യുവജനോത്സവം
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം.എന്റെ ഓര്‍മയില്‍ ആദ്യമായി ഞാന്‍ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് മൂന്നാം തരത്തില്‍ പഠിക്കുമ്പോഴാണ്.ഇന്നത്തെ പോലെ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെക്കാള്‍ ടെന്‍ഷന്‍ ആ സമയത്ത് അവരുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല.ഞാന്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയാണ് എന്ന് ഏതെങ്കിലും ഒരു കുട്ടി വീട്ടില്‍ പറയുകയാണെങ്കില്‍ പോലും,അത്ര വലിയ പ്രോത്സാഹനമോന്നും വീടുകളില്‍ നിന്ന് കിട്ടാത്ത കാലം.എന്നാല്‍ എന്റെ സ്ഥിതി നേരെ മറിച്ചായിരുന്നു.കാണുന്ന എല്ലാ മത്സരങ്ങളിലും ഞാന്‍ പങ്കെടുക്കുമായിരുന്നു.അതിനു ഏറ്റവും വലിയ പ്രോത്സാഹനവും,പ്രചോദനവും അമ്മ ആയിരുന്നു.കവിതാ പാരായണം,പ്രച്ചന്നവേഷം,പ്രസംഗ മത്സരം തുടങ്ങിയവയൊക്കെ ആയിരുന്നു എന്റെ പ്രധാന പരിപാടികള്‍....
പ്രൈമറി വിഭാഗത്തില്‍ സ്കൂളില്‍ നിന്നും പ്രച്ഛന്ന വേഷത്തിനും പ്രസംഗത്തിനും ഞാന്‍ വിജയിച്ചു,ഉപ ജില്ലാ സ്കൂള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം കിട്ടി.വലിയൊരു പാറക്കല്ല് വളരെ കഷ്ടപ്പെട്ട് തള്ളി നീക്കി,ഒടുവില്‍ അതിനു സാധിക്കാതെ കുഴഞ്ഞു വീണു മരിക്കുന്ന ഒരു കാട്ടാളന്റെ വേഷമായിരുന്നു പ്രച്ഛന്ന വേഷ മത്സരത്തിനായി എന്നിക്ക് വേണ്ടി അധ്യാപകര്‍ ഒരുക്കിയിരുന്നത്.ജന്മനാ ഒരു കാട്ടാളന്റെ വേഷപകര്‍ച്ച കിട്ടിയത് കൊണ്ടാകണം,വളരെ കുറച്ചു മേക്അപ് മാത്രമേ വേണ്ടി വന്നുള്ളൂ.എവിടെയോ കിടന്ന ഒരു പഴയ ചണച്ചാക്കൊക്കെ വലിച്ചു കീറി എന്നെ ഉടുപ്പിച്ചു,കരിപുരണ്ട നിറമുള്ള എന്റെ ദേഹത്ത് വേണ്ടും കരി വാരിത്തേച്ചു.അങ്ങനെ മേക്അപ് ഒക്കെ അവസാനിച്ച് ഞാന്‍ ഊഴവും കാത്തിരിക്കുകയാണ്.മനസ് നിറയെ അധ്യാപകര്‍ പറഞ്ഞു തന്ന കാര്യങ്ങളാണ്.രണ്ടു തവണ പാറക്കല്ല് വലിച്ചു നിരക്കണം ,പിന്നെ കുഴഞ്ഞു വീഴണം,അതിനു ശേഷം ചോര തുപ്പണം...
പെട്ടെന്ന് എന്റെ റോള്‍ നമ്പര്‍ അനൌണ്‍സ് ചെയ്തു.ശെരിക്കും ഞെട്ടിയത് ഇവിടെയാണ്.വിളിച്ചത് പ്രസംഗ മത്സരത്തിനായിരുന്നു.വേഷം മാറാനോന്നും സമയമില്ല.അച്ഛന്‍ എന്നെ ആ വേഷത്തില്‍ തന്നെ പൊക്കിയെടുത്ത് പ്രസംഗ വേദിയില്‍ കൊണ്ട് നിറുത്തി.ഇതിനിടയില്‍ അകെ മൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷന്‍ ആയതു ഒരു പാവം മൂന്നാം ക്ലാസ്സുകാരനായിരുന്നു.കര്‍ട്ടന്‍ ഉയര്‍ന്നു,കാണാപാഠം പഠിച്ച പ്രസംഗം ഞാന്‍ ഉരുവിടാന്‍ തുടങ്ങി.മാന്യ സദസിനു എന്റെ വിനീതമായ കൂപ്പുകൈ...,ഇത്രയും പറഞ്ഞതും കര്‍ട്ടന്‍ മുഴുവന്‍ പൊങ്ങുകയും,മുന്‍പിലിരുന്ന ആള്‍ക്കാര്‍ എന്നെ ശെരിക്കൊന്നു കാണുകയും ചെയ്തു.എന്താണെന്നറിയില്ല,എല്ലാവരും ചിരിച്ചു മറിയുന്നു,നിന്നും ഇരുന്നുമൊക്കെ ചിരിക്കുന്നു.അന്നെനിക്ക് മനസിലായില്ലെങ്കിലും ഇപ്പൊ നന്നായിട്ട് മനസിലാകുന്നു,എന്റെ കോലം കണ്ടിട്ടാണ് അവര്‍ ചിരിച്ചതെന്ന്...
പറയാന്‍ വന്ന ബാകി കാര്യങ്ങളൊക്കെ, ആള്‍ക്കാരുടെ ചിരി കണ്ടു എന്നിലേക്ക് തന്നെ ഇറങ്ങിപോയി.ഇത് പോയെങ്കില്‍ പൊട്ടെ,അടുത്തത് പിടിക്കാം..ഉള്ള സമയം പാഴാക്കാതെ പ്രച്ഛന്ന മത്സര വേദിയില്‍ കയറി തകര്‍ത്തു അഭിനയിച്ചു.എന്റെ ഓര്‍മ്മയില്‍ ഈ രണ്ടു മത്സരങ്ങള്‍ക്കും പ്രതേകിച്ചു സമ്മാനമൊന്നും കിട്ടിയില്ല.മത്സരമെല്ലാം കഴിഞ്ഞു വീട്ടില്‍ വന്നപ്പോഴും പരാജയപ്പെട്ടു പോയതിനു ആരും തല്ലുകയോ,വഴക്ക് പറയുകയോ ചെയ്തില്ല,കാരണം മത്സരങ്ങളില്‍ വിജയിക്കണമെന്നല്ല,പങ്കെടുക്കണം എന്ന് മാത്രമാണ് വീട്ടുകാര്‍ പഠിപ്പിച്ചിരുന്നത്.
അന്നത്തെ ദിവസം അമ്മ ഒരുപാട് കഷ്ടപെട്ടു,രണ്ടു വലിയ *ബാറ് സോപ്പും* രണ്ടു തേങ്ങയുടെ ചകിരിയും വേണ്ടി വന്നു എന്റെ ദേഹത്തിലെ കരി കഴുകി കളയാന്‍..ഇന്ന് സ്വന്തം മക്കളുടെ ചെറിയൊരു സമ്മാനത്തിനു വേണ്ടി പോലും (അത് അര്‍ഹിച്ചതാന്നെങ്കിലും അല്ലെങ്കിലും) യുവജനോത്സവ വേദികളില്‍ പരസ്പരം പോരടിക്കുന്ന മാതാപിതാക്കളെ കാണുമ്പോള്‍,ആ പഴയ നന്മ നിറഞ്ഞ കാലഘട്ടത്തിലേക്ക് ഞാന്‍ അറിയാതെ തിരിച്ചു പോകാറുണ്ട്.....
Vivek

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക