Slider

വിഷം തീണ്ടാത്തവർ [ചെറുകഥ ]

3

വിഷം തീണ്ടാത്തവർ [ചെറുകഥ ]
അവൻ എന്തിന് അത് ചെയ്തു...?
എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
കൂടെ പിറന്നില്ല എന്ന് മാത്രമെഉള്ളു. ഷാജഹാനും ഞാനുംസഹോദരങ്ങളെപോലെ ആയിരുന്നു.
ഞങ്ങൾഎപ്പോഴും ഒരുമിച്ചായിരുന്നു. വിദ്യാഭ്യസവും ,ജോലിയും എല്ലാം ഒന്നിച്ച്.
മാതാപിതാക്കളുടെ കൂടെ കഴിഞ്ഞ ദിനങ്ങളെക്കാൾ കൂടുതൽ സമയം അവൻ എന്റെ കൂടെ ആയിരുന്നു.
ആഘോഷങ്ങൾ ഏത് തന്നെ ആയാലും ഓണമായാലും ,ബക്രീദ് ആയാലും ഒന്നിച്ചാണ് തുണിക്കടയിൽ പോകുന്നത്. തുണിഎടുക്കുന്നത്
ഒരെ കളറിലുള്ളതായിരിക്കും.
രക്തബന്ധങ്ങൾക്ക് മീതെസൗഹൃദത്തിൻ തണലിലായിരുന്നു ഞങ്ങൾ.
ആൽത്തറയിലേയ്ക്ക് ചെല്ലുമ്പോൾ തന്നെ,
"ദാ വന്നല്ലോ ജമ്പനും, തുമ്പനും.."
കൂട്ടുകാർ പരിഹസിക്കും.
"രണ്ടിന്റെയും കല്ല്യാണം കഴിയുന്നതോടെ തീരും ഈ കൂട്ട്.. "
കൂട്ടുകാർ ചിരിയോടെ പ്രവചിക്കും.
"തീർന്നില്ലെങ്കിൽഅവളുമാർഇവരെ -
തീർത്തോളും "
പക്ഷെ അവരുടെ പ്രവചനങ്ങളെതകർത്ത് കൊണ്ട് ഞങ്ങൾഇന്നലെവരെ ഒന്നായിരുന്നു.
ആദ്യരാത്രിയിൽ അനിതയോട് ഒരെ ഒരു നിബന്ധനയെ മുന്നോട്ട് വച്ചുള്ളൂ.
" നീ ഇന്ന് ആണ് എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്.പക്ഷെഷാജഹാൻ കഴിഞ്ഞ 26 വർഷമായ് എന്നെ അറിയുന്നവനാ. അതു കൊണ്ട് പിരിക്കാൻ ശ്രമിക്കരുത്. വേണമെങ്കിൽ നിനക്ക് പിരിയാം..."
ഞങ്ങളുടെ ബന്ധത്തിൻ ആഴം മനസ്സിലാക്കിയ അനിത അത് അംഗീകരിച്ചു.
വർഷങ്ങൾ ഒരു പാട് കഴിഞ്ഞിട്ടുംഅവളുടെ ഭാഗത്ത് നിന്ന് ഇന്നെവരെ നല്ലതല്ലാതെ മോശമായ് ഒന്നും ഉണ്ടായിട്ടില്ല.
ഞങ്ങളെ തമ്മിലടുപ്പിച്ച അ കഥഅവളോട് പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് അഞ്ചാം ക്ലാസിൽ പടിക്കുന്ന സമയം. ഒരെ ക്ലാസിലായാരുന്നു ഞാനും ,ഷാജഹാനും.
ഒരെ ക്ലാസിൽ പടിക്കുന്നവർഅത്ര മാത്രം.
ഒരു മഴക്കാലം ഇടതടവില്ലാതെ പെയ്ത മഴയിൽ തോടും ,പാടവും നിറഞ്ഞ് കവിഞ്ഞു.തോടിന് കുറുകെ നീട്ടിയ തടിപ്പാലം കടന്ന് വേണം സ്ക്കൂളിലെത്താൻ. പാലത്തിന് നടുവിലെത്തിയപ്പോൾ കാൽ വഴുതി തോട്ടിലേയ്ക്ക് വീണു.നീന്തലറിയാത്ത ഞാൻ തോടിന്റെ ആഴങ്ങളിലേയ്ക്ക് താണു. മരണത്തിൻ മാലഖമാരെ കണ്ടു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
കണ്ണുതുറന്നപ്പോൾ മാലാഖമാരില്ല.പകരം പരിചയമുള്ള മുഖങ്ങൾ. ആകെനനഞ്ഞ് നിൽക്കുന്ന ഷാജഹാനെയും കണ്ടു.
ജീവനാണ് ഷാജഹാൻ എനിക്ക് തിരികെ നൽകിയത്.
അന്ന് തുടങ്ങി ഇന്നെവരെ അവന്റെ നിഴലായ് ഈ ഹരി ഉണ്ടായിരുന്നു.
പക്ഷെ ഇന്ന് അവൻ അകന്നിരിക്കുന്നു.
എന്റെമകനെ നിഷ്ക്കരുണം തല്ലിചതച്ചിരിക്കുന്നു. അത് തടയാൻ ശ്രമിച്ച അമ്മാവനെയും തല്ലിയിരിക്കുന്നു. അമ്മാവൻ ക്ഷേത്രത്തിലെ ജീവനക്കാരൻ ആയിരുന്നു. അറിഞ്ഞ് വന്നവർ ഷാജഹാനെ തല്ലി..
ഷാജഹാന്റെ വാപ്പ മഹല്ല് സെക്രട്ടറി ആയതിനാൽ അവരും സംഘടിച്ചു..
വർഗ്ഗിയ കലാപമായ് മാറി.
ആ സംഘടനത്തിലൊടുവിൽ അമ്മാവന്റെ കൂട്ടത്തിൽ പെട്ട ഒരാൾക്ക് കുത്തേറ്റു.ആശുപത്രിയിൽ ആണ്..
സംഘർഷസാധ്യതകണക്കിലെടുത്ത് പോലീസ് 144 പ്രഖ്യാപിച്ചിരിക്കുന്നു.
"എന്തിന് അവൻ എന്റെ മകനെ തല്ലിച്ചതച്ചത്??"
അനിത ആദ്യമായ് സങ്കടം പറഞ്ഞു.
" നോക്കു.. നമ്മുടെ മകനെ .. !!പ്ലസ് വണ്ണിനു പടിക്കുന്ന കൊച്ചിനെ കാണിച്ച് വച്ചിരിക്കുന്നത്..."
അവളുടെ വാക്കുകളിൽ വേദനയും , കോപവും,
കലർന്നിരുന്നു.
മകൻ തല കുനിച്ചിരിക്കുകയാണ്. മുഖത്ത് അടി കൊണ്ട് നീര് വച്ചിരിക്കുന്നു..
വാതിലിൽ തുടരെ ഉള്ള മുട്ട് കേട്ടാണ് തുറന്നത്.
അമ്മാവനും രണ്ട് മൂന്ന് ആളുകളും.
"ഈ കുഞ്ഞിനെ ഈ പരുവമാക്കിയവനെ ഇന്ന് കൊല്ലണം... നീ വന്നെ... "അമ്മാവൻ നീട്ടിപിടിച്ച വാളുമായ് നിന്ന് അലറുകആയിരുന്നു.
മനസ്സിൽപക നിറഞ്ഞു. അപകയാൽ എല്ലാം മറന്നു. ഒരു പിശാചിനെ പോലെ ഞാൻ അലറി.
"ആരും വേണ്ട ഞാൻ ഒറ്റയ്ക്ക് തീർത്തോളാം. അവന്റെ കഥ."
ദേഷ്യത്തിൽ അമ്മാവന്റെ കയ്യിലെ വടിവാളും വാങ്ങി ആ ഇരുട്ടിൽ ഷാജഹാന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു.
ഷാജഹാന്റെ വീടിന്റെ അടുത്തെത്തി.
അവന്റെ മുറിയിൽ ലൈറ്റ് തെളിഞ്ഞിരുന്നു.. അകത്ത് നിന്ന് സംസാരം കേൾക്കാം.
" ഇക്കാ ... വന്ന്അത്താഴം കഴിക്കു.. " അവന്റെ ഭാര്യയുടെ ശബ്ദം.
"വേണ്ടടീ.. വിശപ്പില്ല. മനസ്സിന് ഒരു സുഖമില്ല.ഹരിയുടെ മകനെഞാൻ തല്ലാൻ പാടില്ലായിരുന്നു... "
അവന്റെ വാക്കുകളിലെ കുറ്റബോധം തിരിച്ചറിഞ്ഞു.
" അവൻ എന്റെ കൂടി മകനല്ലെടീ... "
"പിന്നെ എന്തിനാ ഇക്കാ അവനെ തല്ലിയത്..??" റംലത്ത് ചോദിക്കുന്നു.
"അവൻ അതു പോലെയുള്ള തെറ്റാചെയ്തത്."
"എന്താ അവൻ കാട്ടിയെ ഇക്കാ..??"
റംലത്ത്അവനെ കൊണ്ട് പറയിച്ചെ അടങ്ങു എന്ന മട്ടിൽ ചോദിക്കുന്നു.
"നീ ഇതാരോടും പറയരുത് .നമ്മുടെ ദാമുവേട്ടന്റെ മകൾ ലക്ഷമിയുടെ പിന്നാലെ ചെക്കൻ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട് കുറച്ച് നാളായ്.. "
" മേലോത്തെ ദാമുവേട്ടനാ..??" റംലത്ത് ഇടയ്ക്ക് കയറി.
"ഉം.. ദാമുവേട്ടൻ എന്നോട് കാര്യം പറഞ്ഞു. ഹരിയെ അറിയിച്ചില്ല. അവൻ ഒരുഎടുത്ത് ചാട്ടക്കാരനാ. അവനങ്ങാനും അറിഞ്ഞാൽ ചെറുക്കനെ തല്ലിക്കൊല്ലും.
ഞാൻ ആ പയ്യനെ കണ്ട് ഉപദേശിച്ചു പക്ഷെ എന്റെ വാക്കുകൾകേട്ടില്ല. അതിന്റെ വാശിക്ക് അവൻ ആ പെൺകൊച്ചിനെ കയറിപിടിച്ചു.അത് കണ്ടാ ഞാൻ അവിടെയ്ക്ക് ചെന്നത്...
ആ ദേഷ്യത്തിലാ അടിച്ചത്.."
"അല്ല ഇക്കാ ഇനി ദാമുവേട്ടനെങ്ങാനും... " റംലത്ത് ഓർമ്മപ്പെടുത്തുന്നു.
" ഇല്ല ദാമുവേട്ടനെ ഞാൻ ചെന്ന് കണ്ടിരുന്നു .കാലിൽ വീണ് ഒരു വിധം സമാധാനിപ്പിച്ചു.കേസ്സു കൊടുക്കാൻ തീരുമാനിച്ചിരിക്കുക ആയിരുന്നു.അങ്ങിനെ ആയാൽചെറുക്കന്റെ ഭാവി എന്താവും..??"
"നിങ്ങൾ കൂട്ടുകാരന് വേണ്ടി ജീവിച്ചോ.ഹരി നിങ്ങളെ കൊല്ലാൻ നടക്കുവാണെന്നാ കേട്ടത്.."
എല്ലാം കേട്ട് സ്തപ്ധനായ് ഇരുന്നു പോയ്.ശബ്ദമുണ്ടാക്കാതെ കുറെ നേരം ആ ഇരുട്ടിൽ ഇരുന്നു കരഞ്ഞു. കുറ്റബോധം ഒഴുകി ഇറങ്ങി.
ഇവനെയാണല്ലോ ദൈവമെ ഞാൻ കൊല്ലാൻ ഇറങ്ങിയത്.
ആയുധം വലിച്ചെറിഞ്ഞ്.
വാതിലിൽ മുട്ടി.ഷാജഹാൻ വാതിൽ തുറന്നു.
അവനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. കുറ്റങ്ങൾ എണ്ണി പറഞ്ഞു. അവനും കരയുന്നുണ്ടായിരുന്നു.
----------
അടുത്ത നാൾതോളിൽ കയ്യിട്ട് ആൽത്തറയിലേയ്ക്ക് നടക്കുന്ന ഞങ്ങളെ കണ്ട് ജനം മൂക്കത്ത് വിരൽ വച്ചു..
[ നമുക്ക് വർഗ്ഗിയത വേണ്ട. ഈ ലോകത്ത്ആരുമല്ല നമ്മൾ .വെറും മനുഷ്യൻ മാത്രം. മുറിഞ്ഞാൽ രക്തം മാത്രംപൊടിയുന്ന മനുഷ്യൻ ]
ശുഭം.
Nizar vh
3
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo