Slider

പെൺകരുത്ത്.

0
നല്ലെഴുത്തിന്റെ ആദ്യ കാലത്ത് എഴുതിയ ഒരു സംഭവകഥയാണ്.പുതിയ അംഗങ്ങൾക്ക് വേണ്ടി ഒരിക്കൽ കൂടി.
പെൺകരുത്ത്.
***************
മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ തന്റെ വിവാഹം നടക്കേണ്ട വീടാണ്..
പക്ഷെ ഇപ്പോൾ ഇതൊരു മരണവീട് പോലെ ശ്മശാന മൂകത തളം കെട്ടി നിൽക്കുന്നു.
എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു.. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.
ഇന്ന് തന്റെ പ്രതിശ്രുത വരന്റെ കോൾ വന്നപ്പോൾ അത് സാധാരണ ഒരു ഫോൺ കോൾ ആയി മാത്രമെ കരുതിയുള്ളു..
പതിവ് പോലെ കുറെ മധുര സല്ലാപങ്ങൾക്ക് ശേഷമാണ് ഫോൺ ഡാഡിക്ക് കൊടുക്കാൻ പറഞ്ഞത്..
പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഫോൺ ഡാഡിക്ക് കൊടുത്ത് താൻ മെഹന്തി ഇടാൻ കൂട്ടുകാരികളുടെ അടുത്തേക്ക് പോയി..
കുട്ടുകാരികളെ യാത്രയാക്കാൻ മമ്മിയെ അന്വേഷിച്ചപ്പോളാണ്, വിഷമിച്ചിരിക്കുന്ന ഡാഡിയെയും മമ്മിയെയും കണ്ടത്.
തന്നെക്കണ്ടപ്പോൾ രണ്ട് പേരും സന്തോഷം അഭിനയിക്കാൻ ഒരു പാഴ്ശ്രമം നടത്തുന്നത് തനിക്ക് മനസ്സിലായി.
മമ്മി യാന്ത്രികമായി തന്റെ കൂട്ടുകാരികളെ യാത്രയാക്കി.
"മമ്മീ , എന്താ എന്നിൽ നിന്ന് നിങ്ങൾ ഒളിക്കുന്നതു്?" പരുഷമായിരുന്നു തന്റെ ചോദ്യം. ഒഴിഞ്ഞു് മാറാൻ ശ്രമിച്ചെങ്കിലും താൻ വിട്ടില്ല..
അവസാനം ഡാഡി മടിച്ച് മടിച്ച് കാര്യം പറഞ്ഞു..
"മോളെ നമ്മുടെ ടൗണിലെ കെട്ടിടം കല്യാണത്തിന് മുൻപ് ടോമിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് കൊടുക്കണമെന്ന് ..
എന്നാലെ വിവാഹം നടക്കൂ എന്നാണ് അവർ പറയുന്നത്.. എന്തായാലും ഞാൻ ഇപ്പൊ തന്നെ ആ എഴുത്ത് കാരൻ രാമകൃഷ്ണനെ കാണട്ടെ . എന്നായാലും ഡാഡിക്കുള്ളതെല്ലാം നിങ്ങൾക്കുള്ളതല്ലെ ?"
"ഡാഡീ "... അവൾ ഇടിവെട്ടേറ്റ പോലെ ഏതാനും നിമിഷം അങ്ങിനെ നിന്നു പോയി.
സമനില വീണ്ടെടുത്ത അവൾ ചോദിച്ചു.
"ടോമിയാണോ ഡാഡിയോട് ഇതു് പറഞ്ഞതു് " ?
"അവന്റെ അഭിപ്രായം ആയിരിക്കില്ല മോളെ ,
എന്നാലും..... ഇല്ലെങ്കിൽ ഈ വിവാഹം നടക്കില്ലെന്ന് പറഞ്ഞപ്പോൾ ഡാഡി തകർന്ന് പോയി മോളെ ...
ഇത്രയും എത്തിയിട്ട് പെട്ടെന്ന് അങ്ങിനെ പറഞ്ഞപ്പൊ " ..........
അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞുകൊണ്ടു് അവൾ തന്റെ മുറിയിക്കോടി ..
ഉണങ്ങാത്ത മൈലാഞ്ചി കൈകളോടെ ബെഡ്ഡിൽ കമിഴ്ന്ന് വീണു.
ഏതാനും മണിക്കൂർ മുൻപ് വരെ ജീവിതത്തിന്റെ വർണാഭമാർന്ന ചിത്രങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്ന ടോമി.....
അവൾക്ക് വിശ്വസിക്കാനാവുന്നില്ല.. മാസങ്ങൾക്ക് മുൻപ് ഉറപ്പിച്ച് വെച്ച വിവാഹമാണ്..
ഭാവി ജീവിതത്തെ കുറിച്ച് ഇനി ചർച്ച ചെയ്യാൻ ഒന്നും ബാക്കിയില്ല.. മണിക്കൂറുകളോളം തങ്ങൾ ഫോണിൽ സംസാരിക്കുമ്പോൾ അമ്മ പറയും, ഇപ്പോഴത്തെ പിള്ളേർക്ക് വിവാഹം കഴിഞ്ഞാൽ ഒന്നും സംസാരിക്കാനുണ്ടാവില്ല..
എന്തെല്ലാം സ്വപ്നങ്ങൾ പങ്ക് വെച്ചു.
എന്നിട്ടിപ്പൊ.....
ഡാഡി പത്ത് മുപ്പത് വർഷം ഗൾഫിൽ കിടന്ന് അദ്ധ്വാനിച്ചതിന്റെ ബാക്കി പത്രമാണ് ടൗണിലെ ആ കെട്ടിടം..
ഡാഡിയും മമ്മിയും പലപ്പോഴും പറഞ്ഞു് കേട്ടിട്ടുണ്ട്..
അവസാന കാലത്ത് ജീവിക്കാനുള്ള ഏക വരുമാനം ആ കെട്ടിടത്തിന്റെ വാടക മാത്രമെ കാണൂ എന്ന്..
അതിലാണ് ടോമി കണ്ണ് വെച്ചിരിക്കുന്നത്..
തന്നെയുമല്ല അത് തന്റെ ചേട്ടനും കൂടി അവകാശപ്പെട്ടതാണ്..
ഇതു് ഒരിക്കലും അനുവദിച്ച് കൂടാ..
അവൾ ഒരു ഉറച്ച തീരുമാനത്തോടെ എഴുന്നേറ്റു.. കൈയും മുഖവും കഴുകി..
മിനിട്ടുകൾക്കുള്ളിൽ തന്നിൽ വന്ന മാറ്റം അവൾ കണ്ണാടിയിൽ കണ്ടു.
ഫോണെടുത്ത് ടോമിയെ വിളിച്ചു..
റിംഗ് തീർന്നിട്ടും ഫോൺ എടുക്കാതായപ്പോൾ അവൾ വീണ്ടും ഡയൽ ചെയ്തു..
അങ്ങേ തലക്കൽ ടോമിയുടെ അപ്പൻ..
"ഫോൺ ഒന്ന് ടോമിക്ക് കൊടുക്ക് " .
അവളുടെ ശബ്ദത്തിലെ ആജ്ഞാശക്തി അയാൾ തിരിച്ചറിഞ്ഞെന്ന് തോന്നി..
പെട്ടെന്ന് ഫോൺ ടോമിക്ക് കൊടുത്തു..
"ടോമി ഡാഡിയോട് എന്താ പറഞ്ഞതു് "?
"അതു് അതു് "
ടോമിയുടെ ആ പരുങ്ങൽ തനിക്ക് അപരിചിതമായിരുന്നു..
"പറഞ്ഞത് ടോമിയുടെ അഭിപ്രായമാണോ അതോ അപ്പന്റേതോ " ?
"ഞങ്ങൾ രണ്ടു് പേരുടേയും അഭിപ്രായമാണ് ".
അപ്പന്റെ മുന്നിൽ നിൽക്കുന്ന ഭീരുവായ ഒരു മകന്റെ വിറങ്ങലിച്ച ശബ്ദം അവൾ തിരിച്ചറിഞ്ഞു..
"ഇല്ലെങ്കിൽ ഈ വിവാഹം നടക്കില്ല"?
"ഇല്ല ".
"എന്നാൽ കേട്ടോളൂ ,എന്റെ ഡാഡി കഷ്ഠപ്പെട്ട് സമ്പാദിച്ച , എന്റെ സഹോദരനും കുടി അവകാശപ്പെട്ട പ്രോപ്പർട്ടി ചുളുവിൽ അടിച്ചെടുക്കാമെന്ന നിങ്ങൾ അപ്പന്റെയും മോന്റെയും ആഗ്രഹം നടക്കാൻ പോണില്ല ".
"ഇനി എന്തു് തന്നെ ആയാലും നിന്റെ ഭാര്യയാകാൻ ഞാനും ഒരുക്കമല്ല ".
ടോമിയുടെ മറുപടിക്ക് കാക്കാതെ അവൾ കോൾ കട്ട് ചെയ്തു.
തിരിഞ്ഞ് നോക്കിയതു് അന്ധാളിച്ച് നിൽക്കുന്ന സാഡിയുടെയും മമ്മിയുടെയും മുഖത്തായിരുന്നു.
"മോളെ " .....
ഡാഡി അമ്പരപ്പോടെ അവളെ വിളിച്ചു.
"നീ എന്തു് അവിവേകമാണ് ഈ ചെയ്തത് "?
"സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയിട്ട് നമ്മൾ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?
നമ്മൾ ഒന്നും ഇല്ലാത്തവരല്ല ല്ലൊ മോളെ.
ആളുകൾ പലതും പറയും.
ഡാഡിയുടെ പിശുക്ക് കൊണ്ടു് വിവാഹം ഒഴിഞ്ഞെന്നേ ബന്ധുക്കൾ വരെ പറയൂ ".
"ഡാഡി ഒന്ന് കൊണ്ടും വിഷമിക്കണ്ട. വേണ്ടപ്പെട്ടവരെയൊക്കെ ഡാഡി വിളിച്ച് വരുത്ത്.
ഞാൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം.
സ്ത്രീയെ വിൽപന ചരക്കാക്കുന്ന ടോമിമാരെ ഒരു പാഠം പഠിപ്പിച്ചേ തീരൂ.
ഡാഡി ഒരു വക്കീലിനെ കണ്ടു് അവർക്കെതിരെ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്യ്.
വിവാഹം മുടങ്ങിയെന്ന് കാണിച്ച് നാളത്തെ പത്രത്തിൽ ഒരു പരസ്യവും കൊടുക്ക് " ..
മകളുടെ ഉറച്ച തീരുമാനവും ഭാവമാറ്റവും കണ്ട് ആ മാതാ പിതാക്കൾ തരിച്ച് നിന്ന് പോയി..
ബഷീർ വാണിയക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo