Slider

തേപ്പ്

0

തേപ്പ്
--------------------------=--=-------------------------------
"ഡാാ... Try to understand mee. എനിക്ക് ഇതല്ലാതെ വേറെ ഓപ്ഷനും ഇല്ല." രാധിക തന്റെ മുൻപിൽ ഇരുന്ന ജ്യൂസ്‌ ഒരു സിപ് എടുത്തു..
"നിനക്ക് ഇത് എങ്ങനെ പറയാൻ തോനുന്നു.." ശരത്തിന്റെ ശബ്ദം അല്പം ഉയർന്നു.. അടുത്ത ടേബിളുകളിൽ ഇരുന്നവർ അവരെ ശ്രദ്ധിക്കുന്നു.
"ശരത് please control. ഇതൊരു പബ്ലിക്‌ place ആണ്. ശരിയാ നമ്മൾ നാല് വർഷം പ്രണയിച്ചു. കല്യാണം കഴിക്കണമെന്നു ആഗ്രഹിച്ചു തന്നെയാണ് ഞാനും പ്രണയിച്ചത് ."
"ഇപ്പൊ എന്താ പ്രശ്നം "? ശരത് ഇടക് കയറി
"വീട്ടുകാർ.. അവരെ സങ്കടപ്പെടുത്തി നമ്മൾ ഒരുമിച്ചാൽ ദൈവം പോലും പൊറുക്കില്ല.. തന്നെയുമല്ല എന്റെ അച്ഛന് ഹെർട്ടിനു operation കഴിഞ്ഞതാ. ചെറിയ ഒരു സ്ട്രോക്ക് പോലും അച്ഛന് താങ്ങാൻ പറ്റില്ല.. "
"അതിനു നമ്മൾ പ്രേമിക്കുന്നതിനു മുൻപേ നിന്റെ അച്ഛന്റെ operation ഒക്കെ കഴിഞ്ഞതല്ലേ.. അന്നൊന്നും അച്ഛനോട് തോന്നാത്ത സ്നേഹം ഇപ്പൊ എവിടുന്നു വന്നു. "
"അത്.. അത് . അച്ഛന് കഴിഞ്ഞ മാസം ചെറിയ ഒരു സ്ട്രോക്ക് വന്നായിരുന്നു.. അന്ന് ഡോക്ടർ പറഞ്ഞതാ... "
"ഡീ ...എന്നാൽ ഞാൻ നിന്റെ അച്ഛനോട് സംസാരിക്കട്ടെ ?"
"വേണ്ട.. വേണ്ട നിന്നെ അച്ഛൻ കാണുമ്പൊൾ തന്നെ സ്ട്രോക്ക് വരും. "
"അപ്പൊ ഇനി ഒരു ചാൻസും ഇല്ലല്ലേ ??"
"ഇല്ലടാ.. അതാ ഞാൻ പറഞ്ഞെ നമ്മുക്ക് പിരിയാമെന്ന്‌. ഇന്നു മുതൽ നമ്മൾ ബെസ്റ്റ് ഫ്രണ്ട്സ്. Ok
നീ വേണം എന്റെ കല്യാണം ഓരാങ്ങളയുടെ സ്ഥാനത്തു നിന്നു നടത്തി തരേണ്ടത്‌ .. "
"എന്നാ നിന്റെ ഭാവി ഭർത്താവ് ഗൾഫിന്ന്‌ വരുനത്.. "ശരത് മനസില്ലാമനസോടെ ആരാഞ്ഞു.
"കല്യാണത്തിന് ഒരാഴ്ച മുൻപ് വരൂഡാ.. പുള്ളിക്ക് അങ്ങനെ ഒന്നും ലീവ് കിട്ടത്തില്ല .ദുബായിൽ ബാങ്കിലെ അക്കൗണ്ട്സ് മാനേജറാ. മാസം രണ്ടു ലക്ഷത്തിൽ പുറത്തു സാലറി ഉണ്ട്.
പിന്നെ ഹണിമൂൺ മലേഷ്യയില പ്ലാൻ ചെയ്തേക്കുന്നെ. "
ശരത് ഒന്ന് മൂളി
"എനിക്ക് അറിയാം നിനക്ക് നല്ല വിഷമം ഉണ്ട്.. Just chill yar.. നീ ഇപ്പ്പോ ന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ .. ഞങ്ങൾക്ക് ഉണ്ടാകുന്ന മകന് ശരത് എന്ന് പേരിടും.. പോരെ"?
"ആാ.. അത് നല്ല ഓഫറാ .. ഞാൻ വാഷ്‌ റൂം വരെ പോയിട്ട് വരാം.." ശരത് toilet ലക്ഷ്യമാക്കി നടന്നു .
സമയം കുറെ കഴിഞ്ഞു. Toiletil പോയ ശരത് തിരികെ എത്തിയില്ല. രാധിക വിളിച്ചു നോക്കി എങ്കിലും ശരത് ഫോൺ അറ്റെന്റ് ചെയ്തില്ല.
രാധിക തിരികെ പോകാനായി എഴുനേറ്റു..
"മേഡം.. ബിൽ..." waiter ബിൽ കൊണ്ട് ടേബിളിൽ വെച്ചു..
"എന്റെ കൂടെ ഇരുന്ന ആൾ ബിൽ പേ ചെയ്തില്ലേ ?"രാധിക ചോതിച്ചു
"ഇല്ല മേഡം".. waiter മറുപടി പറഞ്ഞു
"എന്തായാലും ശരത് എന്ന കുരിശ് തലയിൽ നിന്നു പോയല്ലോ എന്ന് മനസ്സിൽ പറഞ്ഞു രാധിക ബിൽ എടുത്തു nooki.".. 12350 രൂപാ.. രാധികയുടെ കണ്ണ് പുറത്തേക്ക് തള്ളി .
"രണ്ടു ജ്യൂസിനു 12350 രൂപയോ ?"
അതിനുള്ള മറുപടി waiter നൽകി "മേഡം രണ്ടു ജ്യൂസിനു 50 രൂപാ.. ബാക്കി പൈസ മറ്റേ സർ പാർസൽ കൊണ്ടുപോയതിന്റെ ബില്ല.. ആ സർ ന്റെ വീട്ടിൽ എന്തോ പാർട്ടി ഉണ്ടെന്ന്.. ബില്ലു മേഡം പേ ചെയ്തോളും എന്ന് പറഞ്ഞു.. അപ്പൊ എങ്ങനാ cash ആയിട്ടാണോ കാർഡ്‌ ആയിട്ടാണോ പേ ചെയ്യാൻ ഉദ്ദേശിക്കുന്നത് ??"
============================
@Akhil Murali
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo