ഒരു കുറിമാന(കത്ത്)ത്തിന്റെ ഓർമ്മയ്ക്ക്.......
ഞങ്ങളുടെ വിവാഹശേഷം ജൂൺ മാസത്തിലെ മഴയത്തുള്ള മധുവിധുവൊക്കെ ആസ്വദിച്ചു ഒന്നരമാസത്തെ ലീവും കഴിഞ്ഞു ഏട്ടൻ തിരിച്ചു പോയി..ആവിരഹം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.സന്തോഷകരമായ ഒന്നരമാസം.വിരുന്ന് പോകലും,സിനിമാ കാണലും ഒക്കെയായിരുന്നു.അന്ന്. എല്ലാ സന്തോഷവും പോയി .പോയത് മുതൽ ഞാൻ കരച്ചിൽ ആണ്. റൂമിലെചുവരിൽ തൂക്കിയിട്ട ഞങ്ങളുടെ കല്യാണമാലയും,ബൊക്കയും ഒക്കെനോക്കി ഞാൻ കരഞ്ഞങ്ങനെ കിടക്കും..ഏക ആശ്വാസം ആഴ്ചയിൽ രണ്ടും,മൂന്നും തവണ വരുന്ന ഏട്ടൻ്റെ കത്തുകളാണ്.അവിടെ ജോലിസ്ഥലത്ത് std ബൂത്ത്ദൂരെ ആയതിനാൽ.. രണ്ടാഴ്ചയിലൊരിക്കലേ വിളിക്കാനാവുമായിരുന്നുള്ളൂ..കത്തയക്കാൻ വലിയ ബുദ്ധിമുട്ട് ഇല്ലാത്തതുകൊണ്ട് അത് മുടങ്ങാതെ അങ്ങനെ എഴുതും.
പോസ്റ്റ് മാൻ സൈക്കിളിൽ വന്നു ബെല്ലടിക്കും."കുഞ്ഞേ..കത്തുണ്ട് കേട്ടോ"അത് കേൾക്കുമ്പോഴേക്കും ഞാൻ ഓടിചെല്ലും.ആയിടക്ക് എനിക്ക് പനിവന്നു.വയ്യാത്തത്കൊണ്ട് എൻ്റെ അമ്മ വന്നു എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട്പോയി.ഡോക്ടറെ കാണിച്ചപ്പോൾ വിവരങ്ങൾ അന്വേഷിച്ച്..എൻെറ കൈവെള്ളയും,കണ്ണും നോക്കി ഡോക്ടർ പറഞ്ഞു "നല്ല വിളർച്ചയുണ്ട്..പാരസിറ്റമോൾ കഴിക്കണ്ടാ.തൽക്കാലം ഇത്തിരി ചുക്കുകാപ്പികുടിച്ച് വിക്സും പുരട്ടി റെസ്റ്റെടുക്ക്..രണ്ടു ദിവസം കഴിഞ്ഞു യൂറിൻ ടെസ്റ്റ് ചെയ്തു വാ.എന്നിട്ട് നോക്കാം"ഞങ്ങളെ ചെറുപ്പം തൊട്ട് കാണിക്കാറുള്ള ഡോക്ടർ ആണത് ..ടെസ്റ്റ് റിസൾട്ട് പോസറ്റീവ്.എനിക്ക് ആകെ പേടിയായി എൻെറ മുഖഭാവം കണ്ടു അമ്മ ചിരിയായി പിന്നെ എന്തിനോ കണ്ണും നിറഞ്ഞു...
അടുത്ത ലീവിന് വരുമ്പോൾ എന്നെയും കൂടികൊണ്ടുപോവാമെന്ന് പറഞ്ഞിട്ടുള്ളതാണ് ,അപ്പോഴേക്കും ഗർഭം.ഞാൻ വേഗം ഇൻലൻ്റ് എടുത്തു എഴുതി"ഏട്ടാ ആകെ കുഴപ്പമായി ഞാൻ പ്രഗ്നൻ്റാണ്',,,ഏട്ടനും ആകെ വിഷമം നമുക്ക് ഇപ്പോൾ ഈകുഞ്ഞ് വേണോ എന്നൊക്കെ പറഞ്ഞു ആകെ വിഷമഘട്ടത്തിൽ..പിന്നീട് ഞങ്ങൾ തീരുമാനിച്ചു'ഞങ്ങൾക്ക് ഈശ്വരൻ തന്നതാണിത് ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ്. അതിനെ ഞങ്ങൾക്ക് വേണം'
അങ്ങനെ ഞങ്ങളുടെ കത്തെഴുത്തങ്ങനെ പുരോഗമിക്കവെ..ഞാൻ തിരിച്ച് ഏട്ടൻ്റെ വീട്ടിലെത്തി. പോസ്റ്റ് മാന് ഇതൊരു പണിതന്നെ ഞങ്ങളുടെ ഏരിയായിൽ എനിക്ക് കത്ത് തരാനായി പുള്ളി ആഴ്ച യിൽ രണ്ടുംമൂന്നും തവണവരും. എനിക്ക് ഇങ്ങനെ കത്തുകൾവരുന്നതിൽ അമ്മക്ക് ഇത്തിരി അമർഷമൊക്കെയുണ്ട്.ഒരുദിവസം അത് പുറത്ത് വരികയും ചെയ്തു. ഉച്ചയ്ക്ക് ഞാനും.അച്ഛനും,അമ്മയും കൂടി കോലായിൽ ഇരിക്കുമ്പോൾ പോസ്റ്റ് മാൻ ബെല്ലടിക്കുന്നു"കുഞ്ഞേ കത്തുണ്ട് കേട്ടോ"....
ഞാൻ ഓടിപോവാൻ തുനിഞ്ഞപ്പോൾ അമ്മ"ഒന്ന് പതുക്കെ പോയ്ക്കോ വയറ്റിൽ ഉണ്ടെന്നു വിചാരം ഇല്ലാണ്ട് ഓടിചാടണ്ടാ"അത് കേട്ടതും ഞാൻ പതുക്കെ പോയി കത്ത് വാങ്ങി തിരിച്ചു വന്നു."എന്നാലും നെനക്ക് ഇത്രേം കത്ത് അയക്കുമ്പോ.അവന് എന്തേലും ഒരു വിചാരം ണ്ടോ..ഇവിടെ ഒരുമനുഷ്യൻ ഇരിപ്പുണ്ടെന്ന്,അവൻ്റച്ഛൻ.അങ്ങേർക്കൊരു കത്തയക്കാൻ അവന് തോന്നുന്നില്ലാലോ?"ഇതും പറഞ്ഞു അമ്മ നെടുവീർപ്പട്ടു.
ഇത് കേട്ടതും എനിക്ക് ആകെ വിഷമമായി.എനിക്ക് എഴുതുന്ന കത്തിൽ അവരെകൂടി അന്വേഷിക്കാറുണ്ട്.അത് ഞാൻ രണ്ടാളോടും പറയാറും ഉണ്ട്. ഞാൻ ഏട്ടന് തിരിച്ച് എഴുതി"ഏട്ടാ അച്ഛനും ഒരു കത്ത് അയക്കണംട്ടോ..എനിക്ക് ഇങ്ങനെ കത്ത് വരുന്നതിൽ അമ്മ ക്ക് എന്തോ വിഷമമുണ്ട്"
അങ്ങനെ പാവം ഏട്ടൻ അടുത്ത തവണ രണ്ടെണ്ണം വീതം എഴുതി. അച്ഛനും ,എനിക്കും.കത്തിൽ ഒരെണ്ണം അച്ഛനിണെന്നറിഞ്ഞ അച്ഛൻ"എന്നാ മോളേ അതൊന്ന് ഉറക്കെ വായിക്ക്"ഞാൻ വായന തുടങ്ങി"പ്രിയപ്പെട്ട അച്ഛാ..സുഖം തന്നെയല്ലേ .മരുന്ന് ഒക്കെ സമയത്ത് കഴിക്കണം"എന്നെല്ലാം വായിച്ചു കേട്ടപ്പോൾ അച്ഛൻ പറഞ്ഞു"നിയ്യ് ഒരു ഇൻലൻ്റും പേനയും എട്ത്ത് വാ..അവനൊരു മറുപടിഅയക്കണ്ടേ" അങ്ങനെ അച്ഛൻ പറഞ്ഞു തുടങ്ങി. ഞാൻ എഴുതിതുടങ്ങി...പ്രിയമുള്ള മകന്..ഇവിടെ നിൻ്റെ ഭാര്യയും,അമ്മയും,ഞാനും സുഖമായി ഇരിക്കുന്നു.നിൻ്റെ ഭാര്യ ഗർഭിണി ആണെന്ന് നീ അറിഞ്ഞിരിക്കുമല്ലോ..എന്നിങ്ങനെ എഴുതി ഏഴുതി അവസാനം അറിയാതെ ഞാനാണല്ലോ എഴുതുന്നത് 'ചക്കരകുട്ടന് ചക്കരയുമ്മ'എന്നും എഴുതി.പിന്നീട് ആണ് അബദ്ധം മനസിലായത് .പിന്നെ കരുതി ഭാര്യക്ക് മാത്രം അല്ല ഒരച്ഛന് മകനും നൽകാമല്ലോ ചക്കരയുമ്മ.
ഞാൻ ഏട്ടന് കത്തയക്കുമ്പോൾ.ഓരോ പണി ഒപ്പിച്ചുവെക്കും..ഞങ്ങളുടെ വിവാഹമാലയിൽനിന്ന് ഒരു പുവിൻ്റെ ഇതളോ,അല്ലെങ്കിൽ മുറ്റത്തെ തുളസിതറയിലെ തുളസിയുടെ ഒരിലയോ,ഞാൻ തൊടുന്നപൊട്ട്,ഈവക സാധനങ്ങൾ കത്തിനകത്ത് വെക്കും.അങ്ങനെ ഒരു ദിവസം ഞാൻ കത്തെഴുതി'ഏട്ടാ സുഖമല്ലേ..എനിക്ക് ഇത്തിരി ചർദ്ധിയൊക്കെയുണ്ട്,എനിക്ക് മസാലദോശ കഴിക്കണമായിരുന്നു,ടി ടി.അടിച്ചു.സ്കാനിങ്ങ് ഉണ്ട്. എന്നെല്ലാം എഴുതി അവസാനം എന്നത്തെയും പോലെ'ചക്കരകുട്ടന് ചക്കരയുമ്മ.എന്ന് കൂടി എഴുതി തീർത്തു.അങ്ങനെ ആലോചനയായി ഇന്ന് കത്തിൽ എന്ത് വെക്കും....?ഇത്തിരി പെർഫ്യൂം അടിച്ചാലോ..?'ച്ചേ അത് വേണ്ട.. മഷി പടർന്നു വായിക്കാൻ പറ്റാതാവും.പെട്ടെന്ന് എൻെറ കണ്ണ് ഡെനിംപൗഡറിൽ ഉടക്കി.ഏട്ടൻ ഇടാറുള്ള പൗഢറാണത്.എനിക്ക് അതിൻ്റെ മണം ഭയങ്കര ഇഷ്ടവുമാണ്.അതിനാൽ ഞാനും അതുപയോഗിക്കും.ഞാൻ വേഗം കത്തിൽ അത് അൽപം കുടഞ്ഞിട്ടു.എന്നിട്ട് നന്നായി ഒട്ടിച്ച് അതിൻമേൽ ആരും കാണാതെ ഒരു മുത്തവും കൊടുത്ത്.അടുത്ത വീട്ടിലെ ചേച്ചിയുടെ മകളുടെ കൈയിൽ കൊടുത്തു"മറന്നു പോവാതെ പോസ്റ്റ്ചെയ്യണേ"ഞാൻ പറഞ്ഞു.

ഇനി ഏട്ടൻ്റെ ജോലിസ്ഥലത്ത് നടന്നത്.....
ഏട്ടന് ഒരു മേജർ സാബിൻ്റെ കൂടെ ജിപ്സിയിൽ പോവണമായിരുന്നു.ജിപ്സിയിൽ ഡ്രൈവറുടെ ഇടതു സൈഡിൽ ഇരുന്നു മേജർ സാബിന് ഒരു എസ്കോർട്ട്ഡ്വൂട്ടി..സാബ് വന്നു വണ്ടിയിൽ ബാക്ക് സീറ്റിൽ കയറി.ഏട്ടൻ സല്യൂട്ട് അടിച്ച് ഡോറടച്ച് വേഗം ജിപ്സിയിൽ കയറാനൊരുങ്ങവെ.പട്ടാളത്തിലെ പോസ്റ്റ് മാൻ വന്നു ഏട്ടനോട്"സർ..ഒരു കത്തുണ്ട്"ഏട്ടൻ വേഗം കത്ത് വാങ്ങി പാൻ്റിൻ്റെ പോക്കറ്റിൽ തിരുകി ജിപ്സിയിൽ കയറി. ഇതുകണ്ട മേജർ സാബ്"ആരുടെ കത്താണ്..വീട്ടിൽനിന്ന്..വൈഫിൻ്റേയാണോ"
ഏട്ടൻ"അതെ സാബ്"
മേജർ സാബ്"ഭാര്യയുടെ കത്ത് പോക്കറ്റിൽ ഇട്ട് എങ്ങനെ ഏകാഗ്രതയൊടെ ഡ്യൂട്ടി ചെയ്യും....പെട്ടെന്ന് വായിച്ചോളൂ.."
ഏട്ടൻ"വേണ്ട സാബ് ഞാൻ ഡ്യൂട്ടി കഴിഞ്ഞു വായിച്ചോളാം"
സാബ്"സാരമില്ലേടൊ..നീ വായിച്ചോളൂ..ഞാൻ ഇതൊക്കെ കഴിഞ്ഞല്ലേ ഇവടെ എത്തിയത്"
ഏട്ടൻ സാബിനെ ധിക്കരിക്കേണ്ട എന്ന് കരുതി അദ്ദേഹത്തിന് നന്ദി പറഞ്ഞു കത്ത് പൊട്ടിച്ചു..പ്രാണ പ്രേയസിയുടെ കുറിമാനമല്ലേ ഇങ്ങ് കേരളത്തിൽ നിന്നും കാറ്റിനുപോലും പ്രണയംം തോന്നിക്കാണും കത്ത് തുറന്നതും ഇളം തെന്നൽ വീശിയതും ഒന്നിച്ച്..കത്തിലെ പൗഡർ മുഴുവനും പറന്ന് സാബിൻ്റെയും,ഡ്രൈവറുടെയും,ഏട്ടൻ്റെയും ഒക്കെ മുഖത്തേക്കും......

മേജർ സാബിൻ്റെ വിത്ത് പെർമിഷനോട് കൂടിയായ കത്ത് വായന ആയത് കൊണ്ട് ഏട്ടന് പണിഷ്മെൻ്റൊന്നും കിട്ടിയില്ല.മേജറിൻ്റെ നല്ലൊരു'നോട്ടം'കിട്ടി
Leeba
Le
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക