നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ സ്കാർലറ്റ്‌ മക്കാവോ

Image may contain: 1 person, beard and closeup
•••••••••••••••••••••••••••••••••••
ഏറെ മരുഭൂമിയും സമതലങ്ങളും താണ്ടി യാത്ര ചെയ്യുന്നതിനിടയിലാണു അവന്റെ കണ്ണിലാ കിളിയുടെ വർണ്ണരാജികളുടക്കിയത്‌.
ആരും ഓമനിക്കാൻ കൊതിക്കുന്ന ഒരു കുഞ്ഞുപക്ഷി, ഏറെ മിനുത്തമുള്ള രോമങ്ങളാൽ വടിവൊത്ത മേനിയഴകിനാൽ അംഗലാവണ്യം വഴിഞ്ഞൊഴുകുന്നവൾ.
പൂർണ്ണചന്ദ്രശോഭയേഴും മുഖമൊരു തിരുവാതിരവിളക്കു പോലെ ശോഭിക്കുന്നവൾ.
അവളറിയാതെ ഏറെ പിന്തുടർന്നു അവനവളെ.
അറിഞ്ഞിടത്തോളം ഏറെ ഉയരമുള്ള കൂട്ടിൽ വളരുന്ന പക്ഷിയെ അടുത്ത്‌ നിന്ന് കാണാൻ സാധിച്ചത്‌ തന്റെ ഭാഗ്യമെന്നവൻ കരുതി, മിണ്ടാനും അരുമയെ പോലെ ലാളിക്കാനും കൊതിച്ചെങ്കിലും പേടിച്ച്‌ അവൻ മിണ്ടാതെ അതിന്റെ പിന്നാലെ നടന്നു.
അവിചാരിതമായി ഒരു ദിവസം അവന്റെ കുഞ്ഞുകുടിലിലേക്കൊരു മഴവില്ല് പോലവൾ പറന്നിറങ്ങി. ഇന്ന് ആ മഴവില്ലിന്റെ ചാരുതയിൽ ലയിച്ച്‌ സ്വർഗ്ഗത്തിലെന്ന പോലെ സ്വപ്നലോകത്തിലിരിക്കുന്ന അവനോട്‌ ആ കിളി പറഞ്ഞു.
"പോടാ കൊരങ്ങാ" ന്ന്
ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot