നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബലിമൃഗം(സംഭവ കഥ) ഭാഗം: രണ്ട്


"കിഷൻ ഭാബേ...മേര നാം സാർ.... ആപ് പോലീസ് വാല ഹേ.. ക്യാ....?'' (എൻറ പേര് കിഷൻ ഭാബേ സാർ ... നിങ്ങൾ പോലീസ്കാരനാണോ)
" മേം നേ..കുഛ് നഹി ..കിയ സാർ.... വോ ലോകോം നേ മുഛേ .. മാരാ...!!( ഞാനൊന്നും ചെയ്തില്ല സാർ...അവരാണ് എന്നെ തല്ലിയത്) പേര് പറഞ്ഞതിന് ശേഷം ഒറ്റ ശ്വാസത്തിലാണ് ... അവൻ ഒരു മറു ചോദ്യവും... ഒപ്പം അവന്റെ നിരപരാധിത്യവും വെളിപ്പെടുത്തിയത്...!!
അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പ്രവീൺ ' പറഞ്ഞു..
" ഠീക്... ഹൈ...!!" ( ശരി) അവൻ പറഞ്ഞത് പ്രവീൺ സമ്മതിച്ചു...
"ഡർന മത്... മേം പോലീസ് വാല നഹി... " (പേടിക്കണ്ട ഞാൻ പോലീസുകാരനല്ല') പ്രവീൺ അവനോടു പറഞ്ഞു...
" ഫിർ ക്യൂം... ആപ് ബതായ.... പോലീസ്...?''
(പിന്നെന്തിനാ താങ്കൾ പറഞ്ഞത് പോലീസെന്ന്)
അവന്റെ സംശയം തീർന്നില്ല....
പ്രവീൺ തുടർന്നു..." ബച്ചു... യഹ് ബാഗ്ലൂർ ഹൈ... യഹാ പർ ചോട്ട...മോട്ട ജൂട്ട് ബോൽ സക് തേ ഹൈ... ഇസ് ലിയേ വോ ലോകോം ബാഗ് ഗയ...!'' (കുട്ടി... ഇത് ബാംഗ്ലൂരാണ് ഇവിടെ ചെറിയ വലിയ കള്ളങ്ങൾ പറയാം ... അതു കൊണ്ടാണ് അവർ ഓടി പോയത് )
"വോ ലോ കോം കോ പത ഛലാദ്ധാ... തും ഇദർ നയ ഹൈ... ഇസ് ലിയേ മാര..." (അവർക്ക് മനസിലായി നീ ഇവിടെ ആദ്യമായിട്ടാണെന്ന് അതുകൊണ്ടാണ് തല്ലിയത്)
"ഠീക്.. ഹൈ.... ഠീക് ഹൈ ... തും കിദർ രേന വാല ഹൈ...? ജൽദി സേ ജൽദി അപ്ന ഘർ ജാ...! ഇസ് സമയ് പർ ഗുമാഹ്ത്ത ഹൈ തോ അഛ നഹി.. " (ശരി ശരി... നീയെവിടെയാണ് താമസിക്കുന്നത്...? എത്രയും പെട്ടന്ന് വീട്ടിൽ പോകു... ഈ സമയത്ത് കറങ്ങിനടക്കുന്നത് നല്ലതല്ല...) എന്ന് അവനെ ഉപദേശിച്ചു കൊണ്ട് തിരിഞ്ഞു ബൈക്കിനടുത്തേക്ക് നടന്നു.
ഒരു മൂന്നു ചുവടുകൾ വച്ചു കാണും പുറകിൽ നിന്നും കിഷൻ പ്രവീണിനെ ഉറക്കെ വിളിച്ചു...!
" ഭയ്യാ ജീ.....രുഖിയേ...!" (ചേട്ട... നിന്നാലും)
പ്രവീൺ മെല്ലെ നിന്നു കൊണ്ട് തിരിഞ്ഞു നോക്കിക്കൊണ്ട് ഉറക്കെ ചോദിച്ചു...
"ക്യാ ഹൈ...?" ക്യാ ചാഹിയേ...?"( എന്താ...? എന്തു വേണം...?)
പ്രവീണിന്റെ സ്വരത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞതും അവന്റെ കുഞ്ഞു കണ്ണുകളിലെ പ്രകാശം മാഞ്ഞു....! മുന്നോട്ട് വെച്ച കാൽ പിന്നോട്ടുവച്ചവിടെ ഒന്നും മിണ്ടാനാവാതെ തറഞ്ഞു നിന്നു പോയി....!
"ബോൽ...!"( പറയു....) അയാൾ വീണ്ടും
" കുഛ്.. നഹിം ... സാർ...! മുഛേ... മാഫ് കർദോ...!( ഒന്നുമില്ല സാർ ... എന്നോട് ക്ഷമിച്ചാലും..) എന്നു പറഞ്ഞു കൊണ്ട് കിഷൻ തിരിഞ്ഞു വേച്ചു... വേച്ചുനടന്നു മറഞ്ഞു ഒരു മാത്രയവിടെ നിന്ന ശേഷം പ്രവീൺ മുന്നോട്ടു നടന്നു ... ഇത്രയും സമയത്തിനിടയിൽ ട്രാഫിക്ക് സിഗ്നലുകൾ ചുവപ്പും ,പച്ചയും ഒരുപാടവർത്തി തെളിയുകയും അണയുകയും ചെയ്തിരുന്നു...! പാതയോരത്തെ വഴിവിളക്കുകൾ ഏറേയും മിഴി തുറക്കുകയും, ചിലത് മിഴികൾ തുറക്കുകയും അടയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു...!
പ്രവീൺ തന്റെ കീശയിൽ നിന്നും സെൽ ഫോണെടുത്ത് സമയം നോക്കി..
"ദൈവമേ... സമയം ഒരു പാടായല്ലോ...?'' അയാൾ മനസ്സിൽ പറഞ്ഞത് അറിയാതെ പുറത്തേക്കുവന്നു. ബൊമ്മനഹള്ളിയിലെ 'മാരിയമ്മൻ കോവിലിൽ ' ഇന്ന് രാത്രി എട്ട് മണിക്ക് ' കുണിത്ത ഭജനയും' (ഭജന പാട്ടു പാടി ചുവടുകൾ വച്ച് ആരാധനമൂർത്തിയുടെ ശിരസ്സിൽ വയ്ക്കുന്ന കമുകിൻ പൂക്കുല മാല സ്വയം വീഴുന്നത് വരെയാണ് കുണിത്ത ഭജന) സാർവ്വജനിക അന്ന സംതർപ്പണവും ഉണ്ട് (അന്നദാനം) നേരത്തെയെത്തി ഭാര്യ അമുദയേയും മകൻ ജോഹനേയും അവിടെ കൊണ്ടുപോകാമെന്നേറ്റിരുന്നതാണ്.. ഭാര്യയുടെ കൂട്ടുകാരിയുടെ ഭർത്താവും സംഘവുമാണ് ഇന്ന് പങ്കെടുക്കുന്ന ഭജനയ്ക്കുള്ള സംഘങ്ങളിൽ ഒന്ന് ... (തമിഴ്നാട്ടിൽ നിന്നും കുടിയേറി പാർക്കുന്ന തമിഴ്നാട്ടുകാർ തിങ്ങിനിറഞ്ഞു താമസിക്കുന്ന സ്ഥലമാണ് ബൊമ്മനഹള്ളി.) അതുകൊണ്ട് രാവിലെ തന്നെയവൾ വീട്ടിൽ വന്നിരുന്നു ക്ഷണിക്കാൻ.... താനും അവളോട് പറഞ്ഞതാണ് നേരത്തെയെത്തിക്കോളമെന്ന്...! തിരക്കിനിടയിലൂടെ അയാൾ വണ്ടിയോടിച്ചു പോയി...
വീട്ടിലെത്തിയപ്പോൾ എല്ലാവരുമൊരുങ്ങി കാത്തിരിക്കുന്നു.. അമുദയുടെ മാതാപിതാക്കളും ആങ്ങളയും എത്തിയിരുന്നു എല്ലാവരും തന്റെ വരവും കാത്തിരിക്കുകയാണ്.... അയാൾ ഭാര്യയേ നോക്കി ... അണിഞ്ഞൊരുങ്ങി സുന്ദരിയായെങ്കിലും അവളുടെ മുഖം മാത്രം വീർത്തിരിക്കുന്നു. അയാൾ മെല്ലെപ്പറഞ്ഞു...
"സോറി കണേ... ബേഗ ബറുബേക്കംതെ പ്ലാൻ മാഡിദേ... ആദരെ ഹാഗില്ല... തുംബ ട്രാഫിക്.... ഈവത്തു ഏനിദു.. ഇഷ്ട്ടോംതു.... ബ്ലോക്ക്..?'' ( ക്ഷമിക്കെടി... വേഗം വരാൻ വേണ്ടി പ്ലാൻ ചെയ്തതാ.. എങ്കിലും പറ്റീല നിറയെ വണ്ടികൾ ഇന്നെന്താ ഇത്രയും ബ്ലോക്ക്..?") പ്രവീൺ ഒന്നുമറിയാത്തവനെപ്പോലെ എല്ലാ കുറ്റവും ട്രാഫിക് ബ്ലോക്കിനു മുകളിൽ ചാരി... "ആഹാ... എല്ലരു ഉംടൽവ... ബാവാ യാവഗ ബംദിദ്ദീരാ ...?ചന്നാഗിദേയ...?( എല്ലാവരുമുണ്ടല്ലേ...? അളിയ... എപ്പോഴാണ് വന്നത്..? സുഖമല്ലേ..?) പ്രവീൺ എല്ലാവരോടും കുശലം ചോദിച്ചപ്പോഴേക്കും അമുദ ചായയും മായെത്തി.. ചായക്കപ്പ് വാങ്ങി ചുണ്ടോട് ചേർക്കുന്നതിനിടയിൽ അവളെനോക്കി മെല്ലെപ്പറഞ്ഞു...
"ഈ ബട്ടയല്ലി അമ്മു തുംബ ചന്ദ കാണുത്തിദേ ... അൽവ ബാവ...?( ഈ വസ്ത്രത്തിൽ അമ്മു നല്ല മനോഹരിയായി കാണുന്നുണ്ടല്ലേ അളിയ...)
''ആമാ... മാപ്പിളൈ... റൊമ്പ അളഗായിരുക്ക്... നാൻ ഇപ്പോത്താൻ സൊല്ലിട്ടാര്...!" (അതെ... മരുമകനേ... നല്ല സുന്ദരിയായിട്ടുണ്ട് .. ഞാനും ഇപ്പോൾ പറഞ്ഞിട്ടേയുള്ളു...) അതുവരെ മിണ്ടാതിരുന്ന അമുദയുടെ അമ്മ പ്രവീണിനെ പിന്താങ്ങി..
" രീ... ബേഗ റെഡിയാഗിരി.... എല്ലരു ഹോഗിയായിത്തു....!" (വേഗം തയ്യാറായി വാ എല്ലാരും പോയിക്കഴിഞ്ഞു..) അമുദ പ്രവീണിനോട് പറഞ്ഞു. പ്രവീൺ അവളെ നോക്കി ചിരിച്ചു കൊണ്ട് ബാത്തു റൂമിലേക്കു കയറി... കളി കഴിഞ്ഞു ക്ഷീണിച്ചുറങ്ങുന്ന മകനെ വിളിച്ചുണർത്താൻ അമുദ ബെഡ് റൂമിലേക്കും. പത്ത് മിനിറ്റിനുള്ളിൽ പ്രവീൺ റെഡിയായി വന്നു എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ പ്രവീൺ ബൈക്കിനടുത്തേക്കു നടക്കുന്നത് കണ്ട ഭാര്യ അവനോട് പറഞ്ഞു.
" രീ... എല്ലരിഗു ഹൊട്ടിഗേ ഹോഗോണ..ബന്നീ... യാക്കോ... ബൈക്ക് തഗദുകൊണ്ടു ഹോഗുവുദു...?നാനു നിമ്മ ജൊതെ ബർത്ഥീനി...!" ( എല്ലാവർക്കും ഒരുമിച്ച് പോകാം വരൂന്നേ.. എന്തിനാണ് ബൈക്കെടുക്കുന്നത്...? ഞാനും നിങ്ങളുടെ കൂടെ വരുന്നു..)
"ബേഡ... കണേ...എല്ലരിഗു കുളിതുകൊള്ളലു ആഗുതില്ല..നാനു ഇദരല്ലി ബർത്ഥേനേ...!"
( വേണ്ടെഡി... എല്ലാർക്കും ഇരിക്കാൻ കഴിയില്ല ഞാൻ ഇതിനാത്തു വന്നോളാം...) എന്നു പറഞ്ഞു കൊണ്ട് ബൈക്കിൽ യാത്രയായി... പുറകേ കാറിൽ ബാക്കിയുള്ളവരും...
മാരിയമ്മൻ കോവിലിനടുത്തുള്ള ജംഗ്ഷനിൽ ബൈക്ക് പാർക്ക് ചെയ്തിട്ട് അയാൾ കാറിനടുത്തേക്കു നടന്നു.തൊട്ടടുത്തുള്ള ഗല്ലിയിലുള്ള പരിചയക്കാരനായ റെഡ്ഢിയുടെ ഗേറ്റിനുള്ളിലേക്കു കാർ കയറ്റി പാർക്കിങ്ങ് ചെയ്തു എല്ലാവരും ഭജന കാണാൻ കോവിലിനടുത്തേക്കു നടന്നു...!
ബൊമ്മനഹള്ളി ജനനിബിഡമായിക്കഴിഞ്ഞിരിക്കുന്നു... എവിടെ നോക്കിയാലും തമിഴൻമാരുടെ കലപിലകൾ... വഴിയോര വാണിഭക്കാരുടേയും തട്ടുകടക്കാരുടേയും ഭക്തരുടേയും ഉച്ചത്തിലുള്ള സംസാരങ്ങളും വിലപേശലുകളും ബൊമ്മനഹള്ളിയെ മുഖരിതമാക്കി... ഇതിനിടയിലും കുണിത്ത ഭജന പുരോഗമിച്ചു കൊണ്ടിരുന്നു. ഭക്ഷണത്തിനെത്തിയ ഭക്തൻമാരും ,തമിഴൻമാരും, നാട്ടുകാരും റോഡിന്റെ രണ്ട് വശങ്ങളിലും നിരന്നു കഴിഞ്ഞിരുന്നു .. പ്രസാദ ഭക്ഷണം ലഭിക്കാൻ വേണ്ടി തിക്കും തിരക്കും കൂടിക്കൂടി.. വന്നു കൊണ്ടിരുന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ പ്രവീണിന് ബോറഡിച്ചു... അയാൾ ഭാര്യയ്ക്ക് ഫോൺ ചെയ്തു പറഞ്ഞു തന്നെ കാക്കണ്ടെന്നും ഭജന കഴിഞ്ഞാൽ വീട്ടിലേക്കു പൊയ്ക്കൊള്ളാനും. തിക്കും തിരക്കിന്റേയും ഇടയിലൂടെ അയാൾ ബൈക്കിനടുത്തേക്കു നടന്നു. അപ്പോൾ മൈക്കിലൂടെ ഒരു അനൗൺസ്മെന്റ് കേട്ടയാൾ മെല്ലെ ശ്രദ്ധിച്ചു. ഏതോയൊരു കുട്ടിയെ കാൺമാനില്ല .. കൂട്ടം തെറ്റിപ്പോയതാണ്. അവന്റെ മാതാപിതാക്കൾ കോവിലിനരുകിലെ ആൽത്തറയിൽ കാത്തിരിക്കുന്നു ഇതായിരുന്നു അറിയിപ്പ്... പെട്ടന്നു പ്രവീണിന് കിഷനെ ഓർമ്മവന്നു. അവനിപ്പോൾ എവിടെയായിരിക്കും..? വീടെത്തിയിരിക്കുമോ...?അതോ അവനെത്തിരക്കി തെണ്ടിപ്പിള്ളേർ വീണ്ടും വന്നിരിക്കുമോ...? എവിടുന്നെങ്കിലും വഴി തെറ്റി വന്നതാണോ...? അതോ ഒളിച്ചോടി വന്നതായിരിക്കുമോ...? പാവം പയ്യൻ...!! ഇങ്ങനെ ഒരു പാട് ചോദ്യങ്ങൾ അവന്റെ ഉള്ളിലുയർന്നു... ഏതായാലും ഭജന തീർന്നിട്ട് വീട്ടിലെത്തുമ്പോൾ ഏകദേശം നല്ല സമയമാകും ..! ഒന്നു തിരഞ്ഞാലോ...? ഏതോയൊരു ഉൾപ്രേരണയാൽ അയാൾ ബൈക്ക് സ്റ്റാർട്ടാക്കി അവനെ കണ്ടുമുട്ടിയ കൊറമംഗല ഭാഗത്തേക്കുപോയി... (തുടരും)
ബെന്നി ടി ജെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot