നിധി
............
കുന്നത്തൂരിൽ ഞാൻ വന്നത് മുത്തശ്ശി കഥയിലൂടെ കേട്ട ഭൂമി നേരിൽ കാണാനാണ്. അങ്ങിനെ മുത്തശ്ശി പറഞ്ഞ തെക്കമ്പാട്ട് ഇല്ലത്തെ ആ കുളം ഞാൻ കണ്ടു. ഇല്ലത്തെ ദേവകിയമ്മയും ഇഷടതോഴി രേവതി തമ്പുരാട്ടിയും കുളപ്പുരയിൽ വച്ച് കസ്തൂരി മഞ്ഞൾ അരച്ചിട്ട മൂപ്പിച്ച വെളിച്ചെണ്ണ മേലെല്ലാം തേച്ച് പിടിപ്പിക്കുന്നത് കണ്ട് ചാരുതണ്ടാർ പനയുടെ മുകളിലിരുന്ന് സ്വർഗ്ഗത്തിലേക്ക് സ്വപ്ന പാലായനം നടത്തിയ ഇടവും..!

മാടമലയിലെ ചാത്തൻപരവൻ തെക്കമ്പാട്ടെ ഇല്ലകണ്ടിയിലെ ഏതോ പൊട്ടൻ കിണറ്റിലെറിഞ്ഞ നിധി കുടം കണ്ടെത്താൻ കാര്യസ്ഥൻ കിട്ടുണ്ണി നായർ ചാരുതണ്ടാനെ ചുമതല പെടുത്തിയത് ഇവിടെ വച്ചായിരുന്നത്രേ!
ഇല്ലത്തെ പശു ചത്തപ്പോൾ മറമാടാൻ കുഴിയെടുക്കവെ ചാത്തൻ പരവന് കിട്ടിയ നിധി കുടത്തിന്റെ വായ തുറന്ന ചാത്തൻ ഒന്ന് ഞെട്ടി. വിറക്കുന്ന മനസ്സോടെ
ആരും കാണാതെ മുണ്ടിൽ പൊതിഞ്ഞ് കുടിലെത്തിയതും പെണ്ണും പിള്ള പാമ്പ് കടിയേറ്റ് മരിച്ചതും എല്ലാം മുത്തശ്ശി പറഞ്ഞിരുന്നു.
ദുശൂചനയുടെ സന്ദേശ വാഹകർ ചാത്തന്റ മനസ്സിൽ ശിവതാണ്ഡവമാടിയത്രേ!
ഒരു രാത്രി നട്ടപ്പാതിരക്ക് ചാത്തപരവൻ ആ കുടം തെക്കമ്പാട്ടെ ഏതോ പൊട്ടൻ കിണറ്റിൽ എറിഞ്ഞ് പിൻ കാലം സമാധാനത്തോടെ ഉറങ്ങി.
കിട്ടുണ്ണി നായര് പതിനെട്ടടവ് പയറ്റിയിട്ടും ചാത്തനാ കിണർ കാണിച്ച് കൊടുത്തില്ല..
കിട്ടുണ്ണി നായര് ഒരോരോ കാരണങ്ങൾ പറഞ്ഞ് ചാരുതണ്ടാനെ കൊണ്ട് ഇല്ല പറമ്പിലെ പൊട്ടൻ കിണറുകളെല്ലാം കുഴിച്ച് മണ്ണ് മാന്തിയെടുപ്പിക്കുമ്പോൾ ചാരു തെക്കമ്പാട്ടെ പത്തായപുരയിൽ താമസിക്കുന്ന കിട്ടുണ്ണി നായരുടെ പൊന്നാരമോൾ രേവതി തമ്പുരാട്ടിയെ ഇടംകണ്ണിട്ട് നോക്കി കൊണ്ടിരുന്നു.
പൊട്ടൻ കിണറുകളെല്ലാം തപ്പിയിട്ടും നിധി കിട്ടാതെ നായര് പേര് കേട്ട പണിയാശാൻ ചാത്തുണ്ണി പണിക്കറോട് പ്രശ്നം വെപ്പിച്ചു.
മഷിയിട്ട് നോക്കിയ പണിക്കർ പ്രതിവിധി മൊഴിഞ്ഞു.
തെക്കമ്പാട്ടെ ഇല്ലപറമ്പിലെ തെക്ക് കിഴക്ക് മൂലയിലുള്ള പൊട്ടകിണറ്റിൽ നിധി കുടം താഴോട്ട് താഴോട്ട് ഇറങ്ങി കെണ്ടേയിരിക്കയാണത്രേ!
നിധി ലഭിക്കണമെങ്കിൽ കിണറ്റിൽ മനുഷ്യരക്തം തളിക്കണം!
നായരും സിൽബന്ധികളുടെയും ചാരുതണ്ടാനിൽ കണ്ണുനട്ടു.!
ഗുഡാലോചന മണത്തറിഞ്ഞ രേവതി തമ്പുരാട്ടി മനസ്സിൽ ഭയം തളിരിട്ടു.
പനത്തടിയിൽ വലിഞ്ഞ് കേറുന്ന കൊഴലേറ്റക്കാരൻ ചാരുവിന്റെ മസ്സിൽ ചലനങ്ങളെ കണ്ടു നിന്നത് ഓർത്തു.
ഇടക്കിടക്ക് അയാളുടെ നേത്രശരങ്ങൾ തന്റെ മനസിൽ
ആഴ്ന്നിറങ്ങിയത് സ്മൃതിയിൽ പൂവിട്ടു.
വളനാട്ടെ വയസ്സൻ വാസുദേവൻ നമ്പൂതിരിയുടെ പല്ലക്ക് മോന്തിക്ക് പത്തായപ്പുര ലക്ഷ്യമാക്കി വരുമ്പോയേക്കും കിണ്ടി കമയ്ത്തി വച്ച് തന്നെ രക്ഷിക്കുന്ന
ചാരുതണ്ടാന്റെ കുടിലിലേക്ക് ഓടി...'
പിന്നിട് തിരിച്ച് വന്ന് പത്താപ്പുരയിലെ തന്റെ മുറിയിൽ കമയ്ന്ന് കിടന്നു.

അന്ന് രാത്രി പത്തായപ്പുരയുടെ കിളിവാതിലിനടുത്തുള്ള ചെന്തങ്ങിൽ വലിഞ്ഞ് കേറി ചാരു മെല്ലെ വിളിച്ചു.
രേവതി തമ്പുരാട്ടി വാതിൽ തുറക്കൂ ...
കിളിവാതിൽ തുറക്കപ്പെട്ടു. രേവതി തമ്പുരാട്ടി പ്രത്യക്ഷയായി
തമ്പുരാട്ടി ഇറങ്ങി വരൂ !
ദേ ഇത് കണ്ടോ?
അയാൾ ചുമലിലെ മാറാപ്പിൽ നിന്ന് ഒരു കുടം പുറത്തെടുത്തു.
ദാ... നിധികുടം ഇറങ്ങി വരൂ ...
ചാരുതണ്ടാനെറെ കൈ പിടിച്ച് ഗ്രാമത്തിന് വെളിയിലേക്ക് ഓടി മറയുമ്പോൾ കിട്ടുണ്ണി നായരുടെ ശിങ്കിടികൾ ചാരുവിനെ തേടി നടക്കുകയായിരുന്നു.

കാലം കുറെ കടന്ന് പോയി .....
തെക്കമ്പാട്ടെ ഇല്ലം ഇന്നില്ല.
കുളം ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്നു
അന്യാധീനപെട്ട ഇല്ലപറമ്പിൽ പുതിയ വീടുകൾ വന്നിരിക്കുന്നു.
ഞാൻ തിരിച്ച് പോവുകയാണ്
മുത്തശ്ശിയുടെ പഴങ്കഥയിലേക്ക്, ചാരുതണ്ടാനെന്ന എന്റെ മുത്തശ്ശന്റെ സ്മൃതി മണ്ഡപത്തിലേക്ക് -.....!
ഹോ .... ഒരു കാര്യം പറയാൻ മറന്നു.
അന്ന് കഥ പറഞ്ഞപ്പോൾ മുത്തശ്ശിയോട് ഞാൻ ചോദിച്ചു .
ആ നിധി എന്തായി?
മുത്തശ്ശി പറഞ്ഞു.
ആ ഒളിച്ചോടിയ രാത്രിയിൽ ഏതോ ഒരു മാപ്പിളയുടെ കാളവണ്ടിയിൽ ചാലിയാറിന്റെ ഓരത്തിലൂടെ പോവുമ്പോൾ
നിന്റെ മുത്തശ്ശനാ നിധികുടം പുറത്തെടുത്തു.
ഒരു കള്ള ചിരിയോടെ എന്നെ നോക്കി ശേഷം
പുഴയിലേക്ക് എറിഞ്ഞു.
ആ കുടം നിറയെ കല്ലുകളായിരുന്നു..
മുത്തശ്ശി ചോദ്യഭാവത്തിൽ നോക്കി
അപ്പോൾ അങ്ങേര് എന്റെ കണ്ണിലേക്ക് നോക്കി പറയാണ്
ആ നിധിയല്ലെ മുമ്പിലിരിക്കുന്നത്!
ലജ്ജ കൊണ്ട് തല താഴ്ത്തി മുത്തശ്ശി മോണകാട്ടി കിലുങ്ങിക്കിലുങ്ങി ചിരിച്ചു..!
ശുഭം -

Mayin Kutty

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക