ഏകാന്തത തള്ളി നീക്കുവാൻ ആകാശത്തെ തൊട്ടു നിൽക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ലൈറ്റ് ഓഫ് ചെയ്ത് തനിച്ചിരിക്കുന്ന രാത്രികളിലൊന്നിലാണ് ഞാൻ അവളെ കണ്ടു പിടിച്ചത്. സീതയെ..... അവൾ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ഏതോ ഒരു പുസ്തകം വായിക്കുകയായിരുന്നു. വെളിച്ചത്തിൽ നിന്ന് ഓടിയൊളിക്കാൻ ആഗ്രഹിച്ച എനിക്ക് ഇരുട്ടിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന അവൾ ഒരു കൗതുകമായിരുന്നു.
അവളെ പകൽ വെളിച്ചത്തിൽ തൊട്ടടുത്ത ദിവസം കണ്ടപ്പോഴും തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. വലിയ ഒരു ബക്കറ്റിൽ തുണി നനച്ച് നിലം തുടയ്ക്കുകയായിരുന്നു അവൾ അപ്പോൾ. വീട്ടു ജോലിക്കാരി രാധമ്മയുടെ മകൾ സീത. ആദ്യമായി പരിചയപ്പെട്ടത് അങ്ങനെയാണ്.
പത്താം ക്ലാസിൽ ആണ് പഠിക്കുന്നതെന്നറിഞ്ഞപ്പോൾ അമ്പരന്നു. എന്റെ പ്രായം. പക്ഷേ ശരീര വളർച്ച അധികമില്ല.
" പഠിക്കാൻ മണ്ടിയാ. പത്താം ക്ലാസ് കഴിഞ്ഞാൽ കെട്ടിച്ചു വിടണം." മകളെ കുറിച്ചുള്ള രാധമ്മയുടെ അഭിപ്രായം പക്ഷേ ഒരു നുണയായി തോന്നി. പുസ്തകങ്ങളുമായി ഇരുട്ടിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയായി മാത്രമേ എനിക്ക് അവളെ സങ്കൽപ്പിക്കാൻ കഴിയുമായിരുന്നുള്ളു.
" നിനക്കു പഠിക്കാൻ ഇഷ്ടമല്ലേ " രാധമ്മ ചായ എടുക്കാൻ അടുക്കളയിലേക്ക് പോയ തക്കത്തിന് ഞാൻ അവളോട് ചോദിച്ചു. അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ആ ബക്കറ്റിലെ അഴുക്കു വെള്ളത്തിലേക്ക് വീണു. അവളുടെ കണ്ണുനീരിനു പോലും ഏറ്റവും യോജിച്ച സ്ഥലം ആ അഴുക്കു വെള്ളമാണെന്ന മട്ടിൽ.

പതിയെ എന്റെ രാത്രി കാഴ്ചകളിൽ നിന്നും അവൾ അപ്രത്യക്ഷയാവുകയായിരുന്നു. പത്താം ക്ലാസ്സിന്റെ റിസൽട്ട് വന്ന് പ്ലസ് ടു വിന് നല്ല സ്കൂൾ ഏതാണെന്ന് അന്വേഷിച്ചു നടക്കുന്ന സമയത്താണ് പിന്നെയും സീതയെ കുറിച്ചു കേട്ടത്. ഡൈനിംഗ് ഹാളിൽ ഒരു പാത്രത്തിൽ പായസം ഇരിക്കുന്നു.
"ഇതെവിടുന്നാ അമ്മാ പായസം ?"
"ഇതെവിടുന്നാ അമ്മാ പായസം ?"
"ആ രാധമ്മേടെ മോളുടെ കല്യാണമായിരുന്നു ഇന്ന്. ഇനി അത് എടുത്ത് കുടിക്കാനൊന്നും നിൽക്കണ്ട. വൃത്തിയില്ലാത്ത കൂട്ടങ്ങളാ..."
ഒരു തവണ മാത്രം കണ്ടിട്ടുള്ളെങ്കിലും അവളുടെ കണ്ണുകളിലെ ദൈന്യതയെ മറക്കാൻ പറ്റുന്നതായിരുന്നില്ല. അതു കൊണ്ട് തന്നെ പായസം കുടിക്കാൻ വാശി പിടിച്ചുമില്ല.
സീതയെ ഞാൻ മറന്നു തുടങ്ങുമ്പോഴെല്ലാം അവളെ കുറിച്ചുള്ള വാർത്തകൾ ഓർമ്മപ്പെടുത്തലുകളായി രാധമ്മയുടെ നാവിൽ നിന്ന് എത്തിക്കൊണ്ടിരുന്നു. മാസം തികയാതെ പ്രസവിച്ച അവളുടെ കുഞ്ഞ് മരിച്ചു പോയതും കള്ളു കുടിച്ച് വരുന്ന കെട്ടിയോന്റെ തല്ലു കൊണ്ട് ഒരിക്കൽ അവളുടെ കയ്യൊടിഞ്ഞതും അയാൾക്ക് മറ്റൊരു പെണ്ണുമായി അടുപ്പമുണ്ടെന്നറിഞ്ഞ് വിഷം കുടിച്ച് മരിക്കാൻ അവൾ ശ്രമിച്ചതും എല്ലാം നിറമില്ലാത്തതെന്ന് ഞാൻ കരുതിയ എന്റെ ജീവിതത്തിന്റെ ഭംഗികൾ കാണാൻ എന്നെ പ്രേരിപ്പിച്ചു. എം.ബി.ബി.എസിന് പഠിക്കുമ്പോൾ ഹോസ്റ്റലിൽ നിന്ന് ഇടയ്ക്ക് വീട്ടിൽ വന്ന് നിൽക്കുമ്പോഴാണ് സീതയുടെ ഭർത്താവ് വണ്ടിയിടിച്ച് മരിച്ചെന്ന വാർത്ത അറിഞ്ഞത്.
"ഇപ്പൊ എന്റെ കൂടെയാ താമസം. ഒരു കൊച്ചിനെ കൊടുത്തതിനേം ദൈവം തിരിച്ചെടുത്തു. കെട്ടിയോനേം അങ്ങോട് വിളിച്ചു. അവൾ ഇനി എന്തിനാ ജീവിക്കണേ"
ഇങ്ങനെ പറഞ്ഞു കരഞ്ഞ രാധമ്മയോട് സഹതാപം അല്ല തോന്നിയത്, ദേഷ്യമാണ്. നാലു വർഷങ്ങൾക്കു മുമ്പ് അവളുടെ ജീവിതത്തിലെ ആ വഴിവിളക്കിന്റെ വെളിച്ചം തല്ലിക്കെടുത്തിയില്ലായിരുന്നെങ്കിൽ സീതയുടെ കഥ മറ്റൊന്നായേനേ എന്നു പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല.
പക്ഷേ അത് അവളെ കുറിച്ച് കേൾക്കുന്ന അവസാനത്തെ വാർത്തയാണെന്ന് അന്ന് കരുതിയില്ല.
അടുത്ത വരവിന് വാർത്തകൾ പറയാൻ രാധമ്മ ഉണ്ടായില്ല.രാധമ്മ മരിച്ചു എന്നു കേട്ടപ്പോൾ സീതയെ ഒന്നു പോയി കാണണം എന്നു തോന്നി. ഒഴിവാക്കാനാവാത്ത ചില തിരക്കുകൾ വന്നപ്പോൾ എളുപ്പത്തിൽ ഒഴിവാക്കാവുന്ന ഒന്ന് എന്ന രീതിയിൽ അത് മറന്നു. സീതയേയും എന്നന്നേയ്ക്കുമായി...
പഠിത്തം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരികയാണ് ഒരു ഡോക്ടറായി. കോളിംഗ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന മുഖം ഒരുപാട് പരിചയം തോന്നുന്നതായിരുന്നു.
"സീതമ്മേ അടുപ്പത്തെ പാൽ തിളയ്ക്കുന്നുണ്ട്. നീ ചെന്ന് അത് വാങ്ങി വയ്ക്ക്..."
അമ്മയുടെ ശബ്ദം. അവൾ അനുസരണയോടെ അടുക്കളയിലേക്ക് പോയി.
" ആ രാധമ്മ ചത്തപ്പോ ഞാൻ ഒന്നു പേടിച്ചു. ഇന്നത്തെ കാലത്ത് കളക്ടർ ഉദ്യോഗത്തിനു ആളെ കിട്ടുന്നതിലും പാടാ വീട്ടുജോലിക്ക് ഒരു പെണ്ണിനെ കിട്ടാൻ. ഇവള് ഉണ്ടായത് എന്തായാലും നന്നായി " അമ്മയുടെ ആത്മഗതം.

ശരിയാണ്.. ഡോക്ടർമാരും എൻജിനീയർമാരും ഇനിയും ഉണ്ടാകും ഒരുപാട്. പക്ഷേ ഒരു രാധമ്മ പോയാൽ ഒരു സീതമ്മയെ കിട്ടാൻ പാടാണ്. ഇനിയും സീതമ്മമാർ ഉണ്ടാവട്ടെ. വഴിവിളക്കുകൾ പൊട്ടിച്ചു കളയട്ടെ. പുസ്തകങ്ങൾ കീറി കളയട്ടെ. ജീവിതം തുടങ്ങുന്ന പ്രായത്തിൽ ഭർത്താവിനേയും കുഞ്ഞിനേയും നഷ്ടപ്പെട്ട് ജീവിതം നശിക്കുന്ന സീത മാർ ഇല്ലെങ്കിൽ എന്നെപ്പോലുള്ളവരുടെ അടുപ്പുകൾ പുകയില്ല. അഴുക്കു പാത്രങ്ങൾ വെളുക്കില്ല; ബാത്റൂമുകൾ വെട്ടിത്തിളങ്ങില്ല; എനിക്ക് തോന്നേണ്ടത് ധാർമ്മിക രോഷമല്ല; ഒന്നുമില്ലാത്ത അവൾക്ക് ആഡംബര പൂർണ്ണമായ ഒരു അടുക്കള സ്വന്തമായി കൊടുത്ത ഒരു യജമാനത്തിയുടെ ഔദാര്യ ബോധമാണ്....
സീതമാർ ജനിക്കട്ടെ... ജീവിക്കട്ടെ.... അടുക്കളയുടെ പിന്നാമ്പുറങ്ങൾ സ്വന്തമാക്കാൻ വേണ്ടി....
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക