Slider

അതല്ലേ നല്ലത്

0

നീ വലത് കാൽവച്ച് കയറിയതോടെ തുടങ്ങിയതാണല്ലോടീ ഈ കുടുംബത്തിന്റെ കഷ്ട്ടപ്പാട് കുടുംബം നശിപ്പിക്കാനായിട്ടു വന്നതാണോടീ നീ..
അതേ.. ഞാൻ ഇവിടെ കയറുമ്പോ വലത് കാൽ വച്ചൊന്നും അല്ല ഇടത് കാൽ വച്ചാ കയറിയത്..പിന്നെ കുടുംബം നശിച്ചകാര്യം ഒന്നുംപറയണ്ട..ഞാൻ വന്നേരെ അല്ലെ ഈ കുടുംബം ഒന്നു വെളിച്ചം കണ്ടേ..
എന്തു പറഞ്ഞാലും അവളുടെ ഒരു തർകുത്തരം നീ വന്നേരെ അല്ലെ എന്റെ മോൻ ഇങ്ങനൊരു പെണ്കോന്തൻ ആയേ
നിങ്ങടെ മകന്റെ മഹിമ ഒന്നും പറയണ്ട അങ്ങേര് നട്ടെല്ല് ഇല്ലാത്തവൻഎന്നാണ് എല്ലാരും പറയണേ
അത് നിന്റെ വീട്ടുകാരെ പറയൂ വേറാരും പറയില്ല. അവനേ..എന്റെ മോനാ നീ അവനെ കേടു വരുത്താതിരുന്നാൽ മതി
അമ്മയും ഭാര്യയുംആയി ഉള്ള തർക്കം കേട്ടാണ് അയാൾ ഉണർന്നത് ഈശ്വര ..ഇന്ന് ഞായർ ആണല്ലോ ഓഫീസിലാണേൽ വൈകിട്ട് വന്നിട്ട് ബാക്കിയുള്ളത് കേട്ടാൽ മതി ഇന്നത്തെ ദിവസം പോയി ..ഇവർ അടി കൂടാണേലും എന്റെ പോരായ്കൾ പെരുപ്പിച്ചു കാണിക്കാനാ രണ്ടു പേർക്കും താൽപര്യം
അവരുടെ ഇടയിൽ പോയ് സോൾവ് ചെയ്യുന്നതിലും നല്ലത് മൗനമാണ്.. "മൗനം വിദ്ധ്വാനു ഭൂഷണം" ന്നാണല്ലോ..
തൽക്കാലം ഫോണെടുത് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇടാം
""ഫീലിങ് ഹാപ്പി""
മറ്റുള്ളവരെങ്കിലും കരുതിക്കോട്ടെ താൻ ഹാപ്പി ആണെന്ന്..
അപ്പോഴാണ് സൂസിയുടെ കമെന്റ് വന്നത് എന്താണ്‌ മാഷേ ഇത്ര ഹാപ്പി എന്നു അവൾക്ക് റിപ്ലേ കൊടുക്കാൻ പോയപ്പോൾ
ദേ വരുന്നു അയൽവാസി സോമന്റെ കമന്റ്
"" അവിടത്തെ ഫീലിംഗ് ഹാപ്പിയുടെ ശബ്ദം ഇവിടെ കേൾക്കുന്നുണ്ട് അവരോടൊന്നു വോളിയം കുറക്കാൻ പറയ""
ഈശ്വരാ ഈ തെണ്ടി എപ്പോഴും ഇതിൽ തന്നാണോ ഏതുപോസ്റ്റ് ഇട്ടാലും എന്തങ്കിലും ഉടായിപ്പ് കമെന്റ് ആയിട്ട് വരും
അല്ലേലും ഈ അയൽവാസികളൊന്നും ഇതിൽ ഫ്രൻസാക്കാത്തതാ നല്ലത് .തൽക്കാലം സൂസിക്ക് ഇൻബോക്സിൽ പോയ് റിപ്ലൈ കൊടുക്കാമെന്ന് വിചാരിച്ചപ്പോഴാണ് കലി തുള്ളി ഭാര്യയുടെ വരവ്.
""എന്താണ് മനുഷ്യ...എഴുന്നേൽക്കാനായില്ലേ ?
ഓ..ബെഡിന്ന് എഴുന്നേൽക്കുന്നതിന്റെ മുന്നേ അതിൽ ഒന്ന് കുത്തി കളിക്കണംലെ..ഒരു ദിവസം ഞാൻ അതെടുത്തു അടുപ്പിലിടും പറഞ്ഞേക്കാം""
നല്ല കലിപ്പിലാണവൾ പറഞ്ഞാൽ പറഞ്ഞതാ ചിലപ്പോ എടുത്തു അടുപ്പിലുമിടും തൽക്കാലം എഴുന്നേൽക്കാം ..എന്താടീ ഇന്നത്തെ യുദ്ധം ഒക്കെ കഴിഞ്ഞോന്നു വെറുതെ ഒന്ന് ചോദിച്ചു..
ഓ...അപ്പൊ ഒക്കെ ഇവടിരുന്നു കേൾക്കായിരുന്നു ലെ.. നിങ്ങടെ അമ്മ നിങ്ങളെ വിളിച്ചത് കേട്ടോ പെണ്കോന്തൻ ന്ന്.. ഭാര്യയുടെകൂടെ നിന്നാൽ "പെണ്കോന്തൻ" അമ്മേടെ കൂടെ കൂടിയാൽ "നട്ടെല്ലില്ലാത്തവൻ" ഇതൊക്കെ സ്ഥിരം കേൾക്കുന്നതല്ലേ പുതിയതായിട്ടു വല്ലതും ഉണ്ടോ..
അതേ എനിക്ക് എന്റെ വീട്ടിൽപോകണം ഇനി ഒരു നിമിഷം ഇവിടെ വയ്യ..എന്നെ വീട്ടിൽ കൊണ്ടാക്കി തന്നോളൂ
നീയല്ലേ കഴിഞ്ഞ ആഴ്ച്ചപോയേ ഇന്നും പോകണോ?
"ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നിങ്ങടെ അമ്മ ആരേലും ഒരാൾമതി ഇവിടെ എന്തു പറയുന്നു ?"
""എന്ന..നീ പൊയ്ക്കോ.. ""
""എനിക്കറിയാം നിങ്ങൾ അതേ പറയുള്ളു "'
ഇത് ഇടക്ക് പതിവ് ഉള്ളതാ ..ആ പേരും പറഞ്ഞു അവൾക്ക് വീട്ടിലും പോകാം..
തൽക്കാലം അവളേം വീട്ടിലാക്കി തിരിച്ചു വന്നപ്പോൾ വീട്ടിലാകെ ശ്മാശനമൂകത അമ്മക്കുട്ടി അവടിരുന്നു എന്തോ പണിയിലാണ് നേരത്തെ യുദ്ധ മുഖത്ത് ഉണ്ടായിരുന്ന ശൗര്യം ഒന്നുംകാണുന്നില്ല തികച്ചും ശാന്തത ..
എന്താണ്അമ്മിണി അമ്മക്ക് ഒരു ശാന്തത അവൾ പോയപ്പോ ഒരു റിലാക്സേഷൻ ഒക്കെ ണ്ടല്ലേ ..
""Mm ശെരിയാ അവൾക്ക് എന്നെ തീരെ കണ്ടുകൂടാ മോനെ..""
അത് അമ്മക്ക് ചുമ്മ തോന്നുന്നതാ അവൾക്കമ്മയെ വല്യ ഇഷ്ടം ആണ്
അമ്മ പാവം ആണ് ഇടക്കിത്തിരി കോപംഉണ്ട് എന്നേ ഉള്ളു ..അത് കാരണം ഞാനും വല്ലതും അറിയാതെ പറഞ്ഞു പോകുന്നത..അമ്മ പൊറുക്കുയിരിക്കും അല്ലേ എട്ടാ..എന്നോക്ക എപ്പോഴും അവൾ പറയാറുണ്ട് അതും പറഞ്ഞമ്മയെ ഒളികണ്ണിട്ട് ഒന്നു നോക്കി പാവം കുറ്റബോധം ഉണ്ട്..
ശെരിയാടാ ഞാൻ കോപം വരുമ്പോൾ എന്തെങ്കിലും പറഞ്ഞു പോകുന്നതാണ്. അവൾ പാവംകുട്ടി ആണ് നീ വൈകിട്ട് പോയ് അവളെ ഇങ് കൂട്ടി കൊണ്ടു പോര്
അവൾ പോയാൽ എനിക്കൊന്നു മിണ്ടാൻ പോലും ആരും ഇല്ല..
ഹാവൂ ഒരു ഭാഗം ക്ളിയർ ആയ്..വൈകിട്ട് പോയ് അവളോടും ഇതേഡയലോഗ് തന്നെ പറഞ്ഞു ആദ്യമൊന്നും സമ്മതിച്ചില്ല പിന്നീട് വരാന്നു സമ്മതിച്ചു...
അങ്ങനെ ഒരു വിധംഅവളെയും കൂട്ടി വീട്ടിലെത്തിയപ്പോൾ അമ്മ പുഞ്ചിരിയോടെ യാണ് അവളെ സ്വീകരിച്ചത്..
കുറച്ചുദിവസം സമാധാനം ഉണ്ടാകും പിന്നേം എന്തെങ്കിലും പറഞ്ഞു പുകഞ്ഞു കൊണ്ടിരിക്കും അപ്പൊ വീണ്ടും ഇങ്ങനൊക്കെ പറഞ്ഞു പരിഹരിക്കാന്ന് കരുതി fb തുറന്നു നോക്കിയപ്പോൾ അയൽവാസി സോമന്റെ ഒരുപോസ്റ്റ് കണ്ടത് ""ഫീലിംഗ് ഹാപ്പി..""
ഇനി അവിടെ എന്താണാവോ പ്രശ്നം..?
(അമ്മക് വേണ്ടി ഭാര്യയെയും ഭാര്യക്ക് വേണ്ടി അമ്മയെയും തള്ളി പറയാതെ നല്ല രീതിയിൽ പ്രശ്നം പരിഹരിക്കുക അതല്ലേ നല്ലത്..)

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo