
എന്തുപറ്റി നിനക്ക് ഞാൻ നിന്നെ ശ്രെദ്ധിക്കുമ്പോഴൊക്കെ നിന്റെ മുഖത്ത് തെളിച്ചം കാണാനില്ലലോ ,,,നിനക്ക് ഈ വിവാഹത്തിന് ഇഷ്ടമല്ല എന്നുണ്ടോ ?
ഏയ് അങ്ങനെ ഒന്നുമില്ല ഇക്കാ
പിന്നെന്തുപറ്റി നിനക്ക് ,,വല്ലപ്പോഴും ഒന്നു വിളിക്കണം എന്നുപറഞ്ഞാൽ ,,ഞാൻ സംസാരിക്കുന്നതല്ലാതെ അങ്ങേയറ്റം നിന്റെ മൂളൽ മാത്രം ,,,ഒരുപാടു സ്നേഹിച്ചതല്ലേ നമ്മൾ ,,വീട്ടുകാരെ കരകയറ്റാൻ വേണ്ടി നീ ഗൾഫിൽ പോകുന്നു എന്നുപറഞ്ഞപ്പോൾ ഞാൻ എതിർത്തെങ്കിലും എന്റെ എതിർപ്പിനെ പൊട്ടിക്കരഞ്ഞുകൊണ്ട് നീ നിശ്ശബ്ദനാക്കി ,,ഇപ്പോൾ എന്നേക്കാൾ മുന്തിയ മാപ്പിള്ളയെ കെട്ടാൻ നീയും ആഗ്രഹിക്കുന്നുണ്ടോ ?ഉണ്ടങ്കിൽ പറയണം ,,ഞാൻ ഈ നിക്കാഹിൽ നിന്നും മാറിപ്പോകാം
അങ്ങനെയൊന്നും പറയല്ലേ ഇക്കാ ,,എന്റെ വിഷമം എനിക്കും പടച്ചവനും മാത്രമറിയാം ,,,എനിക്ക് ജീവിക്കണമെന്ന ആഗ്രഹമേയില്ല ,, പിന്നയല്ലേ മുന്തിയ പുയ്യാപ്ള യുടെ കൂടെയുള്ള ജീവിതം
പിന്നെ എന്താ പെണ്ണെ നിനക്ക് പറ്റിയത് നീ എന്നോടുപറ ?
മൂത്തതിനെ കെട്ടിച്ചതും അതിന്റെ കടവും ബാങ്കുകാരുടെ ജപ്തിയുമൊക്കെ കുടുങ്ങി കിടക്കുന്ന സമയമാണല്ലോ ഇക്ക എന്നെ ജീവിതത്തിലേക്ക് വിളിക്കുന്നത് ,,അപ്പോൾ ഞാൻ എങ്ങനെ വരും ഇക്കാ നിങ്ങളുടെ കൂടെ ?അങ്ങനെ ഞാൻ അന്നുവന്നിരുന്നെങ്കിൽ എന്റെ ഉമ്മയും താഴെ ഉള്ള എല്ലാവരും കൂടി പുഴയിൽ ചാടി ചത്തേനെ ,,,അങ്ങനെ എനിക്കുമാത്രം ഒരുജീവിതം ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല ,,,,ഇപ്പോൾ എല്ലാം ഒന്ന് കരക്കടുത്തപ്പോഴാണ് വീട്ടുകാർ എന്റെ കാര്യം ചിന്തിക്കുന്നത് തന്നെ ,,,എങ്കിലും പോയതിന്റെ മൂന്നാം നാൾ തൊട്ടു ഞാൻ ഇക്കയെ മറന്നിരുന്നു എന്നതാണ് സത്യം ,,അല്ലങ്കിൽ മറക്കാൻ ശ്രമിച്ചിരുന്നു ,ഇക്കയെ ഓർക്കാൻ എനിക്ക് ധൈര്യമുണ്ടയില്ല എന്നുപറയുന്നതാകും ശരി ,,,വീട്ടുവേലക്കു എന്നുപറഞ്ഞിട്ടു അവർ നമ്മളേ കൊണ്ടുപോയത് പെൺവാണിഭ കേന്ദ്രത്തിലേക്ക് ആയിരുന്നു ,,എതിർക്കാൻ നോക്കിയപ്പോഴെല്ലാം അവരുടെ കൈത്തരിപ്പുതീരുവോളം തല്ലി ,,ഒരുതുള്ളിപച്ചവെള്ളം പോലും തരാതെ അവശയായി കിടക്കുന്ന എന്റെ ശരീരത്തിലേക്ക് അവർ പടർന്നുകയറിയപ്പോൾ എല്ലുകൾ നുറുങ്ങി ,,എന്റെ പ്രാണൻ എന്നെ വിട്ടുപോയിരുന്നെങ്കിൽ എന്നുഞൻ പലവട്ടംആഗ്രഹിച്ചു ,അതുണ്ടായില്ല അനുഭിവിക്കേണ്ടത് അനുഭവിച്ചുതന്നെ തീർക്കേണ്ട ?അതാകും ഈ ജീവിതം വീണ്ടും ബാക്കിആയതു ,,
അപ്പോൾ ഈ മൂന്നുവർഷവും അവരുടെ കൂടെ ആയിരുന്നോ നീ ?
അതെ ,നമ്മളെ പാർപ്പിച്ചിരിക്കുന്ന വില്ലകളിൽ നിന്നുള്ള പുറം ലോകം ഞാൻ ഇതുവരെ കണ്ടിട്ടില്ല ,,,ഒന്നുരണ്ടുപ്രാവശ്യം രക്ഷപെടാൻ ശ്രെമിച്ചപ്പോഴെല്ലാം അവർ പിടിച്ചു,,,കൈത്തരിപ്പുതീരുവോളം അടിച്ചുഅവശയാക്കി റൂമിൽ അടച്ചിട്ടു ,,ദിവസങ്ങൾ കഴിയും തോറും കൂടുതൽ കൂടുതൽ നശിച്ചു എന്ന തോന്നലും ,,കുടുംബത്തിന്റെ അവസ്ഥയും ഒക്കെയായപ്പോൾ അവർ പറയുന്നത് അനുസരിച്ചു അവരുടെ കൂടെ കൂടി ,,,,വര്ഷം ഒന്നുകഴിഞ്ഞപ്പോൾ അവരുടെ വിശ്വസ്തയായി ,,അതുമൂലം ഇതിൽ അറിയാതെ വന്നുചാടിയ രണ്ടുപെൺകുട്ടികളേ രക്ഷിക്കാൻ പറ്റി ,,എങ്കിലും ഒരിക്കൽ പോലും അവർ എന്നെ സംശയിച്ചില്ല ,അറിഞ്ഞിരുന്നെങ്കിൽ അവർ അന്നേ എന്നെ കൊന്നേനെ ,,ഇപ്പോൾ മൂന്നുവർഷം കഴിഞ്ഞു ഞാൻ ഇവിടെ തിരിച്ചെത്തിയതും അവരുടെ ആ വിശ്വാസം കൊണ്ടാണ് ,,ഇവിടെ എത്തിയപ്പോൾ എന്നേ അങ്ങോട്ട് അയച്ച സമൂഹത്തിൽ ഉന്നതൻ മാരുടെ വേഷം കെട്ടിനടക്കുന്നവരുടെ ഒക്കെ മുഖം മൂടി വലിച്ചഴിക്കണം എന്നുണ്ടായിരുന്നു ,,വീണ്ടും ഞാൻ കേസുമായി ഇറങ്ങിയാൽ എന്റെ അവസ്ഥ നാട്ടുകാർ അറിയും അതുമൂലം കുടുംബത്തിന് ചീത്തപ്പേര് ആകും എന്നൊക്കെ ഓർത്തു എല്ലാം പടച്ചോനുവിട്ടുകൊടുത്തു
നീയെങ്ങനെ ഇതൊക്കെ സഹിച്ചു അവിടെ ഇത്രയും കാലം ,,,നിന്റെ മനസ്സിന് ഇത്രത്തോളം ഉറപ്പുണ്ട് എന്നുകരുതിയില്ല ,,,ഇതൊക്കെ എങ്ങനെ സഹിച്ചു നീ
ആദ്യമാദ്യം മരിക്കാനൊക്കെ നോക്കി പരാജയപ്പെട്ടു ,പിന്നീട് കുടുംബത്തിന്റെ പ്രാരബ്ദത്തിനു അല്പം അയവുവന്നു ജീവൻ കളയാം എന്നുവെച്ചു ,,കുടുംബത്തിന്റെ പ്രാരംബദ്ധം തീരാത്തതുകൊണ്ടു എനിക്ക് ആയുസ്സും കൂട്ടിക്കിട്ടി
എന്തേ ഈ കാര്യങ്ങളൊന്നും എന്നോടുപറഞ്ഞില്ല ,,,നിന്റെ അടച്ച ശബ്‍ദം കേട്ടപ്പോൾ എത്രവട്ടം ഞാൻ ചോദിച്ചതാ ,,,നീയെന്താ വിഷമിച്ചിരിക്കുന്നതു എന്ന് ?
ആദ്യമാദ്യം ഫോൺ ചെയ്യാനേ അനുമതി ഉണ്ടായിരുന്നില്ല ,പിന്നീടാണ് അത് താരമായതു ,,അതും ആ സമയത്തു അടുത്തുകാരെങ്കിലുമൊക്കെ ഉണ്ടാകുകയും ചെയ്യും ,,പിന്നീട് എനിക്കൊരു കൊതി മരിക്കുന്നതിനുമുന്പ് ഇക്കയെ ഒന്നുകാണണം എന്ന് ,അതിനുവേണ്ടിയാ ഞാൻ വന്നത് അപ്പോഴേക്കും ഇക്കായും എന്റെ വീട്ടുകാരും എല്ലാം കൂടി നിക്കാഹും ഉറപ്പിച്ചു ,,,എനിക്ക് ഇക്കായുടെ ഭാര്യയാവാനുള്ള യോഗ്യതയില്ല ,,ഞാൻ ചീത്തയായിട്ടു വര്ഷങ്ങളായി ,,ഇക്ക എന്തെങ്കിലും പറഞ്ഞു ഇതിൽ നിന്ന് ഒഴിയണം ,,അല്ലെങ്കിൽ ഞാൻ എന്റെ ജീവൻ അവസാനിപ്പിച്ചോളാം ,,ഈ നാടും വീട്ടുകാരെയുമൊക്കെ കാണുമ്പോൾ കുറച്ചുകൂടി ജീവിക്കാൻ ഒരുപൂതി അതാണ് ഇക്കായോട് നിക്കാഹ് വേണ്ടെന്നു വെക്കുമോ എന്നുചോദിച്ചതു ,,
നിന്നെ എന്തിനു ഞാൻ ഒഴിവാക്കണം പെണ്ണെ ,മനസ്സുകൊണ്ട് നീ നശിച്ചിട്ടില്ല ,,,കല്യാണം കഴിച്ചും ഭർത്താക്കൻ മാരെ പറ്റിക്കുന്ന ഭാര്യമാരും ഭാര്യമാരെ പറ്റിക്കുന്ന ഭർത്താക്കൻ മാരും ഉള്ള ഈ ലോകത്തു എല്ലാം തുറന്നു പറയാനുള്ള മനസ്സു നിനക്കുണ്ടായി ,,നിന്റെ ശരീരം കഴുകൻ മാർ കൊത്തിപ്പറിച്ചെങ്കിലും എന്നോടുള്ള സ്നേഹം നിന്റെ മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ചുവെച്ചു ,,അവിടേക്കു നീയാർക്കും പ്രവേശനം അനുവദിച്ചുമില്ല ,,എന്റെ മനസ്സിൽ പൂർണ്ണ പരിശുദ്ധയായി നീഇപ്പോഴും ഉണ്ട് ,,അതുമതി എനിക്ക് ...ഇനിയുള്ള ജീവിതം മുഴുവൻ കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് ഞാൻ നിന്നെ നോക്കിക്കോളാം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അവളുടെ മുഖം ചേർത്തുപിടിച്ചു മൂർദ്ധാവിൽ ചുംബിക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും ഉറ്റുവീഴുന്ന കണ്ണുനീർ അവന്റെ ശരീരത്തിലേക്ക് പെയ്തിറങ്ങുകയായിരുന്നു
ലതീഷ് കൈതേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക