Slider

നീരജമോളെ

0
നീരജമോളെ,, മോളെങ്ങാേട്ടാ അതും ഈ രാവിലെ തന്നെ,,,
നീരജ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞ് നോക്കി, ആരിത് രാഘവേട്ടനോ,, രാഘവേട്ടാ,, എനിക്കൊര് ഇൻറർവ്യു ഉണ്ട് അതിന് പോകുവാ,, ഇപ്പൊ പോയാൽ ഒര് ബസുണ്ട് , ,9മണിക്കാണ് ഇൻറർവ്യു ആരംഭിക്കുന്നത്,,,
നന്നായി വരട്ടെ മോളെ,, മോൾക്കീ ജോലി കിട്ടും,, രാഘവേട്ടൻറെ മനസ്സ് പറയുന്നുണ്ട് ,, എൻറെ കുട്ടിക്ക് നല്ലതെ വരു,, ഒരുപാട് സങ്കടപ്പേട്ടതല്ലെ,, ദൈവം അതൊക്കെ കാണുന്നുണ്ടാകും ,
മോള് തനിച്ചാണൊ പോകുന്നത്,, ആരും വരുന്നില്ലെ കൂടെ,,
ഇല്ല രാഘവേട്ടാ,,അച്ചൻ കിടപ്പിലായതോടെ അമ്മ പുറത്തോട്ടൊന്നും അധികം ഇറങ്ങാറില്ല , ഉണ്ടായിരുന്ന ഏട്ടനും മരിച്ച്പോയി,,
അച്ചൻറെ ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ വീടും സ്ഥലവും പണയം വെച്ച് ലോൺ എടുത്തതാ,, അതാണെങ്കിൽ പലിശ കൂടി കൂടി വരുവാ , എന്ത് ചെയ്യണമെന്ന് പോലും അറിയത്തില്ല രാഘവേട്ടാ ,,,,,
എല്ലാം ശരിയാകും മോളെ,, മോളുടെ സങ്കടമൊക്കെ ദൈവം കാണുന്നുണ്ടാകും എല്ലാത്തിനും അദ്ദേഹം എന്തെങ്കിലും വഴി കാണിച്ച് തരാതിരിക്കില്ല,, പക്ഷെ മോളെ,, മോൾക്കും ഒര് ജീവിതം വേണ്ടെ ,,,
അതൊന്നും എന്നെ പോലുള്ളൊര് പെണ്ണിന് ആഗ്രഹിക്കാനുള്ള അവകാശം പോലുമില്ല രാഘവേട്ടാ ,, എനിക്ക് കല്യാണമൊന്നും വേണ്ട ഒന്ന് കടമെങ്കിലും തീർത്ത് അച്ചൻറെയും അമ്മയുടെയും സങ്കടം മാറ്റിയാ മതി,,,
സംസാരിച്ച് സമയം പോയതറിഞ്ഞില്ല മോള് വേഗം പോയ്ക്കൊ ഇപ്പൊ ഒര് ബസുണ്ട്,,
എന്നാ ശരി രാഘവേട്ടാ ,, ഞാൻ പോകുവാ,, ഇൻറർവ്യു നന്നാവാൻ പ്രാർത്ഥിക്കണേ,,, അതും പറഞ്ഞ് നീരജ ഓടി സ്റ്റോപ്പിൽ എത്തുന്പോഴേക്കും ബസുമെത്തി കൈ കാണിച്ച് നിർത്തി അതിൽ കയറി ഇൻറർവ്യു ചെയ്യുന്നിടത്തെത്തി,,,
ഒരുപാട് പേരുണ്ടായിരുന്നു ഇൻറർവ്യുവിന് പ്രതീക്ഷയൊന്നുമില്ല ജോലി കിട്ടുമെന്ന് എങ്കിലും നല്ല രീതിയിൽ ഇൻറർവ്യുന് അറ്റൻഡ് ചെയ്തു ,,,,തിരിച്ച് വീട്ടിലെത്തുന്പോൾ ഒരുപാട് വൈകിയിരുന്നു,, അച്ചനുമമ്മയും പരിഭ്രമിച്ചു
എന്താ മോളെ വൈകിയേ ,, അച്ചൻ കുറേ സമയായി ചോദിക്കുന്നു മോളെത്തിയോന്ന്,, ഞാൻ പറഞ്ഞു അവൾക്ക് ബസ് വൈകിയായിരിക്കും കിട്ടിയത് അതായിരിക്കും വൈകുന്നതെന്ന്,,,
ഒന്നും പറയണ്ടെൻറമ്മെ,, ബസൊക്കെ സമയത്തിന് കിട്ടിയതായിരുന്നു വഴിയിൽ വെച്ച് വണ്ടി ബ്രേക്ക് ഡൗൺ ആയി അത് ശരിയാകുന്നത് വരെ കാത്ത് നിന്നു,, അച്ചനൊറങ്ങിയൊ അമ്മേ,,,
ഇല്ല മോളെ,, ചുമ്മാ കിടക്കുവാ,, എങ്ങനെയുണ്ടായിരുന്നു മോളെ ഇൻറർവ്യു ,, നന്നായിരുന്നൊ
ഇൻറർവ്യുയൊക്കെ നല്ലതായിരുന്നു പക്ഷെ എനിക്ക് വലിയ പ്രതീക്ഷയില്ലമ്മെ ഒത്തിരി പേരുണ്ടായിരുന്നു ഇൻറർവ്യുവിന്,,
ഞാനൊന്ന് ഫ്രഷായി വരട്ടെ അപ്പോഴേക്കും അമ്മ എന്തേലും കഴിക്കാൻ എടുത്ത് വെക്ക് നല്ല വിശപ്പ്,,,
അവൾ അമ്മേടെ മറുപടിക്ക് കാക്കാതെ അകത്ത് പോയി,,,
ഭഗവാനെ ഇതെങ്കിലുമൊന്ന് ശരിയായാ മതിയായിരുന്നു,,അമ്മ അതും പറഞ്ഞ് അടുക്കളയിൽ പോയി,,,
അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞു ഒര് ദിവസം പോസ്റ്റ് മേൻ വന്ന് ഒര് കവർ കൊടുത്തു അമ്മയ്ക്ക് ,, അമ്മ അത് നീരജ യ ഏൽപ്പിച്ചു അത് തുറന്ന് നോക്കിയതും അവൾ സന്തോഷത്തോടെ തുള്ളിച്ചാടി,, അമ്മേ അന്ന് പോയ ഇൻറർവ്യുയില്ലെ അതിൽ ഞാൻ പാസായി,, എനിക്ക് ജോലി കിട്ടി അപ്പോയ്മെൻറ് ഓർഡറായിത്,
എൻറെ ഭഗവാനെ നീ നമ്മുടെ പ്രാർത്ഥന കേട്ടു ,,ഞങ്ങടെ സങ്കടമൊക്കെ തീർത്തേക്കണെ ഭഗവാനെ ,,അമ്മ ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു,,
എല്ലാം ശരിയാകാൻ പോകുവാ,, ഇനി ഞാനെൻറെ അച്ചൻറെയും അമ്മയുടെയും കണ്ണ് നിറയാൻ വിടില്ല,,നീരജയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ അമ്മയും സങ്കടപ്പെട്ടു ,
അങ്ങനെ നീരജ ജോലിക്ക് പോയി തുടങ്ങി ,,, ഒത്തിരി പേരുള്ള വലിയൊര് സ്ഥാനമായിരുന്നു ,,, എല്ലാവരും അവളോട് ഒര് സുഹൃത്തിൻറെ രീതിയിലാണ് സംസാരിക്കുന്നത്,,
ജോലി സ്ഥലത്ത് ഒരാള്‍ക്ക് അവളോടൊര് ഇഷ്ടം ,,,
നീരജ എനിക്ക് തന്നോടൊര് കാര്യം പറയാനുണ്ട് ,,,
എന്താ രാജേഷേട്ടാ,,,ജോലീൻറെ കാര്യാണൊ,,,
അതൊന്നുമല്ല ,, കല്യാണകാര്യമാണ്,,
കല്യാണമൊ,, ആർക്ക് ,,
നിനക്ക് തന്നെ അല്ലാതെ വേറാർക്കാ ,
എനിക്കൊ,, അവൾക്ക് വിശ്വാസിക്കാൻ പറ്റിയില്ല ,, ആരാ രാജേഷേട്ടാ ആള്,,
എനിക്ക് തന്നെ ഇഷ്ടമാണ് നീരജ തൻറെ സമ്മതം അറിഞ്ഞാൽ ഞാൻ അമ്മയെയും കൂട്ടി വീട്ടില്‍ വന്ന് തന്നെ പെണ്ണ് ചോദിക്കാം,,,
അതൊന്നും ശരിയാകില്ല രാജേഷേട്ടാ ,,,രാജേഷേട്ടൻ വിചാരിക്കുന്ന പോലൊര് കുടുംബമല്ല ഞങ്ങളുടേത്,, പാവങ്ങളാ,, കിടപ്പാടം പോലും പണയത്തിലാ,,, പോരാത്തിന് അച്ചൻറെ ചികിത്സ ഇതൊക്കെ എൻറെ വരുമാനത്തിലാ നടക്കുന്നത്,, ഞാൻ കല്യാണം കഴിച്ച് പോയാൽ എൻറെ അച്ചനുമമ്മയും വഴിയാധാരമാകും അവരെ നോക്കാന്‍ വേറാരുമില്ല,,,
എനിക്ക് മനസ്സിലാകുമെടൊ തൻറെ സങ്കടം ,,, തന്നെപോലുള്ളൊര് പെണ്ണിനെ കിട്ടാൻ പാടാ,, എല്ലാം അറിഞ്ഞോണ്ട് തന്നെയാ ഞാൻ തന്നെ പ്രപ്പോസ് ചെയ്തത്,, പിന്നെ കല്യാണം കഴിഞ്ഞാലും ജോലിക്ക് വരാലോ,, തൻറെ ശന്പളവും വീട്ടില്‍ കൊടുത്തോളു,,,,
നീരജയ്ക്ക് രാജേഷ് പറഞ്ഞതൊക്കെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,, രാജേഷേട്ടാ എൻറെ അച്ചനുമമ്മയ്ക്കും എനിക്ക് തരാനായി കൈയ്യിലൊന്നുമില്ല ഒര് തരി സ്വർണ്ണം പോലുമില്ല ഞങ്ങൾക്ക് ,
എനിക്കൊന്നും വേണ്ട നീരജ ,,,തന്നെ മാത്രം മതി,, സ്വർണ്ണമൊക്കെ നമുക്കുണ്ടാക്കാലൊ,, ഞാൻ എന്നാ അമ്മയെയും കൂട്ടി തൻറെ വീട്ടില്‍ വരട്ടെ പെണ്ണ് ചോദിക്കാൻ,,,,
ഓഫീസാണെന്നൊന്നും അവൾ ചിന്തിച്ചില്ല,, കരഞ്ഞു പോയി അവൾ,, കല്യാണത്തിന് സമ്മതമെന്നും പറഞ്ഞു,,,
രാജേഷ് അവളുടെ അടുത്ത് പോയി പറഞ്ഞു ഇനി നിൻറെയും നിൻറെ അച്ചൻറെ യും അമ്മയുടെയും കണ്ണ് നിറയാൻ ഇടവരില്ല ഒരിക്കലും ,, ഞാനുണ്ട് നിങ്ങളുടെ കൂടെ,, നിൻറെ അച്ചനുമമ്മയും എൻറെയും കൂടെയാ ,,
ഞാൻ നോക്കും അവരെ,,, അറിയാതെ അവളുടെ കൈയ്യില്‍ പിടിച്ച് പോയി രാജേഷ് ,,,
നീരജ രാജേഷിൻറെ ചുമലിൽ വീണ് കരഞ്ഞു ,,,

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo