നീ എന്നാ ഒരു മുരടനാടാ .. നിന്റെയൊരു സ്വഭാവം ....... എങ്ങനെ നിന്നെ എല്ലാരും സഹിക്കുന്നെ എന്നാ എനിക്ക് മനസിലാകാത്തത് ..... പ്രേത്യകിച്ചു നിന്റെ പെണ്ണുംപിള്ള ... ഈ സ്ഥാനത്തു എന്റെ പെണ്ണുപിള്ളയെങ്ങാനും ആയിരുന്നേൽ എപ്പോ അവൾ പൊടി തട്ടീം പോയിയെന്നു ചോദിച്ചാൽ മതി .....
വൈകിട്ട് രണ്ടു പേരും കൂടി ഇരുന്നു രണ്ടെണ്ണം വിട്ടോണ്ടിരുന്നപ്പോഴാണ വികാസ് അനൂപിനോട് ഇങ്ങനെയൊക്കെ ചോദിച്ചത്..
അതിന്റെ ഞെട്ടലിൽ ആയിരുന്നു അനൂപ് ...
വീട്ടിലും , ജോലി ചെയ്യുന്ന ബാങ്കിലും ,എന്തിനു ...... ഏറെ പറയുന്നു തന്നെ അറിയുന്ന ഒരാളും തന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ല ...എല്ലാവരും പേടിച്ചുസംസാരിക്കുന്ന ഒരാളാണ് താൻ എന്നവനറിയാം .....ആ ഗൗരവം ഒട്ടും പോകാതെ ശ്രെദ്ദിക്കാറുണ്ടു അനൂപ്.
അനൂപിന് ആകെയുള്ള ഒരേ ഒരു സുഹൃത്താണ് വികാസ്.. ഡിഗ്രിക് പഠിച്ചോണ്ടിരുന്നപ്പോഴാണ് അനൂപും വികാസും സുഹൃത്തുക്കളാകുന്നത് പഠനം കഴിഞ്ഞു അമേരിക്കയിലേക്ക് പോയ വികാസിനെ 15 വര്ഷങ്ങള്ക്കു ശേഷം പിന്നെ ഇപ്പോഴാണ് കാണുന്നത് .
അന്നും ഇന്നും വേറൊരു സുഹൃത്ത് അനൂപിനി ല്ല .. ആരോടും ഒരു അനുകമ്പയും ഇല്ലാത്ത ഒരുമാതിരി കാടത്ത സ്വഭാവമാണ് അനൂപിന്റെ.. ആ രൂപം പോലും അങ്ങനെയാണ്.. കട്ടിമീശയും, കൂടെ താടിയും കൂടെ ആയപ്പോ പൊതുവെ ഉള്ള ഗൗരവം ഇരട്ടിയായി....ആരെക്കണ്ടാലും ഒന്ന് ചിരിക്കില്ല.... ഒരു ബാങ്കിലെ മാനേജരാണ് അനൂപ്... താഴെയുള്ളവരെയും, കസ്റ്റമേഴ്സിനെയും എല്ലാം ഞെട്ടിക്കും... എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ആ മുൻപിൽ പെടാതിരിക്കാൻ ബാങ്കിലുള്ളവർ ശ്രദ്ദിക്കും..

വീട്ടിലെ സ്ഥിതി ഇതിലും കഷ്ട്ടം... സത്യത്തിൽ ഒരു പട്ടാള ക്യാമ്പിൽ ഉള്ളവർക്ക് ഇതിലും സ്വാതന്ത്രം ഉണ്ടാകും.
അനൂപിന്റെ ഭാര്യ ലക്ഷ്മിയും, രണ്ട് ആൺകുട്ടികളും .....ആണ് ഈ ക്യാമ്പിലെ അന്തേവാസികൾ...
ലക്ഷ്മിയുടെ വീട്ടുകാർ ജോലിയും, സ്വഭാവും ഒക്കെ നോക്കി കെട്ടിച്ചതാണ്...ആദ്യമൊക്കെ ലക്ഷ്മി ഒത്തിരി സങ്കടപ്പെട്ടു... പിന്നെ പതിയെ, പതിയെ എല്ലാം ശീലമായി.... ഇപ്പൊ സ്വന്തമായി ഒരു തീരുമാനവുമില്ല... അനൂപിന്റെ ഇഷ്ട്ടങ്ങൾക്കു വേണ്ടി ചലിക്കുന്ന ഒരു പാവ.... ജീവനുണ്ടന്നുള്ള ഒരു വിത്യാസം മാത്രം...

ഇങ്ങനെയൊക്കെ ഉള്ള അനൂപിനോട്.. താൻ എങ്ങനെയൊക്കെയാണന്നു വികാസ് തുറന്നു പറഞ്ഞപ്പോൾ മുതൽ
അനൂപിന് ആകെയൊരു മനപ്രയാസം.... പറയാനുള്ളതൊക്കെ പറഞ്ഞിട്ട് , നിന്റെ കൂടെ ഇരുന്നാൽ എനിക്കും കൂടി വട്ട് പിടിക്കും എന്നും പറഞ്ഞു വികാസ് പോയി.. പക്ഷേ അവൻ പറഞ്ഞിട്ട് പോയതെല്ലാം മനസ്സിൽ തികട്ടി വന്നുകൊണ്ടിരിക്കുന്നു....

ഒരു തമാശ കേട്ടാൽപോലും ചിരിക്കില്ലാത്ത ഒരുത്തൻ..... ഇങ്ങനെയുണ്ടോ മനുഷ്യർ..... എടാ നീ ഇപ്പൊ നീ മരിച്ചാൽ പോലും ഒരാളും സങ്കടപെടില്ല... നിന്റെ ഭാര്യയും, കുട്ടികളും പോലും ..... കാരണം ആർക്കും നിന്നോട് സ്നേഹം തോന്നാൻ വഴിയില്ല...... പേടി..... അത് മാത്രമേ നിന്നോടുളളു.... നീ ഇങ്ങനെയൊന്നും ജീവിച്ചാൽ പോരാ...നിന്റെ വീട്ടിലെങ്കിലും..... ഭൂമിയിലെ സ്വർഗമാണ് കുടുംബം.... പരസ്പരം മനസിലാക്കി സ്നേഹിച്ചാൽ ....
ഞാൻ അടുത്ത വർഷം വരുമ്പോൾ എനിക്കതു കാണണം....

അനൂപ് കണ്ണാടിയുടെ മുൻപിൽ നിന്നു സ്വന്തം മുഖത്തേക്കൊന്നു നോക്കി...
ഒന്ന് ചിരിച്ചു നോക്കി.. പക്ഷേ അതൊരു വികൃതമായ ചിരിയാണന്നു അനൂപിന് മനസിലായി....

ശരിയായിരിക്കാം..... തന്റെ മുഖത്തു നിന്നും ചിരി മാഞ്ഞിട്ടു വർഷങ്ങൾ പലതായി.... 10 വയസുണ്ടായിരുന്നപ്പോൾ അച്ഛൻ.... അമ്മേയെയും, തന്നെയും രണ്ടു അനിയത്തിമാരെയും ഉപേക്ഷിച്ചു പോയപ്പോൾ... സങ്കടം സഹിക്കാനാവാതെ 'അമ്മ ചോറിൽ വിഷം ചേർത്ത് തനിക്ക് തരാതെ...... അനിയത്തിമാരെയും കൂട്ടി ഈ ലോകത്തു നിന്നും പോയപ്പോൾ....അണഞ്ഞു പോയതാണ് എല്ലാ പ്രകാശവും...
പിന്നെ ഒരു തരം മരവിപ്പായിരുന്നു..... എല്ലാത്തിനോടും പകയായിരുന്നു... ബന്ധു ജനങ്ങളുടെ ആട്ടും, തുപ്പും, സഹിക്കാനാവാതെ ഒരു ദിവസം നാടു വിട്ടു... കൊച്ചി എന്ന മഹാനഗരത്തിൽ വന്നു.... ഒത്തിരി കഷ്ട്ടപെട്ടു... ചെയ്യാത്ത ജോലി ഒന്നും ഇല്ല.... വാശിയായിരുന്നു... നല്ല ഒരു ജോലിക്കുവേണ്ടിയുള്ള ലക്‌ഷ്യം...അന്നു മാഞ്ഞ ചിരി പിന്നെ മുഖത്തു വന്നില്ല... ഒടുവിൽ ഇവിടെ വരെ എത്തി... അതിനിടയിൽ ആരും തന്നോട് വികാസ് ഇപ്പൊ പറഞ്ഞപോലെ പറഞ്ഞിട്ടില്ല... അതിനാൽ തന്നെ താൻ ഇന്നുവരെ ഇതൊന്നും ശ്രെദ്ദിച്ചിട്ടില്ല എന്നതാണ് സത്യം.... താൻ പറയുന്നതും, ചെയ്യുന്നതും ശരിയാണന്നുള്ള വിശ്വാസത്തിനു ഒരു ഉലച്ചിൽ സംഭവിച്ചിരിക്കുന്നു..... ആരോടാണ് ചോദിക്കേണ്ടത്..... അറിയില്ല..... അങ്ങനെ ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ മാത്രം ബന്ധം ആരുമായും ഇല്ല....
ഈ സ്വഭാവം ഒന്ന് മാറ്റണം..എങ്ങനെ..... എവിടെ തുടങ്ങണം....... അറിയില്ല... ടെറസിനു മുകളിൽ കയറി വിവിധ കാഴ്ചകൾ കണ്ടു അനൂപ് കുറെ നേരം നിന്നു...അയലത്തുള്ള സന്ദീപ് , ഭാര്യയെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കുകയാണ് ,....പുറകിലിരിക്കുന്ന സന്ദീപിന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലും, കാതിലും ചുടു നിശ്വാസം ഉതിർക്കുമ്പോൾ പലപ്പോഴും അവളുടെ ബാലൻസ് തെറ്റുന്നു.... അവൾ കള്ളച്ചിരിയോടെ തിരിഞ്ഞുനോക്കുമ്പോൾ അവൻ പൊട്ടിച്ചിരിക്കുന്നു..... എതിർവശത്തുള്ള രാമൻ ഭാര്യയെ തുണി അലക്കാൻ സഹായിക്കുന്നു...രണ്ടു വീട് അപ്പുറമുള്ള ജോസുചേട്ടനും, ഭാര്യയും പള്ളിയിൽ പോയിട്ട് എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ടു പോകുന്നു....റോഡിൽ കുട്ടികളെല്ലാം കൂടി ക്രിക്കറ്റ് കളിക്കുന്നു.. ഇവരുടെയെല്ലാം മുഖങ്ങളിൽ എന്തൊരു സന്തോഷം......

അനൂപ് തന്റെ വീട്ടിലെ തത്സമയ സ്ഥിതിയെപറ്റി ഒന്ന് ചിന്തിച്ചു.....
ശോകമൂകമായ അന്തരീഷം..... ആരും ഒന്നും മിണ്ടാറില്ല.... ലക്ഷ്മിയോട് ചോദിക്കുന്നതിനു ഉത്തരം കിട്ടും.... അതും പാവം പേടിച്ചാണ് പറയാറ്....എപ്പോഴും എന്തൊക്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുന്നത് കാണാം.... അവൾ വെറുതെ ഇരിക്കുന്നത് താൻ കണ്ടിട്ടേ ഇല്ല.... ഒന്നിനും ഒരു പരാതിയും പറഞ്ഞിട്ടില്ല.... തന്റെ എല്ലാ കാര്യങ്ങളും അണുവിട തെറ്റാതെ അവൾ ശ്രെദ്ദിക്കാറുണ്ട്...പക്ഷേ.. ആ മുഖത്തു ഒരു പുഞ്ചിരി ഇതുവരെ കണ്ടിട്ടില്ല...താൻ ഇന്നുവരെ മറ്റുള്ളവരുടെ സന്താഷവും, സൗകര്യവും നോക്കിയിട്ടില്ല.... മറ്റുള്ള കുട്ടികൾ തുള്ളിച്ചാടി, കളിച്ചുല്ലസിക്കുമ്പോൾ,..... തന്റെ കുട്ടികൾ താൻ വീട്ടിൽ ഉള്ളപ്പോൾ എപ്പോഴും പുസ്തകങ്ങളുടെ മുന്പിലായിരിക്കും... അവർ സംസാരിക്കാറുള്ളതുപോലും വളരെ പതുക്കെയാണ്.... താൻ മറ്റുള്ളവരുടെ സൗകര്യവും, സന്തോഷവും ഇന്നുവരെ നോക്കിയിട്ടില്ല.... താൻ ചെയ്യുന്നതെല്ലാം ശരിയാണെന്നുള്ള അഹങ്കാരമായിരുന്നു..... അതിൽ ചുറ്റുമുള്ളവരുടെ ജീവിതവും ,സ്വപ്നങ്ങളും... തകർന്നടിയുന്നത് തനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല... വികാസ് പറഞ്ഞത് എത്ര സത്യമാണ്.... എല്ലാവര്ക്കും തന്നോടുള്ളത് വെറുപ്പ് കലർന്ന പേടിയാണു..........

എല്ലാത്തിനും ഒരു മാറ്റം വേണം എന്നുള്ള തീരുമാനവുമായാണ് അനൂപ് ടെറസിൽ നിന്നും ഇറങ്ങി വീട്ടിലേക്കു ചെന്നത്.....
അനൂപ് ഹാളിലെ സോഫയിൽ ഇരുന്നു.... അവനു കുട്ടികളോട് ഒന്ന് സ്നേഹമായി സംസാരിക്കണമെന്ന് തോന്നി......
അനൂപിന്റെ വിളി കേട്ടു കുട്ടികൾ ഹാളിലേക്ക് വന്നു.... അനൂപ് അവരെ നോക്കി..... അവർ തന്റെ അടുത്ത് വന്നിട്ടില്ല.... ഒരകലം പാലിച്ചാണ് അവർ നിൽക്കുന്നത്... താനും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ അകലം അവനു മനസിലാകുവായിരുന്നു...ഒരു അപ്പന്റെ വാത്സല്യവും, സ്നേഹവും... അവർക്കു താൻ കൊടുത്തിട്ടില്ല... വഴക്കു പറയാനല്ലാതെ താൻ അവരെ വിളിച്ചിട്ടില്ല... ആ ഭയം അവരുടെ മുഖത്തുണ്ട്...
നിങ്ങൾക്ക് കളിയ്ക്കാൻ പോകണോ..... ?
ചോദ്യത്തിന് ഗൗരവം കുറഞ്ഞിട്ടില്ല.... വായിൽ നിന്നും ഇങ്ങനെ തന്നെ വരുന്നുള്ളല്ലോ എന്നവനോർത്തു...

കുട്ടികൾ വേണ്ടാത്തത് എന്തോ കേട്ടപോലെ പരസ്പരം നോക്കി..... എന്നിട്ടു പറഞ്ഞു.....
വേണ്ട.... !
അവർ അങ്ങനെയേ പറയൂ.... നേരത്തെ ഒരിക്കൽ കുട്ടികൾ റോഡിൽ കളിക്കുന്നതും കണ്ടുകൊണ്ടാണ് താൻ ജോലി കഴിഞ്ഞു വന്നത്...... പഠിക്കാനുള്ള സമയത്തു കളിയ്ക്കാൻ പോയി എന്നു പറഞ്ഞു താനവരെ അന്നു തല്ലി..... അന്നു കുട്ടികൾ ഏങ്ങലടിച്ചു കരയുന്നതും ലക്ഷ്മി അവരെ ചേർത്ത് പിടിച്ചു വിങ്ങിപൊട്ടുന്നതും അനൂപിന്റെ മനസിലേക്ക് കടന്നുവന്നു...ഞങ്ങൾ മുഴുവൻ പഠിച്ചിട്ടല്ലേ അമ്മേ കളിയ്ക്കാൻ പോയത്... പിന്നെയെന്തിനാ അച്ഛൻ തല്ലിയത്..... എന്നു കരയുന്നതിനിടയിൽ അവർ പറയുന്നത് കേട്ടു അന്നു തനിക്കു ഒന്നും തോന്നിയില്ല.... കർക്കശ്യക്കാരനായ ഒരച്ഛനാണെന്നുള്ള ഭാവം തെറ്റായിരുന്നു എന്നു തിരിച്ചറിയുകയായിരുന്നു ഇന്നവൻ...

കളിക്കണേൽ... കൂട്ടുകാരുടെ കൂടെ പോയി കളിച്ചോ..... അനൂപ് കഴിയുന്നത്ര ചരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും കുട്ടികൾക്ക് സംശയം മാറിയില്ല...
കളിച്ചിട്ട് വരുമ്പോൾ അച്ഛൻ അടിക്കില്ലേ.... ?ഇളയവന്റെ ചോദ്യം കേട്ട അനൂപിന് വിഷമം തോന്നി...
ഇല്ല... അച്ഛൻ അടിക്കില്ല... നിങ്ങൾ പോയി കളിച്ചോ..... രണ്ടുപേരും എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു.... മൂത്തവൻ അനിയന്റെ കയ്യും പിടിച്ചുകൊണ്ടു തുണി അലക്കികൊണ്ടിരുന്ന ലക്ഷ്മിയുടെ അടുത്ത് ചെന്നു...
അമ്മേ ഞങ്ങൾ റോഡിൽ കളിയ്ക്കാൻ പൊയ്ക്കോട്ടേ.... ?
യ്യോ.... വേണ്ട മക്കളേ... അച്ഛൻ അടിക്കും കേട്ടോ...
അച്ഛനാ പറഞ്ഞത് പോയി കളിച്ചോളാൻ..
മൂത്തവൻ പറഞ്ഞത് കേട്ടു ലക്ഷ്മിക്ക് വിശ്വാസം വന്നില്ല...

അച്ഛൻ പറഞ്ഞോ അങ്ങനെ..... !
സത്യമായിട്ടും അതേ അമ്മേ.... ഞങ്ങൾ ചോദിച്ചുപോലും ഇല്ല... ഞങ്ങൾ പഠിക്കുവാരുന്നു,.. അച്ഛൻ വിളിച്ചിട്ടു പറഞ്ഞു... കളിക്കണേൽ പോയി കളിച്ചോളാൻ... ഇളയവൻ പറഞ്ഞു..
ലക്ഷ്മിക്ക് എന്താണ് പറയേണ്ടത് എന്നു ഒരു പിടിയും കിട്ടിയില്ല... അനൂപേട്ടൻ അങ്ങനെ പറയാൻ ഒരു ചാൻസും ഇല്ല.. ഇനി താൻ ഒന്ന് ചോദിച്ചിട്ടു വിടാം എന്നു വിചാരിച്ചാൽ..... അത് പോയി ചോദിക്കാനുള്ള ധൈര്യം ഒട്ടില്ലതാനും...
അമ്മയുടെയും, മക്കളുടെയും ധർമ്മസങ്കടം അവർ കാണാതെ കണ്ടുനിന്ന അനൂപ് അങ്ങോട്ട് വന്നു....

കളിയ്ക്കാൻ പോകുന്നില്ലേ നിങ്ങൾ.... ?
അനൂപിന്റെ ചോദ്യം കേട്ടു കുട്ടികൾ ലക്ഷ്മിയെ നോക്കി..... പൊക്കോളാൻ ലക്ഷ്മി കണ്ണുകൾ കൊണ്ടു കാണിച്ചു...
കുട്ടികൾ ഒന്ന് നടന്നിട്ടു തിരിഞ്ഞു നിന്നു പറഞ്ഞു...
Thank you... അച്ഛാ....
അപ്പോൾ അവരുടെ മുഖത്തു എന്തെന്നില്ലാത്ത

സന്തോഷായിരുന്നു ..
ലക്ഷ്മി ഇതൊക്കെ കണ്ടു തുണി അലക്കാൻ മറന്നു നിന്നു....
അലക്കി തീർന്നോ.... ?അനൂപിന്റെ ചോദ്യം കേട്ടു അവൾ പറഞ്ഞു....
തീരാറായി...

ഞാൻ സഹായിക്കണോ...... ?അവന്റെ ചോദ്യം കേട്ടു അവളുടെ ഉമിനീരിറങ്ങിപോയി..... വേണ്ട.... എങ്ങേനെയോ അവൾ പറഞ്ഞൊപ്പിച്ചു..
അനൂപ് മുന്നോട്ടു നടന്നിട്ടു തിരിഞ്ഞു നോക്കിയപ്പോൾ ലക്ഷ്മി ഒരു പ്രതിമ കണക്കെ നിക്കുന്നത് കണ്ടു അവനു ചിരി വന്നു....
ലക്ഷ്മി ഇച്ചിരി സമയമെടുത്തു ആ ഷോക്കിൽ നിന്നു മോചിതയാവാൻ... കല്യാണം കഴിഞ്ഞിട്ട് ഒൻപതു വർഷമായി... ഇന്നുവരെ കേക്കാതിരുന്നത് കേൾക്കുമ്പോൾ പിന്നെ ഞെട്ടൽ ഉണ്ടാകാതിരിക്കുമോ.... !കുട്ടികളെ കളിയ്ക്കാൻ വിടുന്നു.... സഹായിക്കണോ എന്നു തന്നോട് ചോദിക്കുന്നു.... ഇന്നലെ വരെ ഉണ്ടായിരുന്ന ഗൗരവം മുഖത്തു നിന്നും മാറി... പെട്ടന്ന് ഇങ്ങനെയൊക്കെ ഉണ്ടാകാൻ..... എത്ര ആലോചിട്ടും ആ നാട്ടുമ്പുറത്തുകാരിയുടെ മനസ്സിന് ഒരുത്തരം കിട്ടിയില്ല.....

പിറ്റേന്ന് രാവിലെ അനൂപ് ബാങ്കിലേക്ക് പതിവിലും താമസിച്ചാണ് ചെന്നത്.... സാധരണ കൃത്യ സമയത്തു ചെല്ലുമ്പോൾ സെക്യൂരിറ്റി ഡോർ തുറന്നു പിടിച്ചു നിൽക്കും.. ഒരു സല്യൂട്ടും അടിക്കും... സമയം തെറ്റിവന്ന മാനേജരെ സെക്യൂരിറ്റി കണ്ടു ഓടിവന്നപ്പോഴേക്കും അനൂപ് ഡോർ തുറന്നു അകത്തു കേറി....
സോറി സാർ.... ഞാൻ.... എന്തു പറയണമെന്നറിയാതെ അനൂപിന്റെ വായിൽനിന്നും വീഴുന്നത് കേൾക്കാൻ നിന്ന സെക്യൂരിറ്റി കേട്ടത് മറ്റൊരു ചോദ്യം...
ഇന്നെന്താ സല്യൂട്ട് ഇല്ലേ.... അനൂപിന്റെ ചിരിച്ചോണ്ടുള്ള ചോദ്യം കേട്ടു സെക്യൂരിറ്റി പെട്ടന്ന് സല്യൂട്ട് ചെയ്തു... വഴക്കു പറയാതെ ചിരിച്ചോണ്ടുപോയ മാനേജരെ നോക്കി സെക്യൂരിറ്റി അന്തിച്ചു നിന്നു...

ബാങ്കിലേക്ക് കടന്നുവന്ന മാനേജരെ കണ്ടു ആദ്യത്തെ കൗണ്ടറിൽ ഇരുന്ന പെൺകുട്ടി goodmorning പറഞ്ഞു....
Goodmorning വീണ....... അനൂപ് തിരിച്ചു വിഷ് ചെയ്തപ്പോൾ.... വീണ അറിയാതെ വാ പൊളിച്ചുപോയി..... വർഷം രണ്ടായി അവൾ ഈ ബാങ്കിൽ ജോലി ചെയ്യുന്നു... ഇന്നുവരെ താൻ വിഷ് ചെയ്യുമ്പോൾ.... അത് മൈൻഡ് ചെയ്യാത്ത സാറാണ്.. ബാങ്കിനുള്ളിലെ എല്ലാവര്ക്കും അത്ഭുതം മാനേജർ പെട്ടന്ന് എങ്ങനെ ഇങ്ങനെ ആയി എന്നുള്ളതായിരുന്നു...

അന്നു വൈകിട്ട് ബാങ്കിൽ നിന്നും ഇറങ്ങിയ അനൂപ് നേരെ താൻ സ്ഥിരമായി പോകാറുള്ള ബാർബർ ഷോപ്പിലേക്കാണ് പോയത്... കസേരയിൽ ഇരുന്ന അനൂപ് ബാർബറോടു ചോദിച്ചു.....
ചേട്ടന്റെ പേരെന്താ... ?ബാർബറും ഞെട്ടി..
ഇരുപതു വർഷമെങ്കിലും ആയിക്കാണും അനൂപ് ഇവിടത്തെ കസ്റ്റമർ ആയിട്ടു... ഇന്നുവരെ...
.. മീഡിയം കട്ടിങ്, താടി ഡ്രസിങ് എന്നല്ലാതെ ആ ബാർബർ അനൂപിന്റെ വായിൽ നിന്നും ഒന്നും കേട്ടിട്ടില്ല...

അയ്യപ്പൻ.....ബാർബർ പറഞ്ഞു
അയ്യപ്പൻ ചേട്ടാ .... ഏതൊക്കെ സ്റ്റൈലിൽ മുടി വെട്ടാനറിയാം ചേട്ടന്.... ?

സാറിന് ഏതു സ്റ്റൈലിൽ വേണമെന്ന് പറഞ്ഞോ.... അതുപോലെ ഈ അയ്യപ്പൻ വെട്ടിയിരിക്കും....
എനിക്ക് വേണ്ടത്.... എന്റെ മുഖത്തിന്റെ ഗൗരവം ഇല്ലാതാക്കുന്ന തരത്തിൽ.... എന്താ പറ്റുമോ.... അയ്യപ്പൻ വീണ്ടും ഞെട്ടി.... ഇങ്ങെനെയൊരു സ്റ്റെയിലിനെപ്പറ്റി അയ്യപ്പന് ഇതുവരെ ചിന്തിക്കേണ്ടി വന്നിട്ടില്ല....
ചേട്ടൻ ടെൻഷൻ അടിക്കണ്ട.... സാധാരണ വെട്ടുന്നപോലെ വെട്ടിയാ മതി... പിന്നെ ഈ താടി അങ്ങെടുത്തേര്...
താടി എടുത്താപിന്നെ സാറിന്റെ മുഖത്തു ഒരു ഗൗരവവും ഇല്ല കേട്ടോ...... അന്നു അനൂപും, അയ്യപ്പനും ഒത്തിരി സംസാരിച്ചു..
ലക്ഷ്മി തുണി ഉങ്ങാനിട്ടത് എടുത്തോണ്ടിരിക്കുമ്പോഴാണ് അനൂപ് ബൈക്കിൽ വീട്ടിലേക്കുവന്നത് ... പെട്ടന്ന് അനൂപിനെക്കണ്ട അവൾ അങ്ങനെ തന്നെ നിന്നു .താടി എടുത്തിരിക്കുന്നു,അവൾക്കു ഉള്ളിൽഒത്തിരിസന്തോഷം തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല ..ലക്ഷ്മിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു അനൂപ് താടി വെച്ചേക്കുന്നതു ....അവൾ അവനെ അത്ഭുതത്തോടെ നോക്കി നിന്നപ്പോൾഒരു ചെറു പുഞ്ചിരിയോടെ അവൻ അകത്തേക്ക്പോയി ..
അനൂപ് ഡ്രസ് മാറി വന്നപ്പോഴേക്കും ലക്ഷ്മി ചായ ഉണ്ടാക്ക മേശപ്പുറത്തു വെച്ചു ......
നീ കുടിച്ചോ ... ?
കുടിച്ചു...ആശ്ചര്യത്തോടെ ലക്ഷ്മി പറഞ്ഞു ..ആദ്യമായിട്ടാണ് തന്നോട് ഇങ്ങനെ ചോദിക്കുന്നത് ..സാധരണ അനൂപ് തന്നെയാണ് കഴിക്കുന്നത് ...താൻ പിന്നെയേ കഴിക്കാറുള്ളു ....കുട്ടികൾ കഴിച്ചപ്പോൾ വലിച്ചുവാരി തിന്നുവാണെന്നുപറഞ്ഞു അവരെ വഴക്കു പറഞ്ഞു ..അന്നു കുട്ടികൾ ഒത്തിരി കരഞ്ഞു ..അതിനു ശേഷം മക്കൾക്ക് അനൂപേട്ടൻ കഴിക്കുന്നതിനുമുന്പേ ചോറ് കൊടുക്കും ... ഇതാണ് പതിവ് ..

അനൂപ് മുന്നിൽ ഇരുന്ന പൊതി തുറന്നു ഒരു ലഡു എടുത്തു അവൾക്കു നേരെ നീട്ടി ... വിറയ്ക്കുന്ന കൈകളോടെ അവൾ അത് വാങ്ങി ... അവിടെ നീക്കുകയായിരുന്ന അവളോട് കസേര നീക്കിയിട്ട് കൊടുത്തു ഇരിക്കാൻ പറഞ്ഞപ്പോ ലക്ഷ്മി ഇരുന്നെങ്കിലും അവൾക്കു ഇരുപ്പുറച്ചില്ല ..അനൂപ് മക്കളെയും വിളിച്ചു... പലഹാരം കണ്ടു അവർക്കു ഒത്തിരി സന്തോഷമായി ആ സന്തോഷം കണ്ടപ്പോൾ ... ഇന്നുവരെ താൻ അവർക്കു ഒരു മിട്ടായി പോലും വാങ്ങികൊടുത്തിട്ടില്ലല്ലോ എന്നവനോർത്തു .....
.
വൈകിട്ട് ചോറുണ്ണുമ്പോൾ എല്ലാവർക്കു ഒരുമിച്ചുവിളമ്പിയാ മതി .. അനൂപ് പറഞ്ഞത് കേട്ടു കുട്ടികൾ ചിരിയോടെ ലക്ഷ്മിയെ നോക്കി.
.
ലക്ഷ്മിക്ക് അടുക്കളയിൽ കേറിയിട്ടു ഒരു വല്യ സദ്യ തന്നെ ഉണ്ടാക്കണമെന്ന് തോന്നി .. എത്രയോ നാളുകൾക്കു ശേഷമാണു അനൂപ് സ്നേഹത്തിൽ ഇങ്ങനെയൊക്കെ സംസാരിക്കുന്നതു ..... ചുരുങ്ങിയ സമയത്തിനുള്ളിൽ അവൾ പലതരം കറികൾ ഉണ്ടാക്കി .... എന്നിട്ടും അവൾക്കു തൃപ്തി ആയില്ല.... ചോറ് തിളപ്പിക്കാൻ വെച്ചിട്ടു നോക്കി നിന്നപ്പോൾ അവളുടെ മനസ്സിൽ നൂറു സംശയങ്ങളായിരുന്നു .... രണ്ടു ദിവസമായി അനൂപിന് വന്ന മാറ്റങ്ങൾ ..
ചിന്തകൾ മനസ്സിനെ കീഴടിക്കിയപ്പോൾ ചോറ് തിളച്ചു ചാടിയത് അവളറിഞ്ഞില്ല..
അനൂപ് അടുക്കളയിലേക്കു വന്നപ്പോൾ ചോറ് തിളച്ചു ചാടുന്നു ..ഇതൊന്നും അറിയാതെ വടിപോലെ ലക്ഷ്മി അവിടെ നിക്കുന്നു... .

ലക്ഷ്മി ..ചോറ് തിളച്ചു പോകുന്നു... .
അനൂപിന്റെ വിളി കേട്ടു പെട്ടന്ന് ലക്ഷ്മി .. ചോറുംകലം വാങ്ങുവാനായി തുണിയില്ലാതെ കയറി പിടിച്ചു ....കൈ പൊള്ളി ...അവൾ കാറിപോയി ...
ഇതെന്താ ഈ കാണിക്കുന്നേ എന്നു പറഞ്ഞു അനൂപ് അവളുടെ കൈ പിടിച്ചു നോക്കി ....വിരലുകൾ ചുമന്നു തിണർത്തിരിക്കുന്നു .....അനൂപ് പെട്ടന്ന് ആ വിരലുകൾ വായിൽ വെച്ച തുപ്പൽ പുരട്ടി... അവൾ ആദ്യം ഒന്ന് പിൻവലിക്കാൻ ശ്രെമിച്ചെങ്കിലും അവൻ വിട്ടില്ല .ലക്ഷ്മിയുടെ വേദന എടുത്ത മുഖം നാണം കൊണ്ടു ചുവന്നു .....
വിരൽ വിട്ടുകൊടുത്തിട്ടു നടന്നിട്ടു തിരിഞ്ഞു നോക്കുമ്പോഅവൾ താൻ വായിൽ വെച്ച വിരലുകൾ ലക്ഷ്മി മാധുര്യത്തോടെ വായിൽ വെക്കുന്നു... അപ്പൊ അവനു തോന്നി അവളിൽ ഒന്ന് പടർന്നു കയറാൻ ..കുട്ടികൾ ഉണ്ടല്ലോ എന്നോർത്ത് അനൂപ് പിൻവാങ്ങി .
വൈകിട്ട് ചോറുണ്ടു കൊണ്ടിരുന്നപ്പോ ഇളയവൻ ചോറ് ഉരുളയാക്കാൻ നോക്കിയിട്ട് ശരിയാകുന്നില്ലന്നു കണ്ടു അനൂപ് ചോറ് ഉരുളയാക്കി വായിൽ വെച്ചു കൊടുത്തു ..അറിയാതെ ആ കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞു..... ഇതുവരെ കിട്ടാതിരുന്ന സ്നേഹം കിട്ടിയപ്പോൾ കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകി.... അത് മൂത്തവനിലേക്കും, ലക്ഷ്മിയിലേക്കും വ്യാപിച്ചു....അനൂപ് ലക്ഷ്മിയെയും, മക്കളെയും ചേർത്തുപിടിച്ചു... അവനും കരയുകയായിരുന്നു......താനായിട്ടു നഷ്ടപ്പെടുത്തിയ സുന്ദര നിമിഷങ്ങൾ എത്രയാണന്നു അനൂപ് തിരിച്ചറിയുകയായിരുന്നു.... ആ കണ്ണുനീരിൽ അവർക്കെല്ലാം അതുവരെ ഉണ്ടായിരുന്ന എല്ലാ വിഷമങ്ങളും ഒലിച്ചിറങ്ങി താഴേക്ക് പതിച്ചില്ലാണ്ടായി....

ലക്ഷ്മി അടുക്കള പണികൾ ഒക്കെ കഴിഞ്ഞെത്തിയപ്പോൾ അപ്പനും, മക്കളും കൂടി തകർത്തു മറിയുവാണ്.... ഇളയവൻ അനൂപിന്റെ പുറത്തു ആന കേറുവാണ്... മൂത്തവൻ പാപ്പാൻ കളിക്കുന്നു... അനൂപ് പിള്ളേർ പറയുന്നതുപോലെ എല്ലാത്തിനും നിന്നു കൊടുക്കുന്നു..... . ഒരിക്കലും സ്വപ്നത്തിൽ പോലും കാണുവാൻ പറ്റുമെന്ന് പ്രതീക്ഷിക്കാത്തതു കണ്ടു അവൾ കുറേനേരം നോക്കി നിന്നു.....
വൈകിട്ട് ഒന്ന് കുളിച്ചതാണെങ്കിലും ഒന്നുകൂടി കുളിക്കണമെന്നു അവൾക്കു തോന്നി... അവൾ അലമാരയിൽ നിന്നു അവൾക്കേറ്റവും ഇഷ്ട്ടപെട്ട ഒരു നൈറ്റ് ഡ്രസ്സ് എടുത്തു കുളിക്കാനായി പോയി... അപ്പോൾ ഒരു കുസൃതി ചിരിയോടെ അനൂപ് നോക്കുന്നത് അവൾ കണ്ടില്ലന്നു നടിച്ചെങ്കിലും അവളിൽ ഇതുവരെ ഇല്ലാതിരുന്ന ഉണർവുണ്ടായി..... ഷവറിനു കീഴെ നിൽക്കുമ്പോൾ ലക്ഷ്മിക്ക് തോന്നി ഇന്ന് തന്റെ ആദ്യരാത്രിയാണെന്നു... താൻ എന്തൊക്കെയാ ചിന്തിക്കുന്നത് എന്നോർത്ത് അവൾക്കു തന്നെ നാണം വന്നു......

കുളിച്ചു വന്ന ലക്ഷ്മിയെ കണ്ട് അനൂപിന് കണ്ണ് പറിക്കുവാൻ തോന്നിയില്ല... ആനപ്പുറത്തിരുന്ന ഇളയവൻ ആന പോകാത്തതിന്.... എന്താ ആന പോകാത്തത്.... അച്ഛാ......
അച്ഛൻ അമ്മേയെ നോക്കി നിക്കുവാടാ... മൂത്തവൻ അത് പറഞ്ഞപ്പോഴാണ് അനൂപിന് പരിസരബോധം ഉണ്ടായതു....
ഓ.... ഇന്നെന്നാ രാത്രിക്കു ഒരു കുളിയൊക്കെ.... ഇളയവന്റെ ചോദ്യം കേട്ടു ലക്ഷ്മിക്കു മിണ്ടാട്ടം മുട്ടി.... അവൾ അവന്റെ ചെവിയിൽ പതുക്കെ ഒന്ന് പിടിച്ചു.... ഓ.... ഒരു കാർന്നോരു വന്നേക്കുന്നു....

അമ്മ ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലേ അച്ഛാ....... മൂത്തവൻ അത് പറഞ്ഞപ്പോൾ അനൂപ് മനസ്സിലോർത്തു.... 'അമ്മ എന്നും സുന്ദരിയായിരുന്നു.... അച്ഛന്റെ കണ്ണുകൾ തുറന്നതു ഇപ്പോഴാണ് മകനേ......
ലക്ഷ്മി മൂത്തവന്റെ പറച്ചിൽ കേട്ടു കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു...
ഇന്ന് രണ്ടിനും ഉറക്കമൊന്നും ഇല്ലേ.... ഇനി നാളെ കളിക്കാം.... രാവിലെ സ്കൂളിൽ പോകാൻ എണീക്കാനുള്ളതാണ്... കിടന്നുറങ്ങാൻ നോക്ക്......

ഞങ്ങളെ പെട്ടന്ന് കിടത്തി ഉറക്കുന്നത് എന്തിനെന്നു എനിക്കറിയാം..... മൂത്തവന്റെ പറച്ചിൽ കേട്ടു അനൂപും, ലക്ഷ്മിയും കണ്ണിൽ, കണ്ണിൽ നോക്കി....
എന്തിനാടാ ചേട്ടായി..... ഇളയവന് എന്താണെന്നു അറിയണം...
മൂത്തവൻ പറയാൻ പോകുന്നത് എന്താണെന്നറിയാൻ അനൂപിന്റെയും, ലക്ഷ്മിയുടെയും ഹൃദയം പെരുമ്പറ കൊട്ടി.... ലക്ഷ്മിയുടെ ശ്വാസം പോലും നിലച്ചു......

അച്ഛനും, അമ്മയ്ക്കും വർത്തമാനം പറയാൻ..... അവര് ഒന്നും മിണ്ടുന്നേ ഇല്ലാരുന്നല്ലോ.... ഇന്ന് അവര് കൂട്ടായില്ലേ....
ആണോ അച്ഛാ..... ഇളയവൻ അനൂപിനോട്....
അനൂപ് തലകുലുക്കി.... അവനു ഒന്നും പറയാനുള്ള ശേഷി ഇല്ലാരുന്നു..... ഇപ്പോഴാണ് ലക്ഷ്മിയുടെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങിയത്......
കിടന്നുറങ്ങു എന്റെ ചെറുക്കാ.....
അവൾ രണ്ടു പേരെയും പിടിച്ചു കിടത്തി ലൈറ്റ് കെടുത്തി... കുട്ടികൾ രണ്ടും അനൂപിനെ കെട്ടിപിടിച്ചാണ് കിടക്കുന്നതു... അവൾ ഒരു സൈഡിൽ അത് നോക്കി കിടന്നു......
അനൂപ് ലക്ഷ്മിയെ കടക്കെണ്ണെറിഞ്ഞു നോക്കി..... ജനൽ വിരികൾക്കിടയിൽക്കൂടി വരുന്ന നിലാവിന്റെ വെട്ടത്തിൽ തന്നെയും നോക്കി കിടക്കുന്ന ലക്ഷ്മിയുടെ കണ്ണുകൾ കണ്ടപ്പോൾ അവനു അടുത്ത് കിടന്നു ആ കണ്ണുകളിൽ ഒന്ന് ചുംബിക്കാൻ തോന്നി...... കെട്ടിപിടിച്ചു കിടന്നിരുന്ന കുട്ടികളെ മാറ്റികിടത്തി അവൾക്കരികിലേക്കു നീങ്ങുവാൻ തുടങ്ങിയപ്പോൾ ഇളയവൻ ഒരു ചോദ്യം... അച്ഛൻ എവിടെ പോകുവാ..... ?ഞെട്ടിപ്പോയി അനൂപ്..... അച്ഛൻ ഒരു കൊതുകിനെ പിടിക്കാൻ എണീറ്റതാണെന്നു പറഞ്ഞു അവന്റടുത്തു തന്നെ കിടന്നപ്പോൾ ലക്ഷ്മി കൊതുകു വാ പൊത്തി ചിരിക്കുന്നത് കണ്ടു അവനും ചിരിച്ചുപോയി...

പിള്ളേരുറങ്ങിയിട്ടു...... അവർ കണ്ണുകൾകൊണ്ട് കഥ പറയാൻ തുടങ്ങിയിട്ടും കുറെ നേരമായി..... ഒരു സ്റ്റാർട്ടിങ് പ്രോബ്ലം പോലെ....പിന്നെ രണ്ടു കണ്ണും അടച്ചു അനൂപ് അവളെ കെട്ടിപിടിച്ചു... അവൾ ആ കരവലയത്തിനുള്ളിൽ ചേർന്ന് കിടന്നു.... എത്രയോ വട്ടം കൊതിച്ചിരുന്നു ഇങ്ങെനെ ഒന്ന് കിടക്കാൻ..... അവൻ അവളുടെ കാതുകളിൽ മന്ത്രിച്ചു..... സോറി... പെട്ടന്ന് അവൾ കൈകൾകൊണ്ട് അവന്റെ വാ പൊത്തി..... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവന്റെ രോമാവൃതമായ വിരിമാറിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി..... അവനും ഓർത്തു.... കരയട്ടെ..... എല്ലാ സങ്കടങ്ങളും തീരട്ടെ.....
മേഘങ്ങൾ ചന്ദ്രനെ മറച്ചപ്പോൾ അവർ ഒന്നായി.... സ്നേഹത്തിന്റെ ആ ഒത്തുചേരൽ കണ്ടു നക്ഷത്രങ്ങൾ നാണിച്ചു കണ്ണ് ചിമ്മി.........

വർഷം രണ്ടു കഴിഞ്ഞു .... ഇന്ന് അനൂപിന്റെ മൂന്നാമന്റെ ഒന്നാം ജന്മദിനമാണ് ..അത് ആഘോഷിക്കാൻ വികാസും എത്തിയിട്ടുണ്ട് ......ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞു വൈകിട്ട് അനൂപും ,വികാസും കൂടി ഒന്ന് ടൗണിലേക്കിറങ്ങിയതാണ് ....അനൂപാണ് ബൈക്ക് ഓടിച്ചിരുന്നത് ....വളവിൽ വെച്ച് നിയന്ത്രണം വിട്ട ഒരു ടിപ്പർ ലോറി വന്നു ബൈക്കിലിടിച്ചു ...അനൂപ് തൽക്ഷണം മരിച്ചു... .വികാസ് ഗുരുതരമായി പരിക്കേറ്റു ഹോസ്പിറ്റലിൽ ....
ലക്ഷ്മിയും മക്കളും അനാഥരായി ...അല്ലേലും വിധി പലപ്പോഴും ഇങ്ങനെയാണു...സർവ്വ അലമ്പും കാണിച്ചു ജീവിക്കുന്നവർക്ക് ഒന്നും സംഭവിക്കില്ല ....നന്മയുള്ളവരെ പെട്ടന്ന് വിളിക്കുമെന്ന് ആരോ പറഞ്ഞതോർക്കുന്നു ...

വേണ്ട അല്ലേ.. .....അനൂപ് മരിക്കണ്ട ....
അനൂപും, വികാസും ടൗണിൽ പോയി ഒന്ന് മിനുങ്ങിയിട്ടു തിരിച്ചു വന്നു കേട്ടോ ...വികാസ് പിറ്റേന്ന് രാവിലെ പോയി ...പോയപ്പോൾ വികാസ് പറഞ്ഞിട്ടാണ് പോയത് ...ഒരു പെൺകുട്ടിയും കൂടി വേണം കേട്ടോടാ ...അവളുടെ ഒന്നാം പിറന്നാളിനാ ഞാൻ ഇനി വരുന്നത് ....അനൂപ് ലക്ഷ്മിയെ നോക്കിയപ്പോൾ അവൾ ഒരു കള്ളച്ചിരിയോടെ നിൽക്കുന്നു .....
അന്നു വൈകിട്ട് ലക്ഷ്മി അവന്റെ മാറിൽ തല വെച്ച് കിടക്കുമ്പോൾ അനൂപ് അവളോട് ചോദിച്ചു ... വികാസ് പറഞ്ഞത് നീ കേട്ടാരുന്നോ....?
ഞാൻ എപ്പോഴേ റെഡി.... അവളുടെ ഉത്തരം അവനെ പൊട്ടിചിരിപ്പിച്ചു..... ഒപ്പം അവളെ വരിഞ്ഞു മുറുക്കി കഴിഞ്ഞു അനൂപ്...
ആ ചിരി അവസാനിക്കാതിരിക്കട്ടെ.......കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തിലേക്ക് വികാസ് വന്നുകൊണ്ടിരിക്കട്ടെ....ഇനിയും ജന്മദിനങ്ങൾ ആഘോഷിക്കാൻ.......

Bins Thomas....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക