ,ആൺകരുത്ത് തെളിയിയ്ക്കാൻ,പ്രണയകഥയിലെ കഥാപാത്രമായവളുടെ അവയവസമ്പുഷ്ടതയൊക്കെയും,ബലിഷ്ഠമായ കരങ്ങളിൽ ഞെരിഞ്ഞമർന്നു..ഏങ്ങിക്കരച്ചിലിലും ദയവുതോന്നാതെ അവനിലെ പൗരുഷവും,അവളിൽ ആഴ്ന്നിറങ്ങുമ്പോൾ,പതിവില്ലാത്തൊരു
പേമാരിയ്ക്ക് പ്രകൃതിയും തയ്യാറെടുക്കുകയായിരുന്നു.
ആദിയുടെ കഥയിലെ,
കൈതക്കാട്ടിലെ സർപ്പദമ്പതികളും പരസ്പരം കെട്ടുപിരിഞ്ഞ് ഇഴുകിചേരുന്നുണ്ടായിരുന്നു...
കുറേസമയത്തിനുശേഷം അടർന്നുമാറി,മൺകൂജയിലെ വെള്ളം വായിലേയ്‌ക്ക് കമഴ്ത്തി,സിഗരറ്റ് ചുണ്ടിൽചേർക്കുമ്പോൾ ഒരു കുറ്റബോധം അവനെ മൂടിയിരുന്നു...
കട്ടിലിൽനിന്ന് കലശലായ വേദനയിൽ കാലുകൾ കൂട്ടിപ്പിടിച്ച്‌,എഴുന്നേൽക്കുന്ന അവളെ അഭിമുഖീകരിയ്ക്കാനാവാതെ,ജനലിലൂടെ പുറത്തേയ്‌ക്ക് നോക്കിനിന്നു.
പക്ഷേ മുറിവിട്ടിറങ്ങാൻ രണ്ടടി നടന്ന അവൾ പൊടുന്നനെ,താഴേയ്ക്ക് തളർന്നിരുന്നു...അതുകൊണ്ടാണ് അവനവളെ താങ്ങിയെഴുന്നേല്പ്പിച്ചത്...പൊയ്ക്കോളൂ..അവൻ പതിയെപ്പറഞ്ഞു.. ആ അവസ്ഥയിലും അവൾ കുതറി കൈതട്ടിമാറ്റി.ജ്വലിയ്ക്കുന്ന കണ്ണുകൾ..വീണ്ടുമവൾ പഴയപോലെ,
തല ചുറ്റണു..അവളുടെ കണ്ണുകൾ വീണ്ടും അരുവികളായി...
അല്പംകഴിഞ്ഞ്,മുറിവിട്ടിറങ്ങുന്ന അവളുടെ കൈയിലേക്ക് പേഴ്സിൽനിന്ന്,തുകനോക്കാതെ വച്ചുകൊടുത്ത നോട്ടുകൾ തിരിച്ച് ആയത്തിൽ മുഖത്തുപതിച്ചപ്പോഴാണ് തന്റെ കഥാപാത്രത്തിന്റെ കരുത്ത് ആദിയെന്ന എഴുത്തുകാരന് മനസ്സിലായത്..അതും കഷ്ടിച്ച്‌ വിവാഹപ്രായമെത്തുന്ന പെൺകുട്ടിയിൽനിന്ന്...
അവളുടെ ഇറങ്ങിപ്പോവലിന് ശേഷം,ആദിയെ ചിന്തിപ്പിച്ചതും !
ഉടയോന്റെ അടിയാളന്മാരോടുള്ള പഴയകാലത്തെ,മേൽക്കോയ്മയാണോ,തന്റെയീ വീടുകൊണ്ടുമാത്രം കഴിയുന്ന ഒരു പാവപ്പെട്ട കുടുംബത്തിന്റെ സ്വപ്നത്തിന്റെമേൽ കരിനിഴൽ വീഴ്ത്തിയത് ?
പിറ്റേദിവസം,അമ്പലപ്പുഴപോയൊരെല്ലാം തിരിച്ചെത്തി..പക്ഷേ ഗായത്രി പതിവുജോലികൾക്ക് വരാതായി...അതുകൊണ്ടാണ് വല്യചിറ്റ അവളുടെ വീട്ടിൽപ്പോയിവന്നത്...ചിറ്റ പോയപ്പോ കണ്ട കുട്ടിയല്ലത്രേ അവൾ..വല്ലാതെ മാറിയിരിയ്ക്കുന്നു. ആരോടും സംസാരമില്ല,കുട്ടിപ്പാവാടക്കാരി ദാവണിക്കാരിയായിരിയ്ക്കുന്നു...
അവളുടെ മാറ്റം ആർക്കും വിശ്വസിയ്ക്കാൻ പറ്റാത്തതുപോലെ,
അവളെ ഒന്ന് കാണണമെന്ന് വല്ലാത്തൊരു കുറ്റബോധം കലർന്ന മനസ്സുതുള്ളൽ, ഹൃദയവും മനസ്സും മുറിഞ്ഞെരിയുന്നതുപോലെ,അസഹ്യമായ നീറ്റൽ,സങ്കല്പങ്ങളിലെ കഥാപാത്രങ്ങളോട് കാരണമറിയാത്ത വെറുപ്പ്.എഴുതാനിരിയ്ക്കുമ്പോൾ അവരൊക്കെയും കളിയാക്കിച്ചിരിയ്ക്കുന്നതുപോലെ ! ദേഷ്യത്തിൽ പേനയുംപേപ്പറും ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു..എങ്ങനെയും അവളെ ഒന്ന് കാണണമെന്ന അദമ്യമായ ആഗ്രഹം...
പലതവണയും അതിനായുള്ള ശ്രമം...
അമ്പലത്തിൽമാത്രം അവളിടയ്ക്ക് പോവുന്നുണ്ടെന്ന് ഇടയ്ക്കെപ്പഴോ ചിറ്റയുടെ സംസാരത്തിൽനിന്ന് മനസ്സിലായിരുന്നു..അങ്ങനെയാണ് അവൾ നടക്കാൻ സാദ്ധ്യതയുള്ള വഴികളിൽ ഒരു പതിവുസഞ്ചാരി തന്നെയായത്.
ഒന്ന് രണ്ടുതവണ കാണുകയും ചെയ്തു.പക്ഷേ മുഖംതരാതെയുള്ള ആ ഒഴിഞ്ഞുപോക്ക് ആദിയെ നന്നായി തളർത്തിക്കളഞ്ഞു...
കുറച്ച് ആഴ്ചകൾക്കുശേഷം..
സർവ്വാഭീഷ്ട പ്രദായിനിയായ ഭഗവതിക്കോവിലിനുമുന്നിൽ കണ്ണടച്ചുതൊഴുത് പ്രാർത്ഥിച്ച് കുട്ടിത്തത്തിൽനിന്ന് പെട്ടെന്ന് യൗവ്വനത്തിലേയ്‌ക്ക് സ്ഥാനക്കയറ്റം കിട്ടിയ ദാവണിക്കാരി ഗായത്രി..ദേവിയോട് മനസ്സിന്റെ തിക്കുമുട്ടലോടെ പരാതി പറഞ്ഞിട്ടാവും അടഞ്ഞ കണ്ണുകളിലൂടെ കണ്ണുനീർ ഞെരിഞ്ഞൂർന്നിറങ്ങുന്നുണ്ട്..ചുറ്റും നടക്കുന്നതൊന്നും അറിയാതെ.
തൊട്ടടുത്ത് വലതുവശത്ത് വെള്ളമുണ്ടും കസവ് വേഷ്ടിയുമണിഞ്ഞ് ആദിത്യൻ...കഴുത്തിൽ ഭംഗിയിൽ ചേർന്നുകിടക്കുന്ന തടിച്ച സ്വർണ്ണചെയിൻ...കൂടെ ഇടകലർത്തി സ്വർണ്ണമുത്തുകൾ കെട്ടിച്ച രുദ്രാക്ഷമാല കഴുത്തിന് ഭംഗികൂട്ടി..
കുറച്ചുനിമിഷങ്ങൾ അവളെ നിർന്നിമേഷനായി നോക്കിനിന്നശേഷം അവൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.
ഗായത്രീ,,
പതിയെ കണ്ണുതുറന്നവൾ ഞെട്ടിപിന്നോക്കം മാറി.
നിൽക്ക്,എനിയ്ക്ക് സംസാരിയ്ക്കണം...
അത് കേൾക്കാത്തവണ്ണം തിരിഞ്ഞു നടക്കാൻ തുടങ്ങിയ കൈകളിൽക്കയറി മുറുകെപിടിച്ചവൻ വീണ്ടുമവൻ തിരുനടയ്ക്കഭിമുഖം നിർത്തി,പറഞ്ഞുതുടങ്ങി...
ഞാൻ നിന്നോട്
ചെയ്തത് വലിയ തെറ്റ് തന്നെയാണ്...എങ്കിലും എനിയ്ക്കത്‌ തിരുത്തിയേ മതിയാവൂ...എനിയ്ക്കറിയാം,ഞാൻ പ്രായംകൊണ്ട് നിന്നേക്കാൾ വളരെ മൂത്തതാണ്‌...ഇതെന്റെയൊരു പ്രായശ്ചിത്തം ആയിട്ടല്ല...അല്ലാതെ തന്നെ ഞാൻ നിന്നെ സ്നേഹിച്ചുതുടങ്ങിരിയ്ക്കുന്നു...ഇനീപ്പോ നിന്റെ ഇഷ്ടമോ,ഇഷ്ടക്കേടോ ഒന്നും ഞാൻ ചോദിയ്ക്കുന്നില്ല...നിന്നെ ഞാനെടുക്കുന്നു,എന്റെ പെണ്ണായിട്ട് !
കേട്ടത് വിശ്വസിയ്ക്കാനാവാതെ നിന്ന ഗായത്രിയുടെ നിറഞ്ഞകണ്ണുകളുംചിരിതൂകിയ ഭഗവതിയെയും സാക്ഷിയാക്കി,കയ്യിൽകരുതിയിരുന്ന മഞ്ഞച്ചരടിൽക്കോർത്ത ആലിലത്താലി അവളുടെ കഴുത്തിൽച്ചാർത്തി,ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒരു തുളസിമാലയുമണിയിച്ച്,കൈകൾ കോർത്തുപിടിച്ച്,പുതിയ ജീവിതകഥ രചിയ്ക്കാൻ,ഗായത്രിയുമായി,ആദിത്യൻ അമ്പലവളപ്പിനുപുറത്തേയ്ക്ക്...
###സുജാതശിവൻ###
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo