എന്റെ മകൻ
*****************
*****************
കൂട്ടുകുടുംബത്തിലെ സ്നേഹവും ,ഐക്യവും കരുതലും സ്വാതന്ത്ര്യവും അങ്ങേയറ്റം ആസ്വദിച്ചിരിക്കുമ്പോഴാണ് വിവാഹം ജീവിതം എന്നെ ഒരു അണുകുടുംബ വ്യവസ്ഥയിലേക്കു പറിച്ചു നട്ടത് ...
ആശ്വസിപ്പിക്കാനും ..പിണങ്ങാനും ഇണങ്ങാനും ഒരുപാട് പേരുള്ള ഒരു സാമ്രാജ്യത്തിൽ നിന്ന് ഒരു ഒറ്റത്തുരുത്തിൽ എത്തിപ്പെട്ടപോലൊരു അവസ്ഥ ....പിണങ്ങാനും ഇണങ്ങാനും ...സുഖങ്ങളും ദുഖങ്ങളും പങ്കുവെയ്ക്കാനും ആശ്വസിപ്പിക്കാനും പരസ്പരം ഞങ്ങൾ രണ്ടുപേർ മാത്രം ....
പക്ഷെ ഒരു ഒറ്റപ്പെട്ട വ്യക്തിക്ക് ഒരുപാട് വ്യക്തിത്വങ്ങളായി മാറാൻ കഴിയും എന്ന് എന്നെ പഠിപ്പിച്ചതു എന്റെ ജീവിതപങ്കാളിയാണ് ..അമ്മയായും ,അച്ഛനായും ,സുഹൃത്തായും ,പ്രണയമായും ...അങ്ങനെ എല്ലാമായും മാറി താങ്ങായ ജീവിത പങ്കാളി
ആദ്യം വീട്ടിൽ നിന്ന് എന്നെ പറിച്ചു നട്ട എന്റെ കഥയിലെ വില്ലൻ ..പിന്നീട് എന്നെക്കാള് കൂടുതൽ എന്റെ കുടുംബത്തെ സ്നേഹിച്ച എന്റെ ആദർശപുരുഷനായി ....താലിയെന്ന ഒരു വേലിക്കുള്ളിൽ എന്നെ തളച്ചിടാതെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ നൽകിയപ്പോൾ എനിക്ക് ആദരവ് തോന്നി .....എന്റെ ചെറിയ ചെറിയ കുസൃതികൾക്കു കൂട്ടുനിന്നപ്പോൾ തോളോട് ചേർന്ന് നിന്ന തോഴനായി...പിന്നീടെപ്പോഴോണ് മനസ്സിൽ തോന്നിയ ആദരവിലൂടെ ,,വിശ്വാസത്തിലൂടെ ..ഇഷ്ടത്തിലൂടെ ...സ്നേഹത്തിലൂടെ സഞ്ചരിച്ചു പ്രണയമെന്ന സായൂജ്യത്തിലേക്കെത്തിയതെന്നോർമ്മയില്ല
പിന്നീടാണ് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ അപൂര്വാമായൊരു അനുഭൂതിയായ 'അമ്മ എന്ന വാക്കിന്റെ ആഴവും ..വിലയും അറിയാനുള്ള ഭാഗ്യവുമായി ഞങ്ങളുടെ ആദ്യത്തെ കണ്മണിയെ ഞാൻ ഉദരത്തിലേന്തിയത് ...
സന്തോഷത്തിന്റെയും സുകൃതത്തിന്റെയും ആ ഗർഭാവസ്ഥയിലെ നാളുകളിൽ എന്നും എന്നെ അലോസരപ്പെടുത്തുന്ന ഒരു ചിന്തയായിരുന്നു ഈ അണുകുടുംബമെന്ന വിരസത ...ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിൽ നമ്മൾ എത്രപേരാണ് നമ്മുടെ ഉറ്റവരെ പിരിഞ്ഞു ജീവിക്കുന്നത് ...നമ്മുടെ തലമുറയ്ക്ക് ആ പഴയ നന്മയുടെ ഓർമ്മയെങ്കിലും ഉണ്ട് ..പക്ഷെ വരും തലമുറയിലെ എന്റെ മക്കൾക്ക് ആ സ്നേഹത്തിന്റെയും ...ഐക്യത്തിന്റെയും ആഴം അറിയാനാവുമോ എന്ന് ഞാൻ ശങ്കിച്ചു
ഒടുവിൽ ഞങ്ങളിരുവരും കൂടി ഒരു തീരുമാനമെടുത്തു ...കൂട്ടുകുടുംബത്തിന്റെയും ..പഴമയുടെയും നന്മകൾ ആ അവസ്ഥയിൽ തന്നെ ഞങ്ങളുടെ വരാനിരിക്കുന്ന കുഞ്ഞിന് പകർന്നുകൊടുക്കണമെന്നു ...കാത്തിരിപ്പിനൊടുവിൽ ഞങ്ങൾക്കൊരു മകൻ പിറന്നു ...
പഴമയുടെയും ..കൂട്ടുകുടുംബത്തിന്റെയും നന്മയും സുകൃതവും എല്ലാം വിവരിച്ചു കൊടുത്താണ് അവനെ വളർത്തിയത് .....ഒരുമിച്ചു താമസിക്കാൻ കഴിയാതിരുന്നിട്ടും ഞങ്ങളുടെ കുടുംബത്തിലെ പരസ്പര സ്നേഹവും ഐക്യവും എല്ലാം ഞങ്ങൾ ഓർമകളിലൂടെ അവനെ അറിയിച്ചുകൊണ്ടേയിരുന്നു .....
പിന്നീടെപ്പോഴോ അവന്റെ ചില പ്രവൃത്തികളിലും ...ചിന്തയിലും .സംസാരത്തിലും ഞങ്ങൾ ആ വലിയ സത്യം തിരിച്ചറിഞ്ഞു അവൻ ഇന്ന് ഞങ്ങളെക്കാൾ കൂടുതൽ അകലെയുള്ള ഞങ്ങളുടെ കുടുംബാങ്ങങ്ങളെയും ...നമ്മുടെ നാടിന്റെ പഴമയുടെ പെരുമയെയും സംസ്കാരത്തെയും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു
ഒരു ചെറിയ പെന്സില് വാങ്ങിയാൽ പോലും അതുപോലൊരെണ്ണം ചെറിയമ്മമാരുടെ മക്കൾക്കും കൂടി വാങ്ങണം എന്ന ബോധം അവനിൽ ഉണ്ടായി...അമ്മയേക്കാൾ കൂടുതൽ അമ്മമ്മയെയും ..ഇളയമ്മമാരെയും സ്നേഹിക്കാൻ തുടങ്ങി ...എനിക്കൊരു സാരി വാങ്ങിയാൽ ഉടനെ പറയും "'അമ്മ മേമ്മമാർക്കും കൂടി വാങ്ങിക്കണം " എന്ന്
അവനു കൊടുത്ത ബാലപാഠങ്ങളാണ് ഇതൊക്കെ ....അച്ഛനെയും നമ്മുടെ ഇരു കുടുംബാംഗങ്ങളെയും ഒരുപാട് സ്നേഹിക്കണമെന്നു പറഞ്ഞാണ് അവനെ വളർത്തിയത്...സത്യത്തിൽ അമ്മയെന്ന എന്നേക്കാൾ അവനു സ്നേഹം അച്ഛനോടും കുടുംബങ്ങളോടുമാണെന്നു ഞാൻ കരുതിയിരിക്കുന്ന സമയത്താണ് ..എന്റെ കരുതലിന്റെ തെറ്റിദ്ധരിപ്പിച്ചു ഈ സംഭവം നടന്നത്
മകൻ സ്കൂളിൽ നിന്നും ജില്ലാതലത്തിൽ ഒരു മത്സരത്തിനു പോവുകയാണ് ....20 ൽ പരം സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്നു ......ഓരോരോ മത്സരങ്ങളിലും മകൻ ഒന്നാമനായി ....
27 ൽ പരം കലാപരിപാടികളിലും ,ക്വിസ് മത്സരത്തിലും മകൻ വിജയിയായി മടങ്ങി ...
27 ൽ പരം കലാപരിപാടികളിലും ,ക്വിസ് മത്സരത്തിലും മകൻ വിജയിയായി മടങ്ങി ...
സ്കൂളിന്റെ അഭിമാനമായ അവനുവേണ്ടി ഒരു സ്വീകരണം ഒരുക്കുന്നു ......ഒരുപാട് അതിഥികളും വിദ്യാർഥികളും ...രക്ഷിതാക്കളും കൂടിനില്ക്കുന്ന വേദിയിൽ മകനോട് വിജയത്തെ കുറിച്ച് സംസാരിക്കാൻ അവർ ആവശ്യപെട്ടു ......അവൻ പതുക്കെ പതുക്കെ സ്റ്റേജിൽ കയറി എന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു.. എന്നിട്ട് നനുത്ത സ്വരത്തിൽ മെല്ലെ മെല്ലെ പ്രസംഗം തുടങ്ങി....
" എന്നെ അനുമോദിക്കാൻ ഇവിടെ എത്തി ചേര്ന്നിരിക്കുന്ന എല്ലാ വിശിഷ്ട അതിഥികൾക്കും ...എന്റെ സഹപാഠികൾക്കും ..എന്റെ ആദ്ധ്യാപകർക്കും നന്ദി .....എന്റെ ഈ വിജയം ഞാൻ എന്റെ അച്ഛൻ ,അമ്മൂമ ,മുത്തച്ഛൻ ,അച്ഛമ്മ എന്റെ അമ്മയുടെ സഹോദരിമാർ (എന്റെ പോറ്റമ്മമാർ ) ഇവർക്ക് വേണ്ടി സമർപ്പിക്കുന്നു" ....
ഞാൻ ഒരിക്കലും ചിന്തിച്ചതേയില്ല അവൻ പറഞ്ഞതിൽ "അമ്മ" എന്ന വാക്ക് ഉണ്ടായിരുന്നില്ല എന്ന് .....അവന്റെ മുഖം മാത്രമായിരുന്നു എന്റെ ഉള്ളിൽ....
ഒരു നീണ്ട നിശബ്ധതയ്ക്ക് ശേഷം വിശിഷ്ട അഥിതിയായ് വന്നവർ അവനോടു ചോദിച്ചു
"ഇത്രയും പേരുടെ പേരുകൾ പറഞ്ഞിട്ടും നീ എന്താണ് അമ്മയെക്കുറിച്ച് ഒന്നും പറഞ്ഞില്ല??? ".....ഒരു നീണ്ട നെടുവീർപ്പിനു ശേഷം അവൻ അവരോടു പറഞ്ഞു ,
"സർ ഞാൻ ഇവിടെ പറഞ്ഞ വ്യക്തികളിൽ എന്റെ അമ്മയുടെ പേര് ഇല്ലായിരുന്നു ,പക്ഷെ ഇവിടെ ഞാൻ പറഞ്ഞതെല്ലാം എന്റെ അമ്മയ്ക്ക് വേണ്ടിയാണ് .....എന്ത് പറഞ്ഞാലാണ് എന്റെ അമ്മ സന്തോഷപെടുന്നത് ആ വാക്കുകളാണ് ഞാൻ പറഞ്ഞത്.. "
ദൂരെ മാറി നിന്ന് അത് കേട്ട എന്റെ കണ്ണുകൾ നിറഞൊഴുകുന്നുണ്ടായിരുന്നു.....ആ കണ്ണുനീരിന്റെ നിശബ്തത്യ്ക്ക് ഒരു വലിയ അർത്ഥവും ഉണ്ടായിരുന്നു .....
"ഇവൻ എന്റെ മകൻ...!!! ".
N .B.....ഒരു തലമുറയെ നേർവഴിക്കു നടത്താൻ ഒരു അമ്മയ്ക്കുള്ള വലിയ പങ്കിന്റെ കഥയാണിത് ..അമ്മയാണ് ആദ്യ ഗുരു .......എല്ലാ അമ്മമാരും നിസ്വാര്ഥമായ് തങ്ങളുടെ മക്കളെ വളർത്തി എടുത്താൽ മാത്രമേ ഒരു നല്ല പുതിയ തലമുറകെട്ടിപടുക്കാനകു...ഇത് ഒരു കഥയല്ല ...ഒരു ഉദാഹരണമാണ് ...ഇത് അമ്മയെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിച്ച ഒരു പാട് നല്ല മക്കൾക്കായ് സമർപ്പിക്കുന്നു .....
സൗമ്യ സച്ചിൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക