കാവിൽ.
---------------
---------------
കാവിൻ തണുപ്പാർന്നിരുണ്ടോരു സന്ധ്യയിൽ
കരിയില വിരിച്ചിട്ടമെത്തയൊന്നിൽ.
കരിയില വിരിച്ചിട്ടമെത്തയൊന്നിൽ.
കാമിനിയവളെയും ചേർത്തിരുത്തി
ഒത്തിരി മോഹിച്ചോരുടലിനെ ചുറ്റി,
ഒത്തിരി മോഹിച്ചോരുടലിനെ ചുറ്റി,
ഇത്രമേലറിയുന്ന സ്പർശമാം തന്ത്രികൾ
അറിയാത്തൊരനുഭൂതി പകർന്നതല്ലേ..
അറിയാത്തൊരനുഭൂതി പകർന്നതല്ലേ..
നീയെന്നിലെപ്പോഴും നിറയും നിലാവുപോൽ
അത്രയും മൃദുലമാം പൂവുടലാൽ.
അത്രയും മൃദുലമാം പൂവുടലാൽ.
തരളിതാമാം തനു മാറിലമരുമ്പോൾ
തൂവലിൽ തീർത്തോരു മേഘമായ് ഞാൻ.
തൂവലിൽ തീർത്തോരു മേഘമായ് ഞാൻ.
വിറക്കുമധരത്തിൻ തേൻ നുകർന്നും
ആദ്യമായന്നതിൽ മനസ്സുലഞ്ഞും.
ആദ്യമായന്നതിൽ മനസ്സുലഞ്ഞും.
തീവ്രമായെന്തോതിരഞ്ഞു നമ്മൾ
നമ്മളെ തന്നെ മറന്നു പോയെപ്പോഴൊ.
നമ്മളെ തന്നെ മറന്നു പോയെപ്പോഴൊ.
രോമകൂപങ്ങളിൽ ഉയിരെടുക്കുന്നോരു
തീവ്രാനുരാഗത്തിൻവശ്യതയിൽ,
തീവ്രാനുരാഗത്തിൻവശ്യതയിൽ,
കൈകൾ കളംമായ്ച്ചും നാഗങ്ങളെപ്പോലെ
ചുറ്റിപ്പിണഞ്ഞു വിയർക്കുംനേരം,
ചുറ്റിപ്പിണഞ്ഞു വിയർക്കുംനേരം,
അസ്ഥികൾപോലും അമരും സുഖത്തിനാൽ
നഖമുനപ്പാടിൽ നിണം പൊടിഞ്ഞും,
നഖമുനപ്പാടിൽ നിണം പൊടിഞ്ഞും,
വേദനിക്കുന്നോരു സുഖമുള്ള നിർവൃതി
തങ്ങളിൽ തന്നെ പങ്കുവെച്ചും.
തങ്ങളിൽ തന്നെ പങ്കുവെച്ചും.
വീണ്ടുമടുക്കുവാൻ വീണ്ടുമകലുവാൻ
വീണ്ടെടുക്കാനെന്തോതേടി നമ്മൾ.
വീണ്ടെടുക്കാനെന്തോതേടി നമ്മൾ.
Babu Thuyyam.
13/03/18.
13/03/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക