Slider

നമുക്കു വിധിച്ചത്

0

നമുക്കു വിധിച്ചത്
--------------------------
ചിന്തകൾ എന്റെ മനസ്സിനെ തളർത്തി കൊണ്ടിരുന്നു .എന്തിനു വേണ്ടിയാരുന്നു അവൾ ഇന്നലെ എന്റെ മുന്നിൽ താലികെട്ടുവാനായി തലകുനിച്ചു തന്നത് .ഒറ്റ രാത്രി മാത്രം ആയുസുള്ള ഒരു ബന്ധത്തിനരുന്നോ.കണ്ടു വിവാഹം ഉറപ്പിക്കുന്നതിനു മുന്നേ ഞാൻ ചോദിച്ചതാരുന്നു മറ്റാരെയെകിലും ഇഷ്ടപെടുന്നുണ്ടോ എന്ന് .അന്ന് അവൾ മിണ്ടാതെ തലകുനിച്ചു നിന്നപ്പോൾ എന്നെ ഇഷ്ടമായതു കൊണ്ടുള്ള നാണമായിരിക്കും എന്ന് ചിന്തിച്ച ഞാൻ മണ്ടനായി മാറിയിരിക്കുന്നു .അവൾക്കു കാമുകനൊപ്പം പോണുമായിരുനെങ്കിൽ വിവാഹത്തിന് മുന്നേ പോയ്കൂടെരുന്നോ .എന്തിനുവേണ്ടി- യാരുന്നു ഒറ്റ ദിവസത്തേക്ക് അവൾ എന്റെ ഭാര്യയായി വന്നത് ചിന്തകൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചുകൊണ്ടിരുന്നു.ഇന്നലെ കല്ല്യാണ വീടായിരുന്ന എന്റെ വീട് ഇന്ന് ഒരു മരണ വീടിനു തുല്ല്യമായിരിക്കുന്നു .
അമ്മയും പെങ്ങളും കരഞ്ഞു കലങ്ങിയ കണ്ണുമായി ഒരറ്റത്ത് ..അച്ഛനാകട്ടെ നാട്ടുകാരുടെ മുഖത്തു എങ്ങനെ നോക്കും എന്ന വിഷമത്തിൽ ...എനിക്കു ഇതിൽ ഏതൊരു പങ്കും ഇല്ലെന്ന മട്ടിൽ അളിയൻ സുഗമായി കിടക്കുന്നു .ഞാൻ മാത്രം ചിന്തിച്ചുകൊണ്ടേ ഇരിക്കുന്നു .ഇനി ചിന്തിച്ചിട്ടു ഒരു കാര്യവും ഇല്ല ......വെളുത്തതും ...സുന്ദരിയും ആവശ്യത്തിന് സ്ത്രീധനവും കിട്ടുന്ന പെണ്ണ് മതിയെന്ന് എന്റെ നിർബന്ധമായിരുന്നു .അവസാനമോ അവളുകൊണ്ടുവന്ന സ്ത്രീധനവുമായി തന്നെയാണ് അവള് പോയതു .ഇതിനിടയിൽ അച്ഛൻ അമ്മയോട് പറയുനത് ഞാൻ ശ്രദ്ധിച്ചു .....
എടി നമുക്കു നിന്റെ ആങ്ങളയുടെ മോളെ പോയി ഇങ്ങു വിളിച്ചുകൊണ്ടു വന്നാലോ .....
ഇ ഒരു അവസ്ഥയിൽ അവര് ഇനി നമ്മുടേ മോന് അവളെ തരുമോ ...
തരുമെടി അവർക്കു മുന്നേ താല്പര്യമുണ്ടായിരുന്നതല്ലേ നമ്മൾ അല്ലെ സ്ത്രീധനം കുറഞ്ഞു പോയെന്റെ പേരിൽ മിണ്ടാതിരുന്നത് ...നിന്റെ അങ്ങളയല്ലേ നമുക്കു ഒന്ന് പോയിനോകാം .........
ഇടയ്ക്കു കയറി ഞാൻ പറഞ്ഞു .......
എനിക്കെങ്ങും വേണ്ട ആ കറുത്ത പെണ്ണിനെ ......
എടാ അളിയാ നീ ഇന്നലെ ഒരു വെളുത്തതിനെ കൊണ്ട് വന്നിട്ടു എന്തായി ..കറുത്തതായാലും സ്നേഹിക്കാനുള്ള ഒരു മനസ്സ് ഉണ്ടാരുന്നു മതിയെന്ന് ചിന്തിക്കു ...അത് പോട്ട് ആദ്യം അവര് തരൊന്നു പോയിനോക്കൂ .
എന്തായാലും റെഡി ആയി നമ്മള്‌ മാമന്റെ വീട്ടിലെത്തി ....അച്ഛൻ തന്നെ കാര്യങ്ങളെല്ലാം മാമനോട് അവതരിപ്പിച്ചു .ആദ്യമൊക്കെ ഒഴിഞ്ഞു ഒഴിഞ്ഞു പോയ മാമൻ പയ്യെ അടുത്തുകൊണ്ടിരുന്നു അപ്പോഴാണ് അകത്തു നിന്ന് മാമിയുടെ പറച്ചിൽ ......
അതെ മോള് പറയുന്നു അവൾക്കു ഒരു കുഴപ്പവും ഇല്ല ....അവനെ കെട്ടാൻ അവൾക്കു സമ്മതമാണെന്ന് .
ഈശ്വര എന്റെ മനസ്സ് ഒന്ന് പിടഞ്ഞു ...വേറൊന്നും കൊണ്ടല്ല ...അവൾക്കു ഒരു പതിനഞ്ചു വയസുള്ളപ്പോ എന്നോട് ചോദിച്ചത് ഓർത്തിട്ട ...അന്ന് എന്നോട് അവൾ ചോദിച്ചിട്ടുണ്ട് കല്ല്യാണം കഴിക്കുമ്പം എന്നെ കെട്ടിക്കൂടെന്നു ..
അയ്യേ നിന്നപോലെ ഒരു കറുത്ത പെണ്ണിനെ ഒരിക്കലും ഞാൻ കെട്ടില്ല ഞാൻ ഒരു വെളുത്ത സുന്ദരിയെ കെട്ടു .....
എടുപിടിന്നു കാര്യങ്ങൾ നടന്നു .......അവളെയും റെജിസ്റ്റർ ചെയ്തു കൈപിടിച്ച് അവിടന്ന് ഇറങ്ങുമ്പോൾ ഞാൻ ചിന്തിച്ചു പുറമെ കറുപ്പായാലും വെളുപ്പായാലും ഉള്ളിലുള്ള മനസ്സാണ് വലുത് .....പിന്നെ നമുക്കുള്ളത് ആരെന്നു ദൈവം മുന്നേ തീരുമാനിച്ചിട്ടുണ്ട് അത് എന്തായാലും ഒരിക്കലും നമ്മളെ വിട്ടു പോകില്ലാ.........
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo