നീ പറയൂ. (കവിത. )
************************************
************************************
ഇനി ഞാനെന്തു പറയാനാണ്
പറയാനുള്ള ഊഴം നിനക്കല്ലേ.!
കേൾക്കാനിരു കാതുമായ്
കാതങ്ങൾക്കിപ്പുറം ഞാനുണ്ട്.
കാതര മിഴിയിലെ കനവുകളെ
കവരുവാനെത്തുന്ന കള്ളനായ്
പകരുകയണു നിൻ തനുവിലായ്
പകൽ കിനാവിൻ കുളിരുകൾ ഞാൻ.!
പറന്നടുത്താലിംഗനം ചെയ്യാനായ്
ചിറകില്ലയെങ്കിലും, പറക്കുമെൻമനം
ഇരിക്കയല്ലേ നിൻ നിറമാറിന്നിടയിലായ്.!
തുറന്നു വിട്ടേക്കു...,പ്രണയാർദ്ദ്രമാം മനം.
പറയാൻ തുടങ്ങുക പെണ്ണേ ഒരുമാത്ര
ഞാൻ വന്നിരുന്നതറിഞ്ഞില്ലേ ഇപ്പോളും.?
എൻെറ കാതുകൾ തുറന്നു വെച്ചതിൽ
നിൻെറ പ്രണയ കഥപറയൂ...
പിന്നതിനുള്ളിലീയം ഉരുക്കിയൊഴിച്ചു
കടന്നു പോകണം കാമിനീ നീ.!
നിൻെറ ശയന സുഖത്തിനേറ്റ
നഖക്ഷതങ്ങളെണ്ണി നീ.
എൻെറ നൃത്ത സദസ്സിലണിയാൻ
പൊൻ ചിലങ്ക പണിയിച്ചതെന്തിന്.?
കടിച്ചെടുത്ത ചുണ്ടിലിപ്പോഴും
കിനിയുന്നു ചോരത്തുള്ളികൾ.
ഹുമയൂണിൻെറ ശവകുടീരത്തിലെ
താഴികക്കുടമാണോ നിൻെറ മുലക്കണ്ണുകൾ.?
കബീറിൻെറ കാവ്യത്തിനായ്
കാത്തിരുന്ന നിൻെറ മനസ്
യമുനയുടെ കല്പപ്പടവുകളിൽ
തകർന്നടിഞ്ഞപ്പോൾ
ശിവശൈലത്തിലെ നടവഴിയിൽ
ഞാനെൻെറ ദേവിയെ തേടുകയായിരുന്നു.
ഇങ്ങകലെ മണത്തല പള്ളിയുടെ
മിനാരങ്ങളൾക്കൂം മുകളിൽ
നിൻെറ സ്വപ്നങ്ങളും കൊണ്ട്
പറന്നകന്ന ആത്മാവിൽ,
നാഗ യക്ഷിക്കാവലെ സർപ്പത്തിൻെറ
സീൽക്കാരം ഞാൻ കേട്ടതാണ്.!
മരിച്ചത് നീയോ ഞാനോ.?
ഒരിക്കലും ഒന്നിക്കരുതാത്ത
സമാന്തര രേഖകൾ ഒന്നിച്ചപ്പോൾ
അറിഞ്ഞത് നമ്മുടെ,
സൗഹൃദത്തിൻെറ ദുരന്തമായത്
വിധിയിൽ നിക്ഷേപിക്കണോ.?
ചതിയെന്നെഴുതി ചരിത്രമാക്കണോ.?
വയ്യ.! തെരുവുകൾ തോറും
തേടിയലഞ്ഞ് നിന്നെ കണ്ടെത്തുംബോൾ
നിൻെറ ശരീരം ശുക്ളം മണക്കുന്നതായിരുന്നു.
ഇന്നത് മാംസം ചീഞ്ഞ മണമായി.
ഞാൻ കാതുകൾ തുറന്നു
വെച്ചിരിക്കുന്നു പെണ്ണേ...
നിനക്കു പറയാനുള്ളത് കേൾക്കാൻ.!
സന്ധ്യകളും,പ്രഭാതങ്ങളും,പോകട്ടെ.!
മഴപെയ്തു തോരാത്ത
നേരത്തും നിൻെറ ശയന മുറി
തുറന്നു വെച്ചേക്കുക.!
തണുപ്പിൻെറ നേർത്ത ഈറൻ
എൻെറ ശവക്കച്ചയിലേക്കു
പടരുംബോൾ നീവരില്ലേ
എന്നോടു പറയാനുള്ള
നിൻെറ കഥകളും കൊണ്ട്.?
ഞാൻ കാത്തിരിക്കാം !
എൻെറ അസ്തിമാടം പൂക്കുകയും
തളിർക്കുകയുമില്ലെന്നറിയുക.
അസ്തമയത്തിന് ഉദയത്തിൻെറ
പ്രതീക്ഷയുണ്ട്.!
കഴുത്തറുത്ത മരത്തിന്
കുറ്റിയിൽ നിന്നും മുളക്കാനും പറ്റും.
മനുഷ്യന് ,മുളച്ചു പൊന്താൻ
കഴിവില്ലല്ലോയെന്ന തിരിച്ചറിവൂ
നേടി നീവരിക. കാത്തിരിക്കാം.!
**************************
അസീസ് അറക്കൽ.
*************************
പറയാനുള്ള ഊഴം നിനക്കല്ലേ.!
കേൾക്കാനിരു കാതുമായ്
കാതങ്ങൾക്കിപ്പുറം ഞാനുണ്ട്.
കാതര മിഴിയിലെ കനവുകളെ
കവരുവാനെത്തുന്ന കള്ളനായ്
പകരുകയണു നിൻ തനുവിലായ്
പകൽ കിനാവിൻ കുളിരുകൾ ഞാൻ.!
പറന്നടുത്താലിംഗനം ചെയ്യാനായ്
ചിറകില്ലയെങ്കിലും, പറക്കുമെൻമനം
ഇരിക്കയല്ലേ നിൻ നിറമാറിന്നിടയിലായ്.!
തുറന്നു വിട്ടേക്കു...,പ്രണയാർദ്ദ്രമാം മനം.
പറയാൻ തുടങ്ങുക പെണ്ണേ ഒരുമാത്ര
ഞാൻ വന്നിരുന്നതറിഞ്ഞില്ലേ ഇപ്പോളും.?
എൻെറ കാതുകൾ തുറന്നു വെച്ചതിൽ
നിൻെറ പ്രണയ കഥപറയൂ...
പിന്നതിനുള്ളിലീയം ഉരുക്കിയൊഴിച്ചു
കടന്നു പോകണം കാമിനീ നീ.!
നിൻെറ ശയന സുഖത്തിനേറ്റ
നഖക്ഷതങ്ങളെണ്ണി നീ.
എൻെറ നൃത്ത സദസ്സിലണിയാൻ
പൊൻ ചിലങ്ക പണിയിച്ചതെന്തിന്.?
കടിച്ചെടുത്ത ചുണ്ടിലിപ്പോഴും
കിനിയുന്നു ചോരത്തുള്ളികൾ.
ഹുമയൂണിൻെറ ശവകുടീരത്തിലെ
താഴികക്കുടമാണോ നിൻെറ മുലക്കണ്ണുകൾ.?
കബീറിൻെറ കാവ്യത്തിനായ്
കാത്തിരുന്ന നിൻെറ മനസ്
യമുനയുടെ കല്പപ്പടവുകളിൽ
തകർന്നടിഞ്ഞപ്പോൾ
ശിവശൈലത്തിലെ നടവഴിയിൽ
ഞാനെൻെറ ദേവിയെ തേടുകയായിരുന്നു.
ഇങ്ങകലെ മണത്തല പള്ളിയുടെ
മിനാരങ്ങളൾക്കൂം മുകളിൽ
നിൻെറ സ്വപ്നങ്ങളും കൊണ്ട്
പറന്നകന്ന ആത്മാവിൽ,
നാഗ യക്ഷിക്കാവലെ സർപ്പത്തിൻെറ
സീൽക്കാരം ഞാൻ കേട്ടതാണ്.!
മരിച്ചത് നീയോ ഞാനോ.?
ഒരിക്കലും ഒന്നിക്കരുതാത്ത
സമാന്തര രേഖകൾ ഒന്നിച്ചപ്പോൾ
അറിഞ്ഞത് നമ്മുടെ,
സൗഹൃദത്തിൻെറ ദുരന്തമായത്
വിധിയിൽ നിക്ഷേപിക്കണോ.?
ചതിയെന്നെഴുതി ചരിത്രമാക്കണോ.?
വയ്യ.! തെരുവുകൾ തോറും
തേടിയലഞ്ഞ് നിന്നെ കണ്ടെത്തുംബോൾ
നിൻെറ ശരീരം ശുക്ളം മണക്കുന്നതായിരുന്നു.
ഇന്നത് മാംസം ചീഞ്ഞ മണമായി.
ഞാൻ കാതുകൾ തുറന്നു
വെച്ചിരിക്കുന്നു പെണ്ണേ...
നിനക്കു പറയാനുള്ളത് കേൾക്കാൻ.!
സന്ധ്യകളും,പ്രഭാതങ്ങളും,പോകട്ടെ.!
മഴപെയ്തു തോരാത്ത
നേരത്തും നിൻെറ ശയന മുറി
തുറന്നു വെച്ചേക്കുക.!
തണുപ്പിൻെറ നേർത്ത ഈറൻ
എൻെറ ശവക്കച്ചയിലേക്കു
പടരുംബോൾ നീവരില്ലേ
എന്നോടു പറയാനുള്ള
നിൻെറ കഥകളും കൊണ്ട്.?
ഞാൻ കാത്തിരിക്കാം !
എൻെറ അസ്തിമാടം പൂക്കുകയും
തളിർക്കുകയുമില്ലെന്നറിയുക.
അസ്തമയത്തിന് ഉദയത്തിൻെറ
പ്രതീക്ഷയുണ്ട്.!
കഴുത്തറുത്ത മരത്തിന്
കുറ്റിയിൽ നിന്നും മുളക്കാനും പറ്റും.
മനുഷ്യന് ,മുളച്ചു പൊന്താൻ
കഴിവില്ലല്ലോയെന്ന തിരിച്ചറിവൂ
നേടി നീവരിക. കാത്തിരിക്കാം.!
**************************
അസീസ് അറക്കൽ.
*************************

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക