എന്റെ സൂര്യദേവൻ
- - - - - - - - - - - - - - - -
(ഇതൊരു കഥയല്ല..., സ്വന്തം ജീവിതാനുഭവങ്ങൾ.., ഇഷ്ടപ്പെടുമോ എന്നറിയില്ല..., എന്നാലും ഇവിടെ കുറിച്ചിടട്ടെ...)
തളത്തിലെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ കണ്ടൂ..., കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നത്... . നേരിയ തണുത്ത കാറ്റ്...! ദൂരേ നിന്നും മഴയുടെ ഇരമ്പൽ കേൾക്കാം. അതടുത്തെത്തുന്തോറും മനസ്സിലെവിടേയോ ഒരു കൊച്ചു സന്തോഷം അലയടിക്കുന്ന പോലെ..! അതാ.... മഴ വന്നൂ.... കാറ്റിനെ കൂട്ടുപിടിച്ചും കൊണ്ട്....! വേനലിലെ ആദ്യ മഴ....! കുസൃതിക്കാറ്റ് മഴത്തുള്ളികളെ തട്ടിത്തെറിപ്പിച്ചപ്പോൾ ഒന്നു രണ്ടു തുള്ളി മുഖത്തേക്ക് തെറിച്ചു. പുതുമഴയിൽ കുളിച്ച് തുള്ളിച്ചാടി നടന്ന ആ ബാല്യത്തിലേക്ക് മനസ്സൊന്ന് ഓടിപ്പോയി.. അച്ഛന്റെ കൂടെ ചിലവഴിച്ച ഓരോ വേനലവിധിക്കാലവും ഓർമ്മച്ചെപ്പിൽ നിന്നും പുറത്തേക്കെത്തി നോക്കി. അതെ...., അച്ഛനെനിക്കെല്ലാമായിരുന്നു....!
അച്ഛനെക്കുറിച്ചോർക്കുമ്പോൾ ആദ്യമായി ഓർമ്മ വരുന്നത്, ധ്രുവരാജകുമാരന്റെ കഥ പറഞ്ഞ് തന്ന് കഴിഞ്ഞപ്പോൾ.., അച്ഛന്റെ മടിയിൽക്കയറിയിരുന്ന് അച്ഛനെ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞതാണ്. (അച്ഛന്റെ മടിയിൽ കയറിയിരുന്ന ധ്രുവരാജകുമാരനെ അദ്ദേഹത്തിന്റെ ആദ്യ പത്നി, സുരുചി മടിയിൽ നിന്നും വലിച്ച് താഴേയിട്ടു..., എന്നിട്ട് പറഞ്ഞു, ആ മടിത്തട്ട് നിനക്കുള്ളതല്ല..., എന്റെ മകൻ ഉത്തമനവകാശപ്പെട്ടതാണെന്ന്.., ആ കഥ ഇപ്പോഴും എന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ട്..). പിന്നെ സ്കൂൾ ജീവിതം..., വേനലവിധി കഴിയാറാകുമ്പോഴേക്കും അടുത്ത അദ്ധ്യയനവർഷത്തേക്കുള്ള പുസ്തകങ്ങളെല്ലാം സങ്കടിപ്പിക്കും. പഴയ പുസ്തകങ്ങൾ കൂട്ടുകാരുടെ കയ്യിൽ നിന്നും പാതിവിലക്ക് കിട്ടും. അച്ഛൻ അവയെല്ലാം ഭംഗിയായി പൊതിഞ്ഞ് പുതുപുത്തൻപുസ്തകം പോലെ ആക്കിത്തരും. എന്നിട്ട് ഒരു ചെറുചിരിയോടെ ചോദിക്കും..,"ഉം...., പോരേ.., ന്നാ നിന്റെ പുസ്തകങ്ങൾ". ഞാനെന്നും അച്ഛന്റെ ഓമനയായിരുന്നൂ... പഠിത്തത്തിൽ അച്ഛൻ ഞങ്ങളെ ഒരു പാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.. ഇന്നെനിക്കറിയുന്ന English ഉം Maths ഉം അച്ഛനിൽ നിന്നും നേടിയിട്ടുള്ളതാണ്... 5-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ.. English ൽ ക ത്തെഴുതാനും.. ചെറുചെറു compositions എഴുതാനും അച്ഛൻ പ്രോത്സാഹിപ്പിച്ചു.... എന്റെ കുട്ടിക്കാലത്ത് തന്നെ വീട്ടിൽ വലിയൊരു അടുക്കളത്തോട്ടമുണ്ടായിരുന്നു... പയറും, വെണ്ടയും, പാവക്ക, ചീര.. എന്നിങ്ങനെ എല്ലാo... അച്ഛൻ കൃഷിയിടത്തിലേക്കിറങ്ങുമ്പോൾ എന്നേയും വിളിക്കും... ഓണക്കാലത്ത് കുട്ടനിറയെ കായ്കറികൾ പൊട്ടിക്കാറുള്ളത് ഓർമ്മയുണ്ട്... മഴക്കാലമാകുമ്പോൾ പേടിയാ... ഉമ്മറത്തിണ്ണയിൽ, വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു വരുന്ന അച്ഛനെ കാത്തിരിക്കാറുണ്ട്... ഇടിയും മിന്നലും.... ആ മഴയത്ത് അച്ഛനെ കാണാതാകുമ്പോൾ.. നെഞ്ചിലൊരു തേങ്ങൽ....! ചെറിയ ഇരുട്ടിൽ കുട ചൂടി gate തുറക്കുന്ന ശബ്ദം കേൾക്കുമ്പോഴാണ് ആശ്വാസമാവുക... ഓടിച്ചെന്ന് കെട്ടിപ്പിടിക്കും... ഞാൻ, അനീത്തി, അനുജൻ.. 3 പേർക്കും ചൂടുള്ള കപ്പലണ്ടിപ്പൊതി വെച്ചു നീട്ടും....എന്നിട്ട് ചോദിക്കും.," എന്താ എന്റെ കുട്ടിപേടിച്ചോ.."ന്ന്. എന്നിട്ട് ചേർത്ത് പിടിക്കും. കാലത്തെ 1st tea.. അച്ഛന് മാത്രം പാൽ ചായ... ഞങ്ങൾ കുട്ടികൾക്കെല്ലാം കട്ടൻ കാപ്പി... ആരുമറിയാതെ കട്ടൻ കാപ്പി ഒഴിച്ചുകളഞ്ഞ്.. അച്ഛന്റെ അടുത്ത് പോയി ഗ്ലാസ്സ് നീട്ടിക്കാണിക്കുo... ചിരിച്ചു കൊണ്ട് കുറച്ച് പാൽ ചായ എനിക്ക് തരും... അച്ഛന്റെ കൂടെ കണ്ട തൃശ്ശൂർ പൂരമല്ലാതെ ഞാനിന്ന് വരെ അത് കണ്ടിട്ടില്ല... ബാല്യത്തിൽനിന്നും കൗമാരത്തിലേക്കും, പിന്നെ യൗവ്വനത്തിലേക്ക് കാലെടുത്തു വെച്ചപ്പോഴും അച്ഛനോട് ഒരു പ്രത്യേക അടുപ്പം തന്നേയായിരുന്നു. കോളേജ് പഠനത്തിന്റെ കൂടെത്തന്നെ അച്ഛന്റെ ആഗ്രഹപ്രകാരം 6മാസം കൊണ്ട് typewriting (lower and higher) exams pass ആയി... Short hand speed ആയി (ഇന്ന് S .hand നെ കുറിച്ച് എത്ര പേർക്കറിയാം? ) Bombay ക്ക് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പ്... ഏട്ടൻ അവിടെ Income tax dept. ൽ ജോലി നോക്കുന്നു... Income tax inspector ന്റെ exam എഴുതാനുള്ള പഠിത്തവും ഞാൻ ചെയ്യുന്നുണ്ടായിരുന്നു... പക്ഷെ... അതൊന്നും നടന്നില്ല... കാലം അച്ഛനിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയിരുന്നു.. പ്രായാധിക്യം.., പിന്നെ മറവി..! അച്ഛന്റെ ഓർമ്മ ശക്തി നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.... അച്ഛന് പൊടി വലിക്കുന്ന ശീലമുണ്ടായിരുന്നു. ആനക്കൊമ്പുകൊണ്ട് തീർത്ത ഒരു ചെറിയ പൊടി ഡപ്പി സ്ഥിരം കയ്യിലുണ്ടാകും..., മറവി വന്നതിനുശേഷവും ആ ഡപ്പി കയ്യിൽ മുറുകെ പിടിച്ചിരിക്കും. പൊടിയൊന്നും അതിലില്ലെങ്കിലും അതിൽ നിന്നും പൊടിയെടുത്ത് വലിക്കുന്ന പോലെ കാണിക്കുമായിരുന്നു..കൊച്ചു കുട്ടികളെപ്പോലെ പെരുമാറാൻ തുടങ്ങി... ഒരു കാര്യവും തനിയെ ചെയ്യില്ല, എല്ലാം ആരെങ്കിലും ചെയ്തു കൊടുക്കണം... പല്ല് തേച്ചു കൊടുക്കണo, കുളിപ്പിക്കണം.. ഭക്ഷണം വാരി കൊടുക്കണം... 1977 പഠിത്തം കഴിഞ്ഞു നിൽക്കുമ്പോൾ കല്യാണാലോചന... ആദ്യം കുറച്ച് ശാഠ്യം പിടിച്ചു..., ജോലി കിട്ടി അച്ഛനമ്മമാരെ സഹായിച്ചതിനു ശേഷം കല്യാണം മതിയെന്ന്... പക്ഷെ.. ഇടക്കിടക്ക് ഓർമ്മക്കുറവിലും അച്ഛൻ പറയുമായിരുന്നു...," എന്നാ എന്റെ കുട്ടീടെ കല്യാണം" ന്ന്. " ഞാൻ മരിക്കുന്നതിന് മുന്നെ എനിക്കെന്റെ കുട്ടീടെ കല്യാണം കാണാൻ പറ്റോ...?" പിന്നെ എതിർത്ത് നിൽക്കാനായില്ല.. ഞങ്ങൾ തമ്മിൽ ശരിക്കൊന്നറിയാനോ, പരിചയപ്പെടാനോ സമയം കിട്ടിയില്ല. അതിനു മുന്നേ കല്യാണം, 1978, Feb.യിൽ... 4 ദിവസം കഴിഞ്ഞപ്പോൾ കേരളത്തിനോട് വിട പറഞ്ഞ് ആസ്സാമിലേക്ക് വണ്ടി കയറി.., പുതിയ ചുറ്റുപാട്..., പുതിയ ഭാഷ.., പുതിയ ജീവിതരീതികൾ..! അച്ഛൻ,അമ്മ, ചേച്ചിയമ്മ, സഹോദരങ്ങൾ.., ഇവരല്ലാതെ മറ്റൊരു ലോകം അറിയാത്ത ഒരു നാടൻ പെൺകുട്ടി....! ആകെ ഒരു പരിഭ്രാന്തിയായിരുന്നു... പൊരുത്തപ്പെട്ടുപോകാൻ കുറച്ച് സമയമെടുത്തു...അടുത്ത മാസം തന്നെ( March...)..., പുള്ളിക്കാരൻ 2 ആഴ്ചയായി tour ൽ ആണ്..., എന്നു തിരിച്ചു വരുമെന്നറിയില്ല..,ഒരു ദിവസം 0ffice staff ഒരു telegram കൊണ്ടുവരുന്നു.. Father expired...!! അത് കയ്യിൽ കിട്ടുന്നത് അച്ഛന്റെ മരണം നടന്ന് 5th or6 th day..! പൊട്ടിക്കരഞ്ഞു... ആശ്വസിപ്പിക്കാനാരുമില്ല.., ഇന്നത്തെ പോലെ അന്ന് direct train ഇല്ലായിരുന്നു..
4 1/2 ദിവസമെടുക്കും യാത്രക്ക്.. പോരാത്തതിന് നാട്ടിൽ നിന്നും വന്നിട്ട് ഒരു മാസമാകുന്നേയുള്ളൂ..., നാട്ടിൽ വരാൻ കഴിഞ്ഞില്ല....അച്ഛൻ വെച്ചു നീട്ടിയ എന്റെ ജീവിതം എന്തെന്ന് അറിയുന്നതിനു മുന്നേ തന്നെ അദ്ദേഹം യാത്രയായി...! "നിനക്ക് സുഖമാണോ മോളേ...." എന്നൊരുവട്ടമെങ്കിലും ചോദിച്ചിരുന്നെ ങ്കിൽ.....! വടിവൊത്ത കയ്യക്ഷരമുള്ള 2 വരിയെങ്കിലും എഴുതിയ ഒരു കത്ത് എനിക്ക് കിട്ടിയിരുന്നെങ്കിൽ....! ഒന്നിനും ഭാഗ്യമുണ്ടായില്ല.... നീണ്ട 39 വർഷങ്ങൾ...! എവിടേയെങ്കിലുമിരുന്നു കൊണ്ട് ആ ആത്മാവ് എന്റെ ജീവിതം കാണുന്നുണ്ടാകാം..! കുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞു തന്ന നല്ല നല്ല കാര്യങ്ങൾ ഞാനിന്നുo അനുഷ്ഠിക്കുന്നു.. പക്ഷെ.., മനസ്സു നിറയെ ഇപ്പോഴും അച്ഛനോടുള്ള പരിഭവങ്ങളാണ്. ഒരുനാൾ ഇതെല്ലാം ഞാനച്ഛനോട് പറയും.. അച്ഛന്റെ ആത്മാവ് അങ്ങു ദൂരെ എന്നെ കാത്തിരിക്കുന്നുണ്ടാകും... ഞാനും പോകും ഒരു നാൾ അച്ഛന്റടുത്തേക്ക്....! എന്നിട്ട് ആ തോളിൽ തലചായ്ച്, ആ കൈകളിൽ കെട്ടിപ്പിടിച്ചിരുന്ന് ചോദിക്കും, എന്തിനാ എന്നെ ഇട്ടേച്ച് പോയതെന്ന്....! അപ്പോൾ അച്ഛന്റെ സ്വതസിദ്ധമായ ഒരു പുഞ്ചിരി ഞാൻ കാണും...! എന്നിട്ട് അച്ഛനെന്നോട് പറയും...," ഈ കുട്ടീടൊരു പരിഭവം കണ്ടില്ലേ..." ന്ന്.... എനിക്കേറെ പറയാനുണ്ട്....,39 വർഷത്തെ കൊച്ചു കൊച്ചു സന്തോഷങ്ങളും വലിയ വലിയ സങ്കടങ്ങളും....! ഞാനും വരും അച്ഛാ...., ഒരുനാൾ അച്ഛന്റടുത്തേക്ക്..., ആ മടിയിൽ അല്പനേരം തല ചായ്ച്ചു കിടക്കാൻ....!

"സൂര്യനായ് തഴുകിയുറക്കമുണർത്തുമെന്നച്ഛനെയാണെനിക്കിഷ്ടം......
ഞാനൊന്നു കരയുമ്പോളറിയാതെയുരുകുമെന്നച്ഛനെയാണെനിക്കിഷ്ടo.....
എഴുതുമീസ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുഭവ സങ്കല്പമച്ഛൻ...
അണയാത്ത ദീപമാണച്ഛൻ...
കാണുന്ന ദൈവമാണച്ഛൻ...
Oh....dad...! I miss u a lot... With lots and lots of love to my Great Father...
............ അംബികാ മേനോൻ..............
13/6/17.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക