നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വളികഥ

Image may contain: one or more people

മണ്ടന്റെ വണ്ടൻ വളികഥയ്ക്കൊരു തുണ്ടു കഥ .
മണ്ടൻ രണ്ടാമൻ പ്രണാമം...
പണ്ട് കേട്ട കഥയാണ് ....കേട്ടോളൂ
പണ്ടൊരു കാരണവർ തന്റെ തറവാടിന്റെ നീളമേറിയ വരാന്തയിൽ ചാരുകസേരയിൽ കിടന്നു, കൊണ്ടാണ് വളിവിടുക .. ഭ് ർ ർ ർ ..
ആളുകൾ കേട്ടാലുള്ള നാണക്കേടോർത്ത് പുള്ളി ഇരിക്കുന്ന കസേര ഒന്നു നിരക്കും...ഗ് ർ ർ .
അങ്ങിനെ രണ്ടും ചേർന്ന് ഭ് ഭ് ഗ് ഗ്ർ ർ ർ ർ.. എന്ന് ഗംഭീരമായ നാദവിസ്മയം തീർക്കും ..
വളി നാദത്തോടൊപ്പo ഇണപ്പിരിയാത്ത കൂട്ടുക്കാരനായി. വരുന്ന മണത്തെ .കാരണവർ കൈയ്യിലുള്ള വിശറി കൊണ്ട് വീശി നാടുകടത്തി വിടും ..
അങ്ങിനെ നേരം വെളുത്ത് അന്തിയാവും വരെ ഈ ചാരുകസേര വായു ശക്തിയുപയോഗിച്ച് .
അങ്ങോട്ടുo ഇങ്ങോട്ടും പലവട്ടം യാത്ര ചെയ്തിട്ടുണ്ടാവും ..
അങ്ങിനെ യിരിക്കുമ്പോഴാണ് കാർന്നോത്തി വന്നു പറഞ്ഞത് .
കസേര മുറ്റത്തേയ്ക്കി ട്ടാൽ ...
പറമ്പു മുഴുവനും ഒന്നു ചുറ്റിക്കറങ്ങി വരായിരുന്നു ...
ഇന്ന് ഉരുളക്കിഴങ്ങ് കറിയാ ......!

By: Jolly Chakramakkil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot