മുതല. (കവിത)
#######################
#######################
മറക്കുടക്കുള്ളിലെ നിൻെറ മുഖം
എനിക്കു കാണേണ്ടതില്ല.!
വേനലും,വർഷവും കടന്നു പോയ
നദിയിലാണെൻെറ താമസം.!
നിന്നെ എനിക്കറിയാം.
എന്നെ നിനക്കറിയാം
നമുക്കറിയാതെ പോയത്
നമ്മളെന്ന സത്യവും.!
മഞ്ഞിൻെറ കുളിരിലേക്ക്
മഴത്തുള്ളി വീഴുംബോൾ.
പുതച്ചുറങ്ങുന്ന പുൽത്തകിടി പോലെ
നിൻെറ മുടിയിൽ തഴുകിക്കഴിഞ്ഞ
ആ കാലങ്ങളൊക്കെ തിരികെ തരൂ.!
കണ്ണു നീരണിഞ്ഞ നിൻെറ വേർപ്പാടിൽ
ഞാൻ ചിരിക്കാൻ മറന്നു പോയിരുന്നു.!
അത്തിമരത്തിൽ വെച്ചുമറന്ന
ഹൃദയമെടുക്കാൻ പോയ
കുരങ്ങായിരുന്നോ പെണ്ണേ...നീ.?!
ഞാൻ മുതലയെന്നു കരുതി
നദിയിലേക്കെറിഞ്ഞ കല്ലുകൾ തീർത്ത
മുറിവിലിപ്പോഴും ചോര കിനിയുന്നു.!
നദിയിലിപ്പോഴും ഞാനുണ്ട്.!
നീ തിരിച്ചു വരുന്നതുംകാത്ത്
ചോരകിനിയുന്ന മനസ്സുമായ്.!!
*******************************
അസീസ് അറക്കൽ.
************************
എനിക്കു കാണേണ്ടതില്ല.!
വേനലും,വർഷവും കടന്നു പോയ
നദിയിലാണെൻെറ താമസം.!
നിന്നെ എനിക്കറിയാം.
എന്നെ നിനക്കറിയാം
നമുക്കറിയാതെ പോയത്
നമ്മളെന്ന സത്യവും.!
മഞ്ഞിൻെറ കുളിരിലേക്ക്
മഴത്തുള്ളി വീഴുംബോൾ.
പുതച്ചുറങ്ങുന്ന പുൽത്തകിടി പോലെ
നിൻെറ മുടിയിൽ തഴുകിക്കഴിഞ്ഞ
ആ കാലങ്ങളൊക്കെ തിരികെ തരൂ.!
കണ്ണു നീരണിഞ്ഞ നിൻെറ വേർപ്പാടിൽ
ഞാൻ ചിരിക്കാൻ മറന്നു പോയിരുന്നു.!
അത്തിമരത്തിൽ വെച്ചുമറന്ന
ഹൃദയമെടുക്കാൻ പോയ
കുരങ്ങായിരുന്നോ പെണ്ണേ...നീ.?!
ഞാൻ മുതലയെന്നു കരുതി
നദിയിലേക്കെറിഞ്ഞ കല്ലുകൾ തീർത്ത
മുറിവിലിപ്പോഴും ചോര കിനിയുന്നു.!
നദിയിലിപ്പോഴും ഞാനുണ്ട്.!
നീ തിരിച്ചു വരുന്നതുംകാത്ത്
ചോരകിനിയുന്ന മനസ്സുമായ്.!!
*******************************
അസീസ് അറക്കൽ.
************************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക