Slider

ജീവിതം ഒന്നേയുള്ളു

0


നല്ല വേഗതയിലാണ് കാർ പോകുന്നത് ....ബ്രേക്ക് എത്ര ചവിട്ടിയിട്ടും കിട്ടുന്നില്ല.ചെറുപ്പത്തിലേ കൂടെകൂടിയ കൂട്ടുകാരനായ മദ്യം 48-വയസ്സായ എന്റെ കൂടെ ഇപ്പോഴും ഉള്ളതുകൊണ്ട് കാറിന്റെ സ്റ്റിയറിങ്ങും എന്റെ കൈയിൽ കൃത്യമായി നിൽക്കുന്നില്ല .എന്റെ മനസ്സിൽ മരണമെന്ന ഭയം ഉടലെടുത്തു .ലഹരിയെ തോല്പിച്ചുകൊണ്ടു മനസ്സിൽ മരണഭയം അനുനിമിഷം ഇടിച്ചുകേറികൊണ്ടിരുന്നു .ഒന്നുകിൽ എതിരെവരുന്ന ഏതെങ്കിലും വണ്ടിയുമായി ...അല്ലെങ്കിൽ കാർ മറിയും എങ്ങനെയായാലും കാറിന്റെ വേഗതയിൽ ഇപ്പൊ ഉണ്ടാകുന്ന അപകടത്തിൽ 90ശതമാനവും മരണം ഉറപ്പാണ് ....എതിരെ വരുന്ന വണ്ടിയുമായി കൂട്ടിയിടിക്കാതിരിക്കാൻ ഞാൻ സ്റ്റിയറിങ് ഒന്ന് വെട്ടിച്ചു പെട്ടന്ന് നിയന്ത്രണം വിട്ട കാർ ഒരു മരത്തിലിടിച്ചു കരണം മറിഞ്ഞു
എന്താണ് സംഭവിച്ചതെന്ന് എനിക്കു മനസിലാക്കുവാൻ കഴിയുന്നില്ലാരുന്നു .കൺമുന്നിൽ ഭാര്യയുടെയും മോളുടെയും വേണ്ടപെട്ടവരുടെയും മുഖങ്ങൾ മിന്നി മറഞ്ഞുകൊണ്ടിരുന്നു . എഴുനേൽക്കുവാൻ നോക്കി കഴിഞ്ഞില്ല കണ്ണുകൾ താനെ അടയുകയായിരുന്നു .********
*****************
എത്ര സമയം കഴിഞ്ഞോ എന്തോ ഞാൻ കണ്ണുകൾ മെല്ലെ തുറന്നു .ചുറ്റും പരതി നോക്കി ആരെയും കാണുവാനില്ല കുറെ പുകപടലങ്ങൾ മാത്രം കാണാൻ കഴിഞ്ഞു .ഞാൻ നോക്കിയപ്പോൾ അതാ എന്റെ അമ്മ എന്നയും നോക്കി നിക്കുന്നു .പത്തുവർഷങ്ങൾക്കു മുന്നേ മരിച്ചു പോയ അമ്മ .എനിക്കും മനസിലായി ഞാനും മരണപ്പെട്ടിരിക്കുന്നു .
മോനെ നിന്നെ അമ്മയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോകാനാ അമ്മവനേകുന്നത് .
ഞാൻ എഴുനേറ്റു അമ്മയുടെ കൂടെ നടന്നു .
എന്താ അമ്മെ എന്നെ കണ്ടിട്ടും അമ്മയ്ക്കു ഒരു സന്തോഷമില്ലാത്തതു .
മോനെ എല്ലാവരും ഭയക്കുന്ന മരണത്തിലൂടെ ബാക്കിയായ ജീവിതം ആസ്വദിക്കാൻ കഴിയാതെ ഇവിടെ എത്തിയാൽ പിന്നെ ഒരിക്കലും സന്തോഷിക്കുവാൻ കഴിയില്ല ......'അമ്മ പറഞ്ഞു .......ഞാൻ ഒന്നും മിണ്ടിയില്ല വീണ്ടും അമ്മപറഞ്ഞു
 നിനക്ക് ഞാൻ കുറച്ചു കാഴ്ചകൾ കാണിച്ചു തരാം ദാ താഴേക്കു നോക്കു .
ഞാൻ കാണുന്നുണ്ട് എന്റെ വീട് ..മരണ വീടായി മാറിയിരിക്കുന്നു
അവിടെയിവിടേയ്ക്കെയായി പലരും കൂടി നില്കുന്നു .അവരുടെ വർത്തമാനം ഞാൻ ശ്രദ്ധിച്ചു ...
ചത്തത് എന്തായാലും നന്നായി ഇനിയെങ്കിലും സമാദാനത്തോടെ ആ പെണ്ണിനും കൊച്ചിനും കഴിയമല്ലോ ...അത്രയ്ക്ക് കുടിയല്ലാരുന്നോ കുടിച്ചു വന്നു പ്രശ്നമുണ്ടാകാത്ത ഒരു ദിവസമെങ്കിലും ഉണ്ടാരുന്നോ .....
അപ്പോഴാണ് ഞാൻ എന്നെ കുറിച്ച് ചിന്തിച്ചത് ശരിയരുന്നല്ലോ എന്നും മദ്യത്തിലൂടെ ഞാൻ എന്റെ സന്തോഷം മാത്രം കണ്ടെത്തിയിരുന്നു .കൂടി നിന്നവരിൽ ആരും എന്നെപ്പറ്റി നല്ലതുപറയുന്നില്ല ചിലരാകട്ടെ പറയുന്നത് .....
കുടിയനാരുനെങ്കിലും അവൻജോലി കളയാതൊണ്ടു അ കൊച്ചിനെകിലും അതുകിട്ടും ഇനിയെകിലും അവർ രക്ഷപെടും അയാൾ ചത്തതെ നന്നായി .
ജീവിച്ചിരുന്നപ്പോൾ ഉള്ള എന്റെ ജീവിതത്തെ ശപിച്ചുകൊണ്ട് ഞാൻ വീടിനുള്ളിലേക്കു കയറി .അവിടെ എന്റെ ശരീരത്തെ വെള്ള പുതച്ചു കിടത്തിയിരിക്കുന്നു .ഭാര്യയാകട്ടെ പാവം കരഞ്ഞു തളർന്നു എന്റെ അടുത്തായി കിടക്കുന്നു.മകളാകട്ടെ ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നു .ചുറ്റും കുറച്ചു ബന്ധുക്കളും ഉണ്ട് .അപ്പോഴാണ് എന്റെ അമ്മായി ഭാര്യയോട് പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നത് ..
മോളെ ഇങ്ങനെ കിടന്നു കരയാതെ അവൻ ചത്തതെ നിനക്ക് നല്ലതെന്ന് കരുതു ജീവിച്ചിരുന്നപ്പോൾ നിന്ന കഷ്ടപെടുത്തിയവന ഇനിയെകിലും നിനക്ക് സുഗമായി ജീവിക്കാമല്ലോ ....
അവരുടെ സംസാരം എന്നിൽ ഞെട്ടൽ ഉണ്ടാക്കിയില്ല സത്യമാണ് അവർ പറഞ്ഞത് .എന്റെ ഭാര്യയുടെ മറുപടിക്കായി ഞാൻ കാത്തു .
'അമ്മ ഇ കിടക്കുന്നത് എന്റെ ഭർത്താവാണ് ...എന്റെ മോളുടെ അച്ഛനാണ് അദ്ദേഹം ഒരു കുടിയനായിരിക്കാം എന്നെ കഷ്ടപെടുത്തിയിട്ടുണ്ടാകാം പക്ഷെ ഞാൻ അദ്ദേഹത്തെ ഒരിക്കലും വെറുത്തിരുന്നില്ല സ്നേഹിച്ചിട്ടേ ഉള്ളു ...അച്ഛനാണ് ഇങ്ങനെ സംഭവിച്ചതെകിൽ അമ്മയുടെ അവസ്ഥ എന്തായിരിക്കോ അതുതന്നെ എനിക്കും ....
ഇത്രയും പറഞ്ഞു അവൾ വീണ്ടും പൊട്ടിക്കരഞ്ഞു ....
അവളുടെ പറച്ചിൽ എന്റെ ആത്മാവിനെ തളർത്തികളഞ്ഞു ...ജീവിച്ചിരുന്നപ്പോൾ ആ സ്നേഹം എനിക്കു കാണുവാൻ കഴിഞ്ഞില്ല മദ്യതെ മാത്രം ഞാൻ സ്നേഹിച്ചു എന്തൊരു പാപിയാണ് ഞാൻ ....ഒരുനിമിഷം എന്റെ മരണം ഒരു സ്വപ്നമായിരുനെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോയി .
മരണത്തിനു ശേഷം എന്റെ കണ്ണുതുറന്നു പ്രിയതമയുടെ സ്നേഹം തിരിച്ചറിഞ്ഞ ഞാൻ ....മദ്യത്തിലൂടെ ഞാൻ കാണാതിരുന്ന അ സ്നേഹം തിരിച്ചുകൊടുക്കുവാൻ ആഗ്രഹിച്ചുപോയി ...ഇന്നിയുള്ളവരെകിലും ലഹരി എന്നതിൽ അടിമയാകാതെ ചുറ്റും നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചു ജീവിക്കു മരണത്തിനു ശേഷം ജീവിതം ഒരിക്കലും തിരികെ വരില്ല

By: Dinuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo