അനാചാരങ്ങൾ
കാണരുത് കുഞ്ഞേ
സത്യം മനസിലാവും
കേൾക്കരുത് കുഞ്ഞേ
സത്യം മനസിലെത്തും
വായിക്കരുത് കുഞ്ഞേ
വിവരം വയ്‌ക്കും
എഴുതരുത് കുഞ്ഞേ
ലോകം നിന്നെ തിരിച്ചറിയും
മിണ്ടരുത് കുഞ്ഞേ
ശത്രുക്കളുണ്ടാവും
സത്യം മനസിലാവും
കേൾക്കരുത് കുഞ്ഞേ
സത്യം മനസിലെത്തും
വായിക്കരുത് കുഞ്ഞേ
വിവരം വയ്‌ക്കും
എഴുതരുത് കുഞ്ഞേ
ലോകം നിന്നെ തിരിച്ചറിയും
മിണ്ടരുത് കുഞ്ഞേ
ശത്രുക്കളുണ്ടാവും
സത്യം മനസിലായാൽ
സത്യം മനസിലെത്തിൽ
ജീവിതം തീർന്നു
നാക്കുമുറിക്കാനും
കണ്ണുകൾ ചൂഴ്‌ന്നെടുക്കാനും
എഴുതുന്ന കൈകളിൽ
വിലങ്ങു വയ്ക്കാനും
ആരൊക്കെയോ കാത്തിരുപ്പുണ്ട്
സത്യം മനസിലെത്തിൽ
ജീവിതം തീർന്നു
നാക്കുമുറിക്കാനും
കണ്ണുകൾ ചൂഴ്‌ന്നെടുക്കാനും
എഴുതുന്ന കൈകളിൽ
വിലങ്ങു വയ്ക്കാനും
ആരൊക്കെയോ കാത്തിരുപ്പുണ്ട്
അനാചാരങ്ങൾ നടന്നുകൊള്ളട്ടെ
കാണാതിരുന്നാൽ
കേൾക്കാതിരുന്നാൽ
മിണ്ടാതിരുന്നാൽ
വായിക്കാതിരുന്നാൽ
എഴുതാതിരുന്നാൽ
നിനക്കും ജീവിക്കാം
അനാചാരങ്ങൾ
നിന്നെ വിഴുങ്ങും വരെ മാത്രം
കാണാതിരുന്നാൽ
കേൾക്കാതിരുന്നാൽ
മിണ്ടാതിരുന്നാൽ
വായിക്കാതിരുന്നാൽ
എഴുതാതിരുന്നാൽ
നിനക്കും ജീവിക്കാം
അനാചാരങ്ങൾ
നിന്നെ വിഴുങ്ങും വരെ മാത്രം
By Siraj Sarangapaani

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക